ജയലളിത ഭരിക്കട്ടെ….

അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എട്ടുമാസം മുന്‍പു നഷ്ടമായ തമിഴ്‌നാട് മുഖ്യമന്ത്രിപദവിയിലേക്കു ജയലളിത തിരിച്ചെത്തിയിരിക്കുന്നു. കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ശേഷമാണ് ജയലളിത അഞ്ചാമൂഴം മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് 2014 സപ്തംബര്‍ 27നാണ് ജയലളിതയ്ക്ക് മുഖ്യമന്ത്രിപദം നഷ്ടമായത്. ഇക്കഴിഞ്ഞ മെയ് 11ന് കര്‍ണാടക ഹൈക്കോടതി ഈ കേസില്‍ കുറ്റവിമുക്തയാക്കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജയലളിതയുടെ തിരിച്ചു വരവിന് വഴിയൊരുങ്ങിയത്. അഞ്ചാം തവണയാണു ജയലളിത മുഖ്യമന്ത്രിയാകുന്നത്. ഇതോടെ, ഇക്കാര്യത്തില്‍ […]

jaya

അനധികൃത സ്വത്തുസമ്പാദന കേസില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്ന് എട്ടുമാസം മുന്‍പു നഷ്ടമായ തമിഴ്‌നാട് മുഖ്യമന്ത്രിപദവിയിലേക്കു ജയലളിത തിരിച്ചെത്തിയിരിക്കുന്നു. കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ട ശേഷമാണ് ജയലളിത അഞ്ചാമൂഴം മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 66.65 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബംഗളൂരുവിലെ പ്രത്യേക കോടതി ശിക്ഷിച്ചതിനെത്തുടര്‍ന്ന് 2014 സപ്തംബര്‍ 27നാണ് ജയലളിതയ്ക്ക് മുഖ്യമന്ത്രിപദം നഷ്ടമായത്. ഇക്കഴിഞ്ഞ മെയ് 11ന് കര്‍ണാടക ഹൈക്കോടതി ഈ കേസില്‍ കുറ്റവിമുക്തയാക്കിയതോടെയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള ജയലളിതയുടെ തിരിച്ചു വരവിന് വഴിയൊരുങ്ങിയത്. അഞ്ചാം തവണയാണു ജയലളിത മുഖ്യമന്ത്രിയാകുന്നത്. ഇതോടെ, ഇക്കാര്യത്തില്‍ കരുണാനിധിയുടെ റെക്കോര്‍ഡിനൊപ്പമെത്തുകയും ചെയ്യുന്നു.
ഇന്ത്യന്‍ ജനാധിപത്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയായി അഴിമതി മാറിയിട്ടുണ്ടെന്നതു ശരിതന്നെ. അപ്പോഴും വിഷയത്തെ തികച്ചും ഏകപക്ഷിയമായോ സാങ്കേതികമായോ കാണുന്നതിലര്‍ത്ഥമില്ല. ഇപ്പോള്‍ ഇന്ത്യയിലെമ്പാടും നടക്കു്‌നന അഴിമതികളുമായി താരതമ്യം ചെയ്യുമ്പോള്‍ വളരെ ചെറിയ അഴിമതിയായിരുന്നു 18 വര്‍ഷം മുമ്പ് ജയലളിത നടത്തിയതായി കേസുവന്നത്. അതാകട്ടെ എം ജി ആറിന്റെ മരണത്തിനുശേഷം അവര്‍ ആദ്യമായി മുഖ്യമന്ത്രിയായപ്പോള്‍. തോഴിയായ ശശികലയും വളര്‍ത്തുമകനും മറ്റുമാണ് അതിനു ചുക്കാന്‍ പിടിച്ചത്. സാരികളും ചെരുപ്പുകളും സ്വര്‍ണ്ണവുമൊക്കെയാണല്ലോ തൊണ്ടികള്‍. ലക്ഷകണക്കിനു കോടികളൊന്നുമല്ല. കാലമെത്രകടന്നുപോയാലും തെറ്റു ചെയ്യുന്നവര്‍ അത്ര എളുപ്പം രക്ഷപ്പെടില്ല. അതാണ് ജയലളിതയും നേരിട്ടത്. എന്നാല്‍ ഹൈക്കോടതിയാണ് ഇപ്പോളവരെ കുറ്റവിമുക്തയാക്കിയിരിക്കുന്നത്. ജനാധിപത്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് തല്‍ക്കാലം ഈ വിധി അംഗീകരിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലല്ലോ. ജുഡീഷ്യറിയേയും അഴിമതി ബാധിക്കുന്നു എന്ന ആരോപണത്തെ തള്ളിക്കളയുന്നില്ല.
ഇങ്ങനെയാക്കെയാണെങ്കിലും മറ്റ് അഴിമതിക്കാരില്‍ നിന്ന് തികച്ചും വ്യത്യസ്ഥയാണ് ജയലളിത എന്ന് കാണാതിരുന്നുകൂട. ഒറ്റക്കാര്യം മാത്രം നോക്കിയാല്‍ മതി. ഏതാനും വര്‍ഷം മുമ്പ് കേരളത്തിലെ തൊഴില്‍ മേഖലകളലി്# സജീവമായിരുന്ന തമിഴരുടെ സ്ഥാനത്ത് ഇന്നാരാണ്? ബംഗാളികളും ഒറീസ്സക്കാരും മറ്റും. ഇതെങ്ങിനെ സംഭവിച്ചു? തമിഴരെല്ലാം എവിടെ പോയി? ഒരു സംശയവും വേണ്ട, അവരെല്ലാം സ്വന്തം നാട്ടിലേക്ക് തിരിച്ചുപോയി. കാരണം അവിടെ കാര്യങ്ങള്‍ മാറി മറിഞ്ഞു എന്നതുതന്നെ. കാര്‍ഷികമേഖലയില്‍ കുതിച്ചുചാട്ടം. മറ്റുമേഖലകളും മുന്നോട്ടുതന്നെ. പിന്നെ വാരിക്കോരി കൊടുക്കുന്ന സൗജന്യങ്ങള്‍… അവ എന്നും നിലനില്‍ക്കുമോ എന്നറിയില്ലെങ്കിലും ഇപ്പോള്‍ തമിഴ് ജനത ഹാപ്പിയാണ്. അവിടേക്കും ഉത്തരേന്ത്യക്കാരുടെ പ്രവാഹമാണിന്ന്. ആകെയാരു പ്രശ്‌നം വൈദ്യുതിയാണ്. അതാണ് അവര്‍ കൂടംകുളത്തില്‍ വിട്ടുവീഴ്ച ചെയ്യാത്തത്.
നിങ്ങള്‍ക്ക് വെള്ളം കിട്ടിയിട്ട് എന്തകാര്യം, വെള്ളം മുഴുവന്‍ ഞങ്ങള്‍ക്ക് തരൂ, നിങ്ങള്‍ക്കുള്ള ഭക്ഷണം ഞങ്ങള്‍ തരാം – മുമ്പോരിക്കല്‍ മുല്ലപ്പെരിയാര്‍ വിഷയം സജീവമായപ്പോള്‍ ഒരു തമിഴ് എം എല്‍ എ പറഞ്ഞ വാക്കുകളാണത്. (പച്ചക്കറികളില്‍ വിഷമടിക്കുമെന്നതൊക്കെ വേറെ കാര്യം. അതു തടയാനാകാത്തത് നമ്മുടെ കഴിവുകേട്.) അതാണ് അവരും നമ്മളും തമ്മിലുള്ള വ്യത്യാസം. എല്ലാ കാര്യത്തിലും സ്വയംപര്യാപ്തതയിലേക്കാണ് തമിഴരുടെ പോക്ക്. അത്തരമൊരു മുന്നേറ്റത്തിനു നേതൃത്വം നല്‍കുന്നത് രാഷ്ട്രീയ നേതൃത്വങ്ങള്‍ തന്നെയാണ്. അതില്‍ മുഖ്യം ജയലളിത തന്നെ. ഈ പഴയ അഴിമതിയാരോപണത്തിന്റെ പേരില്‍ അതു മറക്കു്‌നനത് ശരിയല്ല. പിന്നീട് കാര്യമായ ആരോപണങ്ങള്‍ ഉണ്ടായിട്ടില്ല എന്നതും. അതിനേക്കാള്‍ വലിയ ആരോപണങ്ങളാണ് നമ്മുടെ നേതാക്കള്‍ നേരിടുന്നതെന്ന് മറക്കരുത്. ബാറും ലാവ്‌ലിനും മലബാര്‍ സിമന്റ്‌സുമൊക്കെ സമകാലിക സംഭവങ്ങളാണല്ലോ.
തീര്‍ച്ചയായും തമിഴ് നാട്ടില്‍ നിരവധി വിഷയങ്ങളുണ്ട്. ജയലളിതയടക്കമുള്ള നേതാക്കള്‍ക്കെതിരെ പ്രതികരിക്കാന്‍ ഭയപ്പെടണം. ഒരു പരിധി വരെ ആവശ്യമാണെങ്കിലും പലപ്പോഴും അവരുടെ ദേശീയവാദം പരിധി കടക്കുന്നു. തങ്ങളുടെ പൂര്‍വ്വീകര്‍ ഉയര്‍ത്തികൊണ്ടുവന്ന കീഴാള രാഷ്ട്രീയത്തെ കൈവിടുന്നു…. അപ്പോഴും പഴയ പ്രതാപങ്ങള്‍ അയവിറക്കുന്ന മലയാളിയേക്കാള്‍ ഇപ്പോള്‍ തമിഴര്‍ തന്നെയാണ് മുന്നില്‍. അതില്‍ നിര്‍ണ്ണായകമായ റോളാണ് പഴയ നടികൂടിയായ ജയലളിതയുടേത്. അവര്‍ ഇനിയും ഭരിക്കട്ടെ..

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply