ടാറ്റായ്ക്കുവേണ്ടി സര്‍ക്കാരിന്റെ മൗനം; കുത്തകകള്‍ മൂന്നാര്‍ പകുത്തെടുത്തു

സജിത്ത് പരമേശ്വരന്‍ കണ്ണന്‍ ദേവന്‍ ഭൂമിഏറ്റെടുക്കല്‍ നിയമം 1971ല്‍ കേരള നിയമസഭ പാസാക്കിയത് സുപ്രീം കോടതിവരെ ശരിവച്ചിട്ടും തുടര്‍നടപടികള്‍ അവസാനിപ്പിച്ചതു കൈയേറ്റങ്ങള്‍ക്കു കാരണമായതായി രേഖകള്‍. വിദേശ സ്ഥാപനമായ ഫിന്‍ലെ മുയിര്‍ ആന്‍ഡ് കമ്പനി നിയന്ത്രിച്ചിരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനാണു കേരള സര്‍ക്കാര്‍ അന്നു നിയമം പാസാക്കിയത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്ര?ഡ്യൂസിങ് കമ്പനിയുടെ കൈവശമുള്ള കൃഷി ഭൂമി മാത്രമല്ല ദേവികുളം താലൂക്കിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ മുഴുവന്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും സര്‍ക്കാരില്‍ […]

mm

സജിത്ത് പരമേശ്വരന്‍

കണ്ണന്‍ ദേവന്‍ ഭൂമിഏറ്റെടുക്കല്‍ നിയമം 1971ല്‍ കേരള നിയമസഭ പാസാക്കിയത് സുപ്രീം കോടതിവരെ ശരിവച്ചിട്ടും തുടര്‍നടപടികള്‍ അവസാനിപ്പിച്ചതു കൈയേറ്റങ്ങള്‍ക്കു കാരണമായതായി രേഖകള്‍.
വിദേശ സ്ഥാപനമായ ഫിന്‍ലെ മുയിര്‍ ആന്‍ഡ് കമ്പനി നിയന്ത്രിച്ചിരുന്ന സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കാനാണു കേരള സര്‍ക്കാര്‍ അന്നു നിയമം പാസാക്കിയത്. ഈ നിയമത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണന്‍ ദേവന്‍ ഹില്‍ പ്ര?ഡ്യൂസിങ് കമ്പനിയുടെ കൈവശമുള്ള കൃഷി ഭൂമി മാത്രമല്ല ദേവികുളം താലൂക്കിലെ കണ്ണന്‍ ദേവന്‍ ഹില്‍സ് വില്ലേജിലെ മുഴുവന്‍ ഭൂമിയുടെ ഉടമസ്ഥാവകാശവും സര്‍ക്കാരില്‍ എത്തിച്ചേര്‍ന്നതായി രേഖകള്‍ വ്യക്തമാക്കുന്നു.
1971ലെ ഭൂമി ഏറ്റെടുക്കല്‍ നിയമത്തെ ചോദ്യം ചെയ്ത കണ്ണന്‍ദേവന്‍ കമ്പനിയുടെ എല്ലാ വാദങ്ങളും ഹൈക്കോടതിയും സുപ്രീം കോടതിയും തള്ളിയിരുന്നു. സര്‍ക്കാര്‍ പ്രകടിപ്പിച്ച സാമൂഹ്യ പ്രതിബദ്ധതയാണ് ഇത്തരത്തിലുള്ള വിധി പ്രഖ്യാപിക്കാന്‍ കോടതികളെ പ്രേരിപ്പിച്ചത്. നിയമത്തിന്റെ ആമുഖത്തില്‍ മൂന്നു കാര്യങ്ങളാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നത്. കാര്‍ഷികമേഖലയുടെ ഉന്നമനത്തിനുവേണ്ടി ഭൂമി ഏറ്റെടുക്കുന്നു എന്നതാണ് ഇതില്‍ പ്രധാനം. കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ജീവിതാഭിവൃദ്ധിയാണ് രണ്ടാമതായി ലക്ഷ്യമിട്ടത്.
സര്‍ക്കാര്‍ ഭൂമി കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കുമായി വിതരണം ചെയ്യുമെന്നതാണു മൂന്നാമത്തെ ലക്ഷ്യമായി നിയമത്തില്‍ പറഞ്ഞത്. ഈ ലക്ഷ്യങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ പിന്നീട് സര്‍ക്കാരിന് സാധിച്ചില്ല.
കോടതി ഉത്തരവുവന്നിട്ട് നാലര പതിറ്റാണ്ടു കഴിഞ്ഞിട്ടും ഒരേക്കര്‍ ഭൂമിപോലും ഏറ്റെടുക്കാന്‍ സര്‍ക്കാരിന് സാധിക്കാത്തതിനുപിന്നില്‍ ടാറ്റായും സര്‍ക്കാരിലെ ഉന്നതരും തമ്മിലുള്ള അവിശുദ്ധബന്ധമാണെന്നാണ് സൂചന. തങ്ങളുടെ കൈവശമുള്ള ഭൂമി സംരക്ഷിക്കുന്നതിനായി നിയമത്തിലെ മൂന്നാം വകുപ്പുപ്രകാരം കമ്പനി ലാന്‍ഡ് ബോര്‍ഡിനെ സമീപിച്ചു. കമ്പനി നല്‍കിയ അപേക്ഷയില്‍ ലാന്‍ഡ് ബോര്‍ഡ് 1974ല്‍ പുറപ്പെടുവിച്ച ഉത്തരവു പ്രകാരം 57,192 ഏക്കര്‍ സ്ഥലം കമ്പനിക്ക് പാട്ടത്തിനു നല്‍കുകയും ബാക്കി 70,522.12 ഏക്കര്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലാക്കുകയും ചെയ്തു.
എന്നാല്‍ 1971ലെ കണ്ണന്‍ ദേവന്‍ ഭൂമി ഏറ്റെടുക്കല്‍ നിയമത്തില്‍ പറഞ്ഞിട്ടുള്ള ഒരു കാര്യം പോലും നടപ്പാക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. മാത്രമല്ല മൂന്നാറിലും ദേവികുളത്തുമായി വന്‍ തോതില്‍ സര്‍ക്കാര്‍ ഭൂമിയില്‍ കൈയേറ്റം നടക്കുകയുംചെയ്തു.
ഭൂരഹിതര്‍ക്കു പതിച്ചുകൊടുക്കാനായി കണ്ടെത്തിയ ഭൂമി എവിടെപ്പോയിയെന്നും ആര്‍ക്കും അറിയില്ല. ഹൗസിങ് ബോര്‍ഡിനുവേണ്ടിയും പച്ചക്കറി കൃഷിക്കുവേണ്ടിയും മാറ്റിയിട്ടിരുന്ന ഭൂമി ഉന്നതരുടെ പേരിലായി. ആദിവാസികള്‍ക്ക് കന്നുകാലി വളര്‍ത്തലിനായി കണ്ടെത്തിയ ഭൂമി അപ്രത്യക്ഷമായി. എന്നാല്‍ ഇരവികുളം നാഷണല്‍ പാര്‍ക്കിനു ഭൂമി അനുവദിക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞു. മാങ്കുളം റിസര്‍വ് വനത്തിനും സ്ഥലം കണ്ടെത്തി.
ഇത്തരത്തില്‍ വിരലില്‍ എണ്ണാവുന്ന കാര്യങ്ങള്‍ മാത്രമാണ് സര്‍ക്കാര്‍ ചെയ്തിട്ടുള്ളത്. സര്‍ക്കാരിന് വിട്ടുകൊടുത്ത ഭൂമിയില്‍ ചില ഭാഗങ്ങള്‍ പിന്നീട് കമ്പനി കൈയേറുകയായിരുന്നുവെന്ന് കണ്ണന്‍ ദേവന്‍ തോട്ടങ്ങളെപ്പറ്റി പഠനം നടത്തിയ പ്ര?ഫ.റോണി.കെ.ബേബി പറയുന്നു.
ടാറ്റാ കമ്പനി കൈയേറി കൈവശംവച്ചിരിക്കുന്ന ഭൂമി തിരിച്ചുപിടിക്കാന്‍ സര്‍വേ നടപടികള്‍ക്കായി സര്‍ക്കാര്‍ പലകുറി ശ്രമിച്ചിട്ടും ഇതുവരെ പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. ഏറ്റവും ഒടുവിലായി ഹൈദരാബാദിലെ നാഷണല്‍ റിമോര്‍ട്ട് സെന്‍സിംഗ് ഏജന്‍സിയെയാണ് സര്‍വേ നടപടികള്‍ ഏല്‍പ്പിച്ചിട്ടുള്ളത്. സാറ്റലൈറ്റ് ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് സര്‍വേ നടപടികള്‍ നടന്നത്. എന്നാല്‍ ടാറ്റാ കോടതിയെ സമീപിച്ചതോടുകൂടി ഇടക്കാലത്ത് സര്‍വേ തടസപ്പെട്ടിരുന്നു.
സര്‍ക്കാര്‍ ഭൂമിയില്‍ അധികാരം കൂടുതല്‍ കാലം തുടരാന്‍ കഴിയില്ലെന്നു മനസിലാക്കിയ ടാറ്റ തോട്ടത്തിന്റെ നിയന്ത്രണം തൊഴിലാളികള്‍ക്കുകൂടി പകുത്തുനല്‍കിയിരിക്കുകയാണിപ്പോള്‍. 2005 ഏപ്രിലില്‍ തൊഴിലാളികളുടെ സഹകരണ സ്ഥാപനമായി കണ്ണന്‍ ദേവന്‍ ഹില്‍സ് പ്ര?ഡ്യൂസ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് എന്ന പുതിയ കമ്പനി രൂപീകരിച്ചുകൊണ്ട് നാട്ടുകാരെ ഞെട്ടിച്ചു. ടാറ്റാ ടീ കമ്പനിയിലെ 12,441 തൊഴിലാളികള്‍ക്കായി 68 % ഓഹരികള്‍ നല്‍കി.
19% ഓഹരികള്‍ ടാറ്റാ ടീയുടെ കൈവശവും 7% ശതമാനം ഓഹരികള്‍ പ്രത്യേകമായി രൂപീകരിച്ച ട്രസ്റ്റിന്റെ കൈവശവും ബാക്കി നിക്ഷേപകര്‍ക്കുമായി മാറ്റിവച്ചു. വി.എസ് സര്‍ക്കാരിന്റെ കാലത്ത് നടന്ന ഭൂമി ഏറ്റെടുക്കല്‍ നീക്കങ്ങളും ടൂറിസത്തിനുവേണ്ടി സ്ഥലം ഏറ്റടുക്കാന്‍ നടത്തിയ ശ്രമങ്ങളും പരാജയപ്പെട്ടതിനു പിന്നിലും ദുരൂഹത ഏറെയാണ്.

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply