താരങ്ങള്‍ക്കെന്താ ആനകൊമ്പുണ്ടോ?

പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കുപോലും അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ മലയാളികള്‍ പൊതുവെ രോഷാകുലരാകാറുണ്ട്. മാധ്യമങ്ങള്‍ ആ രോഷത്തെ പ്രതിഫലിപ്പിക്കാറുമുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും അവര്‍ തെറ്റായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും നമ്മുടെ രക്തം തിളക്കാറില്ല. സിനിമക്കാര്‍ക്ക് കേരളീയ സമൂഹത്തില്‍ സ്വാധീനമില്ല എന്നു നാം പറയാറുണ്ട.് എന്നാല്‍ വന്‍സ്വാധീനമുണ്ട് എന്നുതന്നെയാണ് പല സംഭവങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകുക. നടന്‍ ജയറാമിന് അനധികൃതമായി ആനകൊമ്പ് നല്‍കിയ സംഭവം തന്നെ നോക്കുക. നിലനിവെ നിയമങ്ങളനുസരിച്ച് ആനകൊമ്പില്‍ ആനയുടമ എന്നു പറയുന്നയാള്‍ക്ക് അവകാശമൊന്നുമില്ല. സത്യ്തതില്‍ കൈവശാവകാശം […]

jjj

പ്രമുഖ രാഷ്ട്രീയനേതാക്കള്‍ക്കുപോലും അനര്‍ഹമായ ആനുകൂല്യങ്ങള്‍ ലഭിക്കുമ്പോള്‍ മലയാളികള്‍ പൊതുവെ രോഷാകുലരാകാറുണ്ട്. മാധ്യമങ്ങള്‍ ആ രോഷത്തെ പ്രതിഫലിപ്പിക്കാറുമുണ്ട്. എന്നാല്‍ താരങ്ങള്‍ക്ക് അനര്‍ഹമായ ആനുകൂല്യങ്ങള്‍ നല്‍കുമ്പോഴും അവര്‍ തെറ്റായ നിലപാടുകള്‍ സ്വീകരിക്കുമ്പോഴും നമ്മുടെ രക്തം തിളക്കാറില്ല. സിനിമക്കാര്‍ക്ക് കേരളീയ സമൂഹത്തില്‍ സ്വാധീനമില്ല എന്നു നാം പറയാറുണ്ട.് എന്നാല്‍ വന്‍സ്വാധീനമുണ്ട് എന്നുതന്നെയാണ് പല സംഭവങ്ങളും പരിശോധിച്ചാല്‍ മനസ്സിലാകുക.
നടന്‍ ജയറാമിന് അനധികൃതമായി ആനകൊമ്പ് നല്‍കിയ സംഭവം തന്നെ നോക്കുക. നിലനിവെ നിയമങ്ങളനുസരിച്ച് ആനകൊമ്പില്‍ ആനയുടമ എന്നു പറയുന്നയാള്‍ക്ക് അവകാശമൊന്നുമില്ല. സത്യ്തതില്‍ കൈവശാവകാശം മാത്രമാണ് അവര്‍ക്കുള്ളത്. ചട്ടങ്ങള്‍ ലംഘിച്ച് ജയറാമിന് ആനകൊമ്പ് നല്‍കിയതില്‍ എന്തു ന്യായീകരണമാണുള്ളത്? ആനകൊമ്പുമായി ബന്ധപ്പെട്ട് മോഹന്‍ലാലിനെതിരെ കേസുണ്ടെങ്കിലും അതില്‍ കാര്യമായ നടപടികളൊന്നും ഉണ്ടാകുന്നില്ല എന്നതും ഓര്‍ക്കുക. താരങ്ങള്‍ക്കെന്താ ആനകൊമ്പുണ്ടോ എന്നു ചോദിക്കാതിരിക്കുന്നതെങ്ങിനെ?
ജയറാമിനു ആനകൊമ്പുമാത്രമല്ലല്ലോ നല്‍കിയത്? കേരള സംഗീതനാടക അക്കാദമി അടുത്തയിടെ ചെണ്ടയില്‍ അദ്ദേഹത്തിനു നല്‍കിയ കലാശ്രീ പുരസ്‌കാരവും ചര്‍ച്ചയായിരുന്നു. ചെണ്ടയോട് അഭിനിവേശമുണ്ടെങ്കിലും അതാണോ പുരസ്‌കാരത്തിനുള്ള മാനദണ്ഡം എന്ന ചോദ്യമായിരുന്നു പലരും ഉന്നയിച്ചത്. കേരളത്തില്‍ താരങ്ങള്‍ക്ക് ഇത്തരത്തിലുള്ള അനര്‍ഹമായ അംഗീകാരങ്ങള്‍ നല്‍കുന്നത് പതിവായിട്ടുണ്ട്. 14 വര്‍ഷത്തിനു ശേഷം അരങ്ങിലെത്തിയ മഞ്ജുവാര്യര്‍ക്ക് സംഗീത നാടക അക്കാദമി തന്നെ കുച്ചിപ്പടിക്കുള്ള കലാശ്രീ പുരസ്‌കാരം നല്‍കിയിരുന്നല്ലോ. ഒരു സിനിമയില്‍ പച്ചക്കറികൃഷിയെ പ്രോത്സാഹിപ്പിക്കുന്ന കഥാപാത്രമായി അഭിനയിച്ചതിന്റെ പേരില്‍ സര്‍ക്കാര്‍ അംബാസഡറാക്കിയതിലും എന്ത് ന്യായീകരണമാണുള്ളത്.? ഒരുപക്ഷെ, പട്ടാളക്കാരനായി അഭിനയിച്ചതിനാല്‍ മോഹന്‍ ലാലിനു കേണല്‍ പദവി കൊടുക്കാമെങ്കില്‍ ഇതുമാകാമായിരിക്കാം.
പലപ്പോഴും പൊതുവേദികളില്‍ ഇവര്‍ പറയുന്ന കാര്യങ്ങള്‍ എത്രമാത്രം വസ്തുതാവിരുദ്ധവും വിഡ്ഢിത്തങ്ങളുമാകാറുണ്ട്. ജയറാമുമായി ബന്ധപ്പെട്ടുതന്നെ ഒരുദാഹരണം പറയാം. തൃശൂരില്‍ അന്താരാഷ്ട്ര ചലചിത്രോത്സവേദിയിലായിരുന്നു സംഭവം. ഉദ്ഘാടകന്‍ ജയറാം. അദ്ദേഹം പറഞ്ഞതിന്റെ ഉള്ളടക്കം ഇതായിരുന്നു. ‘ചലചിത്രോത്സവങ്ങള്‍ പണ്ടൊക്കെ കുറെ കപടബുദ്ധിജീവികളുടേതായിരുന്നു. ഒരിക്കല്‍ ഓപ്പറേറ്റര്‍ സിനിമയുടെ അവസാന റീല്‍ ആദ്യം പ്രദര്‍ശിപ്പിച്ചപ്പോഴും അതു മനസ്സിലാകാതെ ഈ ബുദ്ധിജീവികള്‍ അതേ കുറിച്ച് സൈദ്ധാന്തിക ചര്‍ച്ച നടത്തിയത്രെ. ഇപ്പോള്‍ തന്നെപോലുള്ളവരേയും ചലചിത്രോത്സവങ്ങള്‍ക്ക് ക്ഷണിച്ചു തടങ്ങി. അത് സ്വാഗതാര്‍ഹം.’ ഇദ്ദേഹം പറഞ്ഞ ഈ താടിവെച്ചവരാണ് വര്‍ഷങ്ങളോളം ചലചിത്രോത്സവങ്ങളേയും നല്ല സിനിമകളേയും പ്രോത്സാഹിപ്പചതും നിലനിര്‍ത്തിയതും അത്തരമൊരുവേദിയില്‍ ഇദ്ദേഹത്തിനു വരാന്‍ കാരണമായതും എന്നതെങ്കിലും ഓര്‍ത്തിരുന്നെങ്കില്‍… പൊതുവേദിയില്‍ തികഞ്ഞ അഹങ്കാരത്തോടെയുള്ള മമ്മുട്ടിയുടെ പ്രസംഗങ്ങള്‍ എത്രയോ കേട്ടിരിക്കുന്നു. അവസാന ഉദാഹരണം ഏഷ്യനെറ്റ് ടിവി പുരസ്‌കാര വേദിയിലുണ്ടായത്. നേതാവാകാന്‍ സുരേഷ് ഗോപി ചെയ്തു കൂട്ടുന്നതോ? എന്നാല്‍ ഇതെല്ലാം മലയാളി കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നു.
പൊതുവില്‍ അസഹിഷ്ണുത താരങ്ങളുടെ കൂടപ്പിറപ്പാണ്. ഈ ലേഖകന്‍ ഏഷ്യാനെറ്റില്‍ വാര്‍ത്തിധിഷ്ഠിത പരിപാടി ചെയ്തിരുന്ന കാലം. ഒരു എപ്പിസോഡിലെ വിഷയം മലയാള സിനിമയുമായി ബന്ധപ്പെട്ടതായിരുന്നു. ഏന്തുകൊണ്ട് താരങ്ങളുടെ ആധിപത്യം എന്ന വിഷയവുമായി ബന്ധപ്പെട്ട് ചിലര്‍ പറഞ്ഞ കാര്യങ്ങള്‍ മോഹന്‍ലാലിനു പിടിച്ചില്ല. പിറ്റേന്നു അദ്ദേഹം നേരിട്ടു വിളിച്ച് പ്രതിഷേധിച്ചു. അധികം കളിച്ചാല്‍ ആയിരകണക്കിനു പേര്‍ ഫോണ്‍വിളിക്കുമെന്ന ഭീഷണിയും. തീര്‍ച്ചയായും ഫോണ്‍ വിളിക്കാനല്ല, എന്തിനും തയ്യാറായ ഫാന്‍സുകള്‍ നിരവധിയുണ്ടല്ലോ എന്ന് മറുപടി നല്‍കി.
ഇപ്പോള്‍ പ്രതാപം കുറഞ്ഞെങ്കിലും താരങ്ങളുടെ ഫാന്‍സുകള്‍ പലപ്പോഴും ഗുണ്ടായിസം കാണിക്കുന്നവര്‍ തന്നെ. സംവിധായകന്‍ ചിന്തരവിയുടെ മരണദിവസം. മൃതദേഹം അന്ത്യോപചാരത്തിനായി സാഹിത്യഅക്കാദമിയില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. സംസ്‌കാരത്തിനായി എടുക്കാറായപ്പോള്‍ മമ്മുട്ടി വരുന്നതായി അറിയിപ്പ്. അദ്ദേഹത്തിനുമാത്രമായി വീണ്ടും രണ്ടുമണിക്കൂര്‍. മമ്മുട്ടി വന്നപ്പോള്‍ നഗരത്തിലെ ഒരു സാമൂഹ്യപ്രവര്‍ത്തകന്‍ ഇത്രനേരം വൈകിയത് ശരിയാണോ എന്നു ചോദിച്ചു. മൃതദേഹം സംസ്‌കാരത്തിനു കൊണ്ടുപോയശേഷം ഏതാനും ഗുണ്ടകള്‍ വന്ന് അയാളെ മര്‍ദ്ദിക്കാന്‍ ശ്രമിച്ചു. പലരും ഇടപെട്ടതിനാല്‍ ഉന്തിലും തള്ളിലും അവസാനിച്ചു എന്നുമാത്രം.
താരങ്ങളും മനുഷ്യരാണ്. മറ്റെല്ലാവരുടെ അവകാശങ്ങളും അവര്‍ക്കുമുണ്ട്. എന്നാല്‍ അതിനേക്കാള്‍ കൂടുതലായൊന്നുമില്ലല്ലോ. പക്ഷെ അവരുടെ ധാരണ പലപ്പോഴും അങ്ങനെയല്ല. സിനിമകളില്‍ അമാനുഷ കഥാപാത്രങ്ങലെ അവതരിപ്പിക്കുന്ന അവര്‍ പലപ്പോഴും ജീവിതത്തിലും അതാകാന്‍ ശ്രമിക്കുന്നു എന്നു വേണം കരുതാന്‍. അതിന്റെ ഭാഗമാണ് ഇത്തരം സംഭവങ്ങള്‍. അതിനു കൂട്ടുനില്‍ക്കുന്ന മലയാളികളുടെ പ്രബുദ്ധത അവിടെ നില്‍ക്കട്ടെ. എന്നാലതിന് സര്‍ക്കാര്‍ ഒത്താശ ചെയ്തു കൊടുക്കാമോ?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply