താക്കീതായി മീഡിയാ ഫൂളിസം ജനജാഗ്രതാ സദസ്സ്

ലോകവിഡ്ഢി ദിനത്തില്‍ മീഡിയാ ഫൂളിസത്തിനെതിരെ കൊച്ചിയില്‍ നടന്ന  മീഡിയാ ഫൂളിസം ജനജാഗ്രതാ സദസ്സ് സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഒരു വശത്ത് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നവകാശപ്പെടുകയും തങ്ങളെ സംരക്ഷിക്കാന്‍ ജനത്തിന് ഉത്തരവാദിത്തമുണ്ടെന്ന് പറയുകയും ചെയ്യുന്ന മാധ്യമങ്ങള്‍് മറുവശത്ത് ജനങ്ങളെ വിഡ്ഡികളാക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങളെക്കുറിച്ച് നിശബ്ദരാവുകയും ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പീപ്പിള്‍സ് പൊളിറ്റിക്കല്‍ പ്ലാറ്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്. സ്വാഭാവികമായും ആ വാര്‍ത്തയും മുക്കിയ മാധ്യമങ്ങള്‍ വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കി. മാധ്യമ നൈതികതക്കായി ശക്തമായ മാനേജ്‌മെന്റിനെതിരെ […]

mediaലോകവിഡ്ഢി ദിനത്തില്‍ മീഡിയാ ഫൂളിസത്തിനെതിരെ കൊച്ചിയില്‍ നടന്ന  മീഡിയാ ഫൂളിസം ജനജാഗ്രതാ സദസ്സ് സമകാലിക സാഹചര്യത്തില്‍ ഏറെ പ്രസക്തമാണ്. ഒരു വശത്ത് ഫോര്‍ത്ത് എസ്‌റ്റേറ്റ് എന്നവകാശപ്പെടുകയും തങ്ങളെ സംരക്ഷിക്കാന്‍ ജനത്തിന് ഉത്തരവാദിത്തമുണ്ടെന്ന് പറയുകയും ചെയ്യുന്ന മാധ്യമങ്ങള്‍് മറുവശത്ത് ജനങ്ങളെ വിഡ്ഡികളാക്കുകയും കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടി ജനകീയ സമരങ്ങളെക്കുറിച്ച് നിശബ്ദരാവുകയും ചെയ്യുന്നതിനെതിരെയായിരുന്നു പ്രതിഷേധം. പീപ്പിള്‍സ് പൊളിറ്റിക്കല്‍ പ്ലാറ്റ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സദസ്സ് സംഘടിപ്പിച്ചത്. സ്വാഭാവികമായും ആ വാര്‍ത്തയും മുക്കിയ മാധ്യമങ്ങള്‍ വീണ്ടും ജനങ്ങളെ വിഡ്ഢികളാക്കി.
മാധ്യമ നൈതികതക്കായി ശക്തമായ മാനേജ്‌മെന്റിനെതിരെ നിരവധി പോരാട്ടങ്ങള്‍ നടത്തിയ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍  പി രാജനാണ് സദസ്സ് ഉദ്ഘാടനം ചെയ്തത്. മാനേജ്‌മെന്റ് പറയുതല്ലാതെ മറ്റെന്താണ് ഞങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുക എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്കുള്ള മറുപടിയാണ് സത്യത്തില്‍ രാജന്റെ ജീവിതം. ഇന്ന് മാധ്യമ പ്രവര്‍ത്തനം എന്നത് കേവലം കോര്‍പ്പറേറ്റ് താല്‍പര്യങ്ങള്‍ ആണെന്നും അതാണ് പൊതുബോധം എന്ന പേരില്‍  മാധ്യമങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നുമുള്ള രാജന്റെ  വാക്കുകളും ഏറെ പ്രസക്തമാണ്. സെബാസ്റ്റിയന്‍, അന്‍വര്‍ അലി, ഇരിക്കല്‍ സഭയുടെ പ്രതിനിധികളായ പത്മിനി, ലിജുകുമാര്‍ കെ.പി, എച്ച് ഷഫീഖ്, ജോളി ചിറയത്ത്, രാഹുല്‍ പശുപാല്‍, പായിപ്ര സോമന്‍ തുടങ്ങിയവര്‍ സദസ്സില്‍ പങ്കെടുത്തു. കോര്‍പ്പറേറ്റുകള്‍ക്കെതിരെയെന്ന് അവകാശപ്പെടുന്ന മാധ്യമങ്ങളടക്കം അവഗണിക്കുന്ന കല്ല്യാണ്‍ സാരീസിനുമുന്നിലെ ഇരിക്കല്‍ സമരത്തിന് സദസ്സ് പിന്തുണ പ്രഖ്യാപിച്ചു. അഡ്വ. മായാ കൃഷ്ണന്‍ പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ.
‘മാധ്യമ മൗനങ്ങളുടെ ഏറ്റവും അവസാനത്തെ ഉദാഹരണമാണു ഇരിക്കല്‍ സമരം. പ്രസ്തുത സമരത്തെ ചെറിയ ചില പ്രാദേശിക വാര്‍ത്തകള്‍ എന്ന രീതിയിലല്ലാതെ ഗൗരവമായി റിപോര്‍ട്ട് ചെയ്യാന്‍ ഇതുകരെയും പ്രിന്റ് മീഡിയ തയ്യാറായിട്ടില്ല. നില്‍പ് സമരം കഴിഞ്ഞാല്‍ ഏറ്റവും അടിസ്ഥാനപരമായ ആവശ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുള്ള സമരങ്ങളില്‍ പ്രധാനപ്പെട്ട സമരമാണു ഇരിക്കല്‍ സമരം.
ഇത് വെറും ഏഴ് തൊഴിലാളികളുടെ മാത്രം കാര്യത്തിനു വേണ്ടിയുള്ള സമരമല്ല. മറിച്ച് അസംഘടിതമായി പോയതുകൊണ്ട് തന്നെ യാതൊരു അവകാശങ്ങളും, എന്തിനു മനുഷ്യാവകാശങ്ങള്‍ പോലും നിഷേധിക്കുന്ന വിവിധ മേഖലകളിലുള്ള പതിനായിരക്കണക്കിനു തൊഴിലാളികളുടെ അവകാശങ്ങളാണു മുന്നോട്ട് വെയ്ക്കുന്നത്.
ഇപ്പോള്‍ സംഘടിക്കാനുള്ള ഭരണഘടനാ മൗലികാവകാശങ്ങള്‍ പ്രയോഗിച്ചു എന്ന കാരണത്താലാണു തൊഴിലാളികളെ കല്യാണ്‍ സരീസ് ട്രാന്‍സ്‌ഫെര്‍ എന്ന പേരില്‍ അക്ഷരാര്‍ഥത്തില്‍ പുറത്താക്കിയിരിക്കുകയാണ്. ഇത്തരം തൊഴിലാളി വിരുദ്ധ മനുഷ്യത്വവിരുദ്ധ സമീപനങ്ങള്‍ ഈ മേഖലയിലെ മുതലാളിമാര്‍ക്ക് ചെയ്യാന്‍ കഴിയുന്നത് മാധ്യമങ്ങളെ വിലക്കുവാങ്ങാന്‍ കഴിയുമെന്ന ഹുങ്കും മധ്യമങ്ങളുമായുള്ള ഇവരുടെ അവിശുദ്ധകൂട്ടുകെട്ടുകളുമാണ്. ഇത്തരം മാധ്യമ നയങ്ങള്‍ക്കും കോര്‍പറേറ്റ് വിധേയത്വതിനുമെതിരെയുള്ള പ്രതിരോധ സമരമെന്ന നിലയില്‍ മീഡിയ ഫൂളിസം എന്ന ഈ വേദി ഇരിക്കല്‍ സമരം നടത്തുന്ന ടെക്‌സ്‌റ്റൈല്‍സ് തൊഴിലാളികള്‍ക്ക് ഐക്യദര്‍ഢ്യം പ്രഖ്യാപിക്കുന്നു.’
കുറച്ചുപേരെ എന്നും വിഡ്ഢികളാക്കാം. കുറെ പേരെ കുറച്ചുകാലം വിഡ്ഢികളാക്കാം. എന്നാല്‍ എല്ലാവരേയും എന്നും വിഡ്ഢികളാക്കാനാവില്ല എന്ന ജനജാഗ്രതാ സദസ്സിന്റെ പ്രഖ്യാപനം മാധ്യമങ്ങളുടെ കണ്ണുതുറപ്പിച്ചെങ്കില്‍ അത്രയും നന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply