ഡെല്‍ഹി സംഗമം വഴിത്തിരിവാകുമോ?

വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താന്‍ പ്രതിജ്ഞ ചെയ്ത് ദല്‍ഹിയില്‍ നടന്ന മതേതര പാര്‍ട്ടികളുടെ സംഗമം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ കാല്‍വെപ്പാണ്. ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ എസ്.പി, ജെ.ഡി.യു, എന്‍.സി.പി, എ.ഐ.എ.ഡി.എം.കെ ഉള്‍പ്പെടെ 14 പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് നടന്ന കണ്‍വെന്‍ഷന്റഎ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മൂന്നാം മുന്നണി രൂപവത്കരണമല്ല എന്ന്് സംഘാടകര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അത്തരം നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കണ്‍വെന്‍ഷനിലെ പങ്കാളിത്തം. ഏറെകാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് മൂന്നാം മുന്നണിയുടേത്. ബിജെപിയുടെ […]

varg_20131030110343

വര്‍ഗീയശക്തികളെ ഒറ്റപ്പെടുത്താന്‍ പ്രതിജ്ഞ ചെയ്ത് ദല്‍ഹിയില്‍ നടന്ന മതേതര പാര്‍ട്ടികളുടെ സംഗമം ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശ്രദ്ധേയമായ കാല്‍വെപ്പാണ്. ഇടതു പാര്‍ട്ടികളുടെ നേതൃത്വത്തില്‍ നടന്ന സംഗമത്തില്‍ എസ്.പി, ജെ.ഡി.യു, എന്‍.സി.പി, എ.ഐ.എ.ഡി.എം.കെ ഉള്‍പ്പെടെ 14 പാര്‍ട്ടികളുടെ പ്രതിനിധികളാണ് പങ്കെടുത്തത്. മുസാഫര്‍ നഗര്‍ കലാപവുമായി ബന്ധപ്പെട്ട് നടന്ന കണ്‍വെന്‍ഷന്റഎ ലക്ഷ്യം ലോക്‌സഭാ തെരഞ്ഞെടുപ്പിലേക്ക് മൂന്നാം മുന്നണി രൂപവത്കരണമല്ല എന്ന്് സംഘാടകര്‍ ആവര്‍ത്തിച്ച് പറയുന്നുണ്ടെങ്കിലും അത്തരം നീക്കങ്ങള്‍ക്ക് ശക്തിപകരുന്നതാണ് കണ്‍വെന്‍ഷനിലെ പങ്കാളിത്തം.
ഏറെകാലമായി ചര്‍ച്ച ചെയ്യപ്പെടുന്ന വിഷയമാണ് മൂന്നാം മുന്നണിയുടേത്. ബിജെപിയുടെ നേതൃത്വത്തിലുള്ള ഹിന്ദുത്വ രാഷ്ട്രീയത്തിനും കോണ്‍ഗ്രസ്സിന്റേ നേതൃത്വത്തിലുള്ള രാജ്യത്തെ തകര്‍ക്കുന്ന സാമ്പത്തിക നയങ്ങള്‍ക്കും ബദലായ ഒരു മുന്നണിയാണ് ആവശ്യം. പിന്നെ ഒരു പ്രധാന വിഷയം അവിമതിയുടേതാണ്. അക്കാര്യത്തില്‍ ആരും മോശമില്ല എന്നതിനാല്‍ അതേകുറിച്ച് പറയാതിരിക്കുകയാണ് ഭേദം.
വിവിധ സംസ്ഥാനങ്ങലില്‍ പരസ്പരം ഏറ്റുമുട്ടുന്ന പാര്‍ട്ടികളെ ഒരു കുടക്കീഴില്‍ കൊണ്ടുവരുക എന്നത് എളുപ്പമല്ല. തമിഴ് നാട്ടിലെ ഡിഎംകെയും അണ്ണാ ഡിഎംകെയും തന്നെ ഉദാഹരണം. സിപിഎമ്മിന്റെ സാന്നിധ്യം മൂലം തൃണമൂല്‍ കോണ്‍ഗ്രസ്സ് മുന്നണിയില്‍ വരില്ല. മിക്ക സംസ്ഥാനങ്ങലിലും ഈ പ്രശ്മുണ്ട്. ഈ കക്ഷികളെ ഇതുവരേയും യുപിഎയും എന്‍ഡിഎയും പങ്കുവെക്കുകയായിരുന്നു. അതില്‍ ഒരു മാറ്റം വരുത്താന്‍ കഴിഞ്ഞാല്‍ അച് ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഗുണകരമായ മാറ്റമുണ്ടാക്കും.
അതേസമയം ഇത്തരമൊരു മുന്നണി രൂപീകരണം മൂലം ലോകസഭാ തിരഞ്ഞെടുപ്പില്‍ ഒന്നാമത്തെ വലിയ കക്ഷിയായി ബിജെപിയും മുന്നണഇയായി എന്‍ഡിഎയും മാറാനിടയുണ്ട്. അപ്പോള്‍ അവരെയായിരിക്കും രാഷ്ട്രപതി മന്ത്രിസഭയുണ്ടാക്കാന്‍ ആദ്യം ക്ഷണിക്കുക. അപ്പോള്‍ ആരൊക്കെ കാലുമാറുമെന്ന് പറയാനാകില്ല. അതൊഴിവാക്കാന്‍ കഴിഞ്ഞാല്‍ യുപിഎക്കോ മൂന്നാം മുന്നണിക്കോ അവസരം ലഭിക്കും. മിക്കവാരം തിരഞ്ഞഎടുപ്പിനു ശേഷം ഇവര്‍ക്കൊന്നിക്കേണ്ടിവരും. ആ സാഹചര്യത്തില്‍ യുപിഎ പിന്തുണയോടെ മന്ത്രിസഭ രൂപീകരിക്കാമ് ബദല്‍ ശക്തികള്‍ക്ക് കഴിയമം. എങ്കില്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഗുണപരമായ മാറ്റമായിരിക്കും അത്. തിരിച്ച് ബദല്‍ മുന്നണി പിന്തുണയോടെ യുപിഎ ഭരിച്ചാല്‍ കാര്യമായ മാറ്റമുണ്ടാകില്ല.
ഇടതുനേതാക്കളായ പ്രകാശ് കാരാട്ട്, എ.ബി. ബര്‍ദന്‍, സമാജ്വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ്, ജെ.ഡി.യു നേതാക്കളായ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ്‌കുമാര്‍, ശരദ് യാദവ്, ജനതാദള്‍ സെക്കുലര്‍ നേതാവും മുന്‍ പ്രധാനമന്ത്രിയുമായ എച്ച്.ഡി. ദേവഗൗഡ, എ.ഐ.എ.ഡി.എം.കെ നേതാവ് തമ്പിദുരൈ, ബി.ജെ.ഡി നേതാവ് ജയ് പാണ്ഡ എം.പി, ഝാര്‍ഖണ്ഡ് വികാസ് മഞ്ച് നേതാവ് ബാബുലാല്‍ മറാണ്ടി, പ്രഫുല്ല മൊഹന്ത (അസം ഗണപരിഷത്ത്), ക്ഷിതി ഗോസാമി (ആര്‍.എസ്.പി), ദേബബ്രത ബിശ്വാസ് (ഫോര്‍വേഡ് ബ്ലോക്), മന്‍പ്രീത് ബാദല്‍ (പഞ്ചാബ് പീപ്പ്ള്‍സ് പാര്‍ട്ടി), പ്രകാശ് അംബേദ്കര്‍ (റിപ്പബ്‌ളിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യ) തുടങ്ങി നിരവധി പ്രമുഖര്‍ യോഗത്തില്‍ പങ്കെടുത്തു. യു.പി.എ ഘടകകക്ഷിയായ എന്‍.സി.പി നേതാവ് ഡി.പി. ത്രിപാഠിയുടെ സാന്നിധ്യം ശ്രദ്ധേയമായി. മറുവശത്ത് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റേയും. നിതീഷ് കുമാറിനെ നേതൃത്വത്തിലേക്കു കൊണ്ടുവരാനായിരിക്കും നീക്കമുണ്ടാക്കുക. അപ്പോള്‍ ആരൊക്കെ കലാപമുണ്ടാക്കുമെന്ന് കാത്തിരുന്നുകാണാം.
നേരത്തെ മൂന്നാം മുന്നണി രുപീകരണങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചിരുന്ന ടി.ഡി.പി. നേതാവ് ചന്ദ്രബാബു നായിഡു എത്തിയില്ല. നായിഡു ബി.ജെ.പിയോട് അടുക്കുന്നതായാണു സൂചനകള്‍.
രാജ്യത്തിന്റെ ഐക്യം ഫാഷിസ്റ്റ് ശക്തികളില്‍നിന്ന് കടുത്ത ഭീഷണി നേരിടുകയാണെന്ന് കണ്‍വെന്‍ഷന്‍ അംഗീകരിച്ച പ്രമേയം ചൂണ്ടിക്കാട്ടി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കുന്ന ശ്രമങ്ങള്‍ വ്യാപകമായി നടക്കുന്നു. മുസഫര്‍നഗര്‍ കലാപം ഉദാഹരണമാണ്. വിഭജനകാലത്തെ വര്‍ഗീയകലാപങ്ങളുടെ നാളുകളിലേക്ക് രാജ്യത്തെ തിരിച്ചുനടത്താന്‍ ശ്രമിക്കുന്ന ഫാഷിസ്റ്റുകള്‍ക്കെതിരെ മതേതര പാര്‍ട്ടികള്‍ ഒന്നിക്കേണ്ടത് സമയത്തിന്റെ തേട്ടമാണെന്ന കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത ചരിത്രകാരന്‍ ഇര്‍ഫാന്‍ ഹബീബിന്റെ അഭിപ്രായം ശ്രദ്ധേയമായി. യോഗത്തില്‍ മുഖ്യവികാരം ഉണ്ടായത് സ്വാഭാവികമായും എന്‍ഡിഎക്കെതിരായിരുന്നു. തിരഞ്ഞെടുപ്പിനുശേഷം യുപിഎയുമായി ഐക്യപ്പെടേണ്ടിവരുമെന്ന് നേതാക്കള്‍ മുന്‍കൂട്ടി കാണുന്നപോലെ.
നിലവില്‍ യോഗത്തില്‍ പങ്കെടുത്ത പാര്‍ട്ടികള്‍ക്കെല്ലാം കൂടി നൂറിലധികം സീറ്റുകളുണ്ട്. 150 സീറ്റിനടുത്ത് നേടാനായാല്‍ കേന്ദ്ര ഭരണത്തില്‍ അവകാശവാദം ഉന്നയിക്കാന്‍ മൂന്നാം മുന്നണിക്കു കഴിയും. തെരഞ്ഞെടുപ്പിന് മുമ്പ് മുന്നണി ഉണ്ടാക്കുന്ന കാര്യത്തില്‍ മിക്ക പാര്‍ട്ടികള്‍ക്കും യോജിപ്പില്ല. യു.പി.എയ്‌ക്കോ, എന്‍.ഡി.എയ്‌ക്കോ ഭൂരിപക്ഷം കിട്ടിയാല്‍ അവിടേക്ക് ചേക്കേറാന്‍ തയാറെടുത്തു നില്‍ക്കുന്നവരാണ് മിക്ക പാര്‍ട്ടികളും. അതേസമയം പൊതുതെരഞ്ഞെടുപ്പ് കഴിയുന്നതുവരെ ഇവരെ ഒരുമിപ്പിച്ചു നിര്‍ത്താനും ഓരോ പാര്‍ട്ടികള്‍ക്കും നില മെച്ചപ്പെടുത്താനും കഴിഞ്ഞാല്‍ മൂന്നാം മുന്നണി ഭരണം യാഥാര്‍ഥ്യമാകാനും സാധ്യതയുണ്ട്. അതിനാണ് ഈ മുന്നേറ്റത്തിനു നേതൃത്വം നല്‍കുന്നവര്‍ ശ്രമിക്കേണ്ടത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply