തെരുവുകളില്‍ നായ്ക്കളുടെ രക്തമൊഴുകുമ്പോള്‍…

നിയമപാലനത്തെ കുറിച്ച് നിരന്തരം ആകുലപ്പെടുന്നവരാണല്ലോ നമ്മുടൈ അധികാരികളും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതൃത്വങ്ങളും. നമ്മുടെ പൊതുബോദവും അങ്ങനെയാണെന്നാണ് വെപ്പ്. എന്നാല്‍ ദുര്‍ബ്ബലവിഭാഗങ്ങേളാടും മറ്റു ജീവജാലങ്ങളോടും ചെയ്യുന്ന നിയമലംഘനചെയ്തികളും പീഡനങ്ങളും ്്അംഗീകരിക്കാനും അവയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും അതിനായി വാദിക്കാനും അവയെ എതിര്‍ക്കുന്നവരെ അധിക്ഷേപിക്കാനും ഇവരില്‍ മിക്കവര്‍ക്കും മടിയില്ല എന്നതാണ് വസ്തുത. ഉത്സവങ്ങളുടെ പേരില്‍ ആനകളെ പീഡിപ്പിക്കുക, പക്ഷിരോഗലക്ഷണങ്ങളുടെ പേരില്‍ മുഴുവന്‍ താറാവുകളേയും ഏതാനും അക്രമാസക്തരായ നായ്ക്കളുടെ പേരില്‍ മുഴുവന്‍ നായ്ക്കളേയും കൊന്നൊടു്ക്കുക തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം. നായ്ക്കളുടെ […]

dogs

നിയമപാലനത്തെ കുറിച്ച് നിരന്തരം ആകുലപ്പെടുന്നവരാണല്ലോ നമ്മുടൈ അധികാരികളും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക നേതൃത്വങ്ങളും. നമ്മുടെ പൊതുബോദവും അങ്ങനെയാണെന്നാണ് വെപ്പ്. എന്നാല്‍ ദുര്‍ബ്ബലവിഭാഗങ്ങേളാടും മറ്റു ജീവജാലങ്ങളോടും ചെയ്യുന്ന നിയമലംഘനചെയ്തികളും പീഡനങ്ങളും ്്അംഗീകരിക്കാനും അവയെ കയ്യടിച്ചു പ്രോത്സാഹിപ്പിക്കാനും അതിനായി വാദിക്കാനും അവയെ എതിര്‍ക്കുന്നവരെ അധിക്ഷേപിക്കാനും ഇവരില്‍ മിക്കവര്‍ക്കും മടിയില്ല എന്നതാണ് വസ്തുത. ഉത്സവങ്ങളുടെ പേരില്‍ ആനകളെ പീഡിപ്പിക്കുക, പക്ഷിരോഗലക്ഷണങ്ങളുടെ പേരില്‍ മുഴുവന്‍ താറാവുകളേയും ഏതാനും അക്രമാസക്തരായ നായ്ക്കളുടെ പേരില്‍ മുഴുവന്‍ നായ്ക്കളേയും കൊന്നൊടു്ക്കുക തുടങ്ങിയവ ഏതാനും ഉദാഹരണങ്ങള്‍ മാത്രം.
നായ്ക്കളുടെ വിഷയമെടുക്കുക. അക്രമാസക്തരായ നായ്ക്കളെ കൊല്ലാന്‍ നിയമപരമായി ഒരു തടസ്സവുമില്ല. അതെല്ലാം എന്നും നടന്നിട്ടുണ്ട്. നടക്കുന്നുമുണ്ട്. ്്അത് തെറ്റല്ല എന്ന് ഗാന്ധി പോലും പറഞ്ഞിട്ടുണ്ട്. എന്നാല്‍ അതല്ലല്ലോ ഇപ്പോള്‍ നടക്കുന്നത്. ഭ്രാന്ത് പിടിച്ച ആള്‍ക്കൂട്ടത്തിന്റെ സമാനതയില്ലാത്ത ക്രൂരതയാണ് മിണ്ടാപ്രാണികളോട് അരങ്ങേറുന്നത്. അക്രമാസക്തരായ നായ്ക്കളെ കൊല്ലുകയാണെങ്കില്‍ തന്നെ വേദനാരഹിതമായി കൊല്ലണമെന്ന നിയമം പോലും പാലിക്കപ്പെടുന്നില്ല. മേനകാഗാന്ധി പറഞ്ഞപോലെ ക്രമിനല്‍ സ്വഭാവമുള്ള ചില വ്യവസായികള്‍ മാത്രമല്ല, സാമൂഹ്യപ്രവര്‍ത്തനത്തിന്റെ മുഖംമൂടിയണിഞ്ഞവരും അക്കൂട്ടത്തിലുണ്ട്. ഈ വ്യവസായികള്‍ നല്‍കുന്ന പണത്തിനായാണ് പലയിടത്തും നായ് കൂട്ടക്കൊലകള്‍ അരങ്ങേറുന്നത്. തെരുവുനായ്ക്കളെ മാത്രമല്ല, വീടുകളില്‍ വളര്‍ത്തുന്ന നായ്ക്കളെപോലും ഇവര്‍ കൊന്നൊടുക്കുന്നു. മലപ്പുറം അങ്ങാടിപ്പുറം സ്വദേശിനിയും സാമൂഹ്യപ്രവര്‍ത്തകയുമായ പി ഗീതക്കുണ്ടായ അനുഭവം അത്തരത്തിലുള്ളതാണ്.
ഇക്കഴിഞ്ഞ 23ന് രാവിലെ വാതില്‍ തുറന്ന ഗീതടീച്ചര്‍ കണ്ടത് വീട്ടുമുറ്റത്ത് തങ്ങള്‍ ഭക്ഷണം കൊടുത്തു സംരക്ഷിക്കുന്ന പട്ടിക്കുട്ടി കൊല്ലപ്പെട്ട നിലയില്‍ കിടക്കുന്നതാണ്. തലേ ദിവസം രാത്രിവരെ അതിനൊരു കുഴപ്പവുമുണ്ടായിരുന്നില്ല. 6 മാസം മാത്രം പ്രായമുള്ള ഈ പട്ടിക്കുട്ടിയുടെ മുന്‍ കൈ ഒടിക്കപ്പെട്ടിരുന്നു. കണ്ണുകള്‍ പുറത്തേക്കു തള്ളിയിരുന്നു. ആരോ തലക്കടിച്ചു കൊന്ന പോലെയായിരുന്നു കിടന്നിരുന്നത്.
ടീച്ചര്‍ മൂന്നു നാടന്‍ നായ്ക്കളെ വളര്‍ത്തുന്നുണ്ട്. മൂന്നു തെരുവുനായ്ക്കളെ മെരുക്കി കമ്യൂണിറ്റിനയക്കളാക്കി പരിരക്ഷിക്കുന്നുമുണ്ട്. അവയൊന്നും ഇന്നോളം ആരെയും ഉപദ്രവിച്ചിട്ടില്ല. ഈ സംഭവം നടക്കുന്നതിനുമുമ്പ് 5-ാം തിയതി വടക്കുഭാഗത്തെയും തെക്കുഭാഗത്തെയും മതിലു ചാടിയും മുന്‍വശത്തെ ഗേറ്റിലൂടെയും മൂന്നു നായ പിടുത്തക്കാര്‍ അനുവാദമില്ലാതെ ്‌വരുടെ വീടിന്റെ കോമ്പൗണ്ടിനുള്ളിലേക്ക് കടന്നു വന്നിരുന്നു. അവര്‍ അവരുടെ കമ്യൂണിറ്റി നായ്ക്കളെ ഓടിച്ചു പിടിക്കാന്‍ ശ്രമിച്ചു. കൂട്ടിലടച്ച ഡൊമസ്റ്റിക് നായ്ക്കളുടെ കൂടുതട്ടി. യാതൊരു ആധികാരികതയുമില്ലാതെയായിരുന്നു അവരുടെ വരവെന്ന് ടീച്ചറും ഭര്‍ത്താവ് കാലടി ശ്രീശങ്കരാ യൂനിസേഴിറ്റിയിലെ മലയാളം പ്രൊഫസ്സറായ ഡോ.പി.പവിത്രനും പറയുന്നു. കൈയില്‍ എന്തെഹ്കിലും കടലാസുണ്ടോ എന്നവരോട് ചോദിച്ചു. ഒന്നുമില്ല. അപ്പോള്‍ തങ്ങളുടെ വളപ്പില്‍ നിന്ന് പുറത്തു പോകാന്‍ പറഞ്ഞു. അവരെ പുറത്താക്കി ഗേറ്റടച്ചു വരുമ്പോള്‍ ഒരു കൂട്ടം അയല്‍വാസികള്‍ കൈയില്‍ വടിയുമായി ഇവര്‍ക്കുനേരെ ആക്രോശിച്ചു വന്നു. നായ്ക്കളെയും അവരെ സംരക്ഷിക്കുന്നവരെയും കൊല്ലുമെന്നവര്‍ വിളിച്ചു പറഞ്ഞു. വളരെ സഭ്യേതരമായ ഭാഷയിലാണ് അവരില്‍ പലരും സംസാരിച്ചത്. അവര്‍ ചെയ്യാന്‍ ശ്രമിക്കുന്നത് നിയമ വിരുദ്ധമായ കാര്യമാണെന്ന് പറഞ്ഞു ബോധ്യപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഗുണമുണ്ടായില്ല. അവര്‍ കൂടുതല്‍ കൂടുതല്‍ ക്ഷുഭിതരായി. പിന്നെങ്ങനെയോ ആ ജനക്കൂട്ടം പിരിഞ്ഞു പോയി.
ഇതു സംബന്ധിച്ച പരാതി ടീച്ചര്‍ അന്നു തന്നെ ജില്ലാ കളക്ടര്‍ക്കു പരാതി നല്‍കി. പെരിന്തല്‍മണ്ണ എസ് ഐക്ക് നേരിട്ടു പോയി പരാതി നല്കി. ഗുണമുണ്ടായില്ല. തുടര്‍ന്നാണ് നായക്കുട്ടിയെ കൊന്നുകളഞ്ഞത്. അങ്ങാടിപ്പുറം പഞ്ചായത്തില്‍ വ്യാപകമായി അനധികൃതമായി നായ്ക്കളെ പിടിച്ചു കൊന്നിട്ടുണ്ടെന്നും ടീച്ചര്‍ പറയുന്നു. സ്വകാര്യ വ്യക്തികള്‍ ഒരു നായക്ക് 500 ക പ്രതിഫലം നല്കിയാണത്രെ നായ പിടുത്തക്കാരെ കൊണ്ടു വന്നിരിക്കുന്നത്. തുടര്‍ന്ന് ടീച്ചര്‍ മുഖ്യമന്ത്രിയടക്കമുള്ളവര്‍ക്കും രേഖാമൂലം പരാതി നല്‍കി. എന്നാല്‍ യാതൊരുവിധ നടപടികളും ഉണ്ടായില്ല.
തെരുവുനായ്ക്കള്‍ പെരുകാനും അക്രമാസക്തമാകാനും കാരണം നമ്മള്‍ തന്നെയാണെന്നത് മറച്ചുവെച്ചാണ് ഇത്തരം ക്രൂരമായ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത്. മെട്രോനഗരങ്ങളില്‍ പോലും നായ്ക്കള്‍ അക്രമാസക്തരല്ല. മാലിന്യനിക്ഷേപവും ഒരു ഘട്ടം കഴിഞ്ഞാല്‍ വളര്‍ത്തുനായ്ക്കളെ തെരുവില്‍ തള്ളലുമാണ് മനുഷ്യനോട് ഏറ്റവുമാദ്യം മെരുങ്ങിയ ഈ ജീവി അക്രമാസക്തമാകാന്‍ പ്രധാനകാരണം. അക്കാര്യത്തില്‍ ഇനിയും ഒരു നടപടിയും എടുക്കുന്നില്ല. മറിച്ച് കൂട്ടക്കൊലക്കെതിരെ സംസാരിക്കുന്നവരെല്ലാം പേവിഷബാധക്കുള്ള മരുന്നുല്‍പ്പാദിപ്പിക്കുന്ന കമ്പനികളുടെ ഏജന്റുമാരാണെന്നു ആക്ഷേപിക്കുക വഴി കാര്യങ്ങള്‍ എളുപ്പമാകുമല്ലോ. എന്തായാലും സംസ്‌കാരമുള്ള ഒരു ജനതക്ക് യോജിച്ച കൃത്യങ്ങളല്ല നമ്മുടെ തെരുവുകളില്‍ അരങ്ങേറുന്നത്. 2020 ആകുമ്പോഴേക്കും മനുഷ്യരുടെ ആവശ്യങ്ങള്‍ക്കായി ഭൂമിയിലെ ജീവികളില്‍ വലിയൊരു ഭാഗം ഇല്ലാതാകുമെന്ന് കഴിഞ്ഞ ദിവസം ഒരു പഠനറിപ്പോര്‍ട്ട് കണ്ടു. അതില്‍ നമ്മുടെ തെരുവുനായ്ക്കളും ഉള്‍പ്പെടാനാണ് സാധ്യത.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply