ഡാമുകള്‍ :ലോകം ഉപേക്ഷിക്കുന്നു നമ്മള്‍ വാഴ്ത്തുന്നു

ഗണേഷ് അഞ്ചല്‍ സ്വതന്ത്രമായ നാളുകളില്‍ ഭാരതത്തിന്റെ മഹാക്ഷേത്രങ്ങളായാണ് ഡാമുകളും ആണവനിലയങ്ങളും വിശേഷിപ്പിക്കപ്പെട്ടത് .ആണവ നിലയങ്ങള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മാത്രാമാണെങ്കില്‍ കുടിവെള്ള ക്ഷാമത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക ,കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലം ലഭ്യമാക്കുക ,വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക എന്നൊക്കെയുള്ള സദുദ്ദേശങ്ങളായിരുന്നു ഡാമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രേണയായത്.ഡാമുകള്‍ പതുക്കെ പൊന്മുട്ടയിടുന്നതറവായി മാറി പത്രപ്രവര്‍ത്തകനായ പി സായ്നാഥിന്റെ പ്രശസ്തമായ പുസ്തകത്തിന്റെ പേര് ”എല്ലാവരും ഒരു വരള്‍ച്ചയെ ഇഷ്ടപ്പെടുന്ന എന്നാണ് ”എവിടെയും ഡാമുകള്‍ നിര്‍മിക്കാനുള്ള നിക്ഷിപ്ത താല്പര്യങ്ങളെക്കുറിച്ച് അതില്‍ പറയുന്നുണ്ട് .ലോകത്തെ ദരിദ്രങ്ങളെക്കുറിച്ച് അറിയാവുന്നവരില്‍ ഏറ്റുവും വിദഗ്ദന്‍ […]

dam

ഗണേഷ് അഞ്ചല്‍

സ്വതന്ത്രമായ നാളുകളില്‍ ഭാരതത്തിന്റെ മഹാക്ഷേത്രങ്ങളായാണ് ഡാമുകളും ആണവനിലയങ്ങളും വിശേഷിപ്പിക്കപ്പെട്ടത് .ആണവ നിലയങ്ങള്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ മാത്രാമാണെങ്കില്‍ കുടിവെള്ള ക്ഷാമത്തില്‍ നിന്ന് ജനങ്ങളെ രക്ഷിക്കുക ,കാര്‍ഷികാവശ്യങ്ങള്‍ക്ക് ജലം ലഭ്യമാക്കുക ,വൈദ്യുതി ഉല്‍പ്പാദിപ്പിക്കുക എന്നൊക്കെയുള്ള സദുദ്ദേശങ്ങളായിരുന്നു ഡാമുകള്‍ പ്രോത്സാഹിപ്പിക്കുന്നതിന് പ്രേണയായത്.ഡാമുകള്‍ പതുക്കെ പൊന്മുട്ടയിടുന്നതറവായി മാറി പത്രപ്രവര്‍ത്തകനായ പി സായ്നാഥിന്റെ പ്രശസ്തമായ പുസ്തകത്തിന്റെ പേര് ”എല്ലാവരും ഒരു വരള്‍ച്ചയെ ഇഷ്ടപ്പെടുന്ന എന്നാണ് ”എവിടെയും ഡാമുകള്‍ നിര്‍മിക്കാനുള്ള നിക്ഷിപ്ത താല്പര്യങ്ങളെക്കുറിച്ച് അതില്‍ പറയുന്നുണ്ട് .ലോകത്തെ ദരിദ്രങ്ങളെക്കുറിച്ച് അറിയാവുന്നവരില്‍ ഏറ്റുവും വിദഗ്ദന്‍ എന്ന് അമര്‍ത്യാസെന്‍ വിശേഷിപ്പിച്ച സായ്‌നാഥ് അദ്ദേഹത്തിന്റെ ഗ്രാമീണ ഇന്ത്യയിലൂടെയുള്ള ഒരു യാത്രയില്‍ കാല്‍തെറ്റി ഡാമില്‍ വീഴുന്നുണ്ട് .എന്നിട്ടും അദ്ദേഹം മുങ്ങിമരിച്ചില്ല താങ്കള്‍ക്ക് വെള്ളം ഇല്ലാത്ത ഡാമില്‍ വീഴാനുള്ള ഭാഗ്യമുണ്ടായി എന്നാണ് അദ്ദേഹത്തോടൊപ്പം നടന്ന ഗ്രാമീണന്‍ സായ്നാഥിനോട് പറഞ്ഞത് .ജലസേചനത്തിന് സാധ്യതയില്ലാത്തിടത്തും നമ്മള്‍ ഡാമുകള്‍ പണിയാന്‍ തുടങ്ങി.അധികാരത്തിലിക്കുന്നവര്‍ക്കു വേണ്ടി ജനതയെ സ്വപ്നാടകരാക്കുന്ന എ പി ജെ അബ്ദുള്‍കലാമുമാരും മാധ്യമമുത്തശ്ശിമാരും ആണവ നിലയങ്ങളെയും ഡാമുകളെയും വാഴ്ത്തിക്കൊണ്ടേയിരുന്നു .
ലോകരാഷ്ട്രങ്ങളില്‍ ആണവ നിലങ്ങളും ഡാമുകളും ഔട്ട് ഫാഷനായിട്ട് കാലങ്ങള്‍ കുറെയായിട്ടുണ്ട്. വരള്‍ച്ചയെ ഇഷ്ടപ്പെടുന്ന രാഷ്ട്രീയവും സ്വപ്നവ്യാപാരികളാല്‍ വഞ്ചിതരായി യാഥാര്‍ഥ്യ ബോധം നഷ്ടപ്പെട്ട ജനതയും വികസനത്തെ തിരിച്ചറിയാതാവുകയുംപരിസ്ഥിതി എന്നുകേട്ടാലുണ്ടാകുന്ന അലര്‍ജി ഒഴിവാക്കുകയും ചെയ്യേണ്ടിയിരിക്കുന്നു .ഡാമുകള്‍ എല്ലാം പൊട്ടിത്തകരുമെന്നല്ല പറഞ്ഞുവരുന്നത് പുഴയെത്തടഞ്ഞു നിര്‍ത്തി അത് ഉറച്ച് നില്‍ക്കുന്നത് തന്നെയാണ് പ്രശ്നമായി യൂറോപ്യന്‍ സമൂഹം കാണുന്നത്.
സ്പെയിനിലെ യെല്‍കാ ഡി യെല്‍ട്‌സിലെ ഡാം എക്കാലത്തേക്കുമായി തുറന്നു വച്ചു .യൂറോപ്യന്‍ യൂണിയനിലെ ഏറ്റവും വലിയ ഡാം ഡിമോളിഷന്‍ പദ്ധതിയെ ഒരുനാഴികക്കല്ലായാണ് എക്കോളജിസ്റ്റുകള്‍ വിശേഷിപ്പിച്ചത് ”ഡാമുകള്‍ പുഴകളുടേ സ്വാഭാവിക ഒഴുക്കിന് എതിരു നില്‍ക്കുന്നു .ഉത്ഭവസ്ഥാനം മുതല്‍ അവസാനം വരെ നീണ്ടു നിവര്‍ന്നു ഒഴുകിക്കൊണ്ടിരിന്ന നദികളുടെ ഗതിയെ അത് തടഞ്ഞുനിര്‍ത്തി കെട്ടിക്കിടക്കുന്ന കുളം പോലെയാക്കി മാറ്റി .ദേശാടന മത്സങ്ങളുടെ ആവാസ വായ്വസ്ഥിതിയെ തകര്‍ത്തു ”ഡാം റിമൂവല്‍ യൂറോപ്പിന്റെ സംഘാടകന്‍ ജെറോണ്‍ വാന്‍ ഹെര്‍ക് പറയുന്നു 122 കിലോമീറ്റര്‍ നീളമുള്ള യാര്‍ഡാ നദിയില്‍ സ്ഥിതിചെയ്യുന്ന50 വര്‍ഷം മുന്‍പ് പണികഴിപ്പിച്ച ഡാമാണ് യെല്‍കാ.
ഫ്രാന്‍സ് സ്വീഡന്‍ ഫിന്‍ലന്‍ഡ് തുടങ്ങിയ രാജ്യങ്ങളിലായി കഴിഞ്ഞ 20 -25 വര്‍ഷങ്ങള്‍ക്കുള്ളില്‍ 5000 ചെറുതും വലുതുമായ ഡാമുകള്‍ പൊളിച്ചുകളഞ്ഞിട്ടുണ്ട് .ഡാമുകളുള്‍പ്പടെ നദീജലപ്രവാഹത്തിന് തടസ്സമായിട്ടുള്ള 1200 നിര്‍മിതികളാണ് അമേരിക്കയില്‍ നിര്‍മാര്‍ജനം ചെയ്തിട്ടുള്ളത് .38 അംഗരാജ്യങ്ങളിലെ നദീജലപ്രവാഹം സുഗമമാക്കുന്നതിന് വേണ്ടി യൂറോപ്യന്‍ യൂണിയന്‍ ആവിഷ്‌കരിച്ച പദ്ധതിയാണ് അഡോപ്റ്റീവ് മാനേജ്‌മെ്ന്റ് ഓഫ് ബാരിയേഴ്‌സ് ഇന്‍ യൂറോപ്യന്‍ റിവേഴ്സ് AMBER .6.2 മില്യണ്‍ ഡോളറാണ് ഈപദ്ധതിയുടെ ചിലവ് .ഡാമുകളും barriers ഉം നിര്‍മാര്‍ജനം ചെയ്യുന്നതോടൊപ്പം ഇതുമായി ബന്ധപ്പെട്ടുണ്ടാകുന്ന പ്രശ്‌നങ്ങളും നേട്ടങ്ങളും എക്കോളജിസ്റ്റുകള്‍ പഠനവിധേയമാക്കുന്നുണ്ട് . ചരിത്രപ്രാധാന്യമുള്ള ഡാമുകള്‍ നിലനിര്‍ത്തുകയും ചെയ്യുന്നു.
ഒന്നുകില്‍ ഡാം അല്ലെങ്കില്‍ ഡാം പൊളിക്കല്‍ എന്ന സമീപനമല്ല അവര്‍ പിന്തുടരുന്നത് . .എല്ലാ ഡാമുകളും പൊളിക്കുകയല്ല പരിധിയില്‍ കൂടുതലായി കെട്ടിപ്പൊക്കിയ ഡാമുകള്‍ ശാസ്ത്രീയമായി ഇല്ലായ്മ ചെയുകയും ഡാമുകളുടെ നിര്‍മ്മാര്‍ജ്ജനത്തിനുശേഷം ആവാസവ്യവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ പഠനവിധേയ മാക്കുകയും ചെയ്യുന്ന പ്രക്രിയയാണ് നടന്നുകൊണ്ടിരിക്കുന്നത് .അതിരപ്പള്ളിയിലുള്‍പ്പടെ ഇനിയും ഡാമുകള്‍ നിര്‍മിക്കണമെന്നു ഇവിടെ വാശിപിടിച്ചു കൊണ്ടിരിക്കുമ്പോള്‍ ലോകത്താകമാനം നദീജലപ്രവാഹത്തിന് തടസ്സമായിക്കൊണ്ടിരുന്ന ഡാമുകലും മറ്റു തടസ്സങ്ങളും എങ്ങനെ ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്യാമെന്ന പഠനങ്ങളായിരുന്നു കഴിഞ്ഞ ദശകങ്ങളില്‍ നടന്നുകൊണ്ടിരുന്നത്.
പദ്ധതിയെക്കുറിച്ചുള്ള വിശദീകരണത്തില്‍ ഇങ്ങനെ കാണാം
The overall ambition of Dam Removal Europe is to restore rivers in Europe that used to be of high natural or cultural importance. Currently, there are many of these rivers in Europe that are fragmented and disjointed by obsolete dams and weirs. By removing these barriers, we can once again have healthy free-flowing rivers full of fishes for all to benefit. ഡാമുകള്‍ ഒഴിവാക്കുന്നത് പരിസ്ഥിതിയുടെ പുനര്‍ നിര്‍മ്മിതിക്ക് അനിവാര്യമായ ഒന്നാണെന്ന് ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞു . കേരളത്തിന്റെ പുനര്‍നിര്‍മാണ ചര്‍ച്ചകളില്‍ വളരെ പ്രാധാന്യം കൊടുക്കേണ്ട ഒന്നായി ഡാമുകളുടെ പ്രശ്നത്തെ കാണേണ്ടതുണ്ട്.

ഗ്രീന്‍ റിപ്പോര്‍ട്ടര്‍

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply