ഡെല്‍ഹി പഞ്ചായത്തല്ല, സംസ്ഥാനമാണ്

മുമ്പ് സിപിഎം കേരളത്തില്‍ പ്രയോഗിച്ചിരുന്ന രീതിയാണ് സമരവും ഭരണവും ഒരുമിച്ച് കൊണ്ടുപോകുക എന്നത്. ഇപ്പ്ോഴിതാ ആം ആദ്മി പാര്‍ട്ടി ആ പാതയിലാണ്. മുഖ്യമന്ത്രി അരത്‌വിന്ദ് കേജ്‌രിവാളും മന്ത്രിസഭാംഗങ്ങളും റയില്‍ഭവനു മുന്നില്‍ ധര്‍ണ തുടങ്ങിയതോടെ, ഡല്‍ഹി – കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവിലെത്തിയിരിക്കുകയാണ്. മന്ത്രിമാരുടെ നിര്‍ദേശം അവഗണിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു നിരോധനാജ്ഞ ലംഘിച്ചുകൊണ്ടുള്ള ധര്‍ണ. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിസഭാംഗങ്ങളും കേന്ദ്രസര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നത്. ഇന്ത്യയില്‍ ഏറ്റവും അഴിമതിക്കാരായ പോലീസാണ് […]

Latest-updates-14129മുമ്പ് സിപിഎം കേരളത്തില്‍ പ്രയോഗിച്ചിരുന്ന രീതിയാണ് സമരവും ഭരണവും ഒരുമിച്ച് കൊണ്ടുപോകുക എന്നത്. ഇപ്പ്ോഴിതാ ആം ആദ്മി പാര്‍ട്ടി ആ പാതയിലാണ്. മുഖ്യമന്ത്രി അരത്‌വിന്ദ് കേജ്‌രിവാളും മന്ത്രിസഭാംഗങ്ങളും റയില്‍ഭവനു മുന്നില്‍ ധര്‍ണ തുടങ്ങിയതോടെ, ഡല്‍ഹി – കേന്ദ്ര സര്‍ക്കാരുകള്‍ തമ്മിലുള്ള ഏറ്റുമുട്ടല്‍ തെരുവിലെത്തിയിരിക്കുകയാണ്. മന്ത്രിമാരുടെ നിര്‍ദേശം അവഗണിച്ച പൊലീസ് ഉദ്യോഗസ്ഥരെ ഉടന്‍ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണു നിരോധനാജ്ഞ ലംഘിച്ചുകൊണ്ടുള്ള ധര്‍ണ. ചരിത്രത്തിലാദ്യമായാണ് ഒരു മുഖ്യമന്ത്രിയും മുഴുവന്‍ മന്ത്രിസഭാംഗങ്ങളും കേന്ദ്രസര്‍ക്കാരിനെതിരെ തെരുവില്‍ പ്രതിഷേധിക്കുന്നത്.
ഇന്ത്യയില്‍ ഏറ്റവും അഴിമതിക്കാരായ പോലീസാണ് ഡെല്‍ഹിയിലേത്. അവിടത്തെ ജനങ്ങള്‍ ഇത് ദൈനംദിനം അനുഭവിക്കുന്നതാണ്. അതിനാല്‍ സമരത്തിനു വന്‍പിന്തുണ ലഭിക്കുമെന്നുറപ്പ്. അതു തിരിച്ചറിഞ്ഞാണ് കോണ്‍ഗ്രസ്സിന്റെ പിന്തുണയോടെ ഭരിക്കുമ്പോഴും കേന്ദ്രത്തിനെതിരെ സമരത്തിനു കെജ്രിവാള്‍ തയ്യാറായിരിക്കുന്നത്.
രാജ്യതലസ്ഥാനമായതിനാല്‍ ഡെല്‍ഹി പോലീസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരിനാണെന്നത് മനസ്സിലാക്കാം. എന്നാല്‍ സംസ്ഥാനസര്‍ക്കാരിന് ഒരു പഞ്ചായത്തിന്റെ വില പോലും പോലീസ് നല്‍കാറില്ലെന്നത് യാഥാര്‍ത്ഥ്യമാണ്. ഇക്കാര്യം കോണ്‍ഗ്രസ്സ് മുഖ്യമന്ത്രിയായിരുന്ന ഷീലാ ദീക്ഷിത്തും എന്നേ പറഞ്ഞിട്ടുള്ളതാണ്. അതും ഈ സമരത്തെ പ്രസക്തമാക്കുന്നു.
കെജ്രിവാളിനോടൊപ്പം മന്ത്രിമാരും നിരവധി പാര്‍ട്ടി പ്രവര്ത്തകരും സമരത്തില്‍ സജീവമാണ്. സമരക്കാരെ നേരിടാന്‍ പൊലീസ് കര്‍ശന നിയന്ത്രണങ്ങളിലേക്കു നീങ്ങിയതോടെ മധ്യഡല്‍ഹിയില്‍ യാത്രക്കാര്‍ പെരുവഴിയിലായി. ജുഡീഷ്യല്‍ അന്വേഷണം പൂര്‍ത്തിയാകുന്നതിനു മുന്‍പു നടപടിയെടുക്കാനാവില്ലെന്നു വ്യക്തമാക്കിയ ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ മുഖ്യമന്ത്രി സ്ഥാനത്തിന്റെ അന്തസ്സ് കാക്കണമെന്നു കേജ്‌രിവാളിനോട് അഭ്യര്‍ഥിച്ചു. ഡല്‍ഹി പൊലീസിന്റെ നിയന്ത്രണം കേന്ദ്രസര്‍ക്കാരില്‍ തുടരുമെന്ും അദ്ദേഹം പ്രഖ്യാപിച്ചു. യുഎസില്‍ വാഷിങ്ടണ്‍ ഡിസി ഫെഡറല്‍ സര്‍ക്കാരിന്റെ നിയന്ത്രണത്തിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നിലവിലുള്ള നിയമങ്ങള്‍ മാറ്റണമെന്നുണ്ടെങ്കില്‍ ആം ആദ്മി പാര്‍ട്ടി പാര്‍ലമെന്റിലേക്കു മത്സരിച്ചു ജയിച്ചു നിയമനിര്‍മാണം നടത്തുകയാണു വേണ്ടതെന്നും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ദിഗ്‌വിജയ് സിങ് അഭിപ്രായപ്പെട്ടു.
പത്തുദിവസം ധര്‍ണ തുടരുമെന്നും തുടര്‍നടപടി പിന്നീടു തീരുമാനിക്കുമെന്നും കേജ്‌രിവാള്‍ പറഞ്ഞു. അതിനിടയില്‍ റിപ്പബ്ലിക് ദിനം കടന്നുവരുന്നുണ്ട്. അതു പ്രശ്‌നങ്ങളെ സങ്കീര്‍ണ്ണമാക്കുന്നു.
അതിനിടെ സെക്രട്ടേറിയറ്റിനെക്കാള്‍ കേജ്‌രിവാളിനും സംഘത്തിനും ഇണങ്ങുക തെരുവാണെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമായതായി കോണ്‍ഗ്രസും ബിജെപിയും പരിഹസിച്ചു. മുഖ്യമന്ത്രി ധര്‍ണ നടത്തിയാല്‍ ഭരിക്കുന്നത് ആരാണെന്നു കോണ്‍ഗ്രസ് ചോദിച്ചു. എന്നാല്‍ ഈ സമരവും ഭരണത്തിന്റെ ഭാഗം തന്നെയാണെന്ന് അവര്‍ മറക്കുന്നു. സമരവേദിയില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ഫയല്‍ നോക്കുകയും ഒപ്പിടുകയും ചെയ്യുന്നുണ്ടായിരുന്നു.
അതേസമയം ഡല്‍ഹി സര്‍ക്കാര്‍ ആഫ്രിക്കന്‍ പൗരന്മാര്‍ക്കെതിരെ തിരിഞ്ഞതു നയതന്ത്ര പ്രതിസന്ധിക്കും വഴിവച്ചു. നിയമകാര്യമന്ത്രി അവരെ വംശീയമായി ആരോപിച്ചതായും പരാതിയുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply