‘ഞാന്‍ വനിതകളെ ബഹുമാനിക്കുന്നു’ എന്ന് കേന്ദ്ര ടൂറിസം മന്ത്രാലയം

ലോകത്തിനുമുന്നില്‍ വീണ്ടും വീണ്ടും തല കുനിക്കുന്ന അവസ്ഥയിലാണ് ഇന്ത്യ. ഇന്ത്യയിലെ ബ്രിട്ടീഷ് വനിതാ വിനോദസഞ്ചാരികളോട് ജാഗ്രതപാലിക്കണമെന്ന ബ്രിട്ടന്റെ മുന്നറിയിപ്പാണ് അതിലവസാനത്തേത്. തീവ്രവാദമോ മറ്റെന്തെങ്കിലും നയപരമായ വിഷയങ്ങളോ ഇതിനു കാരണമെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍ കാരണമതല്ല.. ഇന്ത്യയില്‍ വനിതകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിനു ബ്രിട്ടനെ പ്രേരിപ്പിച്ചിരിക്കുന്നത്. യൂറോപ്പിലെമ്പാടും സദാചാരം തകര്‍ന്നുവെന്നും നമ്മുടേത് മഹത്തായ സംസ്‌കാരമാണെന്നും കൊട്ടിഘോഷിക്കുമ്പോഴാണ് ഈ സംഭവം. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ 51 വയസ്സുള്ള ഡാനിഷ് വിനോദസഞ്ചാരിയെ കൂട്ട ബലാത്സംഗം ചെയ്ത വാര്‍ത്ത കൂടി വന്നതോടെയാണ് […]

Untitled-1ലോകത്തിനുമുന്നില്‍ വീണ്ടും വീണ്ടും തല കുനിക്കുന്ന അവസ്ഥയിലാണ് ഇന്ത്യ. ഇന്ത്യയിലെ ബ്രിട്ടീഷ് വനിതാ വിനോദസഞ്ചാരികളോട് ജാഗ്രതപാലിക്കണമെന്ന ബ്രിട്ടന്റെ മുന്നറിയിപ്പാണ് അതിലവസാനത്തേത്. തീവ്രവാദമോ മറ്റെന്തെങ്കിലും നയപരമായ വിഷയങ്ങളോ ഇതിനു കാരണമെങ്കില്‍ മനസ്സിലാക്കാം. എന്നാല്‍ കാരണമതല്ല.. ഇന്ത്യയില്‍ വനിതകള്‍ക്ക് നേരെയുള്ള പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നതാണ് ഇത്തരമൊരു നിര്‍ദ്ദേശത്തിനു ബ്രിട്ടനെ പ്രേരിപ്പിച്ചിരിക്കുന്നത്. യൂറോപ്പിലെമ്പാടും സദാചാരം തകര്‍ന്നുവെന്നും നമ്മുടേത് മഹത്തായ സംസ്‌കാരമാണെന്നും കൊട്ടിഘോഷിക്കുമ്പോഴാണ് ഈ സംഭവം. കഴിഞ്ഞ ദിവസം ഡെല്‍ഹിയില്‍ 51 വയസ്സുള്ള ഡാനിഷ് വിനോദസഞ്ചാരിയെ കൂട്ട ബലാത്സംഗം ചെയ്ത വാര്‍ത്ത കൂടി വന്നതോടെയാണ് ബ്രിട്ടണ്‍ ഇത്തരമൊരു മുന്നറിയിപ്പ് നല്കിയത്. നമ്മുടെ വിനോദസഞ്ചാരമടക്കമുള്ള മേഖലകളെ ഈ മുന്നറിയിപ്പ് ബാധിക്കുമെന്നുറപ്പ്.

ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെയാണ് സംഭവം. മ്യൂസിയം കണ്ട് മടങ്ങിയ ഡാനിഷ് വനിത വഴിതെറ്റി അലയുന്നതിനിടെ സഹായിക്കാനെന്ന വ്യാജേനയാണ് അക്രമികള്‍ എത്തിയത്. ഡല്‍ഹി റെയില്‍വേ സ്‌റ്റേഷന് സമീപത്തെ പഹര്‍ഗഞ്ചിലെ ഹോട്ടലിലേക്കുള്ള വഴികാണിച്ചുതരാമെന്നു പറഞ്ഞാണ് ഇവരെ ഒഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയത്.
എട്ടുപേര്‍ തന്നെ മാനഭംഗപ്പെടുത്തിയതായും മറ്റുള്ളവര്‍ കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുക്കള്‍ അപഹരിച്ചതായും അവര്‍ പോലീസിന് നല്കിയ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കര്‍ശന നടപടിയെടുക്കണമെന്ന് ഡാനിഷ് എംബസി ആവശ്യപ്പെട്ടു.
ഇത്തരം സംഭവങ്ങളെ തുടര്‍ന്ന് ഇന്ത്യയിലേക്കുള്ള വിനോദസഞ്ചാരികളുടെ എണ്ണം 25 ശതമാനം കുറഞ്ഞതായും വനിതാ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 35 ശതമാനം കുറവുണ്ടായതായും അസോസിയേറ്റഡ് ചേമ്പേഴ്‌സ് ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ നടത്തിയ സര്‍വേയില്‍ കണ്ടെത്തിയിട്ടുണ്ട്. അതിനുപുറകെയാണ് ഈ സംഭവം. ഇതിനു പരിഹാരമായി കേന്ദ്ര ടൂറിസം മന്ത്രാലയം ‘ ഞാന്‍ വനിതകളെ ബഹുമാനിക്കുന്നു ‘ എന്ന പ്രമേയവുമായി ക്യാമ്പയിനുകള്‍ തുടങ്ങിയിട്ടുണ്ടെന്നത് മറ്റൊരു തമാശ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply