ട്രീ കമ്മിറ്റകള്‍ നോക്കുകുത്തികളാകുന്നു : മരംമുറി വ്യാപകമാകുന്നു

പൊതുസ്ഥലത്തെ മരങ്ങള്‍ മുറിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ട്രീ കമ്മിറ്റികളെ നോക്കുകുത്തികളാക്കി സംസ്ഥാനത്തുടനീളം മരംമുറിക്കല്‍ വ്യാപകമാകുന്നു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌, ക്വാറി മാഫിയ, നെല്‍വയര്‍ – നീര്‍ച്ചട സംരക്ഷണം, മണല്‍ വാരല്‍, കരിമണല്‍ – കളിണ്‍ ഖനനം തുടങ്ങിയവയെ കുറിച്ചെല്ലാം വ്യാപകമായ ചര്‍ച്ചകള്‍ നടക്കുമ്പോഴും സാവധാനം നടക്കുന്ന ഈ വെട്ടിനിരത്തല്‍, ചര്‍ച്ചകളില്‍ ഇടം നേടുന്നില്ല. ആഗോളതാപനത്തിന്‌ മരമാണ്‌ മറുപടിയെന്ന പ്രഘോഷണങ്ങള്‍ നടക്കുമ്പോഴാണ്‌ റോഡരികില്‍ തണലേകുന്ന വൃക്ഷങ്ങളില്‍ കോടാലി പതിക്കുന്നത്‌. കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിനടുത്ത്‌ പുഴക്കലില്‍ റോഡരുകില്‍ നിന്നിരുന്ന മൂന്നു […]

treeപൊതുസ്ഥലത്തെ മരങ്ങള്‍ മുറിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ട ട്രീ കമ്മിറ്റികളെ നോക്കുകുത്തികളാക്കി സംസ്ഥാനത്തുടനീളം മരംമുറിക്കല്‍ വ്യാപകമാകുന്നു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട്‌, ക്വാറി മാഫിയ, നെല്‍വയര്‍ – നീര്‍ച്ചട സംരക്ഷണം, മണല്‍ വാരല്‍, കരിമണല്‍ – കളിണ്‍ ഖനനം തുടങ്ങിയവയെ കുറിച്ചെല്ലാം വ്യാപകമായ ചര്‍ച്ചകള്‍ നടക്കുമ്പോഴും സാവധാനം നടക്കുന്ന ഈ വെട്ടിനിരത്തല്‍, ചര്‍ച്ചകളില്‍ ഇടം നേടുന്നില്ല. ആഗോളതാപനത്തിന്‌ മരമാണ്‌ മറുപടിയെന്ന പ്രഘോഷണങ്ങള്‍ നടക്കുമ്പോഴാണ്‌ റോഡരികില്‍ തണലേകുന്ന വൃക്ഷങ്ങളില്‍ കോടാലി പതിക്കുന്നത്‌.
കഴിഞ്ഞ ദിവസം തൃശൂര്‍ നഗരത്തിനടുത്ത്‌ പുഴക്കലില്‍ റോഡരുകില്‍ നിന്നിരുന്ന മൂന്നു മരങ്ങള്‍ പി ഡബ്ലിയു ഡി അധികൃതര്‍ വെട്ടിമാറ്റിയിരുന്നു. കൂടുതല്‍ മരങ്ങള്‍ മുറിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ നാട്ടുകാരും പരിസ്ഥിതി പ്രവര്‍ത്തകരും ഇടപെട്ടതിനെ തുടര്‍ന്ന്‌ മരംമുറിക്കല്‍ നിര്‍ത്തിവെച്ചു. ട്രീ കമ്മിറ്റിയുടെ അനുമതിയില്ലാതെയാണ്‌ മരംമുറിക്കല്‍ നടന്നത്‌.
തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ മേധാവി, മരം നില്‍ക്കുന്ന സ്ഥലത്തെ കൗണ്‍സില്‍ അംഗം, ബന്ധപ്പെട്ട അസിസ്റ്റന്റ്‌ കണ്‍സര്‍വേറ്റര്‍ ഓഫ്‌ ഫോറസ്‌റ്റ്‌, പാരിസ്ഥിതിക രംഗത്തു പ്രവര്‍ത്തിക്കുന്ന ഒരു എന്‍ജിഒ പ്രതിനിധി എന്നിവരടങ്ങിയതാണ്‌ ട്രീ കമ്മിറ്റി. പൊതുസ്ഥലത്തെ ഏതെങ്കിലും മരം മുറിക്കണമെങ്കില്‍ പിഡബ്ലിയുഡി ഈ കമ്മിറ്റിക്കുമുന്നില്‍ അപേക്ഷ സമര്‍പ്പിക്കണം. കമ്മിറ്റി അംഗങ്ങള്‍ സ്ഥലത്തുപോയി പരിശോധിച്ച്‌ ബോധ്യപ്പെടുകയാണെങ്കില്‍ മാത്രം അനുമതി നല്‍കണമെന്നാണ്‌ ചട്ടം. എന്നാല്‍ ഇത്‌ മിക്കവാറും സ്ഥലങ്ങളില്‍ പാലിക്കപ്പെടുന്നില്ല. ട്രീ കമ്മിറ്റി കൂടാതെയും സ്ഥലത്തുപോകാതേയും കൃത്രിമ മിനിട്‌സ്‌ ഉണ്ടാക്കിയുംമറ്റുമാണ്‌ മരംമുറി നടക്കുന്നത്‌. കമ്മിറ്റിയിലെ സന്നദ്ധ സംഘടനാ പ്രതിനിധികളും പലപ്പോഴും തങ്ങളുടെ ഉത്തരവാദിത്തം നിര്‍വ്വഹിക്കുന്നില്ല. കഴിഞ്ഞ വര്‍ഷം ഏറെ വിവാദമായ തൃശൂര്‍ രാമനിലയത്തിനു സമീപത്തെ മരങ്ങള്‍ മുറിച്ച സംഭവത്തില്‍ ശാസ്‌ത്ര സാഹിത്യ പരിഷത്ത്‌ പ്രതിനിധി അപേക്ഷ വായിച്ചുപോലും നോക്കാതെ ഒപ്പിട്ടുകൊടുക്കുകയായിരുന്നു.
തിരുവനന്തപുരത്ത്‌ ഈ വിഷയം സജീവമായി ഉയര്‍ന്നു വന്നതിനെതുടര്‍ന്ന്‌ തണല്‍ സംഘടനയുടെ പ്രവര്‍ത്തകരും ശങ്കറിനെപോലുള്ള ആര്‍ക്കിടെക്‌്‌ടുകളും ഇടപടുകയായിരുന്നു. ഇവരുടെ പ്രതിനിധികള്‍ ട്രീ കമ്മിറ്റിയില്‍ അംഗങ്ങളാകുകയും മരം മുറിക്കാനുള്ള അനാവശ്യവും അനധികൃതവുമായ പല ശ്രമങ്ങളും തടയുകയും ചെയ്‌തു.
റോഡുവീതികൂട്ടാനെന്ന പേരിലായിരുന്നു പുഴക്കലിലെ മരങ്ങള്‍ മുറിച്ചത്‌. റോഡിനു മറുവശത്ത്‌ വ്യാപാരികളുടെ ഏറ്റെടുക്കാവുന്ന സ്ഥലങ്ങള്‍ ഉള്ളപ്പോഴാണ്‌ വര്‍ഷങ്ങളുടെ പഴക്കമുള്ളതും വളരെ ബലമുള്ളതുമായ മരങ്ങള്‍ മുറിക്കാനുള്ള നീക്കം നടന്നത്‌. നാട്ടുകാര്‍ ഇടപെട്ടതിനെ തുടര്‍ന്ന്‌ മരംമുറി നിര്‍ത്തിവെക്കാന്‍ സോഷ്യല്‍ ഫോറസ്‌റ്ററി വിഭാഗം ഉത്തരവു നല്‍കുകയായിരുന്നു. തങ്ങള്‍ക്ക്‌ മരം മുറിക്കാനനുമതി നല്‍കാനോ നിഷേധിക്കാനോ മാത്രമേ അവകാശമുള്ളു എന്നും വനത്തിലേതുപോലെ അനധികൃതമായി മരം മുറിക്കുന്നവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിക്കാന്‍ നടപടിയില്ലെന്നുമാണ്‌ എ സി എഫ്‌ പറയുന്നത്‌. പലപ്പോഴും ഏതെങ്കിലും ഒരു മരം മുറിക്കാനുള്ള അനുമതിയുടെ പേരില്‍ നിരവധി മരങ്ങളാണ്‌ പി ഡബ്ലിയു ഡിയും കോണ്‍ട്രാക്ടര്‍മാരും മുറിക്കാറുള്ളത്‌. വന്‍ അഴിമതിയാണ്‌ ഇതുമായി ബന്ധപ്പെട്ട്‌ നടക്കുന്നത്‌. ഒരു മരം മുറിച്ചാല്‍ പത്തുമരം നടണമെന്ന ചട്ടവും പാലിക്കപ്പെടുന്നില്ല.
ട്രീ കമ്മിറ്റികളുടെ പ്രവര്‍ത്തനം ഊര്‍ജ്ജിതമാക്കണെന്നാണ്‌ പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. മാത്രമല്ല ഏതെങ്കിലും മരം മുറിക്കുന്നത്‌ അനിവാര്യമാണെങ്കില്‍ തന്നെ അതുമായി ബന്ധപ്പെട്ട നോട്ടീസ്‌ മരത്തില്‍ പ്രദര്‍ശിപ്പിച്ച്‌ നാട്ടുകാരുടെ അഭിപ്രായം തേടണം. പകരം മരങ്ങള്‍ വെച്ചുപിടിപ്പിച്ച ശേഷമേ മരം മുറിക്കാനനുവദിക്കാവൂ എന്ന ആവശ്യവും ശക്തമായിട്ടുണ്ട്‌. മരം മുറിക്കാതെ തന്നെ റോഡുവികസനത്തിനുള്ള ശ്രമങ്ങള്‍ നടക്കണം. ബന്ധപ്പെട്ടവര്‍ ഈ വിഷയത്തില്‍ സജീവമായി ഇടപെട്ടില്ലെങ്കില്‍ പൊതുസ്ഥലത്ത്‌ തണലേകുന്ന കേരളത്തിലെ മുഴുവന്‍ മരങ്ങളും ഇല്ലാതാകാന്‍ അധികകാലം വേണ്ടിവരില്ല എന്നും പരിസ്ഥിതി പ്രവര്‍ത്തകര്‍ പറയുന്നു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply