ജെപിയെ സ്‌മരിക്കുമ്പോള്‍

ഹരികുമാര്‍ രാജ്യം ഒരിക്കല്‍ കൂടി ലോക്‌ നായക്‌ ജയപ്രകാശ്‌ നാരായണനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അനുസ്‌മരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്കു രൂപം കൊടുത്ത രണ്ടുനേതാക്കളില്‍ ഒരാളായാണ്‌ ജെപിയെ ഈ ലേഖകന്‍ കാണുന്നത്‌. (രണ്ടാമത്തെയാള്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ തയ്യാറായ വി പി സിംഗാണ്‌.) അപ്പോഴും വലിയ വീഴ്‌ചകള്‍ വന്ന നേതാവായേ ജെപിയെ ഇന്നു വിലയിരുത്താന്‍ കഴിയൂ. അതിന്റെ ദുരന്തങ്ങള്‍ ഇന്നു ഇന്ത്യ അഭിമുഖീകരിക്കുന്നുമുണ്ട്‌. സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ജെപി ആദ്യം കോണ്‍ഗ്രസ്സായി, പിന്നെ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്‌റ്റായി. പലവട്ടം […]

jpഹരികുമാര്‍

രാജ്യം ഒരിക്കല്‍ കൂടി ലോക്‌ നായക്‌ ജയപ്രകാശ്‌ നാരായണനെ അദ്ദേഹത്തിന്റെ ജന്മദിനത്തില്‍ അനുസ്‌മരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ മുന്നേറ്റങ്ങള്‍ക്കു രൂപം കൊടുത്ത രണ്ടുനേതാക്കളില്‍ ഒരാളായാണ്‌ ജെപിയെ ഈ ലേഖകന്‍ കാണുന്നത്‌. (രണ്ടാമത്തെയാള്‍ മണ്ഡല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട്‌ നടപ്പാക്കാന്‍ തയ്യാറായ വി പി സിംഗാണ്‌.) അപ്പോഴും വലിയ വീഴ്‌ചകള്‍ വന്ന നേതാവായേ ജെപിയെ ഇന്നു വിലയിരുത്താന്‍ കഴിയൂ. അതിന്റെ ദുരന്തങ്ങള്‍ ഇന്നു ഇന്ത്യ അഭിമുഖീകരിക്കുന്നുമുണ്ട്‌.
സ്വാതന്ത്ര്യസമരസേനാനിയായിരുന്ന ജെപി ആദ്യം കോണ്‍ഗ്രസ്സായി, പിന്നെ കോണ്‍ഗ്രസ്സ്‌ സോഷ്യലിസ്‌റ്റായി. പലവട്ടം ജയിലില്‍ കിടന്നു. ജയില്‍ ചാട്ടവും നടത്തി. സ്വാതന്ത്ര്യത്തിനുശേഷം അധികാര രാഷ്ട്രീയത്തിലേക്കു വന്നതേയില്ല. ലോഹ്യയെയും വിനോഭാവേയും മറ്റും പോലെ സാമൂഹ്യരംഗത്ത്‌ സജീവമായരുന്നു. എന്നാല്‍ 1970കളില്‍ ഇന്ദിരാഗാന്ധിയുടെ ഭരണത്തിനെതിരെ സമ്പൂര്‍ണ്ണ വിപ്ലവ ആഹ്വാനവുമായി രംഗത്തുവന്നു. അദ്ദേഹത്തിനു പിന്നില്‍ ഉത്തരേന്ത്യ, പ്രത്യേകിച്ച്‌ ബീഹാര്‍ അണി നിരന്നു. അതിനിടെ ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ്‌ കോടതി റദ്ദാക്കി. രാജിവെക്കാന്‍ തയ്യാറാകാതിരുന്ന അവര്‍ക്കെതിരെ ജെപി പ്രസ്ഥാനം ആഞ്ഞടിച്ചു. തുടര്‍ന്ന്‌ അടിയന്തരാവസ്ഥയുടെ ഭീകരനാളുകള്‍. ജെപിയടക്കം മിക്കനേതാക്കളും ജയിലില്‍. ജയിക്കുമെന്ന ഉറപ്പില്‍ ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പു പ്രഖ്യാപിച്ചു. എന്നാല്‍ അവരുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച്‌ ജെപി രൂപം കൊടുത്ത ജനതാപാര്‍ട്ടി അധികാരത്തില്‍. രണ്ടാം സ്വാതന്ത്ര്യസമരത്തിനു നേതൃത്വം കൊടുത്ത ജെപി, ഗാന്ധിയെ പോലെ അധികാരത്തില്‍ നിന്ന്‌ വിട്ടുനിന്നു. മൊറാര്‍ജി ദേശായി പ്രധാനമന്ത്രി. എന്നാല്‍ അധികം താമസിയാതെ ജനതാപാര്‍ട്ടി തല്ലിപിരിഞ്ഞു. വീണ്ടും ഇന്ദിര അധികാരത്തില്‍..
ജെപി സ്‌മരണയുമായി ബന്ധപ്പെട്ട പരിപാടികളിലെല്ലാം വിശദീകരിക്കുന്ന വിഷയങ്ങളാണിവ. എന്നാല്‍ ജെപിക്കു പറ്റിയ ചരിത്രപരമായ രണ്ടുതെറ്റുകള്‍ കൂടി ഈയവസരത്തില്‍ സ്‌മരിക്കുന്നത്‌ നന്നായിരിക്കും. ഇന്ദിരാഗാന്ധിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടു നടന്ന പ്രക്ഷോഭങ്ങളുടെ ഒരു ഘട്ടത്തില്‍ പട്ടാളത്തോടും പോലീസിനോടും സര്‍ക്കാരിനെ ധിക്കരിക്കാന്‍ നടത്തിയ ആഹ്വാനമായിരുന്നു ഒന്ന്‌. കേള്‍ക്കുമ്പോള്‍ ശരിയെന്നു തോന്നുമ്പോഴും ഒരുപക്ഷെ രാജ്യത്തെ പട്ടളഭരണത്തേക്ക്‌ നയിക്കാവുന്ന ആഹ്വാനമായിരുന്നു അത്‌. എങ്കിലത്‌ അടിയന്തരാവസ്ഥയേക്കാള്‍ ഭീകരമായിരുന്നു. രണ്ടാമത്തേത്‌ ജനതാപാര്‍ട്ടിയില്‍ ജനസംഘത്തെ കൂടി ഉള്‍പ്പെടുത്തിയതായിരുന്നു. തീര്‍ച്ചയായും അടിയന്തരാവസ്ഥക്കെതിര ജനസംഘവും ആര്‍എസ്‌എസുമൊക്കെ പൊരുതിയിരുന്നു. എന്നാല്‍ അതിന്റെ പേരില്‍ അവരെ കൂടി ജനതാപാര്‍ട്ടിയില്‍ ലയിപ്പിച്ചതില്‍ ദീര്‍ഘവീക്ഷണത്തിന്റെ കുറവുണ്ടായിരുന്നില്ലേ എന്നു സംശയിക്കാവുന്നതാണ്‌. ജനതാപരീക്ഷണം കൊണ്ട്‌ ഗുണമുണ്ടായത്‌ അവര്‍ക്കു മാത്രമാണല്ലോ. അവരുടെ പിന്‍ഗാമികളായ ബിജെപി ഇന്ന്‌ ഒറ്റക്ക്‌ രാജ്യം ഭരിക്കാനുള്ള ശക്തി നേടി. മറ്റെല്ലാവരും തളര്‍ന്നു. എന്തൊക്കെ പറഞ്ഞാലും അത്രയും കാലം അധികാരത്തിന്റെ അടുത്തൊന്നുമെത്താന്‍ ജനസംഘത്തിനു കഴിഞ്ഞിരുന്നില്ല. കോണ്‍ഗ്രസ്സ്‌ ഫലപ്രദമായി അതു തടഞ്ഞിരുന്നു. തങ്ങളുടെ പങ്ക്‌ എത്ര നിഷേധിച്ചിട്ടും ഗാന്ധിവധം ഹൈന്ദവരാഷ്ട്രവാദികളെ വേട്ടയാടിയിരുന്നു. അതില്‍ നിന്ന്‌ ഒരു മോചനമായിരുന്നു ജനതാപാര്‍ട്ടിയിലൂടെ അവര്‍ക്ക്‌ ലഭിച്ചത്‌. പിന്നീടവര്‍ക്ക്‌ കാര്യമായി തിരിഞ്ഞുനോക്കേണ്ടിവന്നില്ല. അതിനു ജെപി നിമിത്തമായെന്നെങ്കിലും നമുക്ക്‌ സമ്മതിക്കേണ്ടിവരും. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: person | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply