തമിഴ്‌നാട്ടില്‍ നിന്നും ഒരു അംബേദ്കര്‍ മുന്നേറ്റം കൂടി.

ശിവന്‍ തമിഴ്‌നാട്ടില്‍ നിന്നും ഒരു അംബേദ്കര്‍ മുന്നേറ്റം കൂടി. സമൂഹത്തിനെ മൊത്തത്തില്‍ ഇല്ലാതാക്കുന്ന ,രാജ്യത്തിനെ തന്നെ പുറകോട്ടടിക്കുന്ന, മനുഷ്യനെ തുല്യമായ് കാണാന്‍ പോലും കഴിയാത്തവിധം സമൂഹത്തിനെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന സമൂഹിക വിപത്തായ, ഹിന്ദു/മനു നിയമം നിലനിര്‍ത്തി പോകുന്ന മനുഷ്യത്വ വിരുദ്ധമായ ജാതിവ്യവസ്ഥക്കും,ജാതി തൊഴിലിനും എതിരെയും തമിഴ്‌നാട്ടില്‍ നിന്ന് ഉള്ള സിനിമ,രാഷ്ട്രീയ,സമൂഹിക, ദൃശ്യ,എഴുത്ത് മാധ്യമ ,മറ്റ് മേഖലയില്‍ നിന്ന് ഉള്ളവരും ഒരുമിച്ച് ചേര്‍ന്ന്. ചെന്നൈയിലെ കാമരാജ് അരങ്ങത്ത് നിന്നും ‘Annihilate Caste End – Manual Scavenging Now’ […]

sssശിവന്‍

തമിഴ്‌നാട്ടില്‍ നിന്നും ഒരു അംബേദ്കര്‍ മുന്നേറ്റം കൂടി. സമൂഹത്തിനെ മൊത്തത്തില്‍ ഇല്ലാതാക്കുന്ന ,രാജ്യത്തിനെ തന്നെ പുറകോട്ടടിക്കുന്ന, മനുഷ്യനെ തുല്യമായ് കാണാന്‍ പോലും കഴിയാത്തവിധം സമൂഹത്തിനെ മൊത്തത്തില്‍ ബാധിച്ചിരിക്കുന്ന സമൂഹിക വിപത്തായ, ഹിന്ദു/മനു നിയമം നിലനിര്‍ത്തി പോകുന്ന മനുഷ്യത്വ വിരുദ്ധമായ ജാതിവ്യവസ്ഥക്കും,ജാതി തൊഴിലിനും എതിരെയും തമിഴ്‌നാട്ടില്‍ നിന്ന് ഉള്ള സിനിമ,രാഷ്ട്രീയ,സമൂഹിക, ദൃശ്യ,എഴുത്ത് മാധ്യമ ,മറ്റ് മേഖലയില്‍ നിന്ന് ഉള്ളവരും ഒരുമിച്ച് ചേര്‍ന്ന്. ചെന്നൈയിലെ കാമരാജ് അരങ്ങത്ത് നിന്നും ‘Annihilate Caste End – Manual Scavenging Now’ എന്ന തലക്കെട്ടോടെ ‘MANJAL’ എന്ന പോരാട്ട നാടകത്തിന് തുടക്കം കുറിക്കുകയാണ് ഈ മാസം 30ന്. ലോകത്ത് എങ്ങും തന്നെ കാണില്ല ഇങ്ങനെയൊരു അവസ്ഥയില്‍ ജീവിക്കുന്ന ഒരു ജനത. മനുഷ്യന്റെ മലം കൈക്കൊണ്ട് വാരുകയും അതെ കൈക്കൊണ്ട് ആഹാരം കഴിക്കേണ്ടിയും,സ്വന്തം ജീവന്‍വരെ നഷ്ടപ്പെടുന്ന തൊഴില്‍ ചെയ്യേണ്ടിയും വരുന്ന ഒരു ജനത.! ഇത്രയും നീച ജാതിവ്യവസ്ഥയില്‍ തലമുറകളായി സ്വന്തം അവകാശങ്ങള്‍ കിട്ടാതെ, അവകാശങ്ങള്‍ തിരിച്ച് അറിയാന്‍ കഴിയാത്ത?വിധം സമൂഹത്തില്‍ നിന്നും മാറ്റി നിര്‍ത്തപ്പെട്ട ഒരു ജനതയെ ,അവകാശങ്ങള്‍ ചോദിച്ച് വാങ്ങാനും, ഇപ്പോള്‍ ചെയ്യുന്ന ജാതി തൊഴില്‍ ഉപേക്ഷിക്കാന്‍ ആഹ്വാനം ചെയ്ത്‌കൊണ്ടു ഉള്ളതും. ‘അംബേദ്കര്‍’ പറഞ്ഞപോലെ നമ്മുടെ പോരാട്ടങ്ങള്‍ ‘ആത്മഭിമാനം’ വീണ്ടെടുക്കാന്‍ ഉള്ളതു കൂടിയാണ്. അങ്ങനെയൊരു പോരാട്ടത്തിന് കൂടിയാണ് തമിഴ്‌നാട്ടില്‍ നിന്നും തുടക്കം കുറിക്കുന്നത്. ഇതിന് ചുക്കാന്‍ പിടിക്കുന്നത് ‘പാ രഞ്ജിത്ത്’ എന്ന അംബേദ്ക്കറിസ്റ്റും അദ്ദേഹത്തിന്റെ Production ന് ആയ. Neelam Productionsസും, Jai Bhim Mandram എന്ന് അംബേദ്കര്‍ സംഘവും ചേര്‍ന്നാണ് ഈ പോരാട്ടം മുന്നില്‍ നിന്നും നയിക്കുന്നത്. അതോടൊപ്പം തമിഴ്‌നാട്ടിലെ പ്രമുഖ സംവിധായകരായ വെട്രിമാരനും,റാംമും. രാഷ്ട്രീയ/സമൂഹിക പ്രവര്‍ത്തകനും അംബേദ്കറിസറ്റ് കൂടിയായ ‘തൊല്‍. തിരുമാവളവനെ’ പോലുള്ള നേതാക്കളും. ‘MANJAL’ എന്ന നാടകം തമിഴ്‌നാട്ടിലെ വിവിധ ഇടങ്ങളില്‍ അവതരിപ്പിക്കുകയും സിനിമ/സാമൂഹിക,രാഷ്ട്രീയ,മാധ്യമ മേഖലകളില്‍ നിന്ന് ഉള്ളവര്‍ ഈ ജാതി നിയമത്തിന് എതിരെ ഉള്ള പോരാട്ടത്തെ കുറച്ച് ബഹുജനങ്ങളോട് സംസാരിക്കുകയും 1993നും ,2013നും കൊണ്ടുവന്ന Manual Scavenging ന് എതിരെ ഉള്ള നിയമങ്ങള്‍ ശക്തമായി നടപ്പിലാക്കുകയും. ഈ തൊഴില്‍ നിര്‍ബന്ധമായും ചെയ്യിക്കുന്ന സര്‍ക്കാര്‍ സംവിധാനങ്ങളെ തുറന്ന് കാട്ടുകയും. Scavenging തൊഴില്‍ ചെയ്യുന്നവരെ കൊണ്ട് പൂര്‍ണമായും ഈ തൊഴില്‍ ഉപേക്ഷിപ്പിക്കുകയും. പുതിയ തൊഴില്‍ മേഖലയില്‍ ഉള്‍പ്പെടുത്തുകയും, ഇവര്‍ക്ക് അവകാശപ്പെട്ട സംവരണം നടപ്പാക്കുകയുമാണ് ഈ പോരാട്ടം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത്തരത്തില്‍ ഉള്ള ശക്തമായ സമൂഹിക ഇടപെടലുകള്‍ നടത്തുന്ന ‘പാ രഞ്ജിത്തിനെയും, വട്രിമാരനെയും,റാമിനെയും പോലുള്ള കലാകാരന്‍മാരാണ് സമൂഹത്തിന് ആവശ്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply