ജാതി കൊലപാതകം വിപണിവല്‍ക്കരിക്കപ്പെട്ടു – രാധിക വെമുല

ജാതി അഭിമാനം സംരക്ഷിക്കാന്‍ സവര്‍ണര്‍ നടപ്പിലാക്കുന്ന ജാതി കൊലപാതകം വിപണിവല്‍ക്കരിക്കപ്പെട്ടു എന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ കേന്ദ്രമന്ത്രിമാരുടെ ഗൂഡാലോചനയുടെ ഭാഗമായി ജാതികൊല ചെയ്യപ്പെട്ട രോഹിത് വെമുലയുടെ ‘അമ്മ രാധിക വെമുല. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ”വെറുപ്പിന്റെ രാഷ്ട്രീയതിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മ” ഉദ്ഘാടനം ചെയ്യുകയായിരുന്നു രാധിക വെമുല. തെലങ്കാനയില്‍ പ്രണയവിവാഹം ചെയ്തതിനാല്‍ പ്രണോയ്ക്കും അമൃതയ്ക്കും സംഭവിച്ചത് എന്താണെന്നു നിങ്ങള്‍ക്കറിയാം. ഒരു ദളിത് കൃസ്ത്യന്‍ ആയതുകൊണ്ടാണ് പ്രണോയ് കൊല്ലപ്പെട്ടത്. അമൃത ഒരു സവര്‍ണ സ്ത്രീ ആണ്. അമൃതയുടെ അച്ഛന്‍ […]

rrജാതി അഭിമാനം സംരക്ഷിക്കാന്‍ സവര്‍ണര്‍ നടപ്പിലാക്കുന്ന ജാതി കൊലപാതകം വിപണിവല്‍ക്കരിക്കപ്പെട്ടു എന്ന് ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയില്‍ കേന്ദ്രമന്ത്രിമാരുടെ ഗൂഡാലോചനയുടെ ഭാഗമായി ജാതികൊല ചെയ്യപ്പെട്ട രോഹിത് വെമുലയുടെ ‘അമ്മ രാധിക വെമുല. എറണാകുളം ഹൈക്കോടതി ജംഗ്ഷനില്‍ ”വെറുപ്പിന്റെ രാഷ്ട്രീയതിനെതിരെ നടന്ന പ്രതിഷേധ കൂട്ടായ്മ” ഉദ്ഘാടനം ചെയ്യുകയായിരുന്നു രാധിക വെമുല.

തെലങ്കാനയില്‍ പ്രണയവിവാഹം ചെയ്തതിനാല്‍ പ്രണോയ്ക്കും അമൃതയ്ക്കും സംഭവിച്ചത് എന്താണെന്നു നിങ്ങള്‍ക്കറിയാം. ഒരു ദളിത് കൃസ്ത്യന്‍ ആയതുകൊണ്ടാണ് പ്രണോയ് കൊല്ലപ്പെട്ടത്. അമൃത ഒരു സവര്‍ണ സ്ത്രീ ആണ്. അമൃതയുടെ അച്ഛന്‍ ഒരു കോടി രൂപ കൊടുത്തിട്ടാണ് പ്രണോയ് എന്ന യുവാവിനെ കൊലപ്പെടുത്തിയത്. ജാതി കൊലപാതകം വിപണി വല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്. അമൃത ഗര്‍ഭിണിയാണ്. ആ കുഞ്ഞിനോട് നമ്മള്‍ എന്തു മറുപടിയാണ് പറയുക?’രാധിക വെമുല ചോദിച്ചു.
രോഹിത് എന്നെ ഏല്പിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തങ്ങളാണ്. ഞാന്‍ നിറവേറ്റിക്കൊണ്ടിരിക്കുന്നത് ആ ഉത്തരവാദിത്തങ്ങളാണ്. നമ്മള്‍ വിദ്വേഷത്തെക്കുറിച്ചു സംസാരിക്കാന്‍ ഒരു യോഗം നടത്തുന്നു എന്നത് തന്നെ സങ്കടകരമാണ്. ഈ വിദ്വേഷത്തിന്റെ ഇരകള്‍ ദളിതരും മുസ്ലീങ്ങളും കൃസ്ത്യാനികളും ഒക്കെയാണ്. നമുക്ക് കൊല്ലുന്ന സംഘടനകള്‍ വേണോ?
ഗൗരി ലങ്കേഷ്, കല്‍ബുര്‍ഗി ഇവരൊന്നും ദളിതര്‍ അല്ല. പ്രൊഫസര്‍ നാഗേശ്വര റാവുവും വരവര റാവുവും ദളിതരല്ല. പക്ഷെ അവരും അപകടത്തിലാണ്. സംഘപരിവാര്‍ ഈ രാജ്യത്തെ ഉടന്‍ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കും. ഈ രാജ്യത്തെ സ്ത്രീകള്‍ പല പ്രശ്‌നങ്ങള്‍ നേരിടുന്നു. സംഘപരിവാര്‍ ഭരണഘടന കത്തിക്കുന്നു. അവര്‍ കോടതിവിധികളെ അംഗീകരിക്കുന്നില്ല.കേരളത്തില്‍ ശബരിമലയില്‍ തന്നെ സംഭവിക്കുന്നത് എന്താണെന്ന് നോക്കൂ. സുപ്രീം കോടതി യുവതീപ്രവേശനം അനുവദിച്ചെങ്കിലും ബിജെപി ആര്‍എസ്എസ് ഗുണ്ടകള്‍ അവരെ പിന്തുടര്‍ന്ന് ആക്രമിക്കുകയാണ്. അയ്യപ്പനാണോ സ്ത്രീപ്രവേശനം തടയുന്നത്? 2500 വര്‍ഷം മുമ്പ് ഗൗതമ ബുദ്ധന്‍ ബിക്കുസംഘങ്ങളിലേക്ക് സ്ത്രീകളെ അനുവദിച്ചു. പക്ഷേ 2018ല്‍ അവര്‍ സ്ത്രീകളെ ക്ഷേത്രത്തില്‍ നിന്ന് തടയുകയാണ്. സ്ത്രീകള്‍ പ്രവേശിച്ചാല്‍ ക്ഷേത്രം മലിനമാകും എന്നു പറയുന്നു. അത്രമാത്രം മാലിന്യമാണെങ്കില്‍ സ്ത്രീകള്‍ പ്രസവിക്കുന്നില്ല എന്ന് തീരുമാനിച്ചാല്‍ യോഗത്തിന് എന്ത് സംഭവിക്കും? ‘ രാധിക വെമുല ചോദിച്ചു.

പരിപാടിയില്‍ ജന. കണ്‍വീനര്‍ ടി എം മുജീബ് റഹ്മാന്‍ അധ്യക്ഷത വഹിച്ചു. കെ കെ ബാബുരാജ്, കമല്‍ സി നജ്മല്‍, അലീന ആകാശമിഠായി, നാസര്‍ മാലിക്ക്, വി പ്രഭാകരന്‍, അസ്മ നസ്‌റിന്‍, ഷാഹു അമ്പലത്ത്, മുഹമ്മദ് മിറാഷ് എന്നിവര്‍ പ്രസംഗിച്ചു. രാഷ്ട്രീയ നേതാക്കളായ അനു ചാക്കോ (ആര്‍ജെഡി), ഷെമീര്‍ മാഞ്ഞാലി (എസ്ഡിപിഐ), ജ്യോതിവാസ് പറവൂര്‍, വിഎം അലിയാര്‍ (പിഡിപി), കെഎംഎ ജലീല്‍ (ഐഎന്‍എല്‍), സിജികുമാര്‍ (ബിഎസ്പി),
വി എം ഫൈസല്‍, ഷിയാസ് ബിന്‍ ഫരീദ്, മൃദുല ഭവാനി, എന്‍ എ നജീബ് സംസാരിച്ചു.

 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply