ഞങ്ങള്‍ സര്‍ക്കാരിന്റെ വനിതാമതിലില്‍ നിന്നു വിട്ടുനില്‍ക്കുന്നു

ശബരിമലയിലെ യുവതീ പ്രവേശത്തോടു യോജിച്ചു കൊണ്ട് മതിലിനോടു വിയോജിക്കാനുള്ള ഞങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യ പരവുമായ അവകാശത്തെ ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു .താഴെ പറയുന്ന കാരണങ്ങളാല്‍ സര്‍ക്കാരിന്റെ വനിതാ മതിലില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു. 1 ) സുപ്രീം കോടതി വിധി വന്നതിനു ശേഷം ശബരിമലയില്‍ കയറാന്‍ ശ്രമിച്ച ഒറ്റ സ്ത്രീയെപ്പോലും അവിടെയെത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നു മാത്രമല്ല അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാനാണ് പോലീസടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിച്ചത്. മലയ്ക്ക് പോവാന്‍ തയ്യാറാവുകയോ അവരെ പിന്തുണയ്ക്കുകയോ […]

VV

ശബരിമലയിലെ യുവതീ പ്രവേശത്തോടു യോജിച്ചു കൊണ്ട് മതിലിനോടു വിയോജിക്കാനുള്ള ഞങ്ങളുടെ ഭരണഘടനാപരവും ജനാധിപത്യ പരവുമായ അവകാശത്തെ ഞങ്ങള്‍ ഉറക്കെ പ്രഖ്യാപിക്കുന്നു .താഴെ പറയുന്ന കാരണങ്ങളാല്‍ സര്‍ക്കാരിന്റെ വനിതാ മതിലില്‍ നിന്ന് വിട്ട് നില്‍ക്കാന്‍ ഞങ്ങള്‍ തീരുമാനിച്ചു.

1 ) സുപ്രീം കോടതി വിധി വന്നതിനു ശേഷം ശബരിമലയില്‍ കയറാന്‍ ശ്രമിച്ച ഒറ്റ സ്ത്രീയെപ്പോലും അവിടെയെത്തിക്കാന്‍ സര്‍ക്കാരിനു കഴിഞ്ഞില്ല എന്നു മാത്രമല്ല അവരുടെ ആത്മാഭിമാനത്തിന് ക്ഷതമേല്‍പ്പിക്കാനാണ് പോലീസടക്കമുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ ശ്രമിച്ചത്. മലയ്ക്ക് പോവാന്‍ തയ്യാറാവുകയോ അവരെ പിന്തുണയ്ക്കുകയോ ചെയ്ത ആളുകള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ട സംഘപരിവാരങ്ങള്‍ക്കെതിരെ ഒരു നടപടിയും എടുക്കാത്ത സര്‍ക്കാര്‍, ആക്രമണങ്ങള്‍ക്കെതിരെ പ്രതികരിച്ചവര്‍ക്കെതിരെ കേസെടുക്കുകയാണ് ചെയ്തിട്ടുള്ളത്.
മലയ്ക്ക് പോവാന്‍ തയ്യാറാവുന്ന സ്ത്രീകളെ പരാമവധി നിരുത്സാഹപ്പെടുത്താനും അവരുടെ വീട്ടുകാരെ ഉള്‍പ്പടെ ഭീതിയിലാക്കുകയുമാണ് പോലീസ് ചെയ്യുന്നത്. സുപ്രീം കോടതി വിധിയനുസരിച്ച് ശബരിമലയ്ക്ക് പോയ രഹ്ന ഫാത്തിമയെ 18 ദിവസം ജയിലിലടച്ചതും ഈ വിഷയത്തില്‍ സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് കാണിക്കുന്നതാണ്. പോവാന്‍ സാദ്ധ്യതയുണ്ടെന്ന് തോന്നുന്നവരുടെ വീടുകളിലെത്തി കണക്കെടുപ്പ് കൂടി നടത്തുന്നു സര്‍ക്കാര്‍ . ഒരു വശത്ത് നവോത്ഥാന മൂല്യങ്ങള്‍ പ്രസംഗിക്കുന്ന, വനിതാ മതിലിന് ശ്രമിക്കുന്ന സര്‍ക്കാരിന്റെ ഇരട്ടതാപ്പാണ് ഈ പ്രവര്‍ത്തികളെല്ലാം.
2) വനിതാ മതിലിന്റെ സംഘാടനത്തിനായി ആദ്യം വിളിച്ചു ചേര്‍ത്തവര്‍ എല്ലാം തന്നെ സമുദായ നേതാക്കളും അതില്‍ അധികം പേരും ശബരിമല സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിലും അല്ലാതെയും സ്ത്രീവിരുദ്ധ നിലപാടെടുത്തിട്ടുള്ള വരുമാണ്. അവരിലധികം പേരും ശബരിമല വിഷയത്തില്‍ തങ്ങളുടെ സ്ത്രീവിരുദ്ധ നിലപാടിനെ തിരുത്തിയതായും അറിവില്ല.
3) നവോത്ഥാന മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ആണ് മതില്‍ എങ്കില്‍ അത് വനിതകളെ മാത്രം ഉള്‍പ്പെടുത്തേണ്ടതല്ല.( ഒരു ബോധ വല്‍ക്കരണമാണ് ഉദ്ദേശിക്കുന്നതെങ്കില്‍ ) എല്ലാ മനുഷ്യരും പങ്കെടുത്ത ഒരു സര്‍ക്കാര്‍ പരിപാടിയാക്കാവുന്നതാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ ശബരിമല സ്ത്രീ പ്രവേശനത്തപ്പറ്റി പറയാതെയുള്ള ഈ നീക്കം തീര്‍ത്തും കാപട്യമാണ്.
4) പുരുഷാധിപത്യത്തിനെതിരായ സമരം പുരുഷന്മാരുടെയും അത്യധികം സ്ത്രീവിരുദ്ധ മൂല്യങ്ങള്‍ പേറുന്ന സമുദായ സംഘടനകളുടെ നേതൃത്വത്തിലുമാണ് നടക്കേണ്ടത് എന്ന് തോന്നുന്നില്ല. വനിതാ മതിലിനെ എതിര്‍ക്കുന്നവരെല്ലാം സംഘപരിവാറുകാരാണെന്നത് ലളിത യുക്തിയായി മാത്രമേ കാണാന്‍ കഴിയൂ.ജാതി സംഘടനകളുടെ നേതൃത്യത്തില്‍ നടക്കുന്നു എന്നത് കൊണ്ട് മാത്രം വനിതാ മതിലിനെ പിന്തുണക്കാന്‍ കഴിയില്ല. കാരണം പുരുഷാധിപത്യ ബോധത്തിലധിഷ്ടിതമായ ജാതി സംഘടനകള്‍ക്ക് വനിതാ മതിലിനെ അതിന്റെ ആശയതലത്തില്‍ ഉള്‍കൊള്ളാനോ അന്വര്‍ത്ഥമാക്കാനോ കഴിയില്ല. ശബരിമല തന്ത്രിയുടേതുപോലെയുള്ള ബ്രാഹ്മണിക്കല്‍ പുരുഷാധിപത്യം പേറുന്ന ഭൂരിഭാഗം ജാതിസംഘടനകളും സ്ത്രീ മുന്നേറ്റത്തേയോ അത്തരമൊരു നവോത്ഥാനത്തെയോ പിന്തുണക്കില്ല എന്നാണ് ചരിത്രം നല്‍കുന്ന പാഠം.
5) പുരുഷാധിപത്യം പേറുന്നവര്‍ ആട്ടിതെളിച്ച് കൊണ്ട് വന്ന് കെട്ടിപടുക്കുന്ന വനിതാ മതില്‍ ഏതെങ്കിലും വിധത്തില്‍ സ്ത്രീ മുന്നേറ്റത്തിന് സഹായകമാകും എന്ന് ഞങ്ങള്‍ കരുതുന്നില്ല.
6) ലൈംഗിക ആക്രമണത്തിനിരയായ പെണ്‍കുട്ടിയുടെ പരാതി പോലീസിനു കൈമാറിയിട്ടില്ല. മാത്രമല്ല ആരോപണ വിധേയനായ എം എല്‍ എ പി കെ ശശി ഇപ്പോഴും നിയമസഭാ സാമാജികനായി തുടരുന്നു. ഇദ്ദേഹം നവോത്ഥാന സദസുകള്‍ നയിക്കുന്ന സാഹചര്യവുമുണ്ട്.

മേല്പറഞ്ഞ വസ്തുതകള്‍ നില നില്‌ക്കേ നവോത്ഥാനത്തിന്റെ പേരു പറഞ്ഞ് പുരുഷ മുന്‍കൈയില്‍ പടുത്തുയര്‍ത്താന്‍ പോകുന്ന വനിതാ മതിലിനോടു വിയോജിക്കാനുള്ള ഭരണഘടനാപരമായ അവകാശം ഞങ്ങള്‍ ഉപയോഗിക്കുന്നു.
പി. ഗീത ഗീത ഗീത
എം സുല്‍ഫത്ത് Sulfath M Sulu
ഭദ്രകുമാരി Bhadra Kumari
ഹേമ ജോസഫ്
തസ്‌നി ബാനു Thansi Banu
സുജ ഭാരതി
ഉമ.എം.എന്‍ Uma MN
ഗീഥ
യാമിനി പരമേശ്വരന്‍ Yamini Parameswaran
അഡ്വ. സുധ ഹരിദ്വാര്‍ Adv Sudha Haridwar
അപര്‍ണ്ണ ശിവകാമി Aparna Sivakaami
ഷനില സജേഷ്.
ഷിജി കണ്ണന്‍ Shiji Kannan
അശ്വതി കൃഷ്ണ Aswathy Krishna
ബിന്ദു കെ പ്രസാദ്
സോയ കെ. എം Soya KM
അഡ്വ വി.എം. സിസിലി
അപര്‍ണ്ണ പ്രശാന്തി
ആശ ആച്ചി ജോസഫ് Asha Achy Joseph
സുജ എ. എന്‍
അപര്‍ണ്ണ പ്രഭ Aparna Prabha
മീന കൂട്ടാല
ജെ. ദേവിക Jay D
ജോളി ചിറയത്ത് Jolly Chirayath
ഗിരിജ. കെ.പി
മഞ്ജു എം. ജോയ്
മായ എസ്. പരമശിവം
ശ്രീപ്രിയ ബാലകൃഷ്ണന്‍
ശീതള്‍ ശ്യാം Sheethal Shyam
ആശ സി.
രേഷ്മ ഭരദ്വാജ്
അഡ്വ: മരിയ
ദിവ്യദിവാകരന്‍ Divya Divakaran
അഡ്വ കെ. നന്ദിനി Nandini Karankara
പി.അംബിക Ambika
Adv.ജെസ്സിന്‍
Adv Jessin Irina
ദീപ പി.എം.
യോജിക്കുന്നവര്‍ പേര് ചേര്‍ക്കൂ..

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply