ജൂതസ്മാരകങ്ങള്‍ ജൂതരുടേതല്ല, നമ്മുടെ ചരിത്രസ്മാരകങ്ങളാണ്

ഡോ കദീജ മുംതാസ് ചരിത്രത്തെ ബോധപൂര്‍വ്വം മാറ്റിയെഴുതുകയും മിത്തിനെപോലും ചരിത്രമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാലത്താണ് ചരിത്രത്തിന്റെ ശേഷിപ്പുകളെ കച്ചവടത്താല്‍പ്പര്യങ്ങള്‍ക്കായി നാം തകര്‍ക്കുന്നത്. ഭൂതത്തെ ഓര്‍ക്കുക എന്നാല്‍ അര്‍ത്ഥം ഭാവിയെപറ്റി കരുതലുണ്ടാകുക എന്നതാണ്. ചരിത്രസ്മാരകങ്ങള്‍ക്ക് നമ്മോട് പലതും പറയാനുണ്ട്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മുറിയിലിരുന്ന് ടാജ് മഹളിലേക്കുനോക്കുമ്പോള്‍ ഓര്‍മ്മ വരുക പ്രണയം മാത്രമല്ലല്ലോ, ഒരു ചരിത്രകാലഘട്ടം കൂടിയാണല്ലോ. അതുപോലെ മാളയിലെ യഹൂദസ്മാരകങ്ങള്‍ക്കും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്. കൊടുങ്ങല്ലൂരിനെ കിഴക്കിന്റെ ഇസ്രായേല്‍ എന്നു പറയാറുണ്ട്. എത്രയോ നൂറ്റാണ്ടുകാലംമുമ്പത്തെ ബന്ധത്തിന്റെ സൂചകം തന്നെയാണത്. […]

malaഡോ കദീജ മുംതാസ്

ചരിത്രത്തെ ബോധപൂര്‍വ്വം മാറ്റിയെഴുതുകയും മിത്തിനെപോലും ചരിത്രമാക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കാലത്താണ് ചരിത്രത്തിന്റെ ശേഷിപ്പുകളെ കച്ചവടത്താല്‍പ്പര്യങ്ങള്‍ക്കായി നാം തകര്‍ക്കുന്നത്. ഭൂതത്തെ ഓര്‍ക്കുക എന്നാല്‍ അര്‍ത്ഥം ഭാവിയെപറ്റി കരുതലുണ്ടാകുക എന്നതാണ്. ചരിത്രസ്മാരകങ്ങള്‍ക്ക് നമ്മോട് പലതും പറയാനുണ്ട്. ഷാജഹാന്‍ ചക്രവര്‍ത്തിയുടെ മുറിയിലിരുന്ന് ടാജ് മഹളിലേക്കുനോക്കുമ്പോള്‍ ഓര്‍മ്മ വരുക പ്രണയം മാത്രമല്ലല്ലോ, ഒരു ചരിത്രകാലഘട്ടം കൂടിയാണല്ലോ. അതുപോലെ മാളയിലെ യഹൂദസ്മാരകങ്ങള്‍ക്കും ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ട്.

mala2കൊടുങ്ങല്ലൂരിനെ കിഴക്കിന്റെ ഇസ്രായേല്‍ എന്നു പറയാറുണ്ട്. എത്രയോ നൂറ്റാണ്ടുകാലംമുമ്പത്തെ ബന്ധത്തിന്റെ സൂചകം തന്നെയാണത്. സോളമാന്റെ കൊട്ടാരം നിര്‍മ്മിക്കാനുള്ള തടി കൊടുങ്ങല്ലൂരില്‍ നിന്നാണ് കൊണ്ടുപോയിരുന്നതെന്നും പറയപ്പെടുന്നുണ്ട്. എന്തായാലും എല്ലാവരേയും വളരെ സൗഹാര്‍ദ്ദപരമായാണ് നമ്മുടെ പൂര്‍വ്വീകര്‍ സ്വീകരിച്ചിരുന്നതെന്നതില്‍ സംശയമില്ല. എല്ലാം സംസ്‌കാരങ്ങളേയും നാം കൈനീട്ടി സ്വീകരിച്ചു. ജൂതര്‍ അങ്ങനെയാണ് നമ്മുടെ ഭാഗമായത്. അവര്‍ക്ക് പല അവകാശങ്ങളും നാം അംഗീകരിച്ചു കൊടുത്തു. നൂറ്റാണ്ടുകള്‍ അവര്‍ നമ്മുടെ സാമൂഹ്യജീവിതത്തിന്റെ ഭാഗമായി ജീവിച്ചു. ഫോര്‍ട്ട് കൊച്ചി, ചേന്ദമംഗലം, മാള, പറവൂര്‍, കൊടുങ്ങല്ലൂര്‍ തുടങ്ങിയ പല മേഖലകളിലും കഴിഞ്ഞ നൂറ്റാണ്ടിന്റെ പകുതിവരെ ജൂതസാന്നിധ്യം വളരെ സജീവമായിരുന്നു. തുടര്‍ന്നാണ് ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമെന്നപോലെ കേരളത്തില്‍ നിന്നും അവര്‍ തങ്ങളുടെ സ്വന്തം മണ്ണിലേക്ക് മടങ്ങിയത്. അപ്പോള്‍ തങ്ങളുടെ സിനഗോഗും ശ്മശാനവുമടക്കമുള്ള സ്മാരകങ്ങള്‍ സംരക്ഷിക്കാമെന്ന് മാള പഞ്ചായത്തുമായി അവര്‍ കരാറിലേര്‍പ്പെട്ടിരുന്നു. ആ കരാറാണ് ഇന്ന് വികസനത്തിന്റെ പേരില്‍ ലംഘിക്കപ്പെടുന്നത്. അത് ചരിത്രത്തോട് ചെയ്യുന്ന അനീതി മാത്രമല്ല, നിയമലംഘനം കൂടിയാണ്.

mala3തീവ്രവാദികളും മതമൗലികവാദികളും മറ്റും ചരിത്രസ്മാരകങ്ങള്‍ തകര്‍ക്കുന്ന വാര്‍ത്തകള്‍ ലോകത്തിന്റെ പല ഭാഗത്തുനിന്നും കേള്‍ക്കുന്നുണ്ട്. എന്നാലിവിടെ സംഭവിക്കുന്നത് വികസനമൗലികവാദത്തിന്റെ പേരിലാണ്. അഥവാ കമ്പോളതാല്‍പ്പര്യത്തിനാണ്. കമ്പോളത്തിന് വര്‍ത്തമാനം മാത്രം മതി. ഭൂതകാലം ആവശ്യമില്ല. വര്‍ത്തമാനത്തില്‍ മാത്രമാണത് ജീവിക്കുന്നത്. പാലസ്തീന്റെ പേരില്‍ ജൂതരുടെ സ്മാരകങ്ങള്‍ തകര്‍ക്കണെമന്ന നിലപാടും ബാലിശമാണ്. ഇവ സത്യത്തില്‍ ജൂതസ്മാരകമല്ല. അതിഥികളെ സ്വീകരിക്കുകയും അവരെ ഉള്‍ക്കൊള്ളുകയും അവരുടെ സാംസ്‌കാരികജീവിതം സംരക്ഷിക്കുകയും ചെയ്ത നമ്മുടെ ചരിത്രത്തിന്റെ സ്മാരകമാണ്. അതിനാല്‍ തന്നെ വരും തലമുറക്കായി്തു സംരക്ഷിക്കേണ്ട ഉത്തരവാദിത്തവും നമുക്കാണ്.

(ജൂതസ്മാരകങ്ങള്‍ തകര്‍ക്കുന്നതിനെതിരെ മാളയില്‍ മടന്ന ഏകദിന സത്യാഗ്രഹം ഉദ്ഘാടനം ചെയ്ത് നടത്തിയ പ്രസംഗത്തില്‍ നിന്ന്)

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply