ടോള്‍ പ്ലാസയില്‍ വ്യത്യസ്ഥമായ സമരം

മാസങ്ങളായി പല രീതിയിലുള്ള സമരങ്ങള്‍ അരങ്ങേറുന്ന പാലിയക്കര ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് തികച്ചും വ്യത്യസ്ഥമായ സമരം. നാല് കാറുകളിലെത്തിയ യുവാക്കള്‍ പ്ലാസയിലെ നാല് നിരകളിലെ നാല് കൗണ്ടറുകളിലായി ടോള്‍ കൊടുത്തു. കൊടുത്തത് അമ്പതിന്റെ പൈസകളും ഒറ്റരൂപാതുട്ടുകളും. അതുപറ്റില്ല എന്ന് ആദ്യം പറഞ്ഞ പിരിവുകാരോട് അവ ഇന്ത്യന്‍ സര്‍ക്കാരിന്റേതാണെന്നും സ്വീകരിച്ചേ പറ്റൂ എന്നും യുവാക്കള്‍ പറഞ്ഞു. ടോള്‍ പിരിവുകാര്‍ ചില്ലറ എണ്ണാന്‍ തുടങ്ങി. ഈ സമയം നാല് കാറുകള്‍ക്കും പുറകില്‍ വാഹനങ്ങള്‍ നിരനിരയായി നീണ്ടു തുടങ്ങി. […]

1175466_598941236823390_1300988413_n

മാസങ്ങളായി പല രീതിയിലുള്ള സമരങ്ങള്‍ അരങ്ങേറുന്ന പാലിയക്കര ടോള്‍ പ്ലാസയില്‍ കഴിഞ്ഞ ദിവസം അരങ്ങേറിയത് തികച്ചും വ്യത്യസ്ഥമായ സമരം. നാല് കാറുകളിലെത്തിയ യുവാക്കള്‍ പ്ലാസയിലെ നാല് നിരകളിലെ നാല് കൗണ്ടറുകളിലായി ടോള്‍ കൊടുത്തു. കൊടുത്തത് അമ്പതിന്റെ പൈസകളും ഒറ്റരൂപാതുട്ടുകളും. അതുപറ്റില്ല എന്ന് ആദ്യം പറഞ്ഞ പിരിവുകാരോട് അവ ഇന്ത്യന്‍ സര്‍ക്കാരിന്റേതാണെന്നും സ്വീകരിച്ചേ പറ്റൂ എന്നും യുവാക്കള്‍ പറഞ്ഞു.
ടോള്‍ പിരിവുകാര്‍ ചില്ലറ എണ്ണാന്‍ തുടങ്ങി.
ഈ സമയം നാല് കാറുകള്‍ക്കും പുറകില്‍ വാഹനങ്ങള്‍ നിരനിരയായി നീണ്ടു തുടങ്ങി. കാര്യം മനസ്സിലായ മിക്കവാറും പേര്‍ യുവാക്കളെ പ്രോത്സാഹിപ്പിച്ചു. പിരിവുകാര്‍ കൗണ്ടറുകളിലെ അപായ മണി മുഴക്കി. ..വാഹങ്ങളുടെ ഹോണും, അപായ മണിയും ആകെ ബഹളമയമാക്കി ഓടി വന്ന പോലീസുകാര്‍ക്ക് ഒന്നും ചെയ്യാനായില്ല. തങ്ങള്‍ നിയമവിരുദ്ധമായൊന്നും ചെയ്തില്ല എന്നായിരുന്നു യുവാക്കളുടെ വാദം. ഞങ്ങള് കൊടുത്തത് ഇന്ത്യന്‍ രൂപയാണ്, ചില്ലറ പൈസ പാവപ്പെട്ടവന്റെ പൈസ. അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ട് എടുക്കാന്‍ ഞങ്ങള്‍ക്കില്ല എന്നായി അവരുടെ വാദം. പോലീസ് കാഴ്ചക്കാരായി നോക്കി നിന്നു. നിരവധി സമരസമിതി പ്രവര്‍ത്തകരും ഓടിയെത്തി.
പിരിവുകാര്‍ സൂത്രത്തില്‍ 50 രൂപ വരെയെണ്ണി വണ്‍ സൈഡ് ടിക്കറ്റ് അടിച്ച് കൊടുക്കാന്‍ നോക്കി. എന്നാല്‍ തങ്ങള്‍ക്ക് ടു സൈഡ് തന്നെ വേണമെന്നായി യുവാക്കള്‍. അവസാനം എണ്‍പത് വരെ എണ്ണിച്ച് ടു സൈഡും ടിക്കറ്റും വാങ്ങിയാണ് അവര്‍ പോയത്. അതിനിടെ മറ്റു കൗണ്ടറുകളിലൂടെ നിരവധി വാഹനങ്ങള്‍ ടോള്‍ വാങ്ങാതെ കടത്തി വിടേണ്ടി വന്നു. അര മണിക്കൂറെങ്കില്‍ അരമണിക്കൂര്‍ പ്ലാസ ഉപരോധിക്കാന്‍ എട്ടുപേര്‍ക്ക് കഴിഞ്ഞു. ടോള്‍ നിരക്ക് ഇനിയും കൂട്ടുമെന്ന റിപ്പോര്‍ട്ട് കണ്ടപ്പോഴാണ് ഒരു സംഘടനയുടേയും പിന്തുണക്ക് കാത്തുനില്‍ക്കാതെ അവര്‍ അത്തരത്തിലൊരു സമരം സംഘടിപ്പിച്ചത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: unorganised | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply