തെരുവ് നായ വിഷയം : സര്‍ക്കാര്‍ ജനങ്ങളെ സംരക്ഷിക്കണം

ആം ആദ്മി പാര്ട്ടി മുല്ലപ്പെരിയാര്‍, മാലിന്യങ്ങള്‍, ജലക്ഷാമം തുടങ്ങിയവയിലെന്ന പോലെ തര്‍ക്കങ്ങളും തൊടുന്യായങ്ങളും ഉന്നയിച്ചു കൊണ്ട് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോകുന്ന പതിവ് രീതിയാണ് തെരുവുനായ വിഷയത്തിലും കേരള സര്‍ക്കാര്‍ പിന്തുടരുന്നത്. ഇന്ത്യയിലും കേരളത്തിലും നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ചു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ സര്‍ക്കാരുകളെ തെരെഞ്ഞെടുക്കുന്നതും അവര്‍ക്കു നികുതിപ്പണത്തില്‍ നിന്നും ശമ്പളം നല്‍കുന്നതും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഏതൊരു സര്‍ക്കാരിന്റെയും പ്രാഥമിക ചുമതലയാണ്. തെരുവുനായ വിഷയത്തില്‍ മനേകാ ഗാന്ധിയുടെ […]

ddആം ആദ്മി പാര്ട്ടി

മുല്ലപ്പെരിയാര്‍, മാലിന്യങ്ങള്‍, ജലക്ഷാമം തുടങ്ങിയവയിലെന്ന പോലെ തര്‍ക്കങ്ങളും തൊടുന്യായങ്ങളും ഉന്നയിച്ചു കൊണ്ട് ജനങ്ങളുടെ നീറുന്ന പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കാതെ നീട്ടിക്കൊണ്ട് പോകുന്ന പതിവ് രീതിയാണ് തെരുവുനായ വിഷയത്തിലും കേരള സര്‍ക്കാര്‍ പിന്തുടരുന്നത്. ഇന്ത്യയിലും കേരളത്തിലും നിലനില്‍ക്കുന്ന നിയമങ്ങളനുസരിച്ചു ജനങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കാനാണ് ജനങ്ങള്‍ സര്‍ക്കാരുകളെ തെരെഞ്ഞെടുക്കുന്നതും അവര്‍ക്കു നികുതിപ്പണത്തില്‍ നിന്നും ശമ്പളം നല്‍കുന്നതും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുക എന്നത് ഏതൊരു സര്‍ക്കാരിന്റെയും പ്രാഥമിക ചുമതലയാണ്. തെരുവുനായ വിഷയത്തില്‍ മനേകാ ഗാന്ധിയുടെ നിലപാട് എന്തായാലും അത് പാലിക്കാന്‍ ജനകീയ സര്‍ക്കാരിന് യാതൊരു ബാധ്യതയുമില്ല. തദ്ദേശഭരണ സ്ഥാപനങ്ങളും തങ്ങളുടെ കടമകളില്‍ നിന്നും പിന്തിരിയുകയാണ്.
ആക്രമണകാരികളായ നായകളെ കൊല്ലുന്നതിനു ഒരു നിയമവും ചട്ടവും തടസ്സമല്ല. ഇക്കാര്യം തികഞ്ഞ അഹിംസാവാദിയായ മഹാത്മാ ഗാന്ധി തന്നെ എഴുതിയിട്ടുണ്ട്. അങ്ങനെ കൊല്ലുന്നതു ഹിംസയായി കാണാന്‍ കഴിയില്ല. മറിച്ചു വലിയ ഹിംസകള്‍ തടയുന്നതിനുള്ള വഴിയാണ്.
തെരുവുനായ വിഷയത്തില്‍ അടിയന്തര, ഹൃസ്വകാല, ദീര്‍ഘകാല പരിഹാരങ്ങള്‍ തേടേണ്ടതുണ്ട്. അക്രമകാരികളായ നായകളെ കൊന്നൊടുക്കാം. മറ്റുള്ളവയെ ഒരു പ്രത്യേക കേന്ദ്രത്തില്‍ ശേഖരിച്ചു വന്ധ്യംകരിക്കാമെന്നു സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിട്ടുണ്ട്. വംശവര്ധന തടയുക എന്നതാണ് ഇതിന്റെ ലക്ഷ്യം. പ്രത്യേകിച്ചും നായയുടെ പ്രജനന കാലം വരികയാണ്. അതിനു മുമ്പ് തന്നെ ഈ നടപടികള്‍ സ്വീകരിക്കണം.
നായകളെ കൊന്നോടുക്കിക്കൊണ്ടും വന്ധ്യംകരിച്ചതു കൊണ്ടും മാത്രം തീരുന്നതല്ല തെരുവുനായ പ്രശ്‌നം എന്ന സത്യവും തിരിച്ചറിയണം. അതിനു ദീര്ഘകാല പരിഹാരം തേടണം. അടിസ്ഥാന പ്രശ്‌നം തെരുവില്‍ വലിച്ചെറിയപ്പെടുന്ന മാലിന്യങ്ങളാണ്. മാലിന്യങ്ങള്‍ കുന്നുകൂടുമ്പോള്‍ അതിനെ നശിപ്പിക്കാന്‍ പ്രകൃതി തന്നെ നിരവധി മാര്ഗനങ്ങള്‍ തേടുന്നു. ഈച്ച, ഉറുമ്പ്, ചിതല്‍, എലി, വിവിധ തരം പുഴുക്കള്‍, കൊതുക് തുടങ്ങിയവ ഏതു മാലിന്യ കൂമ്പാരത്ത്തിലും വളരുന്നത് ഇത് കൊണ്ടാണ്. പട്ടികളുടെ വംശവര്ധനയും ഇതുകൊണ്ടാണ്.
പട്ടികളെ മുഴുവന്‍ കൊന്നൊടുക്കാന്‍ ആര്ക്കും കഴിയില്ല. പ്രകൃതിയില്‍ നമ്മെക്കാള്‍ മുമ്പ് തന്നെ നിലനില്ക്കുന്ന ഒരു ജീവിയെ പൂര്‍ണമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്നത് ബുദ്ധിശൂന്യതയാണ്. കൊതുക് നിര്മാമര്ജനം എന്നത് ഒരു പ്രഹേളികയായി ഇന്നും തുടരുന്നു. തന്നെയുമല്ല ഇതിനു നാം ശ്രമിച്ചാല്‍ എന്താകും പ്രതികരണം എന്ന് പറയാനും കഴിയില്ല. എണ്ണം കുറയുന്നതനുസരിച്ചു പ്രജനനശേഷി കൂടാം. ഒരു പ്രസവത്തിലുണ്ടാകുന്ന കുഞ്ഞുങ്ങള്‍ കൂടുതലാകാം. എലി തുടങ്ങിയ മറ്റു ജീവികളുടെ എണ്ണം കൂടാം. തവളകള്‍ നശിച്ചപ്പോള്‍ കൊതുകുകള്‍ ക്രമാതീതമായി പെരുകിയത് നാം കണ്ടതാണ്. ഇപ്പോള്‍ ലക്ഷക്കണക്കിന് മനുഷ്യര്‍ പലവിധം പനികള്‍ കൊണ്ട് വലയുന്നു.
കൊല്ലപ്പെടുന്ന നായക്ക് പകരം കുറുക്കന്‍, മരപ്പട്ടി മുതലായ ജീവികള്‍ വര്ധിക്കാം. ചുരുക്കത്തില്‍ തെരുവില്‍ മാലിന്യം വരാതെ സൂക്ഷിക്കുക എന്നതാണ് ശരിയായ പരിഹാരം. നിയമം അനുസരിച്ചുള്ള മാലിന്യ സംസ്‌കരണം നടത്താന്‍ ഒരു തദ്ദേശ സ്ഥാപനവും തയ്യാറാകുന്നില്ല. അവര്‍ ഇത്തരം നിലപാടെടുക്കുന്നതിനു പിന്നില്‍ വന്‍ അഴിമതിയുണ്ട്. ഒപ്പം കെടുകാര്യസ്ഥതയും.
കഴിഞ്ഞ നിരവധി മാസങ്ങളായി തുടരുന്ന ഈ പ്രശ്‌നത്തില്‍ സര്ക്കാരുകള്‍ കാണിക്കുന്ന അനാസ്ഥക്കെതിരെ സക്തമായ സമരങ്ങള്‍ നടത്താന്‍ ജനങ്ങള്‍ മുന്നോട്ടു വരികയാണ്. പേവിഷബാധക്കുള്ള മരുന്ന് കമ്പനികളുമായി സര്ക്കാരിനെ നയിക്കുന്ന കക്ഷികള്ക്കുള്ള ബന്ധം അന്വേഷിക്കപ്പെടണം

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Kerala | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply