തലശ്ശേരി സൈബീരിയയോ?

മാത്യു പി പോള്‍ രാഘവന്‍ മാസ്റ്ററുടെ സംസ്‌കാരച്ചടങ്ങുകളില്‍ പ്രമുഖസിനിമാക്കാരാരുമെത്താത്തതത് ദൂരകൂടുതല്‍കൊണ്ടാണെന്ന ഇന്നസെന്റിന്റെ പ്രസ്താവന ബാലിശമാണ്. അമ്മയുടെ പ്രതിനിധിയായി ഒരു ചപ്രാസിയെ പുഷ്പച്ചുരുളുമായി അയച്ച് അവര്‍ കടമ നിറവേറ്റി. തലശേരി എന്താ സൈബീരിയയോ? അവിടെ വിമാനത്താവളവും ഫൈവ് സ്റ്റാര്‍ ഹോട്ടലും ഇല്ലാത്തതാണോ പ്രശ്‌നം? സാംസ്‌കാരിക കേരളത്തിന്റെ ഭൂപടത്തില്‍ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ട തലശേരിയുടെ പ്രാധാന്യം സിനിമാക്കാര്‍ക്കറിയില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം? മലയാള നോവലിന്റെ കുലപതി ഒ ചന്തു മേനോന്‍, കഥകളിയുടെ പിതാവ് കോട്ടയത്തു തമ്പുരാന്‍, പ്രതിരോധ സേനയിലെ അതിപ്രഗല്‍ഭരായ ഓഫീസര്‍മാര്‍, പൈലറ്റുകള്‍, […]

K.Raghavan-master-298x295

മാത്യു പി പോള്‍

രാഘവന്‍ മാസ്റ്ററുടെ സംസ്‌കാരച്ചടങ്ങുകളില്‍ പ്രമുഖസിനിമാക്കാരാരുമെത്താത്തതത് ദൂരകൂടുതല്‍കൊണ്ടാണെന്ന ഇന്നസെന്റിന്റെ പ്രസ്താവന ബാലിശമാണ്. അമ്മയുടെ പ്രതിനിധിയായി ഒരു ചപ്രാസിയെ പുഷ്പച്ചുരുളുമായി അയച്ച് അവര്‍ കടമ നിറവേറ്റി. തലശേരി എന്താ സൈബീരിയയോ? അവിടെ വിമാനത്താവളവും ഫൈവ് സ്റ്റാര്‍ ഹോട്ടലും ഇല്ലാത്തതാണോ പ്രശ്‌നം? സാംസ്‌കാരിക കേരളത്തിന്റെ ഭൂപടത്തില്‍ വ്യക്തമായി അടയാളപ്പെടുത്തപ്പെട്ട തലശേരിയുടെ പ്രാധാന്യം സിനിമാക്കാര്‍ക്കറിയില്ല എന്നതല്ലേ യാഥാര്‍ത്ഥ്യം?
മലയാള നോവലിന്റെ കുലപതി ഒ ചന്തു മേനോന്‍, കഥകളിയുടെ പിതാവ് കോട്ടയത്തു തമ്പുരാന്‍, പ്രതിരോധ സേനയിലെ അതിപ്രഗല്‍ഭരായ ഓഫീസര്‍മാര്‍, പൈലറ്റുകള്‍, സിവില്‍ സര്‍വീസിലെ ഉന്നതര്‍, വ്യവസായികള്‍, ഇടതുപക്ഷരാഷ്ട്രീയത്തിലെ കുറെ നല്ല നേതാക്കന്മാര്‍, പ്രഗല്‍ഭ വക്കീലന്മാര്‍, ന്യായാധിപന്മാര്‍ അങ്ങനെ തലശേരിക്കാരായ പ്രശസ്തരുടെ നീണ്ട നിര തന്നെയുണ്ട്. ഇന്ത്യയില്‍ ആദ്യമായി കേക്കുണ്ടാക്കിയതും ക്രിക്കറ്റു കളിച്ചതും തലശേരിയില്‍ തന്നെ. ഒരുകാലത്ത് ഇന്ത്യയിലെ എല്ലാ സര്‍ക്കസ് കമ്പനി ഉടമകളും കലാകാരന്മാരും തലശേരിക്കാരായിരുന്നു. നാട്ടിലും വിദേശത്തും തലശേരിക്കാര്‍ നടത്തുന്ന ബേക്കറികളും ഹോട്ടലുകളും,തലശേരി വിഭവങ്ങളും പ്രസിദ്ധം. കളരിക്കും തലശ്ശേരി പ്രമുഖമാണല്ലോ.
സത്യത്തില്‍ പ്രയോജനമുള്ളിടത്തേ നമ്മുടെ സാംസ്‌കാരിക നായകന്മാരും, സിനിമാക്കാരും പോവുകയുള്ളു എന്നതല്ലേ സത്യം.. കണക്കുപറഞ്ഞു കാശു വാങ്ങുവാനും വാങ്ങിയ കാശിരട്ടിപ്പിക്കുവാനും സിനിമക്കാര്‍ വിദഗ്ധരാണ്. നാല്‍പ്പത്തഞ്ച് ദിവസം കൊണ്ട് ഇരട്ടിപ്പിക്കാമെന്ന വാഗ്ദാനം കേട്ടുകൊടുത്ത 50 ലക്ഷം രൂപ നഷ്ട്‌പ്പെട്ടതിന് ഹിന്ദി നടന്‍ അക്ഷൈ ഖന്ന ഫയല്‍ ചെയ്ത കേസിന്റെ വാര്‍ത്ത രാഘവന്‍ മാസ്റ്ററുടെ മരണ ദിവസമാണു പുറത്തു വന്നത്. ഉദ്ഘാടനത്തിനും മീറ്റിങ്ങുകള്‍ക്കും മാത്രമല്ല അവാര്‍ഡ് വാങ്ങാന്‍ പോലും ഇവര്‍ പ്രതിഫലം ചോദിക്കും. സംഗീതലോകത്ത് 50 വര്‍ഷം തികച്ച ഗായകന് എര്‍ണാകുളത്തെ ഒരു സംഘടന നല്‍കിയ ലൈഫ് റ്റൈം അച്ചീവ്‌മെന്റ് അവാര്‍ഡ് വാങ്ങാനെത്തിയ ഗായകന്‍ എയര്‍ ടിക്കറ്റിനും ഫൈവ് സ്റ്റാര്‍ താമസിത്തിനും പുറമേ അവാര്‍ഡ് വാങ്ങുന്നതിനു പ്രതിഫലവും ചോദിച്ചുവാങ്ങി. തനിക്കും ഭാര്യയ്ക്കും പല ദിവസങ്ങിളിലേക്ക് എക്‌സിക്യൂട്ടീവ് ക്ലാസ് ടിക്കറ്റുകള്‍ ക്ഷണിക്കുന്നവരില്‍ നിന്നും വാങ്ങി, അവയിലൊന്ന് ഉപയോഗിച്ച്, ബാക്കിയെല്ലാം കാന്‍സല്‍ ചെയ്ത് കാശ് പോക്കറ്റിലിടുന്ന കലാപരിപാടിയും ചില മാന്യന്മാര്‍ക്കുണ്ട്. സരിതയും ബിജു രാധാകൃഷ്ണനും നടത്തിയ പരിപാടിയില്‍ മെഗാസ്റ്റാര്‍ പങ്കെടുത്തതും തുട്ടു വാങ്ങിയാണ്. ആനക്കൊമ്പും പുലിത്തോലും അടിച്ചുമാറ്റി, ആന്റിക് കാമറയും വീട്ടില്‍ സൂക്ഷിക്കുന്ന സൂപ്പര്‍ സ്റ്റാറിനെ കുറ്റം പറയരുത്. അദ്ദേഹത്തിന്റെ ലോല ഹൃദയം നോവും: ഹാ, കഷ്ടം, അല്ലാതെന്ത്?

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply