ജിഷ വധക്കേസിന് ഒരുവര്‍ഷം ; പ്രതിക്കെതിരേ ശക്തമായ തെളിവുകളില്ല

മിഥുന്‍ പുല്ലുവഴി സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച പെരുമ്പാവൂരിലെ ജിഷ വധക്കേസിന് ഇന്ന് ഒരുവര്‍ഷം തികയുന്നു. എന്നാല്‍ കേസിന് ഒരുവയസ് തികയുമ്പോഴും അറസ്റ്റിലായ പ്രതി അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെതിരേ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല. അതിനുപുറമേ വിജിലന്‍സ് ഡയറക്ടറും ആദ്യ അന്വേഷണസംഘത്തിന്റെ സമയത്തു പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറും അന്വേഷണത്തിനെതിരേ ഉന്നയിച്ച ആക്ഷേപങ്ങള്‍കൂടി ആകുന്നതോടെ യഥാര്‍ഥ പ്രതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പെരുകുന്നു. മുന്‍ അന്വേഷണ മേധാവിയുടെ വെളിപ്പെടുത്തലുകളും വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടും ജിഷക്കേസിലെ പാളിച്ചകളാണ് പുറത്തുകൊണ്ടുവന്നത്. രക്തം […]

jjjമിഥുന്‍ പുല്ലുവഴി

സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കിമറിച്ച പെരുമ്പാവൂരിലെ ജിഷ വധക്കേസിന് ഇന്ന് ഒരുവര്‍ഷം തികയുന്നു. എന്നാല്‍ കേസിന് ഒരുവയസ് തികയുമ്പോഴും അറസ്റ്റിലായ പ്രതി അസം സ്വദേശി അമീര്‍ ഉള്‍ ഇസ്ലാമിനെതിരേ ശക്തമായ തെളിവുകള്‍ കണ്ടെത്താന്‍ അന്വേഷണസംഘത്തിനായിട്ടില്ല.

അതിനുപുറമേ വിജിലന്‍സ് ഡയറക്ടറും ആദ്യ അന്വേഷണസംഘത്തിന്റെ സമയത്തു പോലീസ് മേധാവിയായിരുന്ന ടി.പി. സെന്‍കുമാറും അന്വേഷണത്തിനെതിരേ ഉന്നയിച്ച ആക്ഷേപങ്ങള്‍കൂടി ആകുന്നതോടെ യഥാര്‍ഥ പ്രതിയെക്കുറിച്ചുള്ള സംശയങ്ങള്‍ പെരുകുന്നു. മുന്‍ അന്വേഷണ മേധാവിയുടെ വെളിപ്പെടുത്തലുകളും വിജിലന്‍സ് ഡയറക്ടറുടെ റിപ്പോര്‍ട്ടും ജിഷക്കേസിലെ പാളിച്ചകളാണ് പുറത്തുകൊണ്ടുവന്നത്.

രക്തം കണ്ട് അറപ്പു തീര്‍ന്നവര്‍ക്ക് മാത്രം ചെയ്യാവുന്ന കൊലപാതകമായിരുന്നു ജിഷയുടേത്. എന്നാല്‍ കാക്കനാട് ജയിലില്‍ കഴിയുന്ന പ്രതി അമീര്‍ ഉള്‍ ഇസ്ലാം ജയിലില്‍ രക്തം കണ്ട് തലകറങ്ങി വീണതോടെ നിരവധി ചോദ്യങ്ങളാണുയരുന്നത്. രണ്ടുതടവുകാര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ ചോരപൊടിഞ്ഞതിനെത്തുടര്‍ന്നാണ് അമീര്‍ തലകറങ്ങിവീണത്.

അമീര്‍ മാത്രമാണു പ്രതിയെന്നു വിശ്വസിക്കാത്ത ബന്ധുക്കള്‍ക്ക് ഈ സംഭവം സംശയങ്ങള്‍ വര്‍ധിപ്പിച്ചു. ആദ്യഅന്വേഷണ സംഘം കണ്ടെത്തിയ തെളിവുകള്‍ പുതിയസംഘം പൂര്‍ണമായും തള്ളിക്കളഞ്ഞതും നിര്‍ണായക മൊഴികള്‍ പോലും ഉള്‍പ്പെടുത്താന്‍ തയാറായില്ലെന്നതും വീഴ്ചയാണ്.

രാത്രി 8.15ന് പോസ്റ്റ്‌മോര്‍ട്ടം കഴിഞ്ഞ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍നിന്ന് ഏറ്റുവാങ്ങിയ മൃതദേഹം അന്ത്യകര്‍മങ്ങള്‍ക്കുപോലും അനുവദിക്കാതെ അന്നുതന്നെ രാത്രി 9.30 ന് ധൃതിപിടിച്ചു ദഹിപ്പിച്ചു. െവെകിട്ട് അഞ്ചു കഴിഞ്ഞാല്‍ ഒരു മൃതദേഹവും സംസ്‌കരിക്കാന്‍ പാടില്ലെന്ന് ശ്മശാനത്തില്‍ കീഴ്‌വഴക്കം ഉള്ളപ്പോള്‍ ജിഷയുടെ മൃതദേഹം ഏറെ െവെകി രാത്രി 9.30ന് ദഹിപ്പിക്കുകയായിരുന്നു. ഇത്തരം കേസുകളില്‍ മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ല എന്നും മറവു ചെയ്യാനേ പാടുള്ളൂ എന്നും നിയമമുള്ളപ്പോള്‍ ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത് എന്തുകൊണ്ട് എന്ന ചോദ്യം ഇപ്പോഴും ഉത്തരംകിട്ടാതെ നില്‍ക്കുകയാണ്. സംഭവം നടന്ന ഉടനെ ജിഷയുടെ വീട് സീല്‍ ചെയ്യേണ്ടതിനു പകരം, നടപടി അഞ്ച് ദിവസം െവെകിപ്പിച്ച് തെളിവുകള്‍ നശിപ്പിച്ചു. കൊലയ്ക്ക് പിന്നിലെ ഉത്തരവാദി എന്ന നിലയില്‍ മുതിര്‍ന്ന രാഷ്ട്രീയ നേതാക്കള്‍ക്കെതിരേ വരെ ആരോപണം ഉയര്‍ന്നു.

തൊട്ടുപിന്നാലെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊലപാതകം വലിയ ചര്‍ച്ചാവിഷയമായി. അധികാരത്തിലെത്തിയ സര്‍ക്കാര്‍ ആദ്യം ചെയ്തത് ജിഷ കൊലക്കേസിലുള്‍പ്പെടെ വീഴ്ചവരുത്തി എന്നാരോപിച്ച് ടി.പി. സെന്‍കുമാറിനെ സംസ്ഥാന പോലീസ് മേധാവി സ്ഥാനത്തുനിന്ന് നീക്കുകയായിരുന്നു.

തുടര്‍ന്ന് അധികാരമേറ്റ ലോക്‌നാഥ് ബെഹ്‌റ, പുതിയ സംഘത്തെ അന്വേഷണത്തിന്‌നിയോഗിച്ചു. കേസിലെ പ്രതിയായ അമീര്‍ ഉള്‍ ഇസ്ലാമിനെ അധികം െവെകാതെ പിടികൂടിയെങ്കിലും കേസിനെക്കുറിച്ച് ദുരൂഹതകള്‍ ഇനിയും നീങ്ങിയിട്ടില്ല. ഇപ്പോള്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ വിചാരണ പുരോഗമിക്കുകയാണ്.

195 സാക്ഷികളുള്ള കേസില്‍ 13 പേരെ വിസ്തരിച്ചു. അടുത്ത ഓഗസ്‌റ്റോടെ വിചാരണ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ. കേസിന്റെ പേരില്‍ കസേര തെറിച്ച ടി.പി. സെന്‍കുമാര്‍ സുപ്രീംകോടതിവരെ നിയമയുദ്ധം നടത്തി അതേ കസേരയില്‍ തിരിച്ചെത്തുന്നതോടെ ജിഷ വധക്കേസ് വീണ്ടും ചൂടുപിടിക്കുകയാണ്.

ആദ്യ അന്വേഷണസംഘത്തിന്റെ കണ്ടെത്തലുകള്‍

* ഇതാണ് നിങ്ങളെയൊന്നും വീട്ടില്‍ കയറ്റാത്തതെന്ന് കൊലപാതകം നടക്കുന്നതിന് തൊട്ടുമുമ്പ് വാക്കു തര്‍ക്കത്തിനിടെ ജിഷ പറയുന്നത് കേട്ടതായി അയല്‍ക്കാരുടെ സാക്ഷിമൊഴി.

* പ്രതി ഒറ്റയ്ക്കല്ല കൃത്യം നടത്തിയതെന്ന് സംശയമുണര്‍ത്തി ജിഷയുടെ വീട്ടില്‍ അപരിചിതന്റെ വിരലടയാളം

* പ്രതിയുടെ പല്ലിനു വിടവുണ്ടായിരുന്നു

* കൊലപാതകത്തിന് മുമ്പ് ജിഷ ബലാല്‍സംഗത്തിനിരയായി

* കൊല്ലപ്പെടുന്നതിനു മുമ്പ് ജിഷ പുറത്തുപോയ ദൃശ്യങ്ങള്‍ കാമറയില്‍; സാക്ഷിമൊഴികള്‍

* കൊലക്കത്തി കണ്ടെത്തി; രക്തക്കറ ഇല്ല

* പോലീസ് നായ ഓടിയത് അടുത്തുള്ള വീട്ടിലേക്ക്

* നിര്‍മാണത്തൊഴിലാളികള്‍ ഉപയോഗിക്കുന്ന ചെരുപ്പ് ലഭിച്ചു

* ജിഷയുടെ കാമുകനാണ് പ്രതിയെന്ന് ദ്വിഭാഷിയുടെ വെളിപ്പെടുത്തല്‍

* കൊല്ലപ്പെടുന്നതിന്റെ തലേദിവസം ജിഷയുടെ വീട്ടിലേക്ക് കല്ലെറിഞ്ഞു

* ജിഷയുടെ വീടിനു പുറകുവശത്ത് അടുക്കിവച്ചിരുന്ന ഓടിന് ഇടയില്‍നിന്നും ബീഡിയും െലെറ്ററും ലഭിച്ചു

പുതിയ സംഘത്തിന്റെ പൊളിച്ചെഴുത്ത്

* അങ്ങനൊരു മൊഴി ഇല്ല

* കൃത്യം നടത്തിയത് അമീര്‍ ഉള്‍ ഇസ്ലാം, വിരലടയാളം മുമ്പ് എപ്പോഴോ പതിഞ്ഞത്

* തുണിചേര്‍ത്ത് കടിച്ചാല്‍ യഥാര്‍ഥ പല്ലിന്റെ അടയാളമല്ല ദേഹത്ത് പതിയുക. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കടിയേറ്റ പാടിന്റെ സ്വഭാവം വിവരിക്കുന്നതല്ലാതെ കടിച്ചയാളുടെ പല്ലിന്‌വിടവുണ്ടെന്ന് പറയുന്നില്ല.

* ശാസ്ത്രീയമായി തെളിയിക്കാന്‍ സാധിച്ചില്ല

* ഇത്തരമൊരു ക്യാമറാ ദൃശ്യം ഇല്ല. ജിഷയുടെ ആമാശയത്തിലുണ്ടായിരുന്ന ഭക്ഷണം വീട്ടില്‍ നിന്നുതന്നെ കഴിച്ചതാണ്. സാക്ഷിമൊഴി ഇല്ല

* രക്തക്കറ അമീര്‍ ഉള്‍ ഇസ്ലാമിന്റേത്

* വീട്ടിലുള്ളവര്‍ പ്രതിയെ കണ്ടിട്ടില്ല

* ചെരുപ്പ് വാങ്ങിയത് കുറുപ്പംപടിയിലെ കടയില്‍ നിന്നെന്നു കണ്ടെത്തി കടക്കാരന്‍ പ്രതിയെ തിരിച്ചറിഞ്ഞു

* ജിഷയ്ക്ക് അമീറിനെ പരിചയമില്ല

മംഗളം

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Gender | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply