ജേക്കബ്ബ് വടക്കഞ്ചേരിയുടെ അറസ്റ്റ് അഭിപ്രായസ്വാതന്ത്ര്യത്തിനെതിരായ കടന്നാക്രമണം

ഡോക്‌സി സൈക്ലിന്‍ ഗുളിക പനിയ്ക്കുള്ള പ്രതിരോധ മരുന്നല്ലായെന്നും ഗര്‍ഭിണികളും 12 വയസിനു താഴെയുള്ള കുട്ടികളും ഇത് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അലോപ്പതി ചികിത്സാ ഗ്രന്ഥങ്ങള്‍ പറഞ്ഞിരിക്കുന്ന സത്യം നവമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു എന്ന കുറ്റത്തിനാണ് പ്രകൃതി ചികിത്സകനായ ജേക്കബ്ബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചിരിക്കുകയാണ്. തീര്‍ച്ചയായും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരത തന്നെയാണിത്. നടപടിക്കെതിരെ ജേക്കബ്ബ് ജയിലില്‍ ഉപവാസത്തിലാണ്. ചരിത്രത്തിലെവിടെയും ആന്റിബയോട്ടിക്‌സ് ഒരു പ്രതിരോധ മരുന്നായി കണക്കാക്കപ്പെട്ടിട്ടില്ല എന്നും ഡോക്‌സി സൈക്ലിന്‍ ഒരു പ്രതിരോധ […]

jjj

ഡോക്‌സി സൈക്ലിന്‍ ഗുളിക പനിയ്ക്കുള്ള പ്രതിരോധ മരുന്നല്ലായെന്നും ഗര്‍ഭിണികളും 12 വയസിനു താഴെയുള്ള കുട്ടികളും ഇത് കഴിച്ചാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാകുമെന്ന് അലോപ്പതി ചികിത്സാ ഗ്രന്ഥങ്ങള്‍ പറഞ്ഞിരിക്കുന്ന സത്യം നവമാദ്ധ്യമങ്ങളിലൂടെ ജനങ്ങളെ അറിയിച്ചു എന്ന കുറ്റത്തിനാണ് പ്രകൃതി ചികിത്സകനായ ജേക്കബ്ബ് വടക്കഞ്ചേരിയെ അറസ്റ്റ് ചെയ്ത് തുറുങ്കിലടച്ചിരിക്കുകയാണ്. തീര്‍ച്ചയായും അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരെയുള്ള ഭരണകൂട ഭീകരത തന്നെയാണിത്. നടപടിക്കെതിരെ ജേക്കബ്ബ് ജയിലില്‍ ഉപവാസത്തിലാണ്. ചരിത്രത്തിലെവിടെയും ആന്റിബയോട്ടിക്‌സ് ഒരു പ്രതിരോധ മരുന്നായി കണക്കാക്കപ്പെട്ടിട്ടില്ല എന്നും ഡോക്‌സി സൈക്ലിന്‍ ഒരു പ്രതിരോധ മരുന്നാണെന്ന് ആധികാരിക ഗവേഷണ പഠനങ്ങള്‍ പോലും അവകാശപ്പെടുന്നില്ല എന്നും പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ വിവിധ പനികളുടെ പേരുണ്ടാക്കി ജനങ്ങളില്‍ രോഗ – മരണ ഭയങ്ങള്‍ ജനിപ്പിച്ച്, രോഗ പ്രതിരോധ ചികിത്സാരംഗത്ത് വളരെയധികം ഫലപ്രദമെന്ന് തെളിയിച്ചിട്ടുള്ള ഹോമിയോപ്പതി, സിദ്ധ, ആയുര്‍വ്വേദ, നാട്ടുചികിത്സാ സമ്പ്രദായങ്ങളെ മാറ്റിനിര്‍ത്തി കുത്തക കമ്പനികളുടെ കോടികളുടെ മരുന്ന് കച്ചവടത്തിന് സര്‍ക്കാരിനെ തെറ്റിദ്ധരിപ്പിച്ച് ഒത്താശ ചെയ്യുന്ന മരുന്ന് കമ്പനി ഏജന്റുമാരായ ഐ .എം.എയുടെ ഇടപാടുകളെക്കുറിച്ചും അലോപ്പതി ആശുപത്രികളില്‍ മാത്രം നടക്കുന്ന പനിമരണങ്ങളെക്കുറിച്ചും ജുഡീഷ്യല്‍ അന്വേഷണമുള്‍പ്പെടെയുള്ള നടപടികളും സര്‍ക്കാരിനോടും മറ്റുള്ളവരോടും ആവശ്യപ്പെടുവാന്‍ പ്രബുദ്ധ കേരളം തയ്യാറാകണമെന്നും ജേക്കബ് വടക്കഞ്ചേരി അഭ്യര്‍ത്ഥിക്കുന്നു.
തങ്ങളുടെ ചികിത്സാരീതിയല്ലാത്തതെല്ലാം തട്ടിപ്പാണെന്ന് ഏറെകാലമായി കേരളത്തിലെ അലോപ്പതി ഡോക്ടര്‍മാര്‍ നടത്തികൊണ്ടിരിക്കുന്ന ച്രചാരണത്തിന്റെ ഭാഗമാണ് ഈ അറസ്റ്റും. സര്‍ക്കാര്‍ അംഗീകരിച്ചിരിക്കുന്ന, ഏറെ പേര്‍ പിന്തുടരുന്ന വൈവിധ്യമാര്‍ന്ന വൈദ്യശാഖകള്‍ക്കെതിരെയാണ് ഈ കടന്നുകയറ്റമെന്നതാണ് തമാശ. അലോപ്പതിപോലെതന്നെ ആയുര്‍വ്വേദവും പ്രകൃതിചികിത്സയും പാരമ്പര്യ ചികിത്സയും സാധ്യമായ എല്ലാ ചികിത്സാ ശാഖകളും ഒരു നാട്ടില്‍ നില നില്‌ക്കേണ്ടതാണ്. അതിനെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കേണ്ടതും ആണ്. ലോകം മുഴുവന്‍ പ്രകൃതിചികിത്സയെയും പ്രകൃതിജീവനത്തേയും കുറിച്ച് ഗൗരവത്തോടെ ചര്‍ച്ച ചെയ്യുന്ന കാലത്താണ് ഈ അറസ്റ്റെന്നതും ശ്രദ്ധേയമാണ്. ആഗോളതലത്തില്‍തന്നെ മരുന്നുകമ്പനികളുടെ ഏജന്റുമാരായി അലോപ്പതി ഡോക്ടര്‍മാര്‍ മാറുന്നതായും വിമര്‍ശനം നിലനില്‍ക്കുന്ന കാലമാണിത്. അലോപ്പതി ഡോക്ടര്‍മാരുടെ പറുദീസയായ കേരളം ഇതിന്റെ ഏറ്റവും നല്ല മാതൃകയാണുതാനും. അതിനെതിരെ എന്നും പൊരുതിയിരുന്ന ഒരാളാണ് ഡോ ജേക്കബ്ബ് വടക്കന്‍ചേരി. നല്ല ഭക്ഷണം കൊണ്ടും നല്ല വ്യായാമം കൊണ്ടും നല്ല വായു കൊണ്ടും സൂര്യപ്രകാശം കൊണ്ടും രോഗത്തെ പ്രതിരോധിക്കാന്‍ സാധിക്കുമെന്നതാണ് അദ്ദേഹത്തിന്റെ അടിസ്ഥാനനിലപാട്. പ്രഭാഷണങ്ങള്‍ക്ക് പകരം അലോപ്പതി മരുന്നുകളുടെ ദോഷഫലങ്ങളും മറ്റു മരുന്നുകളുമായും ഭക്ഷണ പദാര്‍ത്ഥങ്ങളുമായുള്ള പ്രതിപ്രവര്‍ത്തനങ്ങളാലുണ്ടാകുന്ന അപകടങ്ങളും ഉയര്‍ത്തിപ്പിടിച്ചു കൊണ്ട് ജനങ്ങളെ ബോധവല്‍ക്കരിക്കാന്‍ ജേക്കബ്ബടക്കം നിരവധി പ്രകൃതിചികിത്സകര്‍ ഇപ്പോള്‍ രംഗത്തുണ്ട്. ചെറുരോഗങ്ങള്‍ക്ക് മരുന്ന് കഴിച്ചിരുന്നവര്‍ മരുന്നിന്റെ ദോഷഫലങ്ങളായിട്ടുണ്ടായി വന്ന പുതിയ രോഗങ്ങളെ സ്വന്തം ശരീരത്തിന്റെ ദുസ്ഥിതിയായിട്ടു തന്നെയാണ് കരുതിയിരുന്നത്. മരുന്നുകളുടെ ദൂഷ്യഫലങ്ങളെ പ്രകൃതിചികിത്സകര്‍ തുറന്നു കാട്ടുന്നതാണ് അവരുടെ പ്രധാന പ്രകോപനം. അതിനു കൂട്ടുനില്‍ക്കുകയാണ് സര്‍ക്കാര്‍. ഒരു ബിഷപ്പ് വലിയ കുറ്റം ചെയ്തതായി അറിഞ്ഞിട്ട് 75 ദിവസങ്ങള്‍ പിന്നിട്ടിട്ടും അറസ്റ്റ് ചെയ്യാത്ത സര്‍ക്കാരാണ് ഇത്രപെട്ടെന്ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതെന്നതും അത്ഭുതകരമാണ്. ‘ദരിദ്രനെന്ന കാരണത്താല്‍ അലോപ്പതിക്കാര്‍ ചികിത്സ നിഷേധിച്ചതിനെത്തുടര്‍ന്ന് തമിഴ്നാട് സ്വദേശി മുരുകന്‍ മരിച്ചത് കേരളം മറന്നിട്ടില്ല. കൈക്കൂലി നല്‍കാത്തതിനാലും ശ്രദ്ധയില്ലാതെ ചികില്‍സിച്ചതിനാലും ആളുകള്‍ കൊല്ലപ്പെടുന്നതും ജനങ്ങള്‍ ഡോക്ടര്‍മാരെ കയ്യേറ്റം ചെയ്യുന്നതും പതിവുവാര്‍ത്തയായിട്ടും ആര്‍ക്കെതിരേയും നടപടിയെടുക്കുന്നില്ല. മരുന്നുകളുടെ ജനറിക് പേരുകള്‍ എഴുതാതെ ഔഷധ കമ്പനികളുടെ ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നതും മരുന്നുകളുടെ പ്രതിപ്രവര്‍ത്തനങ്ങളും ദോഷഫലങ്ങളും രോഗികളോട് പറയാതെ ക്രിമിനല്‍ മെഡിക്കല്‍ പ്രാക്ടീസ് നടത്തുന്നതും അനാവശ്യ മരുന്നുകളെഴുതുന്നതും വേണ്ടാത്ത ടെസ്റ്റുകളും സര്‍ജറികളും നടത്തുന്നതും മരുന്നുകമ്പനികളുടെ സമ്മാനങ്ങളും അവരുടെ ചെലവില്‍ വിദേശയാത്രകളുമൊക്കെ കൈപ്പറ്റുന്നതുമൊക്കെ നിത്യസംഭവമാണ്. അവര്‍ക്കെതിരെയാന്നും നടപടിയില്ല. ഇപ്പോഴിതാ രോഗികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി കേന്ദ്രം നിയമം തന്നെ കൊണ്ടുവരുന്നു. വി എസ്സ് അച്ചുതാനന്ദനും എം എ ബേബിയുമടക്കമുള്ളവര്‍ ഇക്കാര്യത്തില്‍ ജേക്കബ്ബിന്റെ ശിഷ്യന്മാരാണെന്നു മറക്കരുത്. ഈ നിലക്ക് അവരേയും അകത്തിടേണ്ടിവരില്ലേ?
കല്‍പ്പറ്റ നാരായണന്‍ ചൂണ്ടികാട്ടുന്ന പോലെ മനുഷ്യജീവിതത്തിന്റെ എല്ലാ സ്വാശ്രിത ഇടങ്ങളിലും രക്ഷകന്റെ ഭാവം ചമഞ്ഞ് സ്റ്റേറ്റ് ഇടപെടുന്നതിന്റെ / ശരീരത്തെ കീഴ്‌പ്പെടുത്തുന്നതിന്റെ ഉത്തമ മാധ്യമമാണ് മിക്കപ്പോഴും ആധുനിക അലോപതി വൈദ്യശാസ്ത്രം. അതു കൊണ്ടാണ് അതിന് മറ്റെല്ലാറ്റിനും മേല്‍ സ്റ്റേറ്റിന്റെ പരിലാളന കിട്ടുന്നത്. അതിനെതിരായ പ്രചരണമെല്ലാം കുറ്റകരമാകുന്നത്. ഈ അറസ്റ്റും അതിന്റെ ഉദാഹരണം തന്നെ. അഭിപ്രായസ്വാതന്ത്ര്യനുവേണ്ടി, ഭരണകൂടഭീകരതക്കെതിരെ പ്രതികരിക്കുന്നവര്‍പോലും ഇക്കാര്യത്തില്‍ നിശബ്ദരാണെന്നതും യാദൃശ്ചികമല്ല.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply