ഞങ്ങളോട് ക്ഷമിക്കുക – കര്‍ഷകര്‍ പറയുന്നു

ഞങ്ങളുടെ ഈ റാലി കൊണ്ടു നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നറിയാം..ക്ഷമിക്കുക.. ഞങ്ങള്‍ കര്‍ഷകരാണ്, നിങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. പക്ഷെ ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ്. നിങ്ങള്‍ക്കും ഈ സര്‍ക്കാരിനും ഞങ്ങളുടെ ഇടറുന്ന ശബ്ദം കേള്‍പ്പിക്കുവാനായി വളരെ ദൂരത്തില്‍ നിന്ന് എത്തിയവരാണ്. ഒരു നിമിഷം കേള്‍ക്കുവാനുള്ള ദയവുണ്ടാകണം. നിങ്ങള്‍ വാങ്ങിക്കുന്നത് ഞങ്ങള്‍ക്ക് ലഭിക്കുന്നത് ചെറുപയര്‍ 120 രൂപ കിലോ. 46 രൂപ കിലോ തക്കാളി. 30 രൂപ. 5 രൂപ ഓറഞ്ച്. 110 രൂപ. 10 രൂപ പാല്‍ […]

KK

ഞങ്ങളുടെ ഈ റാലി കൊണ്ടു നിങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകും എന്നറിയാം..ക്ഷമിക്കുക..
ഞങ്ങള്‍ കര്‍ഷകരാണ്, നിങ്ങളെ ബുദ്ധിമുട്ടിക്കുക എന്നത് ഞങ്ങളുടെ ലക്ഷ്യമല്ല. പക്ഷെ ഞങ്ങള്‍ വളരെ ബുദ്ധിമുട്ടിലാണ്. നിങ്ങള്‍ക്കും ഈ സര്‍ക്കാരിനും ഞങ്ങളുടെ ഇടറുന്ന ശബ്ദം കേള്‍പ്പിക്കുവാനായി വളരെ ദൂരത്തില്‍ നിന്ന് എത്തിയവരാണ്. ഒരു നിമിഷം കേള്‍ക്കുവാനുള്ള ദയവുണ്ടാകണം.

നിങ്ങള്‍ വാങ്ങിക്കുന്നത് ഞങ്ങള്‍ക്ക് ലഭിക്കുന്നത്

ചെറുപയര്‍ 120 രൂപ കിലോ. 46 രൂപ കിലോ
തക്കാളി. 30 രൂപ. 5 രൂപ
ഓറഞ്ച്. 110 രൂപ. 10 രൂപ
പാല്‍ 40 രൂപ 20 രൂപ

ഇതാണ് ഞങ്ങളുടെ പ്രശ്‌നം..നിങ്ങളെ പോലെ എല്ലാം ഞങ്ങള്‍ വലിയ വില നല്‍കി വാങ്ങിക്കുന്നു പക്ഷെ വില്‍ക്കേണ്ടിവരുന്നതോ ഏറ്റവും ചെറിയ വിലയ്ക്ക്.. ഇതു കാരണം കടം വന്നു കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ആത്മഹത്യ ചെയേണ്ടി വന്ന ഞങ്ങളുടെ കുടുംബം , ബന്ധു, സുഹൃത്തുക്കളുടെ എണ്ണം 3 ലക്ഷത്തിലധികം..

ഞങ്ങളെ ആത്മഹത്യയില്‍ നിന്ന് രക്ഷപ്പെടുത്തുവാന്‍ സര്‍ക്കാരിന് കഴിയും, പക്ഷെ അവര്‍ കേള്‍ക്കുവാന്‍, രക്ഷപ്പെടുത്തുവാന്‍ തയ്യാറല്ല. മാധ്യമങ്ങള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുമില്ല, അവരുടെ ചാവിയും സര്‍ക്കാരിന്റെ പക്കലാണല്ലോ!
പക്ഷെ നിങ്ങള്‍ കേള്‍ക്കണം.. നിങ്ങള്‍ക്കെ കേള്‍ക്കാനാകൂ..അത് കൊണ്ടാണ് നിങ്ങളെ തേടി ഞങ്ങള്‍ എത്തിയത്.

ഞങ്ങള്‍ക് വേണ്ടത് ഇത്ര മാത്രം
ഞങ്ങള്‍, കര്‍ഷകര്‍ക്ക് വേണ്ടി ഒരു ലോകസഭാ കൂടുക, ഞങ്ങള്‍ക്ക് വേണ്ടി രണ്ടു നിയമങ്ങള്‍ കൊണ്ടു വരുക
1. ഞങ്ങളുടെ വിയര്‍പ്പിന് അതിനനുസൃതമായ താങ്ങു വില ഉറപ്പാക്കുന്നാ നിയമം
2. ഞങ്ങളുടെ കടങ്ങള്‍ എഴുതിതള്ളുവാനുള്ള നിയമം
ഞങ്ങള്‍ തെറ്റെന്തെങ്കിലും ആണോ ആവശ്യപ്പെടുന്നത്..ഞങ്ങളുടെ ആവശ്യം ന്യായമല്ലേ!?

ഞങ്ങളുടെ ആവശ്യം ന്യായമാണെന്ന് തോന്നിയാല്‍ ഞങ്ങളുടെ ഒപ്പം കൂടുക, ഐക്യപ്പെടുക.. ഞങ്ങളെ രക്ഷിക്കുക..

നിങ്ങളെ..നിങ്ങള്‍ വരുമല്ലോ… ഒപ്പം കൂടുമല്ലോ

KisanMuktiMarch
NationForFarmers
KisanLongMarch

( Translation by Sudeep E)

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply