ജാതിമതില്‍ : പോലീസ് അതിക്രമത്തിനെതിരെ 4ന് ദലിത് ആത്മാഭിമാനം കണ്‍വെന്‍ഷന്‍

എറണാകുളം ജില്ലയിലെ വടയമ്പാടിയില്‍ ദലിതര്‍ ഉപയോഗിച്ചുവന്നിരുന്ന പൊതുസ്ഥലം സംരക്ഷിക്കാന്‍ സത്യാഗ്രഹം നടത്തിവരുന്ന സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും, സമരപന്തല്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തിനെതിരെ ഫ്രെബുവരി 4 ഞായറാഴ്ച രാവിലെ 10-ന് എറണാകുളം വടയമ്പാടിയില്‍ ദലിത് – ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.  സ്ഥലവാസികളായ ദലിതര്‍ നൂറ്റാണ്ടുകളായി പൊതുസ്ഥലമായി ഉപയോഗിച്ചുപോരുകയും, അവരുടെ ആരാധനാസ്ഥലമുണ്ടായിരുന്ന ഒരു ഏക്കര്‍ സ്ഥലം എന്‍.എസ്.എസിന് രഹസ്യമായി പട്ടയം അനുവദിക്കുകയും, എന്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലും പരിസരത്തും ദലിതര്‍ പ്രവേശിക്കാതിരിക്കാനും ഭൂമി സ്വകാര്യസ്വത്താക്കാനും ജാതിമതില്‍ പണിയുകയുണ്ടായി. കഴിഞ്ഞ ഡോ. അംബേദ്കര്‍ […]

DDD

എറണാകുളം ജില്ലയിലെ വടയമ്പാടിയില്‍ ദലിതര്‍ ഉപയോഗിച്ചുവന്നിരുന്ന പൊതുസ്ഥലം സംരക്ഷിക്കാന്‍ സത്യാഗ്രഹം നടത്തിവരുന്ന സമരസമിതി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യുകയും, സമരപന്തല്‍ തകര്‍ക്കുകയും ചെയ്ത സംഭവത്തിനെതിരെ ഫ്രെബുവരി 4 ഞായറാഴ്ച രാവിലെ 10-ന് എറണാകുളം വടയമ്പാടിയില്‍ ദലിത് – ആത്മാഭിമാന കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുന്നു.  സ്ഥലവാസികളായ ദലിതര്‍ നൂറ്റാണ്ടുകളായി പൊതുസ്ഥലമായി ഉപയോഗിച്ചുപോരുകയും, അവരുടെ ആരാധനാസ്ഥലമുണ്ടായിരുന്ന ഒരു ഏക്കര്‍ സ്ഥലം എന്‍.എസ്.എസിന് രഹസ്യമായി പട്ടയം അനുവദിക്കുകയും, എന്‍.എസ്.എസിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തിലും പരിസരത്തും ദലിതര്‍ പ്രവേശിക്കാതിരിക്കാനും ഭൂമി സ്വകാര്യസ്വത്താക്കാനും ജാതിമതില്‍ പണിയുകയുണ്ടായി. കഴിഞ്ഞ ഡോ. അംബേദ്കര്‍ ദിനത്തില്‍ ദലിതര്‍ സംഘടിതമായി നടത്തിയിരുന്ന ആത്മാഭിമാനറാലിയുടെ ഭാഗമായി ജാതിമതില്‍ പൊളിച്ചുമാറ്റുകയും, ഭൂമിയില്‍ അവകാശം സ്ഥാപിക്കാന്‍ സമാധാനപരമായി സത്യാഗ്രഹസമരം തുടരുകയുമായിരുന്നു. പ്രശ്‌നം ന്യായമാണെന്ന് കണ്ടെത്തി മൈതാനം പൊതുസ്ഥലമാണെന്ന തീരുമാനത്തിലെത്തുകയും തദ്ദേശവാസികളായ ദലിതരും നാട്ടുകാരും വീണ്ടും ഉപയോഗിച്ചുവരികയുമായിരുന്നു. തല്‍സ്ഥിതി തുടരാന്‍ ജില്ലാ അധികൃതര്‍ തീരുമാനിക്കുകയും, നിയമവിരുദ്ധമായി നല്‍കിയ പട്ടയം റദ്ദാക്കാനുള്ള നിയമ നടപടി സമരസമിതി തുടരുകയുമായിരുന്നു. എന്നാല്‍ എന്‍.എസ്സ്.എസ്സിന്റെ നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ ഉത്സവം നടക്കുകയാണെന്ന കാരണം പറഞ്ഞ് പോലീസ് മൈതാനത്തിന്റെ സമീപം കെട്ടിയ സമരപന്തല്‍ പൊളിച്ചുമാറ്റുകയും, സമരസമിതി പ്രവര്‍ത്തകരെയും മാധ്യമപ്രവര്‍ത്തകരെയും മാവോയിസ്റ്റുകള്‍ എന്ന കുറ്റം ആരോപിച്ച് ജയിലിലടക്കുകയും ചെയ്തു.
തുടര്‍ന്ന് നടന്നുകൊണ്ടിരുന്ന പ്രതിഷേധ പരപാടിയുടെ ഭാഗമായി കെ.പി.എം.എസ്. പ്രാദേശിക ശാഖാ ഓഫീസ് പ്രവര്‍ത്തിക്കുന്ന പുറമ്പോക്ക് ഭൂമിയില്‍ കെട്ടിയ സമരപന്തലും പോലീസ് പൊളിച്ചുനീക്കി. എന്‍.എസ്.എസ് സ്വാധീനമുപയോഗിച്ച് ജില്ലാ പോലീസ് നടത്തുന്ന പോലീസ് അതിക്രമത്തിനെതിരെയാണ് സംസ്ഥാനതലത്തില്‍ ദലിത് ആത്മാഭിമാന പ്രക്ഷോഭം ആരംഭിക്കാന്‍ സമരസമിതി തീരുമാനിച്ചത്. ജില്ലാ ഭരണകൂടം ഇടപെട്ട് നിയമാനുസൃതം പ്രശ്‌നപരിഹാരത്തിലേക്ക് നീങ്ങികൊണ്ടിരുന്നപ്പോള്‍ പോലീസ് ഭീകരത സൃഷ്ടിച്ച് പൊതുസ്ഥലം എന്‍.എസ്.എസ്. എന്ന സ്വകാര്യസംഘടന കയ്യടക്കാന്‍ നടക്കുന്ന നീക്കം ജനാധിപത്യവിരുദ്ധമാണ്. ഈ നിയമലംഘനത്തിനു കൂട്ടു നില്‍ക്കു്‌നന ീസിനെ പിന്‍വലിച്ച് സമാധാനപരമായ അന്തരീക്ഷം സൃഷ്ടിക്കാന്‍ ആഭ്യന്തരവകുപ്പ് ഉടനടി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കണ്‍വെന്‍ഷന്‍ നടക്കുന്നത്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply