ജലനിരപ്പുയര്‍ത്തല്‍ അംഗീകരിക്കാനാവില്ല യുവര്‍ ഓണര്‍

മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍, കേരളത്തിന്റെ ഡാം സുരക്ഷാ നിയമം അസാധുവാക്കി ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി ഉത്തരവ് പ്രശ്‌നത്തെ വീണ്ടും സംഘര്‍ഷഭരിതമാക്കുകയാണല്ലോ. തീര്‍ച്ചയായും ഇക്കാര്യത്തില്‍ അമിതമായ ഉത്ക്കണ്ഠ കേരളത്തിലെ പല വിഭാഗങ്ങളില്‍ നിന്നുമുണ്ടായിട്ടുണ്ട്. അത് പ്രശ്‌നത്തെ വഷളാക്കി. പുതിയ ഡാം എന്ന ഒറ്റ വിഷയത്തില്‍ കേരളം ഉറച്ചു നിന്നതും ശരിയായില്ല. അതേസമയം ഇത്രയും പഴക്കമുള്ള ഡാമില്‍ ജലനിരപ്പ് ഉയര്‍ത്താമെന്ന ഉത്തരവ് നീതിയുക്തമാണെന്ന് പറയാനാകില്ല. അത് ഏകപക്ഷീയമാണ്. ഇന്ത്യന്‍ അഖണ്ഡസംവിധാനത്തില്‍ കേരളം പാസ്സിക്കിയ […]

MULLAPERIYAR_DAM_848742f

മുല്ലപ്പെരിയാര്‍ തര്‍ക്കത്തില്‍, കേരളത്തിന്റെ ഡാം സുരക്ഷാ നിയമം അസാധുവാക്കി ജലനിരപ്പ് 136 അടിയില്‍ നിന്നും 142 അടിയാക്കി ഉയര്‍ത്താമെന്ന സുപ്രീം കോടതി ഉത്തരവ് പ്രശ്‌നത്തെ വീണ്ടും സംഘര്‍ഷഭരിതമാക്കുകയാണല്ലോ. തീര്‍ച്ചയായും ഇക്കാര്യത്തില്‍ അമിതമായ ഉത്ക്കണ്ഠ കേരളത്തിലെ പല വിഭാഗങ്ങളില്‍ നിന്നുമുണ്ടായിട്ടുണ്ട്. അത് പ്രശ്‌നത്തെ വഷളാക്കി. പുതിയ ഡാം എന്ന ഒറ്റ വിഷയത്തില്‍ കേരളം ഉറച്ചു നിന്നതും ശരിയായില്ല. അതേസമയം ഇത്രയും പഴക്കമുള്ള ഡാമില്‍ ജലനിരപ്പ് ഉയര്‍ത്താമെന്ന ഉത്തരവ് നീതിയുക്തമാണെന്ന് പറയാനാകില്ല. അത് ഏകപക്ഷീയമാണ്.
ഇന്ത്യന്‍ അഖണ്ഡസംവിധാനത്തില്‍ കേരളം പാസ്സിക്കിയ ഡാം സുരക്ഷാ നിയമം റദ്ദാക്കിയതില്‍ അത്ഭുതമില്ല. നമ്മുടെ ഭരണ സംവിധാനം യഥാര്‍ത്ഥത്തില്‍ ഫെഡറലാകാതെ സംസ്ഥാനങ്ങള്‍ക്ക് തങ്ങളുടെ ഭാഗധേയം നിര്‍ണ്ണയിക്കാന്‍ കഴിയില്ല. അതുപോലെ രാജഭരണകാലത്തെ ഒരു കരാറിനു ഇപ്പോഴും പ്രാബല്ല്യമുണ്ടെന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. പത്മനാഭസ്വാമി ക്ഷേത്രവിഷയവുമായി ബന്ധപ്പെട്ട് ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതാണല്ലോ.
ഡാമിന്റെ ദുര്‍ബലതയും കരാറിന്റെ കാലപ്പെഴക്കവും സുപ്രിംകോടതിയെ ബോധ്യപ്പെടുത്താന്‍ കേരളത്തിനു കഴിഞ്ഞില്ല എന്നുറപ്പ്. അല്ലെങ്കില്‍ കോടതി കൃത്യമായി പക്ഷം പിടിച്ചു. അതേസമയം എല്ലാറ്റിനും പരിഹാരം പുതിയ ഡാം എന്ന കര്‍ശനമായ നിലപാട് തമിഴ്‌നാടിനെ ആശങ്കപ്പെടുത്തിയിരുന്നു. വെള്ളത്തിനും കൃഷിക്കുമെല്ലാം നമ്മേക്കാള്‍ പതിന്മടങ്ങ് പ്രാധാന്യം കൊടുക്കുന്നവരാണ് തമിഴര്‍. പുതിയ ഡാമല്ലാതെ മറ്റനവധി നിര്‍ദ്ദേശങ്ങള്‍ ഉയര്‍ന്നു വന്നപ്പോള്‍ അതുപരിഗണിക്കാന്‍ പോലും നാം തയ്യാറായില്ല. അതു പറയുന്നവരെ തമിഴ് നാടിന്റെ ആളുകളായി മുദ്രയടിച്ചു. കാര്യങ്ങള്‍ ഊതിവീര്‍പ്പിച്ച് അനാവശ്യമായ ഭീതി വിതച്ചു. അതോടെ തമിഴ് നാട് നിലപാട് കര്‍ക്കശമാക്കി. ഒത്തുതീര്‍പ്പിന്റെ സാധ്യതയും മങ്ങി.
ഇനിയും ഈ തെറ്റുകള്‍ ആവര്‍ത്തിക്കാതെ സംയമനത്തോടെ പ്രതികരിക്കാനും ഭാവി പരിപാടികള്‍ ആവിഷ്‌കരിക്കാനുമാണ് ശ്രമിക്കേണ്ടത്.
ഡാമിലെ ജലനിരപ്പ്, സുരക്ഷ, അറ്റകുറ്റപ്പണി എന്നിവയില്‍ തീരുമാനമെടുക്കാന്‍ മൂന്നംഗ സമിതിയെ സുപ്രീം കോടതി നിയോഗിച്ചിട്ടുണ്ട്. അതില്‍കൂടി ജലനിരപ്പ് ഉയര്‍ത്താനുള്ള നീക്കത്തെ തടയാനാകുമോ എന്നാണ് ശ്രമിക്കേണ്ടത്. പിന്നാലെ മറ്റുകാര്യങ്ങളും. അല്ലാത്തപക്ഷം അനാവശ്യമായ സംഘര്‍ഷമായിരിക്കും ഉണ്ടാകുക. അതിലും നഷ്ടം നമുക്കായിരിക്കും.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: open | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply