തണല്‍ നടല്‍ പ്രാര്‍ത്ഥനയാക്കി ബാലേട്ടന്‍ : നട്ടത്‌ ഒരു ലക്ഷത്തില്‍ പരം മരങ്ങള്‍

 ഏറെ കൊട്ടിഘോഷിച്ച്‌ ഒരിക്കല്‍ കൂടി ലോക പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ പാലക്കാട്‌ സ്വദേശി ബാലേട്ടന്‍ നിശബ്ദനായി തന്റെ തണല്‍ നടല്‍ പ്രക്രിയ ഒരു പ്രാര്‍ത്ഥന പോലെ തുടരുകയാണ്‌. നെല്‍ത്തട നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതിനീക്കവും ഗാഡ്‌ഗില്‍ വിവാദവും സജീവമാകുന്ന സാഹചര്യത്തിലാണ്‌ പരിസ്ഥിതി ദിനം കടന്നു വരുന്നതെങ്കിലും ബാലേട്ടന്‍ അതിലൊന്നും തല്‍പ്പരനല്ല. തണല്‍ നടല്‍ മാത്രമാണ്‌ ഇദ്ദേഹത്തിന്റെ ജീവിതവ്രതം. സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച തണല്‍ നടുന്നവരുടെ സംഗമത്തിലെത്തിയ പലക്കാട്‌ കല്ലൂര്‍ സ്വദേശി ബാലേട്ടന്‌ പറയാനുണ്ടായിരുന്നത്‌ വൃക്ഷങ്ങളെ കുറിച്ചുമാത്രം. […]

BALETTAN ഏറെ കൊട്ടിഘോഷിച്ച്‌ ഒരിക്കല്‍ കൂടി ലോക പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോള്‍ പാലക്കാട്‌ സ്വദേശി ബാലേട്ടന്‍ നിശബ്ദനായി തന്റെ തണല്‍ നടല്‍ പ്രക്രിയ ഒരു പ്രാര്‍ത്ഥന പോലെ തുടരുകയാണ്‌. നെല്‍ത്തട നീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതിനീക്കവും ഗാഡ്‌ഗില്‍ വിവാദവും സജീവമാകുന്ന സാഹചര്യത്തിലാണ്‌ പരിസ്ഥിതി ദിനം കടന്നു വരുന്നതെങ്കിലും ബാലേട്ടന്‍ അതിലൊന്നും തല്‍പ്പരനല്ല. തണല്‍ നടല്‍ മാത്രമാണ്‌ ഇദ്ദേഹത്തിന്റെ ജീവിതവ്രതം.
സാഹിത്യ അക്കാദമി ഹാളില്‍ സംഘടിപ്പിച്ച തണല്‍ നടുന്നവരുടെ സംഗമത്തിലെത്തിയ പലക്കാട്‌ കല്ലൂര്‍ സ്വദേശി ബാലേട്ടന്‌ പറയാനുണ്ടായിരുന്നത്‌ വൃക്ഷങ്ങളെ കുറിച്ചുമാത്രം. ജീപ്പില്‍ വൃക്ഷത്തെകളും ഉപകരണങ്ങളുമായി മുഴുവന്‍ സമയവും യാത്ര ചെയ്യുന്ന ഇദ്ദേഹം എവിടെ അനുയോജ്യമായ ഇടം കണ്ടാലും വണ്ടിനിര്‍ത്തി അവിടെ മരം നടുന്നു. ഇതൊരു ജീവിതചര്യയാക്കിയിട്ട്‌ വര്‍ഷങ്ങളായി. ഒരു മനുഷ്യനു ചെയ്യാവുന്ന ഏറ്റവും വലിയ പുണ്യപ്രവര്‍ത്തിയായാണ്‌ ഇദ്ദേഹം ഈ പ്രക്രിയയെ കാണുന്നത്‌.
ഇപ്പോള്‍ കയ്യില്‍ വെള്ളക്കുപ്പിയുമായി നടക്കുന്ന പോലെ ഭാവിയില്‍ ഓക്‌സിജന്‍ കുപ്പിയുമായി നടക്കുന്ന സാഹചര്യം ഒഴിവാക്കുന്നതിനാണ്‌ താന്‍ തണല്‍ നടുന്നതായി ബാലേട്ടന്‍ പറയുന്നു. ഭാവിതലമുറക്ക്‌ ശുദ്ധവായു നിഷേധിക്കാന്‍ ഒരാളും നമുക്ക്‌ അധികാരം നല്‍കിയിട്ടില്ല. മനുഷ്യനൊഴികെ ഒരു ജീവിയും പ്രകൃതിയെ ശിപ്പിക്കുന്നില്ല. ലോകം നേരിടുന്ന ഏറ്റവും വലിയ പാരിസ്ഥിതിക ഭീഷണിയായ ആഗോളതാപനത്തിനുള്ള ഏകമറുപടി മരമാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.
ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട്‌, മലപ്പുറം ജില്ലകളില്‍ പൊതുസ്ഥലത്ത്‌ തണല്‍ നടുന്ന നിരവധി പേര്‍ സംഗമത്തില്‍ പങ്കെടുത്തു. വിദ്യാധരന്‍ സിവി, ശ്യാംകുമാര്‍, വേണുഗോപാല്‍, വര്‍ഗ്ഗീസ്‌, ഡോ സീതീരാമന്‍, സി എം ജോയ്‌, അബ്ദുല്‍ റഹ്മാന്‍, മോഹന്‍ദാസ്‌, അരീഫലി, ദീപുമാഷ്‌ തുടങ്ങിയവര്‍ക്ക്‌ വൃക്ഷമിത്ര മംഗളപത്രം നല്‍കി ആദരിച്ചു. ഡേവീസ്‌ വളര്‍ക്കാവ്‌ ആദരപരിപാടികള്‍ക്ക്‌ നേതൃത്വം നല്‍കി.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply