ടീസ്റ്റ സെതല്‍വാദിനെ പിന്തുണക്കുക

സി.ബി.ഐയുടെ അറസ്റ്റ് ഭീഷണി നേരിടുന്ന ഗുജറാത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും പിന്തുണക്കുക എന്നത് ജനാധിപത്യവിശ്വാസികളുടേയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും അടിയന്തിര കടമയായിരിക്കുന്നു. ടീസ്റ്റക്ക് പിന്തുണയുമായി കലാകാരന്മാരും ചരിത്രകാരന്മാരും പൊതുപ്രവര്‍ത്തകരും അടക്കമുള്ള പ്രമുഖര്‍ രംഗത്തു വന്നിട്ടുണ്ട്. . ഗുജറാത്ത് കലാപത്തിന്റെ ഇരകളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമെന്ന പേരില്‍ ടീസ്റ്റയും ഭര്‍ത്താവും സന്നദ്ധസംഘടനകള്‍ മുഖേന വിദേശത്തുനിന്നടക്കം സമാഹരിച്ച വന്‍തുക വ്യക്തിപരമായ ആര്‍ഭാടത്തിനും സുഖസൗകര്യങ്ങള്‍ക്കുമായി ചെലവിട്ടെന്നാണ് സി.ബി.ഐയുടെ വാദം. എന്നാല്‍, ടീസ്റ്റയെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര നിലപാടിന്റെ തുടര്‍ച്ചയാണ് ഇവരുടെ […]

TEESTA

സി.ബി.ഐയുടെ അറസ്റ്റ് ഭീഷണി നേരിടുന്ന ഗുജറാത്തിലെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിനെയും ഭര്‍ത്താവ് ജാവേദ് ആനന്ദിനെയും പിന്തുണക്കുക എന്നത് ജനാധിപത്യവിശ്വാസികളുടേയും മനുഷ്യാവകാശപ്രവര്‍ത്തകരുടേയും അടിയന്തിര കടമയായിരിക്കുന്നു. ടീസ്റ്റക്ക് പിന്തുണയുമായി കലാകാരന്മാരും ചരിത്രകാരന്മാരും പൊതുപ്രവര്‍ത്തകരും അടക്കമുള്ള പ്രമുഖര്‍ രംഗത്തു വന്നിട്ടുണ്ട്. .
ഗുജറാത്ത് കലാപത്തിന്റെ ഇരകളുടെ ക്ഷേമത്തിനും പുനരധിവാസത്തിനുമെന്ന പേരില്‍ ടീസ്റ്റയും ഭര്‍ത്താവും സന്നദ്ധസംഘടനകള്‍ മുഖേന വിദേശത്തുനിന്നടക്കം സമാഹരിച്ച വന്‍തുക വ്യക്തിപരമായ ആര്‍ഭാടത്തിനും സുഖസൗകര്യങ്ങള്‍ക്കുമായി ചെലവിട്ടെന്നാണ് സി.ബി.ഐയുടെ വാദം. എന്നാല്‍, ടീസ്റ്റയെ നിരന്തരം വേട്ടയാടുന്ന കേന്ദ്ര നിലപാടിന്റെ തുടര്‍ച്ചയാണ് ഇവരുടെ വസതിയില്‍ നടത്തിയ റെയ്‌ഡെന്നും താറടിച്ചുകാട്ടാനാണ് ശ്രമമെന്നും റൊമീള ഥാപര്‍, അഡ്മിറല്‍ രാംദാസ്, നസറുദീന്‍ ഷാ, നന്ദിതാ ദാസ്, മഹേഷ് ഭട്ട്, രാജ്‌മോഹന്‍ ഗാന്ധി, അരുണാ റോയ്, തുഷാര്‍ ഗാന്ധി തുടങ്ങി നിരവധി പ്രമുഖര്‍ പ്രസ്താവനയില്‍ കുറ്റപ്പെടുത്തി.
പ്രധാനമന്ത്രി നരേന്ദ്ര മോഡി അടക്കമുള്ളവര്‍ക്കെതിരേ സധൈര്യം ശബ്ദിച്ച ടീസ്റ്റയ്ക്കും ജാവേദിനും കോടതികളുടെ ഇടപെടലാണ് ഇത്രത്തോളം തുണയായത്. ഔദ്യോഗിക ഏജന്‍സികളെ ഉപയോഗിച്ച് ഇവരെ നിശബ്ദരാക്കാനും അപകീര്‍ത്തിപ്പെടുത്താനും ശ്രമം തുടരുകയാണെന്നും പ്രമുഖര്‍ ഒപ്പുവച്ച പ്രസ്താവനയില്‍ പറയുന്നു.
അതേസമയം മുന്‍കൂര്‍ ജാമ്യാപേക്ഷ സി.ബി.ഐ. കോടതി തള്ളിയതിനു പിന്നാലെ മനുഷ്യാവകാശ പ്രവര്‍ത്തക ടീസ്റ്റ സെതല്‍വാദിന്റെയും ഭര്‍ത്താവ് ജാവേദ് ആനന്ദിന്റെയും അറസ്റ്റ് മുംബൈ ഹൈക്കോടതി തടഞ്ഞിട്ടുണ്ട്. . രണ്ടാഴ്ചത്തേക്കാണു അറസ്റ്റിന് വിലക്ക്.
ടീസ്റ്റയും ഭര്‍ത്താവും സര്‍ക്കാരിന്റെ അനുമതിയില്ലാതെ തങ്ങളുടെ സന്നദ്ധ സംഘടനയിലേക്ക് യു.എസിലെ ഫോഡ് ഫൗണ്ടേഷനില്‍നിന്നു പണം സ്വീകരിച്ചെന്നാണു സി.ബി.ഐ. കേസ്. കഴിഞ്ഞ ദിവസം ടീസ്റ്റയുടെ വസതിയില്‍ നടത്തിയ റെയ്ഡില്‍ ഇതിനുള്ള തെളിവുകള്‍ കിട്ടിയെന്നും സി.ബി.ഐ. വൃത്തങ്ങള്‍ അവകാശപ്പെടുന്നു.
ഗുജറാത്ത് കലാപത്തിന് ഇരയായവരുടെ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് എന്ന പേരില്‍ സമാഹരിച്ച പണം ടീസ്റ്റ വ്യക്തിപരമായ ആര്‍ഭാടജീവിതത്തിനു ചെലവാക്കുകയാണെന്ന് ഗുജറാത്ത് പോലീസ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു. ഇവരുടെ ഉടമസ്ഥതയിലുള്ള സബ്‌രംഗ് കമ്യൂണിക്കേഷന്‍സ് ആന്‍ഡ് പബ്ലിഷിങ് എന്ന സ്ഥാപനത്തിന്റെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ കടുത്ത വിമര്‍ശകയായ ടീസ്റ്റയുടെ നേതൃത്വത്തില്‍ കമ്യൂണലിസം കൊംബാറ്റ് എന്ന മാസിക പുറത്തിറങ്ങുന്നത് ഈ സ്ഥാപനം വഴിയാണ്. അതു നിര്‍ത്തലാക്കുതയാണ് ലക്ഷ്യമെന്ന് വ്യക്തം.
ടീസ്റ്റയെയും ഭര്‍ത്താവിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് ആവശ്യമാണെന്ന് സി.ബി.ഐ. പറഞ്ഞതിനു പിന്നാലെയാണ് ഇരുവരും പ്രത്യേക കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. ഇതു നിരസിക്കപ്പെട്ടെങ്കിലും ഹൈക്കോടതിവിധി ടീസ്റ്റയ്ക്ക് ആശ്വാസമാണ്.
ആരോപണം രാഷ്ട്രീയ പ്രതികാര മനോഭാവത്തിന്റെ ഭാഗമാണെന്നും ഔദ്യോഗിക ഏജന്‍സികളെ ഉപയോഗിച്ച് തങ്ങളെ ഇല്ലാതാക്കാനാണു ശ്രമമെന്നും ടീസ്റ്റ പറഞ്ഞു. സാക്കിയ ജഫ്രി കേസ് 27ന് മുംബൈ ഹൈക്കോടതി പരിഗണിക്കാനിരിക്കെ തന്നെ കുടുക്കാന്‍ ആസൂത്രിത ശ്രമം നടക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി. മോദി സര്‍ക്കാറിന്റെ കാലത്ത് ആക്ടിവിസ്റ്റുകളുടെ ഭാവി ഇരുട്ടിലാണെന്ന് അവര്‍ പറഞ്ഞു.
ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതിയില്ലാതെ ഫോര്‍ഡ് ഫൗണ്ടേഷനില്‍നിന്ന് ടീസ്റ്റയുടെ എന്‍.ജി.ഒ വിദേശ ഫണ്ട് സ്വീകരിച്ചെന്നാണ് കേസ്. തനിക്കെതിരെയുള്ള ആരോപണങ്ങളില്‍ ഒന്നിനുപോലും ഗുജറാത്ത് െ്രെകംബ്രാഞ്ചിന് തെളിവ് ഹാജരാക്കാനായിട്ടില്ല. കുറ്റപത്രംപോലുമില്ലാതെ പൊതു ഇടത്തില്‍ അപമാനിക്കാനാണ് ശ്രമം. 2013 മുതലാണ് അക്കൗണ്ട് മരവിപ്പിച്ച് തന്നെ അഹമ്മദാബാദ് പൊലീസ് വേട്ടയാടാന്‍ തുടങ്ങിയത്. അന്നുമുതല്‍ അറസ്റ്റ്‌ചെയ്യാന്‍ ശ്രമം നടന്നു. അതില്‍ പരാജയപ്പെട്ടപ്പോഴാണ് ഗുജറാത്ത് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിദേശനാണയ വിനിമയ നിയന്ത്രണ വിഭാഗത്തെ സമീപിച്ചത്. ഗുജറാത്ത് കലാപത്തില്‍ തന്റെ നിയമ പോരാട്ടങ്ങളില്‍ അസ്വസ്ഥരായവര്‍ നടത്തിയ ഗൂഢാലോചനയാണ് ഇപ്പോഴത്തെ നീക്കത്തിനു പിന്നിലെന്നും അവര്‍ ആരോപിച്ചു. നിയമപരമായാണ് തന്റെ സബ്രംഗ് കമ്യൂണിക്കേഷന്‍ ഫോര്‍ഡ് ഫൗണ്ടേഷനുമായി കരാറുണ്ടാക്കിയതെന്നും വീഴ്ച സംഭവിച്ചിട്ടില്‌ളെന്നും ടീസ്റ്റ പറഞ്ഞു.
വാജ്‌പേയി സര്‍ക്കാറോ യു.പി.എയോ ഭരിക്കുമ്പോള്‍ ഇത്തരം പ്രശ്‌നം നേരിട്ടിരുന്നില്ല. അപ്പോഴൊക്കെ തന്റെ സംഘടനാ പ്രവര്‍ത്തനം സുഗമമായിരുന്നുവെന്നും അവര്‍ പറഞ്ഞു. താന്‍ കോണ്‍ഗ്രസിന്റെ പിണിയാളാണെന്ന ആരോപണവും അവര്‍ തള്ളി. തന്റെ പ്രവര്‍ത്തനം വര്‍ഗീയ രാഷ്ട്രീയത്തിനെതിരാണ്. അത് ഭൂരിപക്ഷത്തില്‍നിന്നായാലും ന്യൂനപക്ഷത്തുനിന്നായാലും വര്‍ഗീയതക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും ടീസ്റ്റ പറഞ്ഞു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply