ടി പി വധം പാര്‍ട്ടി റിപ്പോര്‍ട്ട് പരസ്യമാക്കണം

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കണെമന്ന ആവശ്യം ശക്തമാകുന്നു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ പൊതുസമൂഹത്തിന് അറിയാനുള്ള അവകാശമുണ്ടെന്ന വാദവുമായി ചൊക്ലി സ്വദേശി പി.ഷറഫുദ്ദീന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി. കേന്ദ്ര വിവരാവകാശ കമ്മിഷന്റെ 2011ലെ വിധിപ്രകാരം സി.പി.എം. ഉള്‍പ്പെടെ രാജ്യത്തെ ആറ് പ്രമുഖ രാഷ്്രടീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന് ഷറഫുദ്ദീന്‍ പറയുന്നു. അതിനാല്‍തന്നെ റിപ്പോര്‍ട്ടിന്റെ കോപ്പി തനിക്ക് നല്‍കണം. കഴിഞ്ഞ മാര്‍ച്ച് 12 നു ഷറഫുദ്ദീന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തിക്കുന്ന […]

download (1)

ടി.പി.ചന്ദ്രശേഖരന്‍ വധത്തില്‍ പാര്‍ട്ടിയുടെ അന്വേഷണ റിപ്പോര്‍ട്ട് പരസ്യമാക്കണെമന്ന ആവശ്യം ശക്തമാകുന്നു. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷന്റെ കണ്ടെത്തലുകള്‍ പൊതുസമൂഹത്തിന് അറിയാനുള്ള അവകാശമുണ്ടെന്ന വാദവുമായി ചൊക്ലി സ്വദേശി പി.ഷറഫുദ്ദീന്‍ വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കി.
കേന്ദ്ര വിവരാവകാശ കമ്മിഷന്റെ 2011ലെ വിധിപ്രകാരം സി.പി.എം. ഉള്‍പ്പെടെ രാജ്യത്തെ ആറ് പ്രമുഖ രാഷ്്രടീയ പാര്‍ട്ടികള്‍ വിവരാവകാശ നിയമത്തിന്റെ പരിധിയിലാണെന്ന് ഷറഫുദ്ദീന്‍ പറയുന്നു. അതിനാല്‍തന്നെ റിപ്പോര്‍ട്ടിന്റെ കോപ്പി തനിക്ക് നല്‍കണം. കഴിഞ്ഞ മാര്‍ച്ച് 12 നു ഷറഫുദ്ദീന്‍ സി.പി.എം. സംസ്ഥാന കമ്മിറ്റി പ്രവര്‍ത്തിക്കുന്ന തിരുവനന്തപുരം എ.കെ.ജി. സെന്റര്‍ പബ്ലിക് റിലേഷന്‍ ഓഫീസര്‍ക്കാണ് അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്..
എന്നാല്‍ ഒരുമാസം കഴിഞ്ഞിട്ടും മറുപടി ലഭിച്ചിട്ടില്ല. അതിനാല്‍ നിയമനടപടിക്കു തയാറെടുക്കുകയാണു ഷറഫുദ്ദീന്‍. അന്വേഷണ വിവരം പാര്‍ട്ടി അണികള്‍ക്കൊഴികെ ഒരു കാരണവശാലും പുറത്തുനല്‍കില്ലെന്നാണ് സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും മറ്റു നേതാക്കളും പറയുന്നത്. വിവരാവകാശ നിയമം പാര്‍ട്ടികള്‍ക്ക് ബാധകമാക്കുന്നതില്‍ തങ്ങള്‍ എതിരാണെന്നും അത് പാര്‍ട്ടിയുടെ ആഭ്യന്തരകാര്യമാണെന്നും നേതാക്കള്‍ പറയുന്നു.
കേള്‍ക്കുമ്പോള്‍ അതു ശരിയാണെന്നു തോന്നാം. എന്നാല്‍ ജനാധിപത്യവ്യവസ്ഥയില്‍ പ്രവര്‍ത്തിക്കുകയും അധികാരത്തെ നിയന്ത്രിക്കുകയും ചെയ്യുന്ന പാര്‍ട്ടികള്‍ക്ക് എന്താണ് ജനങ്ങളളില്‍ നിന്ന് മറച്ചുവെക്കാനുള്ളത്? സുതാര്യതയാണ് ജനാധിപത്യത്തിന്റെ അടിസ്ഥാനശില തന്നെ. അതിനാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിക്കാന്‍ തയ്യാറാകുകയാണ് പാര്‍ട്ടി ചെയ്യേണ്ടത്. അതുവഴി മറ്റു പാര്‍ട്ടികള്‍ക്കും ജനാധിപത്യസംവിധാനത്തിനും മാതൃക കാണിക്കാനുള്ള അവസരമാണ് സിപിഎമ്മിനു ലഭിച്ചിരിക്കുന്നത്.
കേസില്‍ ശിക്ഷിക്കപ്പെട്ട സി.പി.എം. കുന്നുമ്മക്കര ലോക്കല്‍ കമ്മിറ്റി അംഗം കെ.സി. രാമചന്ദ്രന്‍ കുറ്റക്കാരനാണെന്നും വ്യക്തിവൈരാഗ്യംമൂലം രാമചന്ദ്രനാണു ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയതെന്നുമാണു പാര്‍ട്ടി അന്വേഷണത്തില്‍ കണ്ടെത്തിയത്. തുടര്‍ന്നു രാമചന്ദ്രനെ പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. എന്നാല്‍ റിപ്പോര്‍ട്ട് പ്രസിദ്ധികരിച്ചിട്ടില്ല. പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മിഷനില്‍ ആരൊക്കെ അംഗങ്ങളായിരുന്നെന്നോ, ആരില്‍നിന്നെല്ലാം തെളിവുകള്‍ ശേഖരിച്ചുവെന്നോ, ചന്ദ്രശേഖരന്റെ ഭാര്യയടക്കമുള്ളവരുടെ മൊഴി കേട്ടിരുന്നെന്നോ തുടങ്ങിയ കാര്യങ്ങളൊന്നും പാര്‍ട്ടി നേതൃത്വം വെളിപ്പെടുത്തിയിട്ടില്ല.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply