താങ്കള്‍ ശരിതന്നെ മുഖ്യമന്ത്രീ, പക്ഷെ…

റോഡ് വികസനത്തിനും വൈദ്യുതി ലൈന്‍ വലിക്കുന്നതിനും വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും ഭൂമി വിട്ടുതരില്ലെന്ന സമീപനം സംസ്ഥാനത്തിന്റെ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാരിന് അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശരിതന്നെ. എന്നാല്‍ അതോടൊപ്പം ചെയ്യേണ്ട മറ്റൊന്നു കൂടിയുണ്ട്. അത് മാന്യമായ നഷ്ടപരിഹാരം കൃത്യമായ സമയത്തു നല്‍കുക എന്നതാണ്. വികസനപദ്ധതികള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ക്കുന്നു. എന്നാല്‍ അതു പ്രവര്‍ത്തിയില്‍ തെളിയിക്കാത്തതിനാലാണ് ജനങ്ങള്‍ക്കു വിശ്വാസകുറവ്. മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയ ശേഷമേ ഭൂമി […]

umman

റോഡ് വികസനത്തിനും വൈദ്യുതി ലൈന്‍ വലിക്കുന്നതിനും വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിനും ഭൂമി വിട്ടുതരില്ലെന്ന സമീപനം സംസ്ഥാനത്തിന്റെ വികസനം ആഗ്രഹിക്കുന്ന സര്‍ക്കാരിന് അംഗീകരിക്കാനാകില്ലെന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം ശരിതന്നെ. എന്നാല്‍ അതോടൊപ്പം ചെയ്യേണ്ട മറ്റൊന്നു കൂടിയുണ്ട്. അത് മാന്യമായ നഷ്ടപരിഹാരം കൃത്യമായ സമയത്തു നല്‍കുക എന്നതാണ്.
വികസനപദ്ധതികള്‍ക്കായി ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉദാരമായ സമീപനം സ്വീകരിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചേര്‍ക്കുന്നു. എന്നാല്‍ അതു പ്രവര്‍ത്തിയില്‍ തെളിയിക്കാത്തതിനാലാണ് ജനങ്ങള്‍ക്കു വിശ്വാസകുറവ്. മാന്യമായ നഷ്ടപരിഹാരവും പുനരധിവാസവും ഉറപ്പാക്കിയ ശേഷമേ ഭൂമി ഏറ്റെടുക്കാവൂ. വികസനപദ്ധതികള്‍ക്കായി ഏറ്റെടുക്കുന്ന സ്ഥലത്തിനു വിപണിവില ലഭിക്കണമെന്ന ആഗ്രഹം ന്യായമാണെന്നും സ്ഥലം നല്‍കുന്നവര്‍ ശിക്ഷിക്കപ്പെടരുതെന്നും മുഖ്യമന്ത്രി പറയുന്നു. സ്ഥലം ഏറ്റെടുക്കുമ്പോള്‍ വാസ്തവത്തില്‍ മാര്‍ക്കറ്റ് വില മാത്രം നല്‍കിയാല്‍ പോര. പുതിയ ഒരു സ്ഥലം കണ്ടെത്തി വാങ്ങി വീടുവെക്കുമ്പോള്‍ അതിനേക്കാള്‍ എത്രയോ ചിലവുവരും. ഏറ്റടുക്കുന്നവരുടെ സ്ഥലത്ത് ഉപജീവനമാര്‍ഗ്ഗമായി കടകളോ മറ്റോ ഉണ്ടെങ്കില്‍ പറയുകയും വേണ്ട. വീടുകള്‍ ഏറ്റെടുക്കുമ്പോള്‍ നിശ്ചയിച്ച തുകയില്‍ വീടിനകത്തു പല ആവശ്യങ്ങള്‍ക്കും ചിലവഴിച്ച തുക കണക്കിലെടുക്കാറുമില്ല.
കൂടാതെ എന്തിനുവേണ്ടി ഏറ്റടുക്കുന്നു എന്ന ചോദ്യവും ബാക്കിയാണ്. അന്തരീക്ഷമലിനീകരണത്തിനും ആഗോളതാപനത്തിനും കാരണമാകുന്ന വാഹനങ്ങള്‍ക്ക് ഓടാനുള്ള റോഡുകള്‍ക്കായി സ്ഥലം ഏറ്റടുക്കുന്നതു തന്നെ പരിശോധിക്കുക. ഏറ്റവും ചുരുങ്ങിയത് ഒരു വീട്ടില്‍ ഒന്നില്‍ കൂടുതല്‍ കാര്‍ അനുവദിക്കാതേയും ആഡംബരകാറുകള്‍ക്ക് നികുതി കൂട്ടിയും പൊതുഗതാഗതത്തെ പ്രോത്സാഹിപ്പിച്ചും വേണം ഇനി റോഡുവേണോ എന്നു തീരുമാനിക്കാന്‍. ഹൈവേകളേക്കാള്‍ പ്രാധാന്യം റെയില്‍വേക്കു കൊടുക്കണം. അതുപോലെ ഓരോ പദ്ധതിയും കൃത്യമായി വിശകലനം ചെയ്ത് ആവശ്യമെങ്കില്‍ മാത്രമേ കുടിയൊഴിപ്പിക്കലിനെ പറ്റി ചിന്തിക്കാവൂ.
വികസനത്തിന്റെ പ്രയോജനം കുടിയൊഴിക്കപ്പെടുന്നവര്‍ക്കു കൂടി ലഭിക്കുന്ന തരത്തിലുള്ള പാക്കേജുകളെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറയുന്നു. എന്നാല്‍, സ്ഥലം കിട്ടാത്തതിന്റെ പേരില്‍ വികസനപദ്ധതികള്‍ അനന്തമായി നീണ്ടുപോകുന്നതു സംസ്ഥാനതാല്‍പര്യത്തിനു ഗുണകരമല്ലെന്ന് എല്ലാവരും മനസിലാക്കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. കേരളത്തില്‍ നിക്ഷേപം നടത്താന്‍ നിരവധി പേര്‍ തയാറാണെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രശ്‌നമാണ്. ഇതു പരിഹരിക്കാനുള്ള ശ്രമം നടത്തിവരികയാണ്. റോഡ്, ഊര്‍ജം തുടങ്ങിയ മേഖലകളിലെ വികസനത്തിനുള്ള തടസങ്ങള്‍ നീക്കുമെന്നും അദ്ദേഹം കൂട്ടിചേര്‍ക്കുന്നു. വളരെ നന്ന്. ഗാന്ധി പറഞ്ഞപോലെ ഏതൊരു തീരുമാനത്തിന്റേയും അന്തിമഫലം പാവപ്പെട്ടവര്‍ക്ക് ഗുണകരമാകണമെന്നു മാത്രം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply