തേക്കിന്‍കാട് മൈതാനിയില്‍ സദാചാരഗുണ്ടായിസം

സാംസ്‌കാരികനഗരിയുടെ അഭിമാനമായ തേക്കിന്‍ കാട് മൈതാനിയിലും സദാചാരഗുണ്ടായിസം. അതോടൊപ്പം  ഗുണ്ടായിസത്തിനെതിരേ വ്യാപകപ്രതിഷേധവും. എ.ഐ.വൈ.എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി ഇരുപ്പ് സമരം നടത്തി. ശനിയാഴ്ച കലാ വിദ്യാര്‍ഥികള്‍ക്കളെ സദാചാരഗുണ്ട ചോദ്യംചെയ്ത  തെക്കേ ഗോപുരനടയില്‍ എ.ഐ.വൈ.എഫ്. നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് നടന്ന സമരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കവിതകളും പാട്ടുമായി പ്രതിഷേധം ശക്തമായപ്പോള്‍ കാഴ്ചക്കാരും ഒപ്പംകൂടി. യൂത്ത് കോണ്‍ഗ്രസ് സമരത്തിലും ഒട്ടേറെപേര്‍ പങ്കെടുത്തു.. വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക, യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സമാനമായ പ്രതിഷേധ പരിപാടികള്‍ […]

tttസാംസ്‌കാരികനഗരിയുടെ അഭിമാനമായ തേക്കിന്‍ കാട് മൈതാനിയിലും സദാചാരഗുണ്ടായിസം. അതോടൊപ്പം  ഗുണ്ടായിസത്തിനെതിരേ വ്യാപകപ്രതിഷേധവും. എ.ഐ.വൈ.എഫ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധസൂചകമായി ഇരുപ്പ് സമരം നടത്തി. ശനിയാഴ്ച കലാ വിദ്യാര്‍ഥികള്‍ക്കളെ സദാചാരഗുണ്ട ചോദ്യംചെയ്ത  തെക്കേ ഗോപുരനടയില്‍ എ.ഐ.വൈ.എഫ്. നേതൃത്വത്തില്‍ ഇന്നലെ വൈകിട്ട് നടന്ന സമരത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കവിതകളും പാട്ടുമായി പ്രതിഷേധം ശക്തമായപ്പോള്‍ കാഴ്ചക്കാരും ഒപ്പംകൂടി. യൂത്ത് കോണ്‍ഗ്രസ് സമരത്തിലും ഒട്ടേറെപേര്‍ പങ്കെടുത്തു.. വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധ കേന്ദ്രങ്ങളില്‍ സാംസ്‌കാരിക, യുവജന സംഘടനകളുടെ നേതൃത്വത്തില്‍ സമാനമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും.
തേക്കിന്‍കാട് മൈതാനം, നെഹ്രു പാര്‍ക്ക്്, അക്കാദമി കോമ്പൗണ്ടുകള്‍, കലാ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന ഇടങ്ങള്‍, സിനിമാ തിയേറ്ററുകള്‍ എന്നിവിടങ്ങളിലാണ് സദാചാര ഗുണ്ടകളുടെ ഇടപെടല്‍ ശക്തമാവുന്നത്. തേക്കിന്‍കാട് മൈതാനിയില്‍ ചിത്രകലാ വിദ്യാര്‍ഥികള്‍ക്കു നേരെയുണ്ടായ ഭീഷണി ഇതില്‍ അവസാനത്തേതാണ്. കഴിഞ്ഞദിവസം തേക്കിന്‍കാട് മൈതാനി ഹിന്ദുക്കളുടേതാണെന്നും അവിടെ അഹിന്ദുക്കള്‍ ഇരിക്കാന്‍ പാടില്ലെന്നും പറഞ്ഞായിരുന്നു ഹിന്ദു മഹാസഭ നേതാവ് ചമഞ്ഞെത്തിയ ആളുടെ ഭീഷണി. സ്ത്രീകള്‍ അടക്കമുള്ളവര്‍ക്കെതിരെ അസഭ്യവര്‍ഷവും ചൊരിഞ്ഞു. തേക്കിന്‍കാട് മൈതാനിയില്‍ ആണും പെണ്ണും ഒരുമിച്ചിരിക്കരുതെന്നും ആജ്ഞാപിച്ച ഇയാള്‍ നാട്ടുകാര്‍ ഇടപെട്ടതോടെ മുങ്ങുകയായിരുന്നു.
തേക്കിന്‍കാട് മൈതാനിയില്‍ ഇരിക്കാന്‍ പാടില്ലെന്ന ഭീഷണി സമീപകാലത്തായി നിരന്തരം ഉണ്ടായിരുന്നതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. തങ്ങള്‍ ഇവിടെ വരയ്ക്കാന്‍ വന്ന് ഇരിക്കാറുണ്ട്. എന്നാല്‍ ഇവിടെ ഇരിക്കാന്‍ ദേവസ്വത്തിന്റെ അനുമതി വേണമെന്ന് ഹിന്ദുമഹാസഭാ നേതാവ് പറഞ്ഞു. ഇതിനെ ചോദ്യം ചെയ്തപ്പോള്‍ സംഘടനാപരമായ തീരുമാനമാണെന്ന് നേതാവ് പ്രതികരിച്ചു. ഇത് അമ്പലത്തിന്റെ സ്ഥലമാണെന്നും ഇവിടെ ഒരാണും പെണ്ണും കൂടി ഇരിക്കാന്‍ പാടില്ലെന്നും വരയ്ക്കാന്‍ പാടില്ലെന്നും നേതാവ് പറഞ്ഞതായി വിദ്യാര്‍ഥികള്‍ പറയുന്നു. കുട്ടികളുടെ പേര് ചോദിച്ച നേതാവ് അഹിന്ദുക്കള്‍ ഈ മണ്ണില്‍ ചവിട്ടാന്‍ പാടില്ലെന്ന് വ്യക്തമാക്കി. ഈ നിലപാടിനെ ചോദ്യംചെയ്ത പെണ്‍കുട്ടിയെ നേതാവ് തെറി വിളിക്കുകയും ചെയ്തു. ഇതോടെ നാട്ടുകാര്‍ ഇടപെട്ട് പൊലീസിനെ വിളിക്കുകയായിരുന്നു. കൊടി വച്ച കാറിലാണ് നേതാവ് എത്തിയത്. അതേസമയം ജില്ലയില്‍ ഹിന്ദു മഹാസഭ ഉണ്ടെന്ന് അറിയില്ലെന്നാണ് സംഘപരിവാറിന്റെ നിലപാട്.
മതസൗഹാര്‍ദ്ദം ജീവിതസന്ദേശമാക്കിയ ശക്തന്റെ തട്ടകം, മുന്‍ മുഖ്യമന്ത്രി സി. അച്യുതമേനോനെപ്പോലുള്ളവര്‍ കാറ്റുകൊള്ളാന്‍ വന്നിരിക്കാറുള്ള സ്ഥലം, തൃശൂരിന്റെ തനതായ ചീട്ടുകളിയുടെ കേന്ദ്രം, ജാതിമതഭേദമന്യേ ലക്ഷങ്ങള്‍ പങ്കെടുക്കുന്ന തൃശൂര്‍ പൂരത്തിന്റെ മുറ്റംു, സ്വാതന്ത്ര്യസമരം മുതല്‍ നിരവധി ചരിത്രസംഭവങ്ങള്‍ക്ക് സാക്ഷിയായ മൈതാനം എന്നിങ്ങനെ ഒട്ടേറെ സവിശേഷതകളുള്ള മണ്ണിലാണ് സദാചാരഗുണ്ടകളുടെ അഴിഞ്ഞാട്ടം ശക്തമാവുന്നത്. വികസനത്തിന് എതിരുനിന്ന വെളിച്ചപ്പാടിന്റെ തലയറുത്താണ് ശക്തന്‍ മൈതാനവും സ്വരാജ് റൗണ്ടും നഗരവും സൃഷ്ടിച്ചതെന്ന ഐതിഹ്യം വേറെ. കച്ചവടത്തിനായി ക്ഷണിച്ചുകൊണ്ടുവന്നത് കൃസ്ത്യാനികളെ.  മതനിരപേക്ഷമായ സംസ്‌കാരമുണ്ടെന്നും സംസ്‌കാരികനഗരമെന്നും പറയുന്ന പൂരത്തിന്റെ നഗരത്തിലാണ് മതതീവ്രവാദികളുടെ അഴിഞ്ഞാട്ടം എന്നതാണ് ഏറെ ആശങ്കാജനകം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply