ഡോക്ടര്‍മാര്‍ക്കൊരു ഷോക് ട്രീറ്റ്‌മെന്റ്

പുനലൂരിലെ ദീന്‍ ആശുപത്രിയില്‍ താക്കോല്‍ദ്വാര വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരിച്ചതിനു മൂന്നു ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കും കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സന്തോഷ്‌കുമാര്‍ തടവുശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ വാര്‍ത്തയാണ്. പത്തനാപുരം വിളക്കുടി മഞ്ഞമണ്‍കാല തടത്തിവിള വീട്ടില്‍ ഫിലിപ്പ് തോമസിന്റെ ഭാര്യ മിനി ഫിലിപ്പ് (37) മരിക്കാനിടയായ കേസില്‍ കോട്ടയം, ചങ്ങനാശേരി മടപ്പള്ളി ചന്ദ്രവിലാസത്തില്‍ ഡോ. ബാലചന്ദ്രന്‍ (62), പുനലൂര്‍ ജയലക്ഷ്മി ഇല്ലത്തില്‍ ഡോ. ലൈല അശോകന്‍ (58), തിരുവനന്തപുരം മെഡിക്കല്‍ കോളജിനടുത്തുള്ള […]

1387396868_1387396868_1387396868_a1912cr

പുനലൂരിലെ ദീന്‍ ആശുപത്രിയില്‍ താക്കോല്‍ദ്വാര വന്ധ്യംകരണ ശസ്ത്രക്രിയയ്ക്കു വിധേയയായ യുവതി മരിച്ചതിനു മൂന്നു ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കും കൊല്ലം അഡീഷണല്‍ ജില്ലാ ജഡ്ജി എസ്. സന്തോഷ്‌കുമാര്‍ തടവുശിക്ഷ വിധിച്ചത് കഴിഞ്ഞ ദിവസത്തെ ശ്രദ്ധേയമായ വാര്‍ത്തയാണ്. പത്തനാപുരം വിളക്കുടി മഞ്ഞമണ്‍കാല തടത്തിവിള വീട്ടില്‍ ഫിലിപ്പ് തോമസിന്റെ ഭാര്യ മിനി ഫിലിപ്പ് (37) മരിക്കാനിടയായ കേസില്‍ കോട്ടയം, ചങ്ങനാശേരി മടപ്പള്ളി ചന്ദ്രവിലാസത്തില്‍ ഡോ. ബാലചന്ദ്രന്‍ (62), പുനലൂര്‍ ജയലക്ഷ്മി ഇല്ലത്തില്‍ ഡോ. ലൈല അശോകന്‍ (58), തിരുവനന്തപുരം മെഡിക്കല്‍ കോളജിനടുത്തുള്ള കുമാരപുരം അശ്വതിയില്‍ ഡോ. വിനു ബാലകൃഷ്ണന്‍ (45), നഴ്‌സുമാരായ പുന്നല മുതിരക്കാലയില്‍ അനിലകുമാരി (35), വടക്കോട് മൈലക്കല്‍ ചരുവിള പുത്തന്‍വീട്ടില്‍ ശ്യാമളാദേവി (54), വിളക്കുടി പ്ലാത്തറ മംഗലത്തുവീട്ടില്‍ സുജാതാകുമാരി (39) എന്നിവര്‍ക്കാണ് ഇന്ത്യന്‍ ശിക്ഷാനിയമം 304 (എ) പ്രകാരം ഒരുവര്‍ഷം തടവും 201/34 വകുപ്പുപ്രകാരം മൂന്നുമാസം തടവും വിധിച്ചത്.
ഒന്നാംപ്രതി ബാലചന്ദ്രന്‍ അനസ്‌തേഷ്യ ഡോക്ടറും രണ്ടാംപ്രതി ലൈല ഗൈനക്കോളജിസ്റ്റും മൂന്നാംപ്രതി വിനു ബാലകൃഷ്ണന്‍ സര്‍ജനുമാണ്. മരിച്ച മിനി ഫിലിപ്പ് കുടുംബസമേതം ഗള്‍ഫിലായിരുന്നു. രണ്ടാമത്തെ പ്രസവത്തിനുശേഷം വന്ധ്യംകരണശസ്ത്രക്രിയയ്ക്കായി പുനലൂര്‍ ആശുപത്രിയില്‍ 2006 സെപ്റ്റംബര്‍ 25നാണ് പ്രവേശിപ്പിക്കപ്പെട്ടത്.
പ്രാഥമിക പരിശോധന നടത്താതെ വൈകിട്ട് 4.30നു ശസ്ത്രക്രിയ നടത്തുകയും തുടര്‍ന്ന് അബോധാവസ്ഥയിലായ മിനിയെ മൂന്നരമണിക്കൂറിനുശേഷം സമീപത്തെ പൊയ്യാനില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരോഗ്യസ്ഥിതി ഗുരുതരമായതിനാല്‍ പിറ്റേന്നു തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലേക്കു കൊണ്ടുപോയെങ്കിലും 26നു വൈകിട്ട് 5.30നു മരിച്ചു. 2005ലെ സുപ്രീംകോടതി മാര്‍ഗനിര്‍ദേശപ്രകാരമുള്ള അന്വേഷണമാണ് ഈ കേസില്‍ പുനലൂര്‍ പോലീസ് നടത്തിയത്. മെഡിക്കല്‍ ബോര്‍ഡുകള്‍ കൂടി ശസ്ത്രക്രിയ സംബന്ധിച്ച കേസ് ഷീറ്റുകള്‍ പരിശോധിക്കുകയും പ്രതികളായ ഡോക്ടര്‍മാരുടെ മൊഴി രേഖപ്പെടുത്തുകയും ചെയ്തു. കേരളത്തിലെ ആദ്യ ഫോറന്‍സിക് ഡയറക്ടറായ ഡോ. കന്തസ്വാമി ഉള്‍പ്പെടെയുള്ളവര്‍ പ്രതികള്‍ക്കുവേണ്ടി മൊഴിനല്‍കാന്‍ കോടതിയില്‍ ഹാജരായി.
ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് താന്‍ നിരപരാധിയാണെന്ന് ഉറക്കെ വിളിച്ച് കരഞ്ഞ ഡോ ലൈലയുടെ ദൃശ്യം ഇന്നലെ ദൃശ്യമാധ്യമങ്ങളില്‍ കണ്ടു. അവര്‍ നിരപാരാധിയാണെങ്കില്‍ നീതി ലഭിക്കണം. സംശയമില്ല. അതേസമയം പൊതുവില്‍ ഡോക്ടര്‍മാര്‍ക്ക് ഇതൊരു ഷോക് ട്രീറ്റ്‌മെന്റാകണം. തങ്ങള്‍ എന്തുചെയ്താലും അത് ആരും ചോദ്യം ചെയ്യില്ല എന്ന സമീപനമാണ് പൊതുവില്‍ അവരുടേത്. ചികിത്സയുടെ മാനദണ്ഡം പണം മാത്രമാണ്. അതുവഴി കയ്യിലെടുത്ത് ഊഞ്ഞാലാടുന്നത് സാധാരണക്കാരുടെ ജീവനും. എന്നാല്‍ ഡോക്ടര്‍മാര്‍ പറയുന്നത് വിശ്വസിക്കുകയാണ് എല്ലാവരും ചെയ്യുക. കാരണം അറിവിന്റെ കുത്തക അവര്‍ക്കാണല്ലോ. അതാണ് ഇവിടെ ചോദ്യം ചെയ്തിരിക്കുന്നത്. ആര്‍ക്കും അപ്രമാദിത്വമില്ലല്ലോ.
തീര്‍ച്ചയായും ഇത്തരം മേഖലകള്‍ കേരളത്തില്‍ ഒരു പാടുണ്ട്. രാഷ്ട്രീയക്കാരും ജഡ്ജിമാരും അഡ്വക്കറ്റുമാരും മാധ്യമപ്രവര്‍ത്തകരും തുടങ്ങി നിരവധി മേഖലകള്‍… അവരെല്ലാം സാധാരണക്കരാല്‍ ചോദ്യം ചെയ്യപ്പെടുന്ന കാലം അതിവിദൂരമല്ല എന്നതാണ് സത്യം.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 2 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Feedback

2 thoughts on “ഡോക്ടര്‍മാര്‍ക്കൊരു ഷോക് ട്രീറ്റ്‌മെന്റ്

  1. ‘..ഒരു നഗരത്തില്‍ ഒരനീതിയുണ്ടായാല്‍ അതിനെതിരെ ഒരു കലാപവുമുണ്ടാകണം.അല്ലെങ്കില്‍,അന്നിരുട്ടിവെളുക്കുംമുന്‍പേ ആ നഗരം കത്തിച്ചാമ്പലാകുന്നതാണ് നല്ലത്.’

  2. ഇതൊരു മാതിരി എലിയെ പേടിച്ചു ഇല്ലം ചുടുന്ന ഒരു രീതിയിലായി പോയി …..ഈ പ്രത്യേക കേസിലെ ന്യായാന്യായങ്ങള്‍ എന്ത് തന്നെയാണെങ്കിലും ഈ വിധി മൂലം ഉണ്ടാവുന്നത് ഡോക്ടര്‍മാരെ ആസന്നഘട്ടങ്ങളിലുള്ള രോഗികളുടെ ചികിത്സ കൈകാര്യം ചെയ്യുമ്പോള്‍ ഭാവിയില്‍ നേരിട്ടേക്കാവുന്ന നിയമക്കുരുക്കുകളില്‍ നിന്നും മുക്തരാവാനുള്ള പഴുതുകളൊരുക്കുന്നതിനെ കുറിച്ചു ചിന്തിക്കുവാന്‍ പ്രേരിപ്പിക്കുന്നു …..ഫലമോ അടിയന്തിര ശസ്ത്രക്രിയ നടത്തിയാല്‍ ഒരു പക്ഷേ രക്ഷപ്പെടുത്താന്‍ കഴിയുമെന്നുള്ള പല ജീവനും നഷ്ടപ്പെടുവാനുള്ള സാധ്യത വര്‍ദ്ധിക്കുന്നു ……തെറ്റായ ഒരു വിധി അപ്പീലില്‍ തിരുത്ത പെട്ടേക്കാം ….എന്നു കരുതി ആ ന്യായാധിപനെ ജയിലില്‍ അയക്കുമോ ? ഡോക്ടര്‍ തെറ്റ് വരുത്തിയോ എന്ന് പരിശോധിക്കേണ്ടത് അതിനു competent ആയിട്ടുള്ള ഏതെങ്കിലുമൊരു professional body ആവുന്നതല്ലേ നല്ലത് ?

Leave a Reply