തൃശൂര്‍ കോര്‍പ്പറേഷന്‍ : കോണ്‍ഗ്രസ്സ് ഗ്രൂപ്പിസം പുകയുന്നു

തൃശൂര്‍ കോര്‍പ്പറേഷന്‍ രാഷ്ട്രീയം കോണ്‍ഗ്രസ്സില്‍ പുകയുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും ജില്ലയില്‍ നിന്നും കടന്ന് വിഷയം സംസ്ഥാനതലത്തില്‍ തന്നെ വിവാദമായിരിക്കുകയാണ്. ഒന്നു തണുത്തെന്നു തോന്നിയ എ – ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടം സജീവമാക്കാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പദവി കാരണമായിരിക്കുകയാണ്. മുന്‍ധാരണയനുസരിച്ച് രാജിവെച്ച് മേയര്‍ സ്ഥാനം എ ഗ്രൂപ്പിനു കൈമാറാതെ തുടരുകയാണ് ഐ പി പോള്‍. കെപിസിസി പ്രസിഡന്റ് ചെന്നിത്തല നിര്‍ദ്ദേശിച്ചാല്‍ മാത്രമേ രാജി വെക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സംസ്ഥാനതലത്തില്‍ പല സ്ഥലങ്ങളിലും ഇത്തരം […]

download

തൃശൂര്‍ കോര്‍പ്പറേഷന്‍ രാഷ്ട്രീയം കോണ്‍ഗ്രസ്സില്‍ പുകയുന്നു. കോര്‍പ്പറേഷന്‍ പരിധിയില്‍ നിന്നും ജില്ലയില്‍ നിന്നും കടന്ന് വിഷയം സംസ്ഥാനതലത്തില്‍ തന്നെ വിവാദമായിരിക്കുകയാണ്. ഒന്നു തണുത്തെന്നു തോന്നിയ എ – ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള പോരാട്ടം സജീവമാക്കാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ പദവി കാരണമായിരിക്കുകയാണ്.
മുന്‍ധാരണയനുസരിച്ച് രാജിവെച്ച് മേയര്‍ സ്ഥാനം എ ഗ്രൂപ്പിനു കൈമാറാതെ തുടരുകയാണ് ഐ പി പോള്‍. കെപിസിസി പ്രസിഡന്റ് ചെന്നിത്തല നിര്‍ദ്ദേശിച്ചാല്‍ മാത്രമേ രാജി വെക്കൂ എന്നാണ് അദ്ദേഹത്തിന്റെ നിലപാട്. സംസ്ഥാനതലത്തില്‍ പല സ്ഥലങ്ങളിലും ഇത്തരം വിഷയങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അവ പരിഹരിക്കുന്നതിന്റെ ഭാഗമായി തൃശൂരിലെ പ്രശ്‌നവും പരിഹരിക്കാമെന്നാണ് ഐ ഗ്രൂപ്പിന്റെ തീരുമാനം എന്നറിയുന്നു. അതിനര്‍ത്ഥം മേയര്‍ രാജിവെക്കലുണ്ടാകില്ല എന്നാണ്. എ ഗ്രൂപ്പിന് നേതൃത്വം നല്‍കുന്ന ബെന്നി ബഹനാന്റെ സ്വന്തം മണ്ഡലമായ തൃക്കാക്കര നഗരസഭയില്‍ എ ഗ്രൂപ്പ്, ഐ ഗ്രൂപ്പിന് സ്ഥാനമൊഴിഞ്ഞ് നല്കാന്‍ തയ്യാറായിട്ടില്ലത്രെ. അവിടെ എ ഗ്രൂപ്പിന് 17 ഉം ഐ ഗ്രൂപ്പിന് നാലും കൗണ്‍സിലര്‍മാരാണുള്ളത്. തൃക്കാക്കരയില്‍ എ ഗ്രൂപ്പ് ആദ്യം സ്ഥാനമൊഴിയട്ടെയെന്നാണ് രമേശ് ചെന്നിത്തല എടുത്ത നിലപാടത്രെ.
മുന്‍ധാരണയനുസരിച്ച് ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡെപ്യൂട്ടി മേയറുമൊക്കെ സ്ഥാനമൊഴിഞ്ഞെന്നും ഈ സാഹചര്യത്തില്‍ മറ്റു പ്രദേശങ്ങളിലെ തര്‍ക്കങ്ങള്‍ തൃശൂരിലേക്ക് കൊണ്ടുവരേണഅടതില്ലെന്നുമാണ് ഇക്കാര്യത്തില്‍ എ ഗ്രൂപ്പിന്റെ മറുപടി. അക്കാര്യം ഡിസിസി പ്രസിഡന്റെ അബ്ദുള്‍ റഹ്മാന്‍ കുട്ടി തന്നെ ചെന്നിത്തലയോട് സംസാരിച്ചെന്നാണറിവ്. എന്നാല്‍ ജില്ലയിലെ ഐ ഗ്രൂപ്പിന്റെ കനത്ത സമ്മര്‍ദ്ദം അദ്ദേഹത്തിനുമേലുണ്ട്. ഐ ഗ്രൂപ്പിലെ സീനിയര്‍ നേതാവും മന്ത്രിയുമായ സി.എന്‍ ബാലകൃഷ്ണന്‍ പക്ഷെ പോള്‍ രാജി വെക്കണമെന്ന നിലപാടിലാണ്.
ജനസമ്പര്‍ക്കപരിപാടിയില്‍ തൃശൂരിലെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി മന്ത്രി സി.എന്‍.ബാലകൃഷ്ണനും അഡ്വ.തേറമ്പില്‍ രാമകൃഷ്ണനും ഡി.സി.സി പ്രസിഡണ്ട് ഒ.അബ്ദുള്‍ റഹ്മാന്‍കുട്ടിയും, പി.എ.മാധവനും ഉള്‍പ്പെടെ ഇരുഗ്രൂപ്പ് നേതാക്കളും വിഷയം ചര്‍ച്ച ചെയ്തിരുന്നു. പാര്‍ട്ടിതലത്തിലുണ്ടായ തീരുമാനം നടപ്പിലാക്കണെന്ന വികാരമായിരുന്ന മുഖ്യമന്ത്രിയും പ്രകടിപ്പിച്ചത്. സംസ്ഥാനത്തെ മറ്റ് ജില്ലകളിലെ ഗ്രൂപ്പ് തര്‍ക്കങ്ങളുമായി തൃശൂരിലെ തര്‍ക്കം കൂട്ടികുഴക്കേണ്ടതില്ലെന്നും തൃശൂരില്‍തന്നെ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകണമെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
സത്യത്തില്‍ തങ്ങള്‍ക്ക് നല്ല സ്വാധീനമുള്ള ജില്ലയിലെ ഡിസിസി പ്രസിഡന്റ് പദവി എ ഗ്രൂപ്പ കയ്യടക്കിയതിനുള്ള പകരം വീട്ടലാണ് ഐ ഗ്രൂപ്പ് ചെയ്യുന്നത്. ഇത് ഏറ്റവും സുന്ദരമായ അവസരമായാണ് അവര്‍ കാണുന്നത്. അധികാര മോഹിയായി അറിയപ്പെടാന്‍ താല്‍പ്പര്യമില്ലാത്തതിനാല്‍ ഐ പി പോള്‍ രാജിക്ക് തയ്യാറായിട്ടും ഗ്രൂപ്പ് നേതൃത്വം അനുവദിക്കുന്നില്ല എന്ന റിപ്പോര്‍ട്ടും ഉണ്ട്. വരുന്ന ലോകസഭാ തിരഞ്ഞെടുപ്പില്‍ പി സി ചാക്കോയെ തൃശൂരില സ്ഥാനാര്‍ത്ഥിയാക്കില്ല എന്ന ഉറപ്പു കിട്ടിയാലേ മേയര്‍ രാജി വെക്കേണ്ടതുള്ളു എന്നാണ് ഐ ഗ്രൂപ്പ് നിലപാടെന്നറിയുന്നു. പ്രസിഡന്റ് സ്ഥാനം തട്ടിയെടുത്തതില്‍ മുഖ്യകാരണം ചാക്കോ ആണെന്നാണ് അവര്‍ കരുതുന്നത്.
മറുവശത്ത് വരുന്ന മേയര്‍ എന്ന രീതിയില്‍ തന്നെ എ ഗ്രൂപ്പുകാരനായ രാജന്‍ പല്ലന്‍ പല യോഗങ്ങളലിും പങ്കെടുക്കുക പോലുമുണ്ടായി. ദിവസങ്ങള്‍ നീങ്ങുംതോറും എ ഗ്രൂപ്പ് അസ്വസ്ഥമാകുകയാണ്. അതിനിടെ സാമുദായിക സന്തുലനമെന്ന പേരില്‍ മേയര്‍ സ്താനത്തിനുവേണ്ടി വയലാര്‍ രവി വിഭാഗത്തിലെ സി എസ് ശ്രീനിവാസനും രംഗത്തുണ്ട്. രവി തന്നെ അതിനായി സമ്മര്‍ദ്ദം ചെലുത്തുന്നുണ്ട്.
അതിനിടെ കോര്‍പ്പറേഷനിലെ പല സ്ഥിരം സമിതി അധ്യക്ഷന്‍മാരും രാജി വെക്കാന്‍ തയ്യാറാകാത്തതും കോണ്‍ഗ്രസ്സിന് തല വേദനയായിട്ടുണ്ട്. മുസ്ലിം ലീഗിലെ ഡോ. എം.ഉസ്മാനും സോഷ്യലിസ്റ്റ് ജനതയിലെ എം.എല്‍.റോസിയുമാണ് മുന്‍ധാരണയനുസരിച്ച് രാജി വെക്കാന്‍ തയ്യാറാകാത്തത്. എം.എല്‍.റോസി മരാമത്ത് കമ്മിറ്റിയുടേയും ഡോ.ഉസ്മാന്‍ വിദ്യാഭ്യാസ കമ്മിറ്റിയുടേയും അധ്യക്ഷരാണ്. തെരഞ്ഞെടുപ്പിന് ശേഷമുള്ള ധാരണയനുസരിച്ച് അധ്യക്ഷന്മാരെല്ലാം രാജിവെക്കണമെന്ന് ഒക്‌ടോബറില്‍ ഡി.സി.സി നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസിലെ മൂന്ന് പേര്‍ മാത്രമേ രാജി നല്‍കിയുള്ളൂ. ക്ഷേമം, ആസൂത്രണം, ടാക്‌സ് അപ്പീല്‍ കമ്മിറ്റികളുടെ പുതിയ അധ്യക്ഷന്മാരെ നവം.5ന് തെരഞ്ഞെടുക്കുകയും ചെയ്തു.
ഇരു പാര്‍ട്ടികളുടേയും സമ്മേളനങ്ങള്‍ നടക്കുന്നതിനാല്‍ അതിന് ശേഷം രാജിവെക്കാമെനാനണ് റോസിയും ഉസ്മാനും പറഞ്ഞിരുന്നത്. എന്നാല്‍ രാജി അനിശ്ചിതമായി നീണ്ടുപോകുകയാണ്. തങ്ങളുടെ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടാല്‍ രാജിവെക്കുമെന്നാണ് ഇരുവരും പറയുന്നത്. സ്വന്തം പാര്‍ട്ടിയുടെ മേയറെ രാജി വെപ്പിക്കാന്‍ കഴിയാത്തതിനാല്‍ മറ്റു പാര്‍ട്ടികളോട് ഇക്കാര്യം ശക്തമായി ആവശ്യപ്പെടാന്‍ കഴിയാതെ വെട്ടിലായിരിക്കുകയാണ് കോണ്‍ഗ്രസ്സ്. ആ ധൈര്യത്തിലാണ് ലീഗും സോഷ്യലിസ്റ്റ് ജനതയും. കേരളകോണ്‍ഗ്രസ്സിലെ (എം) ജോണ്‍ കാഞ്ഞിരത്തിങ്കലിനെ വികസന സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നു കോണ്‍ഗ്രസ് തന്നെ നേരത്തെ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കിയിരുന്നു. അത് കോണ്‍ഗ്രസ്സിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചതിനായിരുന്നു. അത്തരമൊരു രീതി തന്നെ റോസിക്കെതിരേയും ഉസ്മാനെതിരേയും ഉപയോഗിക്കണെമന്ന് ചില കോണ്‍ഗ്രസ്സ് നേതാക്കള്‍ ആവശ്യപ്പെടുന്നുണ്ട്. ജോണ്‍ ആകട്ടെ പിന്നീട് എല്‍ഡിഎഫിലേക്കു പോകുകയും ചെയ്തിരുന്നു. ഡോ.എം.ഉസ്മാനെ പുറത്താക്കണമെങ്കില്‍ പ്രതിപക്ഷവും പിന്തുണക്കണമെന്ന അവസഅതയുമുണ്ട്.
എന്തായാലും സംസ്‌കാരികനഗരിയിലെ  കോണ്‍ഗ്രസ്സ് രാഷ്ട്രീയം പുകയുകയാണ് ആ പുക ഭരണ തലസ്ഥാനത്തേക്കും നീങ്ങുകയാണ്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Thrissur Desk | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply