ജാതികോളനികള്‍ ഇല്ലാതാക്കുക: ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍

ജാതികോളനികള്‍ ഇല്ലാതാക്കണമെന്നും മണ്ണില്‍ പണിയെടുക്കുന്ന ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ‘ചലോ തിരുവനന്തപുരം’ റാലി സംഘടിപ്പിക്കുമെന്ന് തൃശൂരില്‍ നടന്ന ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. ഭൂമി, അധികാരം, പാര്‍പ്പിടം, തുല്യനീതി എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഒക്‌ടോബര്‍ 15, 16 തീയതികളില്‍ നടന്ന കണ്‍വെന്‍ഷന്‍ ഗുജറാത്തിലെ ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ വച്ച് ജിഗ്‌നേഷ് മേവാനിയാണ് ‘ചലോ തിരുവനന്തപുരം’ സമരപ്രഖ്യാപനം നടത്തിയത്. കേരളത്തിലെ അമ്പതിനായിരത്തോളം വരുന്ന കോളനികള്‍ ജാതിവിവേചനത്തിന്റെ സവിശേഷ […]

jigജാതികോളനികള്‍ ഇല്ലാതാക്കണമെന്നും മണ്ണില്‍ പണിയെടുക്കുന്ന ദളിത്-ആദിവാസി ജനവിഭാഗങ്ങള്‍ക്ക് അഞ്ചേക്കര്‍ ഭൂമി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ‘ചലോ തിരുവനന്തപുരം’ റാലി സംഘടിപ്പിക്കുമെന്ന് തൃശൂരില്‍ നടന്ന ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍ പ്രഖ്യാപിച്ചു. ഭൂമി, അധികാരം, പാര്‍പ്പിടം, തുല്യനീതി എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി ഒക്‌ടോബര്‍ 15, 16 തീയതികളില്‍ നടന്ന കണ്‍വെന്‍ഷന്‍ ഗുജറാത്തിലെ ദളിത് സമരനായകന്‍ ജിഗ്‌നേഷ് മേവാനി ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന വേദിയില്‍ വച്ച് ജിഗ്‌നേഷ് മേവാനിയാണ് ‘ചലോ തിരുവനന്തപുരം’ സമരപ്രഖ്യാപനം നടത്തിയത്.
കേരളത്തിലെ അമ്പതിനായിരത്തോളം വരുന്ന കോളനികള്‍ ജാതിവിവേചനത്തിന്റെ സവിശേഷ രൂപമായി മാറിക്കഴിഞ്ഞിട്ടുണ്ട്. രണ്ടര ലക്ഷത്തോളം വരുന്ന ഭൂരഹിതരായ ആദിവാസി, ദളിത്, ന്യൂനപക്ഷ കുടുംബങ്ങളെയും മറ്റ് പാര്‍ശ്വവത്കൃത ജനവിഭാഗങ്ങളെയും മൂന്ന് സെന്റിലും കോളനികളിലും തളച്ചിടാനുള്ള ഇടതുസര്‍ക്കാറിന്റെ തീരുമാനം ജാതിവിവേചനത്തിന്റെ കോളനിഘടന വ്യാപിപ്പിക്കുന്നതാണ്. ഈ കോളനിവത്കരണം അവസാനിപ്പിക്കുന്നതിന് വേണ്ടിയാണ് മൂന്ന് സെന്റ് കോളനികളല്ല; കൃഷിഭൂമിയാണ് വേണ്ടതെന്ന് പ്രഖ്യാപിച്ച് സമരരംഗത്തിറങ്ങുന്നതിന് ഭൂ അധികാര പ്രഖ്യാപന കണ്‍വെന്‍ഷന്‍ തീരുമാനിച്ചിരിക്കുന്നത്. ദേശീയതലത്തില്‍ സവര്‍ണ്ണാധികാരത്തിനും വിവേചനത്തിനുമെതിരെ ഉയരുന്ന പ്രക്ഷോഭങ്ങളില്‍ കേരളത്തില്‍നിന്നും പങ്കാളിത്തം ഉറപ്പാക്കാനും കണ്‍വെന്‍ഷന്‍ തീരുമാനിച്ചു. ‘ചലോ ഉന’, ‘ചലോ ഉടുപ്പി’ പ്രക്ഷോഭങ്ങള്‍ക്ക് ശേഷം ‘ചലോ തിരുവനന്തപുരം’ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കേരളത്തില്‍ എത്തിച്ചേരുമെന്ന് ജിഗ്‌നേഷ് മേവാനി കണ്‍വെന്‍ഷനില്‍ വച്ച് പ്രഖ്യാപിക്കുകയുണ്ടായി. ‘ചലോ തിരുവനന്തപുരം’ റാലിയും തുടര്‍ പ്രക്ഷോഭങ്ങളും പ്രഖ്യാപിക്കുന്നതിനായി ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന മഹാസമ്മേളനം 2017 ജനുവരി 26ന് സംഘടിപ്പിക്കുന്നതാണ്. മുത്തങ്ങ, അരിപ്പ, ചെങ്ങറ ഭൂസമരങ്ങള്‍ സംഗമിക്കുന്ന ഒരു വേദിയില്‍ വച്ചാണ് സമ്മേളനം നടത്തുന്നത്.  സമ്മേളന സ്ഥലവും മറ്റ് പരിപാടികളും തീരുമാനിക്കുന്നതിനായി ആദിവാസി-ദളിത് ഭൂസമരങ്ങളുടെയും മറ്റു സംഘടനകളുടെയും വിപുലീകൃത യോഗം നവംബര്‍ 6ന് എറണാകുളം കെ.എസ്.ഇ.ബി ഹാളില്‍ വച്ച് വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചു.
ഒക്‌ടോബര്‍ 15ന് തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ വച്ച് നടന്ന ആദിവാസി-ദളിത്-അംബേദ്കറൈറ്റ്‌സ് നേതൃസംഗമത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. ‘ചലോ തിരുവനന്തപുരം’ സമരപ്രഖ്യാപന പ്രമേയം ഈ വേദിയില്‍ വച്ച് ജിഗ്‌നേഷ് മേവാനി അവതരിപ്പിക്കുകയും സംഗമം അത് അംഗീകരിക്കുകയും ചെയ്തു. കേരളത്തിലെ എയ്ഡഡ് വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാര്‍ ശമ്പളം പറ്റുന്ന രണ്ട് ലക്ഷം അദ്ധ്യാപക-അനദ്ധ്യാപക ജീവനക്കാരില്‍ എസ്.സി, എസ്.ടി വിഭാഗത്തില്‍ നിന്ന് 684 പേര്‍ മാത്രമാണുള്ളത് എന്നതിനാല്‍ ഈ അനീതി അവസാനിപ്പിച്ച് സ്‌പെഷ്യല്‍ റിക്രൂട്ട്‌മെന്റ് വഴി ഇരുപതിനായിരം പേരെ നിയമിക്കണമെന്ന് കണ്‍വെന്‍ഷന്‍ പ്രമേയം വഴി ആവശ്യപ്പെട്ടു. ഒ.പി. രവീന്ദ്രന്‍ പ്രമേയം അവതരിപ്പിച്ചു. കേന്ദ്ര ആസൂത്രണ കമ്മീഷന്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചതിനെ തുടര്‍ന്ന് എസ്.സി-എസ്.ടി ഫണ്ട് വിനിയോഗം ഇല്ലാതാക്കാനുള്ള നീക്കം നടക്കുന്നതില്‍ കണ്‍വെന്‍ഷന്‍ പ്രതിഷേധം രേഖപ്പെടുത്തി. ജനസംഖ്യാനുപാതികമായി ഫണ്ട് അനുവദിക്കാന്‍ നീതിആയോഗ് വഴി വ്യവസ്ഥ ചെയ്യണമെന്ന് കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. യു.പി. അനില്‍ നാഗന്‍ പ്രമേയം അവതരിപ്പിച്ചു.
ഒക്‌ടോബര്‍ 16ന് സി.എം.എസ് സ്‌കൂളില്‍ നടന്ന സെമിനാറില്‍ ‘ഭൂ ഉടമസ്ഥത, അധികാരം, വിഭവാധികാരത്തിന്റെ പ്രശ്‌നങ്ങള്‍’, ‘പെസ-വനാവകാശ നിയമവും ഭൂമി ഏറ്റെടുക്കുന്നതിനുള്ള നിയമനിര്‍മ്മാണത്തിന്റെ സാദ്ധ്യതകളും’ എന്നീ വിഷയങ്ങളില്‍ ചര്‍ച്ച നടന്നു. സണ്ണി.എം. കപിക്കാട്, സി.ആര്‍. ബിജോയ്, രൂപേഷ് കുമാര്‍, രേഖാരാജ്, അജയകുമാര്‍, മായ പ്രമോദ് തുടങ്ങിയവര്‍ സംസാരിച്ചു.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Dalit | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply