തടവറയില്‍ നാലുവര്‍ഷം – പിന്തുണക്കുന്നവര്‍ക്ക് നന്ദി

അബ്ദുള്‍ നാസര്‍ മഅ്ദനി ബാംഗ്ലൂര്‍ കേസില്‍ കുടുക്കി എന്നെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് 4 വര്‍ഷം തികയുകയാണ്. തികച്ചും വ്യാജ തെളിവുകളും കള്ളസാക്ഷികളേയും കൊണ്ട് വളരെ ആസൂത്രിതമായി കെട്ടിപ്പടുത്ത ഒരു കേസാണ് എന്റെ മേല്‍ ചുമത്തപ്പെട്ടത്. എന്നെ ഈ കേസില്‍ പെടുത്തുന്നതിന് ഉണ്ടാക്കിയ കൃത്രിമ തെളിവുകളില്‍ ആദ്യത്തേത്, എറണാകുളം സ്വദേശി മജീദ് എന്നയാള്‍ കണ്ണൂരില്‍ വച്ച് എനിക്കെതിരേ ബാംഗ്ലൂര്‍ പോലീസിന് മൊഴി നല്‍കി എന്നതായിരുന്നു. കണ്ണൂരില്‍ വച്ച് മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന ദിവസം ടി മജീദ് എറണാകുളം […]

mmmഅബ്ദുള്‍ നാസര്‍ മഅ്ദനി

ബാംഗ്ലൂര്‍ കേസില്‍ കുടുക്കി എന്നെ അറസ്റ്റ് ചെയ്തിട്ട് ഇന്ന് 4 വര്‍ഷം തികയുകയാണ്.
തികച്ചും വ്യാജ തെളിവുകളും കള്ളസാക്ഷികളേയും കൊണ്ട് വളരെ ആസൂത്രിതമായി കെട്ടിപ്പടുത്ത ഒരു കേസാണ് എന്റെ മേല്‍ ചുമത്തപ്പെട്ടത്. എന്നെ ഈ കേസില്‍ പെടുത്തുന്നതിന് ഉണ്ടാക്കിയ കൃത്രിമ തെളിവുകളില്‍ ആദ്യത്തേത്, എറണാകുളം സ്വദേശി മജീദ് എന്നയാള്‍ കണ്ണൂരില്‍ വച്ച് എനിക്കെതിരേ ബാംഗ്ലൂര്‍ പോലീസിന് മൊഴി നല്‍കി എന്നതായിരുന്നു.
കണ്ണൂരില്‍ വച്ച് മൊഴി നല്‍കിയെന്ന് പറയപ്പെടുന്ന ദിവസം ടി മജീദ് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ സ്‌കിന്‍ ക്യാന്‍സര്‍ മൂര്‍ച്ഛിച്ച് ഐ.സി.യു വിലായിരുന്നുവെന്നതിന്റെ രേഖകള്‍ നാം സുപ്രീം കോടതിയില്‍ വരെ ഹാജരാക്കി.
മറ്റൊരു പ്രധാന ആരോപണം, ജീവിതത്തില്‍ ഒരിക്കല്‍ പോലും ഞാന്‍ പോയിട്ടില്ലാത്ത കുടകിലെ ഹൊസത്തൊട്ടയില്‍ ഞാന്‍ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നാണ്. ഞാന്‍ വിശുദ്ധ ഹജ്ജിന് പോയിരുന്ന ദിവസങ്ങളാണിതെന്ന് കേരളപോലീസിന്റെ പക്കലുള്ള എന്റെ ടൂര്‍ ഡയറി ഉള്‍പ്പെടെയുള്ള നിരവധി രേഖകള്‍ വ്യക്തമാക്കുന്നു.
എറണാകുളത്ത് ഞാന്‍ താമസിച്ചിരുന്ന വാടകവീടിന്റെ കസ്‌റ്റോഡിയന്‍ ആയ ജോസ് വര്‍ഗ്ഗീസ് എന്നയാളിന്റെ പേരില്‍ കെട്ടിയുണ്ടാക്കിയ ഒരു മൊഴിയാണ് മറ്റൊരു തെളിവ്. അങ്ങനെയൊരു മൊഴി അയാള്‍ കൊടുത്തിട്ടില്ലെന്ന് പറഞ്ഞ് അയാള്‍ കോടതിയില്‍ ബാംഗ്ലൂര്‍ പോലീസിനെതിരേ കേസ് ഫയല്‍ ചെയ്യുക വരെ ചെയ്തു.
എനിക്കും എന്നെ സ്‌നേഹിക്കുന്നവര്‍ക്കുമെല്ലാം എന്റെ നിരപരാധിത്വത്തെപ്പറ്റി പൂര്‍ണ്ണ ബോദ്ധ്യമുണ്ട്. ജാതിമത രാഷ്ട്രീയ ഭേദമന്യേ നിരവധിപേര്‍ എന്റെ നിരപരാധിത്തത്തില്‍ വിശ്വസിക്കുകയും നിയമപോരാട്ടത്തില്‍ എന്നെ പിന്തുണയ്ക്കുകയും ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ഡോ. സെബാസ്റ്റ്യന്‍ പോള്‍, മാര്‍ബസേലിയസ് യാക്കാബ് പ്രഥമന്‍ കത്തോലിക്കാബാവ, സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി, ഡോ. നീലലോഹിത ദാസന്‍ നാടാര്‍, ഭാസുരേന്ദ്രബാബു, ബി.ആര്‍.പി. ഭാസ്‌കര്‍, ഗ്രോവാസു, കെ.പി. ശശി തുടങ്ങിയ മുസ്‌ലിംകളല്ലാത്ത നിരവധി പേര്‍ എന്നെ പിന്തുണയ്ക്കുന്നതും സഹായിക്കുന്നതും, ഭരണപ്രതിപക്ഷ പാര്‍ട്ടികളിലെ നിരവധി നേതാക്കന്മാര്‍ ധാര്‍മ്മിക പിന്തുണ അറിയിക്കുന്നതും, കേരളത്തിലെ ഒട്ടു മിക്ക മാധ്യമങ്ങളും എനിക്ക് സഹായകനിലപാടുകള്‍ സ്വീകരിക്കുന്നതും ഞാന്‍ ഒരു മുസ്‌ലിം തീവ്രവാദിയല്ലെന്നും ഒരു തീവ്രവാദ കേസില്‍ എന്നെ മനപ്പൂര്‍വ്വം കുടുക്കിയതാണെന്നും ബോധ്യമുള്ളതു കൊണ്ടാണ്.
ഇന്‍ഡ്യന്‍ പ്രസിഡന്റിന് ഞാനയച്ച 40 പേജുകളുള്ള കത്തില്‍ ഞാനാവശ്യപ്പെട്ടത്, എന്നെ വെറുതെ വിടണമെന്നായിരുന്നില്ല. മറിച്ച്, എന്റെ മേല്‍ ചുമത്തപ്പെട്ട കേസ് ഇന്‍ഡ്യയിലെ ഏറ്റവും പ്രഗത്ഭരായ ഉദ്യോഗസ്ഥന്‍മാരെക്കൊണ്ട് അന്വേഷിപ്പിച്ച്, ഞാന്‍ കുറ്റവാളിയാണെന്ന് കണ്ടെത്തിയാല്‍ എന്നെ തൂക്കിക്കൊല്ലണമെന്നും നിരപരാധിയാണെന്ന് ബോധ്യപ്പെട്ടാല്‍ സ്വതന്ത്രമായി ജീവിക്കാന്‍ അനുവദിക്കണമെന്നുമായിരുന്നു.
ഇന്‍!ഡ്യന്‍ പ്രസിഡന്റ്, പ്രധാനമന്ത്രി, ആഭ്യന്തരമന്ത്രി, പ്രതിരോധമന്ത്രി, നിയമമന്ത്രി, സുപ്രീംകോടതി  കര്‍ണ്ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍, കര്‍ണ്ണാടക മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി തുടങ്ങി ഇരുന്നൂറോളം പ്രമുഖര്‍ക്ക് ഈ കത്ത് ഞാനയച്ചു. ഇങ്ങനെ ഒരു കത്തെഴുതാന്‍ എന്നെ പ്രേരിപ്പിച്ചത്, എന്റെ നിരപരാധിത്തത്തെപ്പറ്റിയുള്ള എന്റെ ഉത്തമ ബോധ്യമാണ്. ആ ബോധ്യമാണ് ജാതിമത രാഷ്ട്രീയ ഭേദമന്യേ നിരവധിപേരുടെ പിന്തുണയും സഹായവും എനിക്ക് ലഭ്യമാക്കുന്നതും.
ഞാന്‍ ഉറച്ച ഒരു ദൈവവിശ്വാസിയാണ്. ഒരുറച്ച മുസ്!ലിമും ആണ്. പക്ഷേ, ഞാന്‍ ഒരു മത തീവ്രവാദിയോ ബോംബ് വച്ചോ അല്ലാതെയോ നിരപരാധികളെ കൊന്നൊടുക്കുന്നതിനെ ഏതെങ്കിലും നിലയില്‍ പിന്തുണയ്ക്കുന്നയാളോ അല്ല. ഏത് മതത്തില്‍പ്പെട്ടവനോടായാലും അക്രമവും അനീതിയും പാടില്ല എന്ന് ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു.
ജയിലിലായാലും പുറത്തായാലും എന്നോട് അടുത്തിട്ടുള്ള ഒരാളും  ആയാള്‍ ഏത് മതക്കാരനായാലും  എന്നെ ഒരു മത തീവ്രവാദിയായി ഒരിക്കലും വിശ്വസിക്കില്ല. മനസ്സുകളറിയുന്നവനും സര്‍വ്വ ചലനങ്ങളും നിയന്ത്രിക്കുന്നവനും സര്‍വ്വശക്തനായ ദൈവമാണ്, അവന്‍ മാത്രമാണ്. ഞാന്‍ സര്‍വ്വതും അവനില്‍ ഏല്‍പ്പിക്കുന്നു.
ജീവിതത്തിലെ നിര്‍ണ്ണായകമായ ഈ പ്രതിസന്ധിഘട്ടങ്ങളില്‍ ഒരു വാക്കു കൊണ്ടെങ്കിലും എന്നെ പിന്തുണയക്കുകയും സഹായിക്കുകയും ചെയ്തിട്ടുള്ള മുഴുവനാളുകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തുന്നു. മുഴുവന്‍ കേരളീയരോടും എനിക്ക് വേണ്ടി എപ്പോഴും പ്രാര്‍ത്ഥിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
സര്‍വ്വ ശക്തനും നീതിമാനുമായ നാഥന്റെ അനുഗ്രഹം നാമേവരിലും നിരന്തരം വര്‍ഷിക്കുമാറാകട്ടെ……

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply