തായ്‌ലന്റ് യാത്ര – യശോധര നഗ്‌നയാണ്

സി ടി വില്ല്യം നാല് ഭോഗാലസ്യത്തിന്റെ പറുദീസയില്‍ പട്ടായ പുലര്‍ന്നു . പട്ടായയില്‍ ഇപ്പോള്‍ മഴക്കാലമാണ്. മഴ പെയ്യുന്നതും തോരുന്നതും ഇവിടെ പെട്ടെന്നാണ്. മഴ നനഞ്ഞ പട്ടായയില്‍ വെളിച്ചം നല്ലവണ്ണം പടര്‍ന്നിരുന്നു. പക്ഷെ തെരുവും തെരുവോരവും ഉറങ്ങിക്കിടന്നു . വഴിയില്‍ വാഹനങ്ങളും മനുഷ്യരും ഉണ്ടായിരുന്നില്ല. അത്യപൂര്‍വ്വമായി അല്പവസ്ത്രധാരികളായ ഒന്നുരണ്ടു പെണ്ണുങ്ങള്‍ ആടിയുലഞ്ഞ് പോകുന്നതു കണ്ടു. പാട്ടായ ഇപ്പോള്‍ ഉറങ്ങാന്‍ കിടന്നതേയുള്ളൂ. പട്ടായയില്‍ രാത്രി പകലും, പകല്‍ രാത്രിയുമാണ് . ഹോട്ടല്‍ മുറിയിലെ ഇലക്ട്രിക് കെറ്റിലില്‍ ഒരു ഗ്രീന്‍ […]

yashodhara copy
സി ടി വില്ല്യം

നാല്
ഭോഗാലസ്യത്തിന്റെ പറുദീസയില്‍

പട്ടായ പുലര്‍ന്നു . പട്ടായയില്‍ ഇപ്പോള്‍ മഴക്കാലമാണ്. മഴ പെയ്യുന്നതും തോരുന്നതും ഇവിടെ പെട്ടെന്നാണ്. മഴ നനഞ്ഞ പട്ടായയില്‍ വെളിച്ചം നല്ലവണ്ണം പടര്‍ന്നിരുന്നു. പക്ഷെ തെരുവും തെരുവോരവും ഉറങ്ങിക്കിടന്നു . വഴിയില്‍ വാഹനങ്ങളും മനുഷ്യരും ഉണ്ടായിരുന്നില്ല. അത്യപൂര്‍വ്വമായി അല്പവസ്ത്രധാരികളായ ഒന്നുരണ്ടു പെണ്ണുങ്ങള്‍ ആടിയുലഞ്ഞ് പോകുന്നതു കണ്ടു. പാട്ടായ ഇപ്പോള്‍ ഉറങ്ങാന്‍ കിടന്നതേയുള്ളൂ. പട്ടായയില്‍ രാത്രി പകലും, പകല്‍ രാത്രിയുമാണ് .

thaiഹോട്ടല്‍ മുറിയിലെ ഇലക്ട്രിക് കെറ്റിലില്‍ ഒരു ഗ്രീന്‍ ചായ ഉണ്ടാക്കി . വര്‍ത്തമാന പത്രമില്ലാതെ, ചായ ഉഷാറില്ലാതെ കുടിച്ചു. ഈയ്യിടെയായി ഒരു കൊച്ചു പീഡന വാര്‍ത്തയെങ്കിലുമില്ലാതെ ചായ കുടിക്കാനാവില്ല. എന്തുചെയ്യാം, കേരളത്തിന്റെ വായനാശീലം അങ്ങനെയായിപ്പോയി. മുറിയിലെ ടെലിവിഷന്‍ തെളിയിച്ചു നോക്കിയിട്ടും ഫലമുണ്ടായില്ല.
കുളി കഴിഞ്ഞ് വസ്ത്രം മാറാന്‍ ഒരുങ്ങിയപ്പോഴാണ് തലേന്ന് യാത്രാ ഗൈഡ് ഭാസ് പറഞ്ഞതോര്‍ത്തത്. ഇന്ന് ബനിയനും ബര്‍മൂഡായുമായിരിക്കണമത്രേ വേഷം. കാരണം, ഇന്നത്തെ യാത്രകള്‍ മുഴുവനും പട്ടായയിലെ ബീച്ചുകളിലേക്കാണ്. ബനിയനും മുക്കാല്‍ ട്രൗസറുമിട്ട് മുറിയടച്ച് പ്രാതല്‍ കഴിക്കാനിറങ്ങി. ഇവിടെ പ്രാതല്‍ ലഘു ഭക്ഷണമല്ല. പന്നിയിറച്ചിയും കോഴിയിറച്ചിയും െ്രെഫഡ് റൈ സും നൂഡില്‍സും സോസജും റൊട്ടിയും മുട്ടയും പഴങ്ങളും തുടങ്ങി അനവധിയോളം ഭക്ഷണ പദാര്‍ത്ഥങ്ങളുണ്ട്. കൂടുതലും തായ് – ചൈനീസ് രുചിഭേദങ്ങള്‍.

thai0എല്ലാവരും രാവിലെ 8 മണിക്ക് ബീച്ച് യാത്രക്ക് തയാറാവണമെന്നതായിരുന്നു ഭാസിന്റെ നിര്‍ദേശം. എന്നാല്‍ 10 മണി കഴിഞ്ഞിട്ടും ഭാസും ബസ്സും അന്തേ വാസികളെ കാത്ത് അനങ്ങാതെ കിടന്നു. പുലരും വരെ കനത്ത രതിലീല കളില്‍ കഴിഞ്ഞുകൂടിയ അവര്‍ ഉറങ്ങാന്‍ തുടങ്ങിയിട്ടേ ഉണ്ടായിരുന്നുള്ളൂ. ഭാസ് വിളിച്ചു കൂവിയതിനെതുടര്‍ന്ന് പലരും സുരതോന്മാദത്തിന്റെ ഉറക്കച്ചടവോടെ ബസ്സിലെത്തിക്കൊണ്ടിരുന്നു. അവരാരും പരസ്പരം ശ്രദ്ധിച്ചിരുന്നില്ല. എല്ലാവരും എന്തൊക്കെയോ കുസൃതികള്‍ ഒളിപ്പിച്ചുവച്ചതുപോലെ ബസ്സില്‍ വന്നിരുന്നു.
പട്ടായ നിറയെ ബീച്ചുകളാണ്. നിഷ്‌കളങ്കമായ നഗ്‌നത സമര്‍പ്പിക്കപ്പെടുന്ന ജലാല്‍ത്താരകളാണ് പാട്ടായ മുഴുവനും. നഗ്‌നശരീരങ്ങള്‍ ഒഴുകിനടക്കുന്ന ഒരു മാംസഗംഗയാണ് പാട്ടായ. നഗ്‌നശരീരങ്ങള്‍ കെട്ടുപിണഞ്ഞും ഇണചേര്‍ന്നും തിരമാലകളില്‍ അലിഞ്ഞുചേരുകയാണിവിടെ. അവര്‍ക്ക് ആവശ്യമുള്ളതെല്ലാം കൊടുക്കുന്ന കടലും കടല്‍ തീരങ്ങളുമാണ് പാട്ടായ നിറയെ. ലോകത്തി ലെതന്നെ ഏറ്റവും വലിയ ബീച്ച് മാളാണ് (Beach Mall) പട്ടായയിലുള്ളതെന്ന് വിനോദസഞ്ചാര ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ഉപ്പ് തൊട്ട് സുഖഭോഗങ്ങളുടെ പരമാനന്ദം വരെ ഇവിടെ ലഭ്യമാണ്.

massparlrവിനോദസഞ്ചാരികള്‍ ബോട്ടില്‍നിന്നു ബോട്ടിലേക്ക് പകര്‍ന്നു പകര്‍ന്ന് ബീച്ചു കളുടെ ചാരിത്ര്യം മുഴുവനായി കവര്‍ന്നെടുക്കുകയാണ്. അവര്‍ പാരച്യുട്ടു കളില്‍ ആകാശത്തും ഓക്‌സിജന്‍ സിലിണ്ടറുമായി കടലിന്റെ ആഴങ്ങളിലും മദോന്മത്തരാവുന്നു. ഇവിടുത്തെ ബീച്ചും പരിശുദ്ധമായ നഗ്‌നതയും കാണു മ്പോള്‍ നാമറിയാതെ തന്നെ നാം സ്വയം നഗ്‌നരാവും. ഇവിടുത്തെ കുറുമ്പുള്ള തിരമാലകള്‍ തായ് സുന്ദരികളെപോലെ നമ്മുടെ അല്പവസ്ത്രങ്ങളും അപഹരിക്കും. നാമതിന് നിര്‍ന്നിമേഷരായി വിനീതവിധേയരാവും . ഇവിടെ ആണെന്നും പെണ്ണെന്നും ഇല്ല. ലിംഗഭേദമില്ലാതെ നഗ്‌നത ആഘോഷിക്കുന്ന മാലാഖമാരുടെ ഉന്മാദഭുമിയാണിത്.

williamബീച്ചുകളിലെ മദോന്മാദ വേളകള്‍ സഞ്ചാരികളെ മുഴുവന്‍ പട്ടായയുടെ അടിമ കളാക്കി. അവരുടെ അടിമത്തം യാത്രാ ഗൈഡ് ഭാസിന്റെ വിനോദസഞ്ചാര കലണ്ടറിന്റെ കണക്കുതെറ്റിച്ചു. തായ്‌ലണ്ടിന്റെ സ്ഥലകാലചരിത്രത്തിന്റെ നാഴികക്കല്ലുകള്‍ അവര്‍ക്ക് കാണേണ്ടെന്നായി. അവര്‍ക്ക് പട്ടായയുടെ നഗ്‌നത മാത്രം മതി. ലക്കും ലഗാനും തെറ്റിയ സഞ്ചാരികളുടെ മുന്നില്‍ ഭാസ് എന്ന യാത്രാ ഗൈഡ് തോറ്റു കൊടുത്തു. പട്ടായയുടെ വിനോദസഞ്ചാരം മിക്കവാറും പൂര്‍ണ്ണമാവുന്നതിങ്ങനെ.
പ്രലോഭനങ്ങളുടെ കൊച്ചുകൊച്ചു അഗ്‌നിപര്‍വതങ്ങളുമായി ആ ഇരുനില ബസ്സ് പിന്നെ നിന്നത് പട്ടായയിലെ പ്രസിദ്ധമായ പി പി മസ്സാജ് സെന്ററിനു മുന്നിലാണ്. ഇവിടെ ക്യാമറകള്‍ അനുവദിക്കില്ല. അകത്തുകടക്കണമെങ്കില്‍ അറവുമാടുകളില്‍ ചാര്‍ത്തുംപോലെ നമ്മുടെ കൈപ്പത്തിയുടെ പുറംഭാഗത്ത് നീലമഷി കൊണ്ട് മുദ്ര ചാര്‍ത്തും. പിന്നെ നഗ്‌നതയുടെ പറുദീസയിലേക്കുള്ള പാസ്‌പോര്‍ട്ടായി. പഞ്ചേന്ദ്രിയങ്ങള്‍ക്ക് പുറമേ ആറാം ഇന്ദ്രിയവും വിജ്രംബിതമാവുന്ന നഗ്‌നതയുടെ സ്‌ഫോടനക്കാഴ്ചകള്‍ നമുക്കിവിടെ കാണാം .

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Journey | Comments: 1 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

One thought on “തായ്‌ലന്റ് യാത്ര – യശോധര നഗ്‌നയാണ്

  1. ഹൃദ്യമായ വിവരണം . ലേഖകൻറെ ഒപ്പം യാത്ര ചെയ്യുന്ന ഒരു പ്രതീതി ഉണ്ട് . ലേഖകന് അഭിനന്ദനങൾ .

Leave a Reply