ഡോക്ടര്‍മാരുടെ അഹങ്കാരം

അപ്പോത്തിക്കിരി സിനിമക്കു ശേഷവും നമ്മുടെ ഡോക്ടര്‍മാരുടെ അഹങ്കാരം നോക്കൂ. മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം അംഗീകരിക്കില്ല: ഡോക്ടറുടെ കുറിപ്പടി രോഗി വായിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍ എന്ന തലക്കെട്ടില്‍  സി.എസ് സിദ്ധാര്‍ഥന്‍ മംഗളത്തിലെഴുതിയ വാര്‍്ത്ത ഡോക്ടര്‍മാര്‍ മരുന്നിനുള്ള കുറിപ്പടി വ്യക്തമായി എഴുതണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍. കൗണ്‍സില്‍ അഭിപ്രായം ആരായുക മാത്രമാണു ചെയ്തതെന്നും പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി മറുപടി നല്‍കിയിട്ടുണ്ടെന്നും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ടി.സി.എം.സി)ഭാരവാഹികളും പറഞ്ഞു. പ്രമുഖ കമ്പനികള്‍ നിര്‍മിക്കുന്ന […]

dddഅപ്പോത്തിക്കിരി സിനിമക്കു ശേഷവും നമ്മുടെ ഡോക്ടര്‍മാരുടെ അഹങ്കാരം നോക്കൂ. മെഡിക്കല്‍ കൗണ്‍സിലിന്റെ നിര്‍ദേശം അംഗീകരിക്കില്ല: ഡോക്ടറുടെ കുറിപ്പടി രോഗി വായിക്കേണ്ടെന്ന് ഡോക്ടര്‍മാര്‍ എന്ന തലക്കെട്ടില്‍  സി.എസ് സിദ്ധാര്‍ഥന്‍ മംഗളത്തിലെഴുതിയ വാര്‍്ത്ത

ഡോക്ടര്‍മാര്‍ മരുന്നിനുള്ള കുറിപ്പടി വ്യക്തമായി എഴുതണമെന്ന മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ (എം.സി.ഐ) നിര്‍ദേശം അംഗീകരിക്കാനാകില്ലെന്നു സംസ്ഥാനത്തെ ഡോക്ടര്‍മാര്‍. കൗണ്‍സില്‍ അഭിപ്രായം ആരായുക മാത്രമാണു ചെയ്തതെന്നും പൂര്‍ണമായി അംഗീകരിക്കാനാകില്ലെന്നു വ്യക്തമാക്കി മറുപടി നല്‍കിയിട്ടുണ്ടെന്നും ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സില്‍ (ടി.സി.എം.സി)ഭാരവാഹികളും പറഞ്ഞു. പ്രമുഖ കമ്പനികള്‍ നിര്‍മിക്കുന്ന മരുന്നുകളുടെ വാണിജ്യനാമങ്ങള്‍ എഴുതുന്നത് അവസാനിപ്പിക്കാനാകില്ലെന്ന നിലപാടിലാണ് അവര്‍.
കുറിപ്പടി മരുന്നുകടക്കാരനു മാത്രം മനസിലായാല്‍ പോരെന്ന് എം.സി.ഐ. കഴിഞ്ഞ ഫെബ്രുവരിയിലാണ് അഭിപ്രായപ്പെട്ടത്. രോഗിക്കുകൂടി വ്യക്തമാകുന്ന രീതിയില്‍ ഇംഗ്ലീഷിലെ വലിയഅക്ഷരം ഉപയോഗിച്ചു മരുന്നിന്റെ പേരെഴുതണമെന്നും കഴിക്കേണ്ട അളവും രേഖപ്പെടുത്തിയിരിക്കണമെന്നും കൗണ്‍സില്‍ ചെയര്‍പേഴ്‌സണ്‍ ഡോ. ജയശ്രീ ബെന്‍ മേത്തയാണ് നിര്‍ദേശിച്ചത്. മരുന്നുകളുടെ ജനറിക് നാമം മാത്രമേ എഴുതി നല്‍കാവൂ; അപൂര്‍വമായ സാഹചര്യങ്ങളില്‍ മാത്രം വാണിജ്യനാമങ്ങള്‍ എഴുതാം. ഡോക്ടര്‍മാര്‍ മരുന്നുകമ്പനികളെ പ്രോത്സാഹിപ്പിക്കുന്നത് ഒഴിവാക്കാനാണു മരുന്നില്‍ അടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെടുന്ന ജനറിക് നാമം എഴുതി നല്‍കാന്‍ നിര്‍ദേശിച്ചിരുന്നത്.
എന്നാല്‍, സംസ്ഥാന സര്‍ക്കാര്‍ അങ്ങനെയൊരു നിര്‍ദേശം ഡോക്ടര്‍മാര്‍ക്കു നല്‍കിയിട്ടില്ലെന്ന് ആരോഗ്യ വകുപ്പു ഡയറക്ടര്‍ ഡോ. പി.കെ. ജമീല മംഗളത്തോടു പറഞ്ഞു. ട്രാവന്‍കൂര്‍ കൊച്ചിന്‍ മെഡിക്കല്‍ കൗണ്‍സിലിന് ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കിയാലേ സംസ്ഥാന സര്‍ക്കാരിന് ഇടപെടാനാകൂ. ഇതുസംബന്ധിച്ച് അഭിപ്രായം ആരാഞ്ഞ് എം.സി.ഐയില്‍നിന്നു കത്തു ലഭിച്ചതായി ടി.സി.എം.സി പ്രസിഡന്റ് ഡോ. റാണി നായര്‍ അറിയിച്ചു. ഭൂരിപക്ഷ അഭിപ്രായം മാനിച്ച് നിര്‍ദേശങ്ങള്‍ പൂര്‍ണമായി അംഗീകരിക്കാനാവില്ലെന്നു മറുപടി നല്‍കിയതായും ഡോ.റാണി പറഞ്ഞു. സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും ചികിത്സയ്ക്കിടെ തിരക്കിട്ട് എഴുതുമ്പോള്‍ ഇതു പ്രായോഗികമല്ല. ഒന്നില്‍ കൂടുതല്‍ ഘടകങ്ങള്‍ അടങ്ങിയ മരുന്നുകളുടെ ജനറിക് പേരുകള്‍ എഴുതുന്നതും സാധ്യമല്ലെന്നും അവര്‍ പറഞ്ഞു.
കുറിപ്പടികള്‍ വ്യക്തമായി എഴുതി നല്‍കണമെന്നു കേന്ദ്ര ഡ്രഗ്‌സ് കണ്‍ട്രോളറും ലോകാരോഗ്യ സംഘടനയും മാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ടെങ്കിലും ആരും പാലിക്കാറില്ലെന്ന് ആക്ഷേപമുണ്ട്.
സര്‍ജിക്കല്‍ ഉപകരണങ്ങളുടെയും ഇംപ്ലാന്റുകളുടെയും കാര്യത്തില്‍ പ്രത്യേക മാര്‍ഗനിര്‍ദേശമൊന്നുമില്ലെങ്കിലും ഗുണനിലവാരം ഉറപ്പാക്കാന്‍ ഡോക്ടര്‍മാര്‍ ശ്രദ്ധിക്കണമെന്നു നിര്‍ദേശമുണ്ട്. ആശുപത്രിയില്‍നിന്നെഴുതി നല്‍കുന്ന കുറിപ്പടി സ്‌റ്റോര്‍ ഓഫീസര്‍ പരിശോധിച്ച് മരുന്ന് ആശുപത്രിയില്‍ ലഭ്യമല്ലെന്നു കുറിച്ചുനല്‍കിയാല്‍ മാത്രമേ പുറത്തുനിന്നു വാങ്ങാവൂ എന്നും സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അതും പാലിക്കാറില്ല. മരുന്നുവിതരണത്തിനു മേല്‍നോട്ടം വഹിക്കാന്‍ ആശുപത്രി സൂപ്രണ്ട് നിരീക്ഷണ സമിതി രൂപവല്‍ക്കരിക്കണമെന്നും എം.സി.ഐ നിര്‍ദേശിച്ചിട്ടുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply