ജാതികാര്‍ഡ്‌ ഉപേക്ഷിച്ച്‌ മോദി

ഹിന്ദുത്വം, വികസനം, ജാതി. ഈ മൂന്നു കാര്‍ഡുകളാണല്ലോ ലോകസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നരേന്ദ്രമോദി ഭംഗിയായി ഉപയോഗിച്ചത്‌. അതില്‍ ഹിന്ദുത്വവും ജാതിയും താനെങ്ങനെയാണ്‌ ഉപയോഗിക്കാന്‍ പോകുന്നതെന്ന്‌ അദ്ദേഹം മന്ത്രിസഭാ രൂപീകരണത്തില്‍ തന്നെ തെളിയിച്ചിരിക്കുന്നു. 46 അംഗ മന്ത്രിസഭയില്‍ രണ്ടു പേര്‍ മാത്രമാണ്‌ അഹിന്ദുക്കള്‍ ഉള്ളത്‌ എന്നതില്‍ നിന്ന്‌ അദ്ദേഹത്തിന്റെ ഹിന്ദുത്വം മറയില്ലാതെ പുറത്തുവന്നിരിക്കുന്നു. കൂടുതല്‍ വിശദീകരണം അതിനാവശ്യമില്ല. പ്രചാരണത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോഴായിരുന്നു താന്‍ പിന്നോക്ക ജാതിക്കാരനാണെന്ന കാര്‍ഡ്‌ മോദി പുറത്തെടുത്തത്‌. വളരെ ആസൂത്രിതമായിതന്നെ പ്രസ്‌തുത കാര്‍ഡ്‌ വിജയകരമായി ഉപയോഗിക്കാന്‍ […]

download4ഹിന്ദുത്വം, വികസനം, ജാതി. ഈ മൂന്നു കാര്‍ഡുകളാണല്ലോ ലോകസഭാ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി നരേന്ദ്രമോദി ഭംഗിയായി ഉപയോഗിച്ചത്‌. അതില്‍ ഹിന്ദുത്വവും ജാതിയും താനെങ്ങനെയാണ്‌ ഉപയോഗിക്കാന്‍ പോകുന്നതെന്ന്‌ അദ്ദേഹം മന്ത്രിസഭാ രൂപീകരണത്തില്‍ തന്നെ തെളിയിച്ചിരിക്കുന്നു. 46 അംഗ മന്ത്രിസഭയില്‍ രണ്ടു പേര്‍ മാത്രമാണ്‌ അഹിന്ദുക്കള്‍ ഉള്ളത്‌ എന്നതില്‍ നിന്ന്‌ അദ്ദേഹത്തിന്റെ ഹിന്ദുത്വം മറയില്ലാതെ പുറത്തുവന്നിരിക്കുന്നു. കൂടുതല്‍ വിശദീകരണം അതിനാവശ്യമില്ല.
പ്രചാരണത്തിന്റെ ഒരുഘട്ടം കഴിഞ്ഞപ്പോഴായിരുന്നു താന്‍ പിന്നോക്ക ജാതിക്കാരനാണെന്ന കാര്‍ഡ്‌ മോദി പുറത്തെടുത്തത്‌. വളരെ ആസൂത്രിതമായിതന്നെ പ്രസ്‌തുത കാര്‍ഡ്‌ വിജയകരമായി ഉപയോഗിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. തെരഞ്ഞെടുപ്പില്‍ ചരിത്രവിജയവും നേടി.
എന്നാല്‍ മന്ത്രിസഭാ രൂപീകരണത്തില്‍ പിന്നോക്ക – ദളിത്‌ വിഭാഗങ്ങള്‍ക്കായിരിക്കും കൂടുതല്‍ പ്രാതിനിധ്യം എന്നു പ്രതീക്ഷിച്ചവര്‍ക്ക്‌ തെറ്റി. സവര്‍ണ്ണവിഭാഗങ്ങള്‍ക്കുതന്നെയാണ്‌ മോദി മന്ത്രിസഭയില്‍ ആധിപത്യം. എണ്ണത്തില്‍ മാത്രമല്ല, പ്രധാന വകുപ്പുകളുടെ കാര്യത്തിലും അങ്ങനെതന്നെ. ആകെയുള്ള 46ല്‍ 20ഉം സവര്‍ണ്ണര്‍ തന്നെ. പിന്നോക്കക്കാരില്‍ നിന്ന്‌ 13ഉം ആദിവാസി വിഭാഗങ്ങളില്‍നിന്ന്‌ ആറും ദളിതുകളില്‍നിന്ന്‌ മൂന്നും പേരാണ്‌ മന്ത്രിസഭയിലുള്ളത്‌. ആദിവാസി വിഭാഗങ്ങളെ സംബന്ധിച്ചിടത്തോളം ഇത്‌ ഭേദപ്പെട്ട പ്രാതിനിധ്യമാണെങ്കിലും മറ്റു വിഭാഗങ്ങള്‍ക്ക്‌ ജനസംഖ്യാനുപാതികമായ പ്രാതിനിധ്യത്തിന്റെ അടുത്തുപോലുമില്ല. ഇന്ത്യയുടെ ജനസംഖ്യയില്‍ 15 ശതമാനത്തിനു മുകളിലാണ്‌ ദളിതര്‍ എന്നോര്‍ക്കുക.
കാമ്പിനറ്റ്‌ മന്ത്രിമാരുടെ കണക്കുനോക്കുക. 24ല്‍ 12ഉം സവര്‍ണ്ണര്‍. പ്രധാന വകുപ്പുകളില്‍ കൂടുതലും അവരുടെ കയ്യില്‍. കാമ്പിനറ്റ്‌ മന്ത്രിമാരില്‍ പിന്നോക്കക്കാര്‍ അഞ്ചും ദളിതുകള്‍ രണ്ടും ആദിവാസികള്‍ ഒന്നുമാണുള്ളത്‌. സഹമന്ത്രിമാരില്‍ സവര്‍ണ്ണര്‍ 5, പിന്നോക്കം 4, ആദിവാസി 1 എന്നിങ്ങനെയാണ്‌ പ്രാതിനിധ്യം. സംസ്ഥാനമന്ത്രിമാരില്‍ ചിത്രം മാറുന്നു. പിന്നോക്കക്കാര്‍ നാലും ആദിവാസികള്‍ നാലുമുള്ളപ്പോള്‍ സവര്‍ണ്ണരുടെ എണ്ണം മൂന്നാണ്‌. മോദിയുടെ ജാതി കാര്‍ഡിന്റെ കാപട്യമല്ലാതെ മറ്റെന്താണ്‌ ഈ കണക്കുകള്‍.
മറുവശത്ത്‌ കാമ്പിനറ്റ്‌ റാങ്കുള്ള സ്‌ത്രീകളുടെ എണ്ണം 25 ശതമാനമാണെന്നത്‌ റെക്കോര്‍ഡാണ്‌. 24ല്‍ ആറുപേര്‍. മൊത്തം പക്ഷെ ഏഴുപേര്‍ മാത്രമേ സ്‌ത്രീകളുള്ളു. മന്ത്രിസഭയിലെ ഉത്തരേന്ത്യന്‍ ആധിപത്യത്തിന്റെ കണക്കുകള്‍ വളരെ വ്യക്തമാണല്ലോ. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: uncategorized | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply