ജയിലുകളിലെ പുകവലി നിരോധനത്തിനെതിരെ സമ്മേളനം

ജയിലുകളിലെ പുകവലി നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ മനുഷ്യാവകാശകൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 2 (വ്യാഴം) ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക്‌ ഹാളില്‍ നടക്കുന്ന ജനാധിപത്യവാദികളുടെ സമ്മേളനത്തില്‍ സാമൂഹ്യ – സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കുന്നു. കെ.ഗിരീഷ്‌ കുമാര്‍(വധശിക്ഷാവിരുദ്ധപ്രസ്ഥാനം)സമ്മേളനം ഉല്‍ഘാടനം ചെയ്യും. കല്‍പ്പറ്റ നാരായണന്‍,എന്‍.പി. കരുണാകരന്‍(റിട്ട.ജയില്‍ ഡിഐജി), പി.ടി. തോമസ്‌, കെ.കെ. കൊച്ച്‌, ടി.എന്‍. ജോയ്‌, നോവലിസ്റ്റ്‌ അശോകന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും. ജൂണ്‍ 16 ന്‌ പുറപ്പെടുവിച്ച 24/14 സര്‍ക്കുലര്‍ പ്രകാരമാണ്‌ ജയില്‍ ഡിജിപി ജയിലുകളില്‍ […]

smokeജയിലുകളിലെ പുകവലി നിരോധനം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ മനുഷ്യാവകാശകൂട്ടായ്‌മയുടെ ആഭിമുഖ്യത്തില്‍ ഒക്‌ടോബര്‍ 2 (വ്യാഴം) ഉച്ചയ്‌ക്ക്‌ 2 മണിക്ക്‌ പയ്യന്നൂര്‍ ഗാന്ധിപാര്‍ക്ക്‌ ഹാളില്‍ നടക്കുന്ന ജനാധിപത്യവാദികളുടെ സമ്മേളനത്തില്‍ സാമൂഹ്യ – സാംസ്‌കാരിക രംഗങ്ങളിലെ പ്രമുഖ വ്യക്തികള്‍ സംബന്ധിക്കുന്നു. കെ.ഗിരീഷ്‌ കുമാര്‍(വധശിക്ഷാവിരുദ്ധപ്രസ്ഥാനം)സമ്മേളനം ഉല്‍ഘാടനം ചെയ്യും. കല്‍പ്പറ്റ നാരായണന്‍,എന്‍.പി. കരുണാകരന്‍(റിട്ട.ജയില്‍ ഡിഐജി), പി.ടി. തോമസ്‌, കെ.കെ. കൊച്ച്‌, ടി.എന്‍. ജോയ്‌, നോവലിസ്റ്റ്‌ അശോകന്‍ തുടങ്ങി നിരവധി പ്രമുഖര്‍ പങ്കെടുക്കും.
ജൂണ്‍ 16 ന്‌ പുറപ്പെടുവിച്ച 24/14 സര്‍ക്കുലര്‍ പ്രകാരമാണ്‌ ജയില്‍ ഡിജിപി ജയിലുകളില്‍ പുകവലി നിരോധിച്ചുകൊണ്ട്‌ ഉത്തരവിറക്കിയിട്ടുള്ളത്‌. ജുലൈ 17 മുതല്‍ പൂര്‍ണ്ണനിരോധനം നടപ്പാക്കപ്പെട്ടിരിക്കുകയാണ്‌. പുകവലി നിരോധന നിയമമനുസരിച്ചും സുപ്രീം കോടതി വിധി അനുസരിച്ചും പൊതുസ്ഥലങ്ങളില്‍ പുകവലി നിരോധിച്ചതിന്റെ ഭാഗമാണ്‌ ജയിലുകളിലെ പുകവലി നിരോധനമെന്ന്‌ സര്‍ക്കുലറില്‍ പറയുന്നു.
മുന്‍ ജയില്‍ ഡിജിപി യുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ 2005 ലാണ്‌ ആദ്യമായി സംസ്ഥാനത്ത്‌ ജയിലില്‍ പുകവലി നിരോധിച്ചുകൊണ്ട്‌ സര്‍ക്കാര്‍ ഉത്തരവ്‌ പുറപ്പെടുവിച്ചത്‌. പുകവലി നിരോധന നിയമത്തിന്റെ പേരില്‍ വന്ന ഈ അടിസ്ഥാന ഉത്തരവ്‌ നിയമത്തെ സംബന്ധിച്ച തെറ്റായ വസ്‌തുതകള്‍ ഉള്‍ക്കൊള്ളുന്നതായിരുന്നുവെന്ന്‌ മനുഷ്യാവകാശക്കൂട്ടായ്‌മ ആരോപിച്ചു. നിയമത്തില്‍ ജയിലുകളെപ്പറ്റിയാതൊരുപരാമര്‍ശവുമില്ലെങ്കിലും നിയമത്തിലുള്ള പൊതുസ്ഥലങ്ങളുടെ പട്ടികയില്‍ ജയിലിനെകൂടി കളവായി തിരുകിക്കയറ്റി നിരോധന ഉത്തരവ്‌ തട്ടിക്കൂട്ടുകയാണുണ്ടായതെന്ന്‌ ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ജയിലുകളില്‍ പുകവലി നിരോധിക്കുന്ന 2005 ഏപ്രില്‍ 20 ന്റെ ഉത്തരവ്‌ 2007 ജൂണ്‍ 23 ന്‌ സര്‍ക്കാര്‍ റദ്ദ്‌ ചെയ്യുകയുണ്ടായി. ഇപ്പോള്‍ 2007 ലെ ഉത്തരവ്‌ അസാധുവാക്കി കൊണ്ടാണ്‌ പുകവലി നിരോധനം വീണ്ടും പ്രാബല്യത്തില്‍ വരുത്തിയിട്ടുള്ളത്‌. പുകവലി നിരോധനത്തെ സംബന്ധിച്ച്‌ സര്‍ക്കാര്‍തലത്തിലുള്ള ആശയക്കുഴപ്പമാണ്‌ ഇത്‌ വ്യക്തമാക്കുന്നതെന്ന്‌ മനുഷ്യാവകാശക്കൂട്ടായ്‌മ ചൂണ്ടിക്കാട്ടി.നിയമത്തിലോ ബന്ധപ്പെട്ട കോടതിവിധികളിലോ പൊതുസ്ഥലങ്ങളുടെ പട്ടികയില്‍ ജയിലുകളുടെ പരാമര്‍ശമില്ല. എന്നിട്ടും ജയിലുകളെ പൊതുസ്ഥലമായി വ്യാഖ്യാനിച്ച്‌ പുകവലി നിരോധനം നടപ്പാക്കുന്നത്‌ നിയമപരവും നൈതീകവുമായ ഒട്ടേറെ പ്രശ്‌നങ്ങള്‍ ഉന്നയിക്കുന്നു.
പുറം ലോകത്ത്‌ നിന്നും ആപേക്ഷികമായി വേറിട്ട ഒരു ജീവിതവ്യവസ്ഥയാണ്‌ ജയിലുകളിലുള്ളതെന്നത്‌ വ്യക്തമാണ്‌ . ജയിലുകളിലെ പുകവലി നിരോധനം ഫലത്തില്‍ തടവുകാരുടെ വ്യക്തിപരമായ സ്വകാര്യതയും അന്തസ്സിനും നേരെയുള്ള അവഹേളനപരമായ കടന്നുകയറ്റവും കോടതി ബാഹ്യമായ ഒരു അധിക ശിക്ഷയും മനുഷ്യാവകാശലംഘനവും ആയിത്തിര്‍ന്നിരിക്കുകയാണ്‌. ജയിലില്‍ പുകവലി നിരോധിച്ചതിലൂടെ യഥാര്‍ത്ഥത്തില്‍ തടവുകാര്‍ക്ക്‌ പുകവലിക്കാനുള്ള സ്വാതന്ത്ര്യമാണ്‌ ഇല്ലായ്‌മ ചെയ്‌തത്‌. പുകവലിക്കെതിരായ നടപടി പുകവലിക്കാര്‍ക്കെതിരായ നടപടിയായി മാറുന്ന തലതിരിഞ്ഞ ഒരു സ്ഥിതിവിശേഷത്തിന്റെ ഭാഗമാണിത്‌. പുകവലിക്കുന്നവരുടെ വ്യക്തിപരമായ അവകാശം കേവലം അടിച്ചമര്‍ത്തപ്പെടുന്ന പൊതു സാഹചര്യമാണ്‌ നിലനില്‍ക്കുന്നത്‌. ഈ സാഹചര്യത്തില്‍, ജനാധിപത്യവിരുദ്ധമായ ഒരമിതാധികാരപ്രയോഗം എന്നതിനപ്പുറം തടവുകാരുള്‍പ്പെടെയുള്ള ജനാസാമാന്യത്തിന്റെ ഏതെങ്കിലും അവകാശം സംരക്ഷിക്കുന്ന ഒരു നടപടി എന്ന നിലയില്‍ ജയിലുകളിലെ പുകവലി നിരോധന നടപടിയെ കാണാന്‍ കഴിയില്ലെന്നത്‌ വ്യക്തമാണ്‌ – മനുഷ്യാവകാശ കൂട്ടായ്‌മ പ്രസ്‌താവനയില്‍ പറഞ്ഞു.
ജയിലുകളില്‍ പുകവലി നിരോധിച്ചുകൊണ്ട്‌ ജയില്‍ ഡിജിപി പുറപ്പെടുവിച്ച ജനാധിപത്യവിരുദ്ധമായ സര്‍ക്കുലര്‍ പിന്‍വലിക്കണമെന്നാവശ്യം നേടിയെടുക്കാനുള്ള പ്രവര്‍ത്തന പരിപാടികള്‍ക്ക്‌ സമ്മേളനം രൂപം നല്‍കുമെന്ന്‌ മനുഷ്യാവകാശകൂട്ടായ്‌മയുടെ പ്രവര്‍ത്തകരായ കെ.രാജ്‌മോഹന്‍, എ.വി.വിദ്യാധരന്‍, പി.ഗിരീഷ്‌, കെ.ഗോവിന്ദരാജ്‌, പി.യു.മീര എന്നിവര്‍ അറിയിച്ചു. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Human rights | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply