ജലയുദ്ധത്തിലെ രാഷ്ട്രീയം

ഇനിയത്തെ യുദ്ധങ്ങള്‍ കുടിവെള്ളത്തിനുവേണ്ടി എന്നു പറയാറുണ്ട്. സ്വാഭാവികമായും ഉദ്ദേശിക്കപ്പെടുന്നത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. എന്നാലിതാ ഇവിടെ ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ തമ്മിലാണ് ജലയുദ്ധങ്ങള്‍ നടക്കുന്നത്. മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളവും തമിഴ് നാടുമായുള്ള യുദ്ധം എപ്പോള്‍ വേണമെങ്കിലും ശക്തമാകാം. ഇപ്പോഴിതാ കാവേരിയിലെ വെള്ളമാണ് തിളക്കുന്നത്. കര്‍ണ്ണാടകയും തമിഴ്‌നാടും ശത്രുരാജ്യങ്ങളെപോലെ ഏറ്റുമുട്ടുന്നു. ഭരണാധികാരികള്‍ നിസ്സഹായരാകുന്ന അവസ്ഥ. അത്സമയം ഈ സംഭവങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന രാഷ്ട്രീയയാഥാര്‍ത്ഥ്യം നാം കാണുന്നില്ല. ഇത്രയേയുള്ളു കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ദേശീയത എന്നതാണത്. ദേശീയതയുടെ പേരില്‍ ഫാസിസ്റ്റ് ശക്തികള്‍ ചോരക്കളികള്‍ നടത്തുമ്പോഴാണ് […]

banഇനിയത്തെ യുദ്ധങ്ങള്‍ കുടിവെള്ളത്തിനുവേണ്ടി എന്നു പറയാറുണ്ട്. സ്വാഭാവികമായും ഉദ്ദേശിക്കപ്പെടുന്നത് രാഷ്ട്രങ്ങള്‍ തമ്മിലുള്ള യുദ്ധമാണ്. എന്നാലിതാ ഇവിടെ ഇന്ത്യയില്‍ സംസ്ഥാനങ്ങള്‍ തമ്മിലാണ് ജലയുദ്ധങ്ങള്‍ നടക്കുന്നത്. മുല്ലപ്പെരിയാറിന്റെ പേരില്‍ കേരളവും തമിഴ് നാടുമായുള്ള യുദ്ധം എപ്പോള്‍ വേണമെങ്കിലും ശക്തമാകാം. ഇപ്പോഴിതാ കാവേരിയിലെ വെള്ളമാണ് തിളക്കുന്നത്. കര്‍ണ്ണാടകയും തമിഴ്‌നാടും ശത്രുരാജ്യങ്ങളെപോലെ ഏറ്റുമുട്ടുന്നു. ഭരണാധികാരികള്‍ നിസ്സഹായരാകുന്ന അവസ്ഥ. അത്സമയം ഈ സംഭവങ്ങള്‍ക്കുള്ളില്‍ മറഞ്ഞിരിക്കുന്ന രാഷ്ട്രീയയാഥാര്‍ത്ഥ്യം നാം കാണുന്നില്ല. ഇത്രയേയുള്ളു കൊട്ടിഘോഷിക്കപ്പെടുന്ന നമ്മുടെ ദേശീയത എന്നതാണത്. ദേശീയതയുടെ പേരില്‍ ഫാസിസ്റ്റ് ശക്തികള്‍ ചോരക്കളികള്‍ നടത്തുമ്പോഴാണ് അവയല്ലാം നിഷ്പ്രഭമാക്കി ഈ യാഥാര്‍ത്ഥ്യം കൂടുതല്‍ കൂടുതല്‍ പ്രകടമാകുന്നത്.
തമിഴ്‌നാടിന് കാവേരി നദീജലം വിട്ടുകൊടുക്കാനുള്ള ഉത്തരവിനെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹരജിയില്‍ സുപ്രിം കോടതിയില്‍ നിന്ന് അനുകൂല വിധിയുണ്ടാവത്തതിനെ തുടര്‍ന്നാണ് കര്‍ണാടകയില്‍ തമിഴര്‍ക്കെതിരായ കലാപം ശക്തമായിരിക്കുന്നത്. ബംഗളൂരുവില്‍ തമിഴ്‌നാട് സ്വദേശിയുടെ ഉടമസ്ഥതയിലുള്ള 40 ഓളം ബസുകള്‍ക്ക് പ്രക്ഷോഭകര്‍ തീയിട്ടു. നഗരത്തിലെ തമിഴ്‌നാട് സ്വദേശികളുടെ സ്ഥാപനങ്ങള്‍ക്കു നേരെയും തമിഴ്‌നാട് രജിസ്‌ട്രേഷന്‍ വാഹനങ്ങള്‍ക്ക് നേരെയും  ആക്രമണമുണ്ടായി.  അക്രമം പടര്‍ന്നതിനെ തുടര്‍ന്ന് ബംഗളൂരുവിലും മറ്റു സംഘര്‍പ്രദേശങ്ങളിലും കേന്ദ്രസേനയെ വിന്യസിച്ചിരി്ക്കുകയാണ്. സംഘര്‍ഷങ്ങളെ തുടര്‍ന്ന് ബംഗളൂരു നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ചരിത്രത്തിലാദ്യമായി ബംഗളൂരുവില്‍ ഐ.ടി മേഖലയുടെ പ്രവര്‍ത്തനം തടസ്സപ്പെട്ടിരുന്നു.  രണ്ടായിരത്തോളം സംഘടനകളായിരുന്നു ബന്ദിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തത്തെിയിരുന്നത്.  ബംഗളൂരുവില്‍ തമിഴ്‌നാട്ടുകാര്‍ കൂടുതലായി താമസിക്കുന്ന ഇന്ദിരാ നഗര്‍, കെആര്‍ നഗര്‍, പ്രകാശ് നഗര്‍, ഫ്രാസെര്‍ ടൗണ്‍, ആര്‍ടി നഗര്‍, താനാരി റോഡ്, ഹെഗ്‌ഡെ നഗര്‍, ശ്രീരാംപുര, ഖലാസി പാളയം എന്നിവിടങ്ങളില്‍ കൂടുതല്‍ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. മെട്രോ, ബസ് സര്‍വീസുകള്‍ റദ്ദാക്കുകയും ബംഗളൂരുമൈസൂരു റോഡ് അടച്ചിടുകയും ചെയ്തു. കെ.എസ്.ആര്‍.ടി.സി ബെംഗളൂരില്‍ നിന്ന് സേലം വഴി കേരളത്തിലേക്കുള്ള ബസ് സര്‍വീസുകള്‍ റദ്ദാക്കി. ഓണം പ്രമാണിച്ച് നാട്ടിലെത്താനുള്ള മലയാളികളുടെ മോഹങ്ങളും പ്രതിസന്ധിയിലായി.
തമിഴ്‌നാടിന് ദിവസേന വിട്ടുനല്‍കേണ്ട വെള്ളത്തിന്റെ അളവില്‍ ചെറിയതോതില്‍ ഇളവുനല്‍കിയെങ്കിലും നേരത്തെ പറഞ്ഞതിനേക്കാള്‍ കൂടുതല്‍ ദിവസം ജലം നല്‍കണമെന്ന കോടതി ഉത്തരവാണ് കലാപത്തിനു കാരണമാായത്. നേരത്തെയുള്ള ഉത്തരവ് നടപ്പാക്കുന്നതിനെതിരായ കര്‍ണടാക നിലപാടിനെ കോടതി രൂക്ഷമായി വിമര്‍ശിച്ചു. ഇപ്പോഴുള്ള വിധി കര്‍ണാടകയിലെ ജലദൗര്‍ലഭ്യത്തെ മാനിച്ചാണെന്നും സംസ്ഥാത്തെ ക്രമസമാധാന തകര്‍ച്ച പരിഗണിച്ചല്ലെന്നും കോടതി വ്യക്തമാക്കി.
വൈകാരികാവേശത്തില്‍ കന്നഡക്കാരേക്കാള്‍ ഒട്ടും മോശമല്ലല്ലോ തമിഴരും. ചെന്നൈയടക്കം തമിഴ്‌നാടിന്റെ പല ഭാഗത്തും പ്രതികരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. അവിടെയുള്ള കന്നഡക്കാരെല്ലാം ഭയചകിതരാണ്.
ഈ വിഷയത്തിനു അത്രപെട്ടന്നൊന്നും പരിഹാരമുണ്ടാകില്ല. പട്ടാള നടപടികള്‍ കൊണ്ടോ ഇന്ത്യന്‍ ദേശീയതയെകുറിച്ചുള്ള ഘോരഘോര പ്രസംഗങ്ങള്‍ കൊണ്ടോ പരിഹരിക്കാവുന്നതല്ല ഇന്ത്യയിലെ വിവിധ ജനവിഭാഗങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍. ആധുനികകാലത്ത് രാഷ്ട്ര അടിത്തറയുടെ ഏകകമായി മാറിയിട്ടുള്ളത് ഭാഷയാണല്ലോ. സത്യത്തില്‍ ഭാഷാപരമായി വിവിധ ദേശീയജനവിഭാഗങ്ങളാണ് ഇനി്ത്യയിലെ സംസ്ഥാനങ്ങള്‍. അതെ, വിഷയം ഇന്ത്യയുടെ വൈവിധ്യമാണ്. ഈ വൈവിധ്യങ്ങളെല്ലാം പരിഗണി്ക്കുന്ന ഭരണസംവിധാനമാണ് വേണ്ടത്. അതായത് അക്ഷരാര്‍ത്ഥത്തില്‍ ഫെഡറല്‍. എന്നാല്‍ ഇവിടെ നിലനില്‍്ക്കുന്നത് ആ പേരില്‍ കേന്ദ്രീകൃതമായ സംവിധാനമാണ്. അതാണ് ഉടച്ചുവാര്‍്‌ക്കേണ്ടത്. അത് എല്ലാ സംസ്ഥാനത്തിന്റേയും ആവശ്യമാണ് താനും. പല രീതികളില്‍ അതു പുറത്തുവരുന്നു. രാജ്യരക്ഷ, വിദേശകാര്യം പോലുള്ള വകുപ്പുകള്‍ മാത്രം കേന്ദ്രം കയ്യാളുകയും മറ്റു വകുപ്പുകള്‍ സംസ്ഥാനങ്ങള്‍ക്ക് കൊടുക്കുകയുമാണ് ചെയ്യേണ്ടത്. അത്തരത്തില്‍ സ്വയം ഭരണാവകാശമുള്ള സംസ്ഥാനങ്ങളുടെ സമുച്ചയമായിരിക്കണം ഇന്ത്യ. സത്യത്തില്‍ സ്വാതന്ത്ര്യത്തിനു മുമ്പ് കോണ്‍ഗ്രസ്സിനും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഈ നിലപാടുണ്ടായിരുന്നു. പ്രദേശങ്ങളുടെ അടിസ്ഥാനത്തില്‍ ഗാന്ധിജി കോണ്‍ഗ്രസ്സിനെ പുനസംഘടിപ്പിച്ചതും 17 ദേശീയതകളുടെ സമുച്ചയമായാണ് ഇന്ത്യ എന്ന് കമ്യൂണിസ്റ്റുകാര്‍ പറഞ്ഞതും ആ നിലപാടിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ സ്വാതന്ത്ര്യം നേടിയ ശേഷം ബലം പ്രയോഗിച്ചായിരുന്നു സംസ്ഥാനങ്ങളെ കൂട്ടിചേര്‍ത്തത്. സ്വയംനിര്‍ണ്ണയാവകാശം പോലും ഉയര്‍ത്തിപിടിച്ചിരുന്ന കമ്യൂണിസ്റ്റ് പാര്‍്ട്ടിയും ആ നിലപാട് കൈയ്യൊഴിഞ്ഞു. കേരളം മലയാളികളുടെ മാതൃഭൂമിയാണെന്നു പറഞ്ഞ ഇ എം എസും വാക്കുമാറി. അങ്ങനെയാണ് കേന്ദ്രീകൃതമായ ഇന്നത്തെ ഭരണസംവിധാനം നടപ്പായത്. അധികം താമസിയാതെ ഇതിനെതിരെ പല സംസ്ഥാനങ്ങളിലും കലാപങ്ങള്‍ നടന്നു. പലയിടത്തും പ്രാദേശിക കക്ഷികള്‍ ശക്തമായി. അനന്തമായ വൈവിധ്യങ്ങള്‍ക്കുമീതെ കേന്ദ്രീകൃതമായ നിയമങ്ങള്‍ അടിച്ചേല്‍്പ്പിക്കുന്നതിന്റെ ദുരന്തങ്ങളാണ് ഇന്ത്യയിലെ പല സംസ്ഥാനങ്ങളും ഇന്നനുഭവിക്കുന്നത്. അതിന്റെ പ്രതികരണങ്ങള്‍ പല രീതിയില്‍ പുറത്തുവരും. ചിലപ്പോഴതിന് വെള്ളത്തിന്റെ രൂപമാകുമെന്നു മാത്രം. ഇത്തരം ദേശീയപരമായ നിലപാടുകളെ തീവ്രഹൈന്ദവവാദം കൊണ്ടും അഫ്‌സപ പോലുള്ള കരിനിയമങ്ങള്‍ കൊണ്ടും നേരിടാമെന്നു കരുതുന്നത് മൗഢ്യമാണ്. അങ്ങനെ കരുതുന്നവര്‍ പോലും ഭാഷാപരമായി വിഘടി്കകപ്പെടുമെന്നതാണ് വസ്തുത. വേണ്ടത് ഇന്ത്യയുടെ വൈവിധ്യങ്ങള്‍ പരിഗണിച്ചുള്ള രാഷ്ട്രീയതീരുമാനങ്ങളും യഥാര്‍ത്ഥ ഫെഡറലിസവും നടപ്പാക്കുകയാണ്. അതിനെ വിഘടനവാദമായി ആരോപിക്കുന്നത് യഥാര്‍ത്ഥ വിഘടനവാദികളെയായിരിക്കും സഹായിക്കുക.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply