തിരുവോണ നാളില്‍ നിരാഹാരം

സി കെ ജാനു. ‘മലയാളികള്‍ സമ്പല്‍സമൃദ്ധിയുടെ ഓണം ആഘോഷിക്കുമ്പോള്‍ ഞങ്ങടെ ഊരുകളില്‍ രോഗവും പട്ടിണിയും വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ട് വകമാറ്റി ചിലവഴിക്കുന്നു. എന്താണു ഇവിടുത്തെ ഗവര്‍മന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.ഞങ്ങള്‍ വെയിലിലും മഴയിലും ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിക്കായി സമരം നടത്തുമ്പോള്‍ സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ച് ഓണം ആഘോഷിക്കുന്നു. നിരുത്തരവാദപരമായ സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിക്ഷേധിച്ചുകൊണ്ടാണു ഞങ്ങള്‍ തിരുവോണത്തിനു നിരാഹാരം കിടക്കുന്നത്’. 2001ലെ സെക്രട്ടറിയേറ്റിന്റെ മുന്നിലെ കുടില്‍കെട്ടി സ്മരത്തിനു ശേഷം സര്‍ക്കാര്‍ സമരക്കാരുമായി ഉണ്ടാക്കിയ 8 ഇന കരാര്‍ നടപ്പിലാക്കണമെന്നും […]

ck സി കെ ജാനു.
‘മലയാളികള്‍ സമ്പല്‍സമൃദ്ധിയുടെ ഓണം ആഘോഷിക്കുമ്പോള്‍ ഞങ്ങടെ ഊരുകളില്‍ രോഗവും പട്ടിണിയും വ്യാപിച്ചുകൊണ്ടേയിരിക്കുന്നു. ആദിവാസികളുടെ ക്ഷേമത്തിനായി വകയിരുത്തിയ ഫണ്ട് വകമാറ്റി ചിലവഴിക്കുന്നു. എന്താണു ഇവിടുത്തെ ഗവര്‍മന്റ് ചെയ്തുകൊണ്ടിരിക്കുന്നത്.ഞങ്ങള്‍ വെയിലിലും മഴയിലും ഞങ്ങള്‍ക്ക് അവകാശപ്പെട്ട ഭൂമിക്കായി സമരം നടത്തുമ്പോള്‍ സര്‍ക്കാര്‍ കോടികള്‍ ചിലവഴിച്ച് ഓണം ആഘോഷിക്കുന്നു. നിരുത്തരവാദപരമായ സര്‍ക്കാരിന്റെ സമീപനത്തില്‍ പ്രതിക്ഷേധിച്ചുകൊണ്ടാണു ഞങ്ങള്‍ തിരുവോണത്തിനു നിരാഹാരം കിടക്കുന്നത്’.
2001ലെ സെക്രട്ടറിയേറ്റിന്റെ മുന്നിലെ കുടില്‍കെട്ടി സ്മരത്തിനു ശേഷം സര്‍ക്കാര്‍ സമരക്കാരുമായി ഉണ്ടാക്കിയ 8 ഇന കരാര്‍ നടപ്പിലാക്കണമെന്നും ആദിവസികളുടെ പുനരധിവാസ കേന്ദ്രമായ ആറളം ഫാമിലെ അനധികൃതവും നിയമവിരുദ്ധവുമായ കൈയ്യേറ്റം തടയണമെന്നും ആവശ്യപ്പെട്ട് ആദിവാസികള്‍ നടത്തുന്ന നില്‍പ് സമരം ഇന്ന് 57 ദിവസം കഴിഞ്ഞിരിക്കുന്നു. നിര്‍ത്താതെ പെയ്യുന്ന മഴയിലും പൊരിവെയിലിലും അതിജീവനത്തിനായി പോരാടുന്ന തദ്ദേശ ജനതയെ കാണാത്ത സര്‍ക്കാര്‍ കുറ്റകരമായ നീതി നിഷേധമാണു നടത്തുന്നത്. 1961 ല്‍ കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച യു. എന്‍. ഡേബര്‍ കമ്മീഷന്‍ 1064 സ്‌ക്വയര്‍ കിലോമീറ്റര്‍ മൈല്‍ പട്ടിക വര്‍ഗ്ഗ പ്രദേശമായി പ്രഖ്യാപിക്കണമെന്ന് കേരള ഗവര്‍മെന്റിനോട് നിര്‍ദ്ദേശിച്ചു. ഈ ഭൂമിയില്‍ ഇപ്പോള്‍ വന്‍കിട സ്വകാര്യ തോട്ടങ്ങളും കൈയ്യേറ്റക്കാരും റിസോര്‍ട്ടുകളുമാണ്.. 1975 ലെ നിയമം അനുസരിച്ച് അന്യാധീനപ്പെട്ട ഭൂമി ആദിവാസികള്‍ക്ക് തിരിച്ചു നല്‍കണമെന്ന് നിര്‍ദ്ദേശിച്ചിട്ടും അതിനു യാതൊരു നടപടികളും എടുക്കാതെ ആ നിയമത്തെ ഭേദഗതിയിലൂടെ തകര്‍ക്കാനാണ് ഇടത് – വലത് സര്‍ക്കാരുകള്‍ ശ്രമിച്ചുകൊണ്ട് ഇരിക്കുന്നത്.ആദിവാസികള്‍ ഉല്‍പ്പെടെയുള്ള ഭൂരെഹിതര്‍ക്ക് 3 സെന്റ് ഭൂമി നല്‍കി ‘പ്രശ്‌നം പരിഹരിക്കുമ്പോള്‍’ കേരളത്തില്‍ ഉണ്ടാകാന്‍ പോകുന്നത് 24000 ല്‍ അധികം കോളനികളാണ്. കഴിഞ്ഞ 67 വര്‍ഷമായി ഇല്ലാതാക്കാന്‍ ശ്രമിക്കുന്ന കോളനികള്‍ വീണ്ടും സര്‍ക്കര്‍ ഉണ്ടാക്കാന്‍ ശ്രമിക്കുന്നത് ബോധപൂര്‍വ്വം തന്നെയാണ്. കാരണം ഇവര്‍ ഒരിക്കലും അധികാര വര്‍ഗ്ഗം ആകുകയോ അനീതിക്കെതിരെ സ്‌റ്റേറ്റിനെ ചോദ്യം ചെയ്യുകയോ ഇല്ലെന്ന് അവര്‍ ഉറച്ച് വിശ്വസിക്കുന്നു. നിശബ്ദമാക്കി ഇല്ലാതാക്കുക. ഈ നിശബ്ദ വംശഹത്യക്കെതിരായ പോരാട്ടം ശക്തിപ്പെടുത്താന്‍ നാം നിവര്‍ന്ന് നില്‍ക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply