തുടരുന്ന സയണിസ്റ്റ് ഭീകരത

ലോകത്തിലെ മുഴുവന്‍ മനഷ്യസ്‌നേഹികളുടേയും അഭ്യര്‍ത്ഥനകളെ അവഗണിച്ച് പാലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുകയാണ്. പ്രസ്താവനകള്‍ക്കപ്പുറം നോക്കുകുത്തിയായി യുഎന്‍. അക്രമം നിര്‍ത്താന്‍ പറയുമ്പോഴും ഇസ്രായേലിന് ആയുധം നല്‍കുന്ന അമേരിക്ക. ഇനിയും അക്രമത്തെ അപലപിക്കാത്ത ഇന്ത്യ. ഹമാസിന്റെ പേരുപറഞ്ഞ് അക്രമത്തെ അപലപിക്കാന്‍ മടിക്കുന്ന വലിയെ ഒരു വിഭാഗം വേറെ. യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിലടക്കം ഇസ്രേയേല്‍ ആക്രമണം അഴിച്ചുവിട്ടു. ഭക്ഷണത്തിന് വരിനിന്നവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ഏഴ് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഗസ്സയില്‍ നിലവില്‍ സൈനിക […]

downloadലോകത്തിലെ മുഴുവന്‍ മനഷ്യസ്‌നേഹികളുടേയും അഭ്യര്‍ത്ഥനകളെ അവഗണിച്ച് പാലസ്തീന്‍ ജനതയെ ഇസ്രായേല്‍ കൊന്നൊടുക്കുകയാണ്. പ്രസ്താവനകള്‍ക്കപ്പുറം നോക്കുകുത്തിയായി യുഎന്‍. അക്രമം നിര്‍ത്താന്‍ പറയുമ്പോഴും ഇസ്രായേലിന് ആയുധം നല്‍കുന്ന അമേരിക്ക. ഇനിയും അക്രമത്തെ അപലപിക്കാത്ത ഇന്ത്യ. ഹമാസിന്റെ പേരുപറഞ്ഞ് അക്രമത്തെ അപലപിക്കാന്‍ മടിക്കുന്ന വലിയെ ഒരു വിഭാഗം വേറെ.
യു.എന്‍ അഭയാര്‍ത്ഥി ക്യാമ്പിലടക്കം ഇസ്രേയേല്‍ ആക്രമണം അഴിച്ചുവിട്ടു. ഭക്ഷണത്തിന് വരിനിന്നവരാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വ്യാപകമായ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തില്‍ ഇസ്രായേല്‍ ഏഴ് മണിക്കൂര്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. എന്നാല്‍ ഗസ്സയില്‍ നിലവില്‍ സൈനിക നടപടി ഇല്ലാത്ത പ്രദേശത്ത് മാത്രമാണ് വെടിനിര്‍ത്തല്‍. മറ്റു പ്രദേശത്ത് അക്രമം തുടരുന്നു. ഗസ്സയില്‍ നടത്തുന്ന കൂട്ടക്കൊലയില്‍ നിന്ന് ലോകത്തിന്റെ ശ്രദ്ധ തിരിച്ചുവിടാനാണ് പുതിയ നീക്കമെന്ന് ഹമാസ് വക്താവ്.
കഴിഞ്ഞ ദിവസവും 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് ധാരണയായിരുന്നു. എന്നാല്‍ തങ്ങളുടെ സൈനികനെ ഹമാസ് തട്ടിക്കൊണ്ടുപോയി എന്നാരോപിച്ച് ഇസ്രായേല്‍ ആക്രമണം പുനരാരംഭിക്കുകയായിരുന്നു.
വെടിനിര്‍ത്തല്‍ ലംഘിച്ച് ഹമാസ് ആക്രമണം നടത്തിയാല്‍ സൈനിക നടപടി തുടരുമെന്ന് ഇസ്രായേല്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ കുടിയൊഴിപ്പിക്കപ്പെട്ട ഫലസ്തീനികള്‍ അഭയംതേടിയ സ്‌കൂളിന് നേരെയുള്ള ഇസ്രായേല്‍ ആക്രമണത്തിനെതിരെ ലോകമെങ്ങവും വന്‍ പ്രതിഷേധം നടന്നു. ഇസ്രായേലിന്റെ നടപടി നിഷ്ഠൂരവും ക്രിമിനല്‍ കുറ്റകരവുമാണെന്ന് യു എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ പറഞ്ഞു. അന്താരാഷ്ട്ര നിയമങ്ങളുടെ ശക്തമായ ലംഘനമാണ് സ്‌കൂളിന് നേരെയുള്ള ആക്രമണം. ആക്രമണത്തില്‍ നിന്ന് ഫലസ്തീന്‍ സിവിലിയന്‍മാര്‍ക്കും യു.എന്‍ ഉദ്യോഗസ്ഥര്‍ക്കും സന്നദ്ധ സേവകര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും മൂണ്‍ പറഞ്ഞു.
ജൂലായ് എട്ടിന് തുടങ്ങിയ സംഘര്‍ഷത്തില്‍ ഇതുവരെ 1,740 പലസ്തീനികള്‍ക്ക് ജീവന്‍ നഷ്ടമായെന്നാണ് യു.എന്‍. കണക്ക്. ഇവിരില്‍ വലിയൊരുഭാഗം കുഞ്ഞുങ്ങളാണെന്നതാണ് ഏറ്റവംു വലിയ ദുരന്തം. കൂടാതെ ഗര്‍ഭിണികളും വികലാംഗരുമൊക്കെ കൊല്ലപ്പെട്ടവരിലുള്‍പ്പെടുന്നു. 9,080 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
അതിനിടെ ഗാസയില്‍ നിന്ന് ഇസ്രായേല്‍ പിന്‍മാറിയേക്കുമെന്ന സാധ്യതകള്‍ക്ക് മങ്ങലേല്‍പിച്ച് സൈനിക നടപടികള്‍ നീണ്ടുപോയേക്കുമെന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യഹു വ്യക്തമാക്കി. ഹമാസ് നിര്‍മിച്ച തുരങ്കങ്ങള്‍ പൂര്‍ണമായും തകര്‍ത്തശേഷവും സുരക്ഷയ്ക്ക് ആവശ്യമെങ്കില്‍ കൂടുതല്‍ സൈനികരെ നിലനിര്‍ത്തുമെന്നും ഇസ്രായേല്‍ പറഞ്ഞു. ലോകച്ചട്ടമ്പികള്‍തന്നെയാണ് തങ്ങള്‍ എന്നുതന്നെയാണ് ഇതുവഴി അവര്‍ പ്രഖ്യാപിക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: International | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply