തന്ത്രങ്ങളുമായി വി എസ് വീണ്ടും

ഒരേ സമയം സര്‍ക്കാരിനേയും സ്വന്തം പാര്‍ട്ടി നേതൃത്വത്തേയും വെല്ലുവിളിച്ച് വി എസ് വീണ്ടും. സര്‍ക്കാരിനെ വെല്ലുവിളിക്കുന്നത് നേരിട്ടാണെങ്കില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത് പരോക്ഷമായി. ഏറെ കൊട്ടിഘോഷിച്ച സോളാര്‍ സമരങ്ങള്‍ മരവിക്കുകയും അതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ഭൂമി തട്ടിപ്പുകേസില്‍ വി.എസ് സുപ്രധാന നീക്കം നടത്തിയത്. കോടികളുടെ തട്ടിപ്പിന് സലിം രാജ് കളമൊരുക്കിയ കടകംപള്ളിയിലെ ഭൂമി വി.എസ് സന്ദര്‍ശിച്ചു പരാതിക്കാരെ നേരില്‍ കണ്ടു. പാര്‍ട്ടി അനുമതി കാത്ത് നില്‍ക്കാതെയാണ് വി.എസിന്റെ […]

vs2

ഒരേ സമയം സര്‍ക്കാരിനേയും സ്വന്തം പാര്‍ട്ടി നേതൃത്വത്തേയും വെല്ലുവിളിച്ച് വി എസ് വീണ്ടും. സര്‍ക്കാരിനെ വെല്ലുവിളിക്കുന്നത് നേരിട്ടാണെങ്കില്‍ പാര്‍ട്ടിയെ വെല്ലുവിളിക്കുന്നത് പരോക്ഷമായി. ഏറെ കൊട്ടിഘോഷിച്ച സോളാര്‍ സമരങ്ങള്‍ മരവിക്കുകയും അതില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ ആരോപണങ്ങള്‍ നിലനില്‍ക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ മുന്‍ ഗണ്‍മാന്‍ സലിംരാജിന്റെ ഭൂമി തട്ടിപ്പുകേസില്‍ വി.എസ് സുപ്രധാന നീക്കം നടത്തിയത്. കോടികളുടെ തട്ടിപ്പിന് സലിം രാജ് കളമൊരുക്കിയ കടകംപള്ളിയിലെ ഭൂമി വി.എസ് സന്ദര്‍ശിച്ചു പരാതിക്കാരെ നേരില്‍ കണ്ടു.
പാര്‍ട്ടി അനുമതി കാത്ത് നില്‍ക്കാതെയാണ് വി.എസിന്റെ ഇടപെടല്‍. അതാകട്ടെ നാളെ എല്‍ഡിഎഫ് പരാതിക്കാരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്ന സാഹചര്യത്തിലും.
രാവിലെ പതിനൊന്നു മണിയോടെയാണ് വി.എസ് കടകംപള്ളിയിലെ സമരക്കാരെയും പരാതിക്കാരെയും സന്ദര്‍ശിച്ചത്. പ്രദേശത്ത് കഴിഞ്ഞ ഏതാനും ദിവസമായി സമരം നടത്തിക്കൊണ്ടിരിക്കുന്നവരുമായും തട്ടിപ്പിന്റെ ഇരകളുമായും വി.എസ്. ചര്‍ച്ച നടത്തി. തങ്ങളുടെ ഭൂമിയുടെ തണ്ടപ്പേര് മാറ്റുകയും 2012 വരെ കരമടച്ച ഭൂമിയുടെ നികുതി സ്വീകരിക്കാന്‍ തയ്യാറാകുന്നില്ലെന്നും പരാതിക്കാര്‍ വി.എസിനോട് പരാതിപ്പെട്ടു. ഭൂമി തങ്ങളുടേതല്ലെന്നാണ് വില്ലേജ് ഓഫീസില്‍ നിന്നു പറയുന്നതെന്നും ജനങ്ങള്‍ വി.എസിനോട് പരാതിപ്പെട്ടു. ഭൂമിയുടെ രേഖകളുമായാണ് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പരാതിക്കാര്‍ വി.എസിനെ സന്ദര്‍ശിക്കാനെത്തിയത്. അവയെല്ലാം തന്റെ ഓഫീസിലെത്തിക്കാന്‍ വിഎസ് ആവശ്യപ്പെട്ടിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply