ട്രാന്‍സ്‌ജെന്‍ഡര്‍ മാനിഫെസ്റ്റോ

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ മുന്നോട്ടുവെക്കുന്ന ചില ആവശ്യങ്ങള്‍…. 1. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കുക. 2. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്(Transgender Justice Board) രൂപീകരിക്കുക. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അവരെ മുഖ്യധാര സമൂഹത്തിലെത്തിക്കാനും സംസ്ഥാന തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും ജില്ലാതലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റിയും രൂപവത്കരിക്കണം. ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുകയാണ് ഈ ബോര്‍ഡിന്റെ പ്രധാന കര്‍ത്തവ്യം. ‘ജെന്‍ഡര്‍ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്’ (Gender ID Card) […]

ttt

നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ വേളയില്‍ സംസ്ഥാനത്തെ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗങ്ങള്‍ മുന്നോട്ടുവെക്കുന്ന ചില ആവശ്യങ്ങള്‍….

1. ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി നടപ്പാക്കുക.

2. ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡ്(Transgender Justice Board) രൂപീകരിക്കുക.

ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തില്‍പ്പെട്ടവരുടെ അവകാശങ്ങള്‍ സംരക്ഷിക്കുവാനും അവരെ മുഖ്യധാര സമൂഹത്തിലെത്തിക്കാനും സംസ്ഥാന തലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് ബോര്‍ഡും ജില്ലാതലത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ ജസ്റ്റിസ് കമ്മിറ്റിയും രൂപവത്കരിക്കണം.
ട്രാന്‍സ്‌ജെന്‍ഡര്‍ നയത്തിന്റെ നടത്തിപ്പ് നിരീക്ഷിക്കുകയും മേല്‍നോട്ടം വഹിക്കുകയും ചെയ്യുകയാണ് ഈ ബോര്‍ഡിന്റെ പ്രധാന കര്‍ത്തവ്യം. ‘ജെന്‍ഡര്‍ തിരിച്ചറിയല്‍ സര്‍ട്ടിഫിക്കറ്റ്’ (Gender ID Card) വിതരണം ചെയ്യണം.

3. ’24×7 ട്രാന്‍സ്‌ജെന്‍ഡര്‍ ഹെല്പ് ലൈന്‍’ (24×7 TG Helpline) ആരംഭിക്കുക.
കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ആണ് ഫോണ്‍ കോള്‍ അറ്റന്‍ഡ് ചെയ്യുന്നത്. ഇത് എല്ലാ ജില്ലകളിലും നെറ്റ് വര്‍ക്ക് ഉള്ള Crisis Management Cetnre കൂടിയായിരിക്കണം.

4. ലൈംഗികതയെ കുറ്റകൃത്യമാക്കുന്ന IPC-377 വകുപ്പ് കേരളത്തില്‍ നടപ്പാക്കാതിരിക്കുക.
ഐപിസി 377 കണ്‍കറണ്ട്(Concurrent) ലിസ്റ്റിലാണ്. നിയമസഭയില്‍ (കേവല ഭൂരിപക്ഷത്തോടെ) പ്രമേയം പാസാക്കി രാഷ്ട്രപതിയുടെ അനുമതിയോടു കൂടി സംസ്ഥാനത്ത് ഐപിസി 377 നടപ്പിലാക്കാതിരിക്കാന്‍ സാധിക്കും.

5. ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന്റെ പ്രശ്‌നങ്ങളേയും അവകാശങ്ങളെയും പറ്റി ബോധവത്കരണ പരിപാടികള്‍ സംഘടിപ്പിക്കുക.

6. ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍ മേഖലകളില്‍ ട്രാന്‍സ്‌ജെന്‍ഡര്‌സിനു പ്രത്യേക പരിഗണന നല്കുക.

ആരോഗ്യം:
എല്ലാ ജില്ലാ ആശുപത്രികളിലും, മെഡിക്കല്‍ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുകയും, അവരുടെ ചികിത്സാ സൗകര്യം ഉറപ്പ് വരുത്തുകയും ചെയ്യുക.
തിരുവനന്തപുരം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ പഠന – ഗവേഷണ സൗകര്യത്തോടു കൂടിയ ലിംഗ മാറ്റ ചികിത്സാ കേന്ദ്രം (Cetnre of Excellence) സ്ഥാപിക്കുക.

വിദ്യാഭ്യാസം:
സര്‍വകലാശാലകള്‍ ഉള്‍പെടെയുള്ള മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്രാന്‍സ്‌ജെന്‍ഡര്‍ നയം നടപ്പിലാക്കുന്നുവെന്നു ഉറപ്പ് വരുത്തുക.
ലിംഗത്വ പ്രശ്‌നങ്ങള്‍ മൂലം സ്‌കൂളില്‍ നിന്ന് കൊഴിഞ്ഞ് പോകുന്ന കുട്ടികള്‍ക്ക് പ്രത്യേക പരിചരണവും ശ്രദ്ധയും കിട്ടുന്നതിനാവശ്യമായ പരിപാടികള്‍ ആസൂത്രണം ചെയ്യുക.
Gender Non-conforming ആയിട്ടുള്ള കുട്ടികളുടെ സ്‌കൂളില്‍ നിന്നുള്ള കൊഴിഞ്ഞ് പോക്ക് കേരളത്തില്‍ വളരെ കൂടുതലാണ്. സ്‌കൂള്‍ അന്തരീക്ഷം കൂടുതല്‍ ശിശു സൗഹൃദമാക്കാനായി അധ്യാപകര്‍ക്ക് പരിശീലനം നല്കുക. ഈ പരിപാടിയില്‍ ട്രാന്‍സ്‌ജെണ്ടേര്‍സിനെയും പരിശീലകരായി ഉള്‍പ്പെടുത്തുക.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply