തൃശൂര്‍ ഹര്‍ത്താല്‍ : കേരളം എങ്ങോട്ട്…

ഇരിങ്ങാലക്കുട മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി തിരുനാളിന്റെ അമ്പ് പ്രദക്ഷിണം മൂര്‍ക്കനാട് ആലുംപറമ്പ് ക്ഷേത്രത്തിന്റെ പറമ്പിലൂടെ കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഇന്ന് തൃശൂര്‍ ജില്ലയില്‍ നടക്കുന്ന ഹര്‍ത്താല്‍ സൃഷ്ടിക്കുന്നത് ആശങ്കാജനകമായ അന്തരീക്ഷമാണ്. എല്ലാവര്‍ഷവും ഇതുവഴിയാണ് പ്രദക്ഷിണം കടന്നുപോകാറ്. അതിനുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രഭരണാധികാരികള്‍ ചെയ്തുകൊടുക്കാറുണ്ട്. ജാതിമതപരിഗണനകളില്ലാതെ നാട്ടുകാരെല്ലാം അതില്‍ സഹകരിക്കാറുമുണ്ട്. അത്തരത്തില്‍ മതസൗഹാര്ദ്ദത്തോടെ ജനങ്ങള്‍ ജീവിക്കുന്ന ഒരു സ്ഥലത്താണ് വിരലിലെണ്ണാവുന്ന ഏതാനും പേര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതും അത് ഹര്‍ത്താലിലെത്തിയതും. തീര്‍ച്ചയായും കേരളത്തിന്റെ പോക്ക് എങ്ങോട്ട് എന്ന […]

indexഇരിങ്ങാലക്കുട മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി തിരുനാളിന്റെ അമ്പ് പ്രദക്ഷിണം മൂര്‍ക്കനാട് ആലുംപറമ്പ് ക്ഷേത്രത്തിന്റെ പറമ്പിലൂടെ കടന്നുപോകുന്നതുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തിന്റെ പേരില്‍ ഇന്ന് തൃശൂര്‍ ജില്ലയില്‍ നടക്കുന്ന ഹര്‍ത്താല്‍ സൃഷ്ടിക്കുന്നത് ആശങ്കാജനകമായ അന്തരീക്ഷമാണ്. എല്ലാവര്‍ഷവും ഇതുവഴിയാണ് പ്രദക്ഷിണം കടന്നുപോകാറ്. അതിനുള്ള എല്ലാ സൗകര്യങ്ങളും ക്ഷേത്രഭരണാധികാരികള്‍ ചെയ്തുകൊടുക്കാറുണ്ട്. ജാതിമതപരിഗണനകളില്ലാതെ നാട്ടുകാരെല്ലാം അതില്‍ സഹകരിക്കാറുമുണ്ട്. അത്തരത്തില്‍ മതസൗഹാര്ദ്ദത്തോടെ ജനങ്ങള്‍ ജീവിക്കുന്ന ഒരു സ്ഥലത്താണ് വിരലിലെണ്ണാവുന്ന ഏതാനും പേര്‍ സംഘര്‍ഷമുണ്ടാക്കാന്‍ ശ്രമിച്ചതും അത് ഹര്‍ത്താലിലെത്തിയതും. തീര്‍ച്ചയായും കേരളത്തിന്റെ പോക്ക് എങ്ങോട്ട് എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. പ്രതികരിച്ചാല്‍ സംഗതി കൂടുതല്‍ വഷളാകുമോ എന്ന ഭയത്താല്‍ ആര്ക്കും പ്രതികരിക്കാനാവാത്ത അവസ്ഥ. എന്നിരിക്കിലും നാട്ടുകാരെ ഭിന്നിപ്പിക്കാന്‍ ഈ വര്ഗ്ഗീയവാദികള്‍ക്ക് കഴിയുന്നില്ല എന്നത് ആശ്വാസം തന്നെ.
തീര്ച്ചയായും ഒറ്റപ്പെട്ട സംഭവമല്ല ഇത്. ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പത്തെ വര്‍ഷം രാജ്യത്ത് വര്‍ഗീയസംഘര്‍ഷങ്ങളില്‍ വന്‍ വര്‍ധനയുണ്ടായെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. മുമ്പ് അധികാരത്തിലെത്താന്‍ ബാബറി മസ്ജിദ് പൊളിക്കുകും രാജ്‌മെങ്ങും സംഘര്‍ഷമുണ്ടാക്കുകയും വര്ഗ്ഗീവാദികള്‍ അതേനയമാണ് ഇപ്പോഴും തുടരുന്നത്. വികസനമാണ് തന്‌റെ അജണ്ട എന്ന മോദിയുടെ വാക്കുകള്‍ ആത്മാര്‍ത്ഥയില്ലാത്തതാണെന്ന് തെളിിക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. വര്ഗ്ഗീവിഷം തുപ്പുന്ന പ്രസ്താവനകളാണ് നിരന്തരമായി കേള്‍ക്കുന്നത്. ഈ സംഭവവും അതിന്റെ തുടര്‍ച്ചയായേ കാണാന്‍ കഴിയൂ.
ഓരോ സംസ്ഥാനങ്ങളിലും വര്‍ഗീയ വികാരം ആളിക്കത്തിക്കുന്ന വ്യക്തികളുടെ പട്ടിക സമര്‍പ്പിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരിക്കുകയാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട് 2002ലെ വംശഹത്യക്ക് ശേഷവും ഗുജറാത്തില്‍ വര്‍ഗീയ സംഘര്‍ഷങ്ങള്‍ തുടരുകയാണെന്നും കേരളം അടക്കമുള്ള സംസ്ഥാനങ്ങള്‍ വര്‍ഗീയ അസ്വസ്ഥതയില്‍ പിറകിലല്ലെന്നും മന്ത്രാലയത്തിന്റെ കണക്കുകള്‍ വെളിപ്പെടുത്തി. ബി.ജെ.പി കൂടുതല്‍ സീറ്റുകള്‍ ലക്ഷ്യമിട്ട സംസ്ഥാനങ്ങളാണ് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ മുന്‍പന്തിയിലെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  ഉത്തര്‍പ്രദേശിലാണ് വര്‍ഗീയ സംഘര്‍ഷങ്ങളില്‍ വന്‍വര്‍ധനയുണ്ടായത്. മധ്യപ്രദേശ്, ഗുജറാത്ത്, രാജസ്ഥാന്‍, ബിഹാര്‍, കര്‍ണാടക എന്നിവയും മോശമല്ല. കേരളത്തില്‍ വര്‍ഗീയ അസ്വസ്ഥതകളുടെ 41 കേസുകള്‍ 2013ലും 56 കേസുകള്‍ 2012ലും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. രാഷ്ട്രീയനേട്ടത്തിന് വേണ്ടി സമുദായങ്ങള്‍ക്കിടയില്‍ ധ്രുവീകരണമുണ്ടാക്കിയതുകൊണ്ടാണ് സംഘര്‍ഷങ്ങളുണ്ടായതെന്ന് റിപ്പോര്‍ട്ടില്‍ വിലയിരുത്തി. അത്തരത്തിലുള്ള നീക്കം തന്നെയാണ് ഇരിങ്ങാലക്കുടയില്‍ ഉണ്ടായിരിക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പ്രതികരിക്കാന്‍ തയാറായില്ലെങ്കില്‍ വരും നാളുകള്‍് ഭീതിദമായിരിക്കുമെന്നതില്‍ സംശയം വേണ്ട.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply