തൃശൂര്‍ അതിരൂപതക്ക്‌ : മാര്‍പ്പാപ്പയിത്‌ അറിയണ്ട

ചരിത്രം കണ്ട ഏറ്റവും പുരോഗമനവാദി യായ മാര്‍പ്പാപ്പയാണ ല്ലോ ഇന്ന്‌ കത്തോലിക്ക സഭയുടെ തലപ്പത്ത്‌. നമ്മുടെ രൂപതകളും അതിരൂപതകളും എന്തെങ്കിലും തീരുമാനമെടുക്കു മ്പോള്‍ അതെ ങ്കിലും ഓര്‍ക്കണ്ടേ? ചുരുങ്ങിയപക്ഷം തങ്ങളുടെ ഉന്നതനായ പുരോഹിതനോടെങ്കിലും നീതി പുലര്‍ത്തണ്ടേ? കത്തോലിക്കാ സഭാ അംഗങ്ങള്‍ മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്നത്‌ തടയാന്‍ തൃശൂര്‍ അതിരൂപത കര്‍മ്മപദ്ധതി തയ്യാറാക്കുന്നതായ റിപ്പോര്‍ട്ട്‌ കണ്ടപ്പോഴാണ്‌ മാര്‍പ്പാപ്പയെ ഓര്‍ത്തത്‌. മാര്‍്‌പ്പാപ്പ ഈ നീക്കം അംഗീകരിക്കുമെന്ന്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്‌. ഒരു വര്‍ഷം 200 പെണ്‍കുട്ടികളുടെ വിവാഹമെങ്കിലും സീറോമലബാര്‍ സഭയില്‍ നിന്ന്‌ യാക്കോബായ, […]

athiroopatha

ചരിത്രം കണ്ട ഏറ്റവും പുരോഗമനവാദി യായ മാര്‍പ്പാപ്പയാണ ല്ലോ ഇന്ന്‌ കത്തോലിക്ക സഭയുടെ തലപ്പത്ത്‌. നമ്മുടെ രൂപതകളും അതിരൂപതകളും എന്തെങ്കിലും തീരുമാനമെടുക്കു മ്പോള്‍ അതെ ങ്കിലും ഓര്‍ക്കണ്ടേ? ചുരുങ്ങിയപക്ഷം തങ്ങളുടെ ഉന്നതനായ പുരോഹിതനോടെങ്കിലും നീതി പുലര്‍ത്തണ്ടേ?
കത്തോലിക്കാ സഭാ അംഗങ്ങള്‍ മിശ്രവിവാഹത്തില്‍ ഏര്‍പ്പെടുന്നത്‌ തടയാന്‍ തൃശൂര്‍ അതിരൂപത കര്‍മ്മപദ്ധതി തയ്യാറാക്കുന്നതായ റിപ്പോര്‍ട്ട്‌ കണ്ടപ്പോഴാണ്‌ മാര്‍പ്പാപ്പയെ ഓര്‍ത്തത്‌. മാര്‍്‌പ്പാപ്പ ഈ നീക്കം അംഗീകരിക്കുമെന്ന്‌ വിശ്വസിക്കാന്‍ ബുദ്ധിമുട്ടാണ്‌. ഒരു വര്‍ഷം 200 പെണ്‍കുട്ടികളുടെ വിവാഹമെങ്കിലും സീറോമലബാര്‍ സഭയില്‍ നിന്ന്‌ യാക്കോബായ, സുറിയാനി, ഹിന്ദു, മുസ്ലിം തുടങ്ങിയ സമുദായങ്ങളിലേക്ക്‌ നടക്കുന്നതായാണ്‌ അതിരൂപതയുടെ കണക്ക്‌. സഭയിലെ പെണ്‍കുട്ടികള്‍ മറ്റു മതസ്ഥരെ വിവാഹം കഴിക്കുന്നതുമൂലം അംഗങ്ങളുടെ എണ്ണം കുറയുന്നു. ഇതു പ്രതിരാധിക്കാനാണത്രെ അതിരൂപത പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിക്കുന്നത്‌.
മാതാപിതാക്കളെ ബോധവല്‍ക്കരിക്കുക, വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉയര്‍ന്ന ക്ലാസുകളിലും മതബോധനം നിര്‍ബന്ധമാക്കുക, അന്യസംസ്ഥാനങ്ങളില്‍ വിദ്യാഭ്യാസത്തിനും ജോലിക്കുമായി പോകുന്ന സഭാംഗങ്ങളെ അവിടെ സഭയുടെ പ്രവര്‍ത്തനങ്ങളുമായി അടുപ്പിച്ചു നിര്‍ത്തുക തുടങ്ങിയവയാണ്‌ കര്‍മ്മപദ്ധതി ലക്ഷ്യമിടുന്നത്‌. പ്ലൂസ്‌ ടുവിന്‌ ശേഷം അന്യസംസ്ഥാനങ്ങളിലേക്ക്‌ ഉപരിപഠനത്തിന്‌ കുട്ടികള്‍ പോകുന്നതാണ്‌ അന്യമതസ്ഥരുമായുള്ള വിവാഹം വര്‍ദ്ധിക്കാന്‍ പ്രധാനകാരണമായി സഭാധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്‌. അന്യസംസ്ഥാനങ്ങളില്‍ ജോലി ചെയ്യുന്നവരും മറ്റു മതവിശ്വാസികളെ വിവാഹം ചെയ്യുന്നുണ്ടത്രെ.
ഇതിനൊരു മറുവശമുണ്ട്‌. സഭയിലെ പുരുഷന്മാര്‍ മിശ്രവിവാഹം നടത്തുന്നതില്‍ ഇത്രക്ക്‌ എതിര്‍പ്പില്ലത്രെ. അത്‌ അംഗസംഖ്യ വര്‍ദ്ധിക്കാന്‍ സഹായിക്കുമത്രെ.
കഴിഞ്ഞില്ല അതിരൂപതയുടെ വെളിപാടുകള്‍. സഭയിലെ കുട്ടികളുടെ എണ്ണം വളരെ കുറഞ്ഞുവരുന്നതായും സഭ വിലയിരുത്തുന്നു. അതുനികത്താന്‍ കൂടുതല്‍ കുട്ടികള്‍ക്ക്‌ ജന്‌ംമകൊടുക്കാനുള്ള പ്രചരണവും നടക്കുന്നുണ്ട്‌. ഇതുമായി ബന്ധപ്പെട്ടുള്ള സര്‍്‌കകാര്‍ നയത്തെ വെല്ലുവിളിച്ച്‌ നാലു കുട്ടികളുള്ള കുടുംബങ്ങളെ അടുത്തയിടെ സഭ ആദരിച്ചിരുന്നു. പ്രസ്‌തുത ചടങ്ങില്‍ പ്രസംഗിച്ചവരെല്ലാം കൂടുതല്‍ കുഞ്ഞുങ്ങള്‍ക്ക്‌ ജന്‌ംമകൊടുക്കാന്‍ ആഹ്വാനം ചെയ്യുകയും ചെയ്‌തു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply