ജൈവവൈവിധ്യസംരക്ഷണ സന്ദേശവുമായി സയന്‍സ്‌ എക്‌സ്‌പ്രസ്സ്‌

പ്രകൃതിയുടെ നിലനില്‍പ്പിന്‌ ജൈവവൈവിധ്യം സംരക്ഷിക്കുക എന്ന സന്ദേശവുമായി സയന്‍സ്‌ എക്‌സ്‌പ്രസ്സ്‌ കേരളത്തിലെത്തി. ജലായ്‌ 28ന്‌ ഡെല്‍ഹിയിലെ സഫ്‌ദര്‍ ജംഗ്‌ സ്റ്റേഷനില്‍ വെച്ച്‌ കേന്ദ്രമന്ത്രിമാരായ പ്രകാശ്‌ ജാവദേക്കര്‍, ഡിവി സദാനന്ദ ഗൈഡ, ഡോ ജിതേന്ദ്ര സിംഗ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന ശാസ്‌ത്രപ്രദര്‍ശനമാണ്‌ 35 സ്റ്റേഷനുകളിലെ പ്രദര്‍ശനങ്ങള്‍ക്കുശേഷം തൃശൂരിലെത്തിയത്‌. സയന്‍സ്‌ എക്‌സ്‌പ്രസ്‌ – ജൈവവൈവിധ്യ സ്‌പെഷല്‍ 2014 എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പും വനം പരിസ്ഥിതി വകുപ്പും സംയുക്തമായാണ്‌ സംഘടിപ്പിക്കുന്നത്‌. പശ്ചിമഘട്ടമടക്കമുള്ള ഇന്ത്യയിലെ ജൈവവൈവിധ്യങ്ങള്‍ […]

science-expressപ്രകൃതിയുടെ നിലനില്‍പ്പിന്‌ ജൈവവൈവിധ്യം സംരക്ഷിക്കുക എന്ന സന്ദേശവുമായി സയന്‍സ്‌ എക്‌സ്‌പ്രസ്സ്‌ കേരളത്തിലെത്തി. ജലായ്‌ 28ന്‌ ഡെല്‍ഹിയിലെ സഫ്‌ദര്‍ ജംഗ്‌ സ്റ്റേഷനില്‍ വെച്ച്‌ കേന്ദ്രമന്ത്രിമാരായ പ്രകാശ്‌ ജാവദേക്കര്‍, ഡിവി സദാനന്ദ ഗൈഡ, ഡോ ജിതേന്ദ്ര സിംഗ്‌ എന്നിവരുടെ സാന്നിധ്യത്തില്‍ ആരംഭിച്ച സഞ്ചരിക്കുന്ന ശാസ്‌ത്രപ്രദര്‍ശനമാണ്‌ 35 സ്റ്റേഷനുകളിലെ പ്രദര്‍ശനങ്ങള്‍ക്കുശേഷം തൃശൂരിലെത്തിയത്‌. സയന്‍സ്‌ എക്‌സ്‌പ്രസ്‌ – ജൈവവൈവിധ്യ സ്‌പെഷല്‍ 2014 എന്നു പേരിട്ടിരിക്കുന്ന പ്രദര്‍ശനം കേന്ദ്ര ശാസ്‌ത്ര സാങ്കേതിക വകുപ്പും വനം പരിസ്ഥിതി വകുപ്പും സംയുക്തമായാണ്‌ സംഘടിപ്പിക്കുന്നത്‌.
പശ്ചിമഘട്ടമടക്കമുള്ള ഇന്ത്യയിലെ ജൈവവൈവിധ്യങ്ങള്‍ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും കാലാവസ്ഥവ്യതിയാനത്തിന്റെ അപകടങ്ങളും വ്യക്തമാക്കുന്ന പ്രദര്‍ശനം രാജ്യത്തെ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നു.
സയന്‍സ്‌ എക്‌സ്‌പ്രസ്സിന്റെ 16 കോച്ചുകളിലാണ്‌ പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്‌. എട്ടെണ്ണത്തില്‍ രാജ്യത്തെ അത്യപൂര്‍വ്വമായ ജൈവവൈവിധ്യങ്ങളെ പരിചയപ്പെടുത്തിയിരിക്കുകയാണ്‌.. പശ്‌മിമഘട്ടത്തോടൊപ്പം ഹിമാലയസാനുക്കള്‍, ഡെക്കാന്‍ പീഠഭൂമി, തീരപ്രദേശം, മരുഭൂമി, വടക്കു കിഴക്കന്‍ ഇന്ത്യ, ലക്ഷദ്വീപ്‌, ആന്റമാന്‍ നിക്കോബാര്‍ ദ്വീപുകള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന ജൈവമേഖലകളാണ്‌ ചിത്രങ്ങലിലൂടേയും വീഡിയോകളിലൂടേയും ശബ്ദങ്ങലിലൂടേയും മറ്റും പരിചയപ്പെടുത്തുന്നത്‌. ഈ മേഖലകളിലെ അത്യപൂര്‍വ്വമായ പജീവജാലങ്ങളേയും സസ്യജാലങ്ങളേയും പരിചയപ്പെടുത്തുന്നതോടൊപ്പം അവയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയും ഓരോ ബോഗിയിലുമുള്ള വളണ്ടിയര്‍മാര്‍ വിശദീകരിക്കുന്നു. ഒപ്പം ഓരോ പ്രദേശത്തെ പക്ഷി മൃഗാദികളുടെ ശബ്ദവും പ്രദര്‍ശനത്തിലുണ്ട്‌. ജൈവമേഖലകളെ നശിപ്പിക്കുന്ന ക്വാറികള്‍, വനംനശീകരണം, കാലാവസ്‌ഥാവ്യതിയാനം, നദികളുടെ മലിനീകരണം, ആഗോളതാപനം തുടങ്ങിയവയുടെ പ്രത്യാഘാതങ്ങളുടേയും സചിത്ര വിശദീകരണവും ഈ തീവണ്ടിയിലുണ്ട്‌.
പരിസരശുദ്ധീകരണം, ഊര്‍ജ്ജസംരക്ഷണം, പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍, മഴവെള്ള സംഭരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട കോച്ചുകളും എക്‌സ്‌പ്രസ്സിലുണ്ട്‌. കളികളും പ്രവര്‍ത്തനങ്ങളും സംയോജിപ്പിക്കുന്ന കുട്ടികള്‍ക്കായുള്ള കോച്ചും ശ്രദ്ധേയമാണ്‌. നേരത്തെ രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക്‌ 25 പേര്‍ വീതമുള്ള ഗ്രൂപ്പുകളായി ജോയ്‌ ഓഫ്‌ സയന്‍സ്‌ ലാബിലെ പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കെടുക്കാം. വിക്രം സാരാഭായ്‌ സയന്‍സ്‌ സെന്റിന്റെ സഹായത്തോടെ സജ്ജീകരിച്ച ലാബും അധ്യാപകര്‍ക്കുള്ള പരിശീലനക്ലാസ്സുകളും പ്രദര്‍ശനത്തിന്റെ മറ്റു പ്രത്യേകതകളാണ്‌.
തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രണ്ടുദിവസംകൂടി പ്രദര്‍ശനം തുടരും. തുടര്‍ന്ന്‌ 27 മുതല്‍ 30വരെ കൊല്ലത്തും ഡിസംബര്‍ ഒന്നുമുതല്‍ മൂന്നുവരെ ഷൊര്‍ണ്ണൂരും നാലുമുതല്‍ ഏഴുവരെ കാസര്‍ക്കോടും സയന്‍സ്‌ എക്‌സ്‌പ്രസ്സ്‌ എത്തും. തുടര്‍ന്ന്‌ രാജ്യത്തെ 16 സ്റ്റേഷനുകളില്‍ കൂടി പ്രദര്‍ശനം നടക്കും

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Ecology | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply