ജയലക്ഷ്മിക്കെതിരായ ഏഷ്യനെറ്റ് നീക്കം ക്വട്ടേഷനോ..?

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തനിക്കെതിരായ ക്വട്ടേഷനാണെന്ന പി കെ ജയലക്ഷ്മിയുടെ നിലപാടു ശരിയാണെന്നുവേണം കരുതാന്‍. കഴിഞ്ഞ ദിവസം ജയലക്ഷ്മി നടത്തിയ പത്രസമ്മേളനത്തില്‍ യാതൊരു മാധ്യമമര്യാദയുമില്ലാതെ ഏഷ്യനെറ്റ് ലേഖകന്‍ നടത്തിയ കോലാഹലങ്ങളും മുന്‍മന്ത്രിയുടെ മറുപടിക്കും മറുചോദ്യങ്ങള്‍ക്കും മുന്നില്‍ നിശബ്ദനായതും അതിന്റെ പ്രകടമായ തെളിവുകളാണ്. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്‍കികൊണ്ട് നടത്തിയ ബജറ്റ് പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചാണ് […]

jjj

കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടികവര്‍ഗ്ഗ ക്ഷേമവകുപ്പ് മന്ത്രിയായിരിക്കെ അഴിമതി നടത്തിയെന്ന ഏഷ്യാനെറ്റ് ന്യൂസ് വാര്‍ത്ത തനിക്കെതിരായ ക്വട്ടേഷനാണെന്ന പി കെ ജയലക്ഷ്മിയുടെ നിലപാടു ശരിയാണെന്നുവേണം കരുതാന്‍. കഴിഞ്ഞ ദിവസം ജയലക്ഷ്മി നടത്തിയ പത്രസമ്മേളനത്തില്‍ യാതൊരു മാധ്യമമര്യാദയുമില്ലാതെ ഏഷ്യനെറ്റ് ലേഖകന്‍ നടത്തിയ കോലാഹലങ്ങളും മുന്‍മന്ത്രിയുടെ മറുപടിക്കും മറുചോദ്യങ്ങള്‍ക്കും മുന്നില്‍ നിശബ്ദനായതും അതിന്റെ പ്രകടമായ തെളിവുകളാണ്.
കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് പട്ടിക വര്‍ഗ്ഗക്കാര്‍ക്ക് 2010 വരെയുള്ള ലോണുകള്‍ക്ക് കടാശ്വാസം നല്‍കികൊണ്ട് നടത്തിയ ബജറ്റ് പ്രഖ്യാപനം മന്ത്രിസഭായോഗത്തില്‍ തിരുത്തിച്ചാണ് അഴിമതി നടത്തിയതെന്നാണ് പ്രധാന ആരോപണം. അതുകേട്ടാല്‍തോന്നും മന്ത്രിസഭക്ക് മുന്‍തീരുമാനങ്ങള്‍ തിരുത്താനവകാശമില്ല എന്ന്. അഴിമതിയില്ലാത്ത ഏകമന്ത്രിയെന്ന് അന്ന വി എസ് പോലും വിശേഷിപ്പിച്ച ജയലക്ഷ്മിയുടെ ഗൂഢനീക്കങ്ങള്‍ക്കുമുന്നില്‍ മറ്റെല്ലാ മന്ത്രിമാരും പാവകളായി ഇരുന്നു കൊടുത്തു എന്ന്. 2010 എന്നുള്ളത് തിരുത്തി 2014 മാര്‍ച്ച് വരെയാക്കി. തുടര്‍ന്ന് 2014 മാര്‍ച്ച് 31 ന് മുന്‍പ് കുടിശ്ശികയായതും സര്‍ക്കാര്‍ ശമ്പളം പറ്റാത്തതുമായ പട്ടിക വര്‍ഗ്ഗക്കാരുടെ ഒരു ലക്ഷത്തില്‍ താഴെയുള്ള ലോണുകള്‍ പദ്ധതി പ്രകാരം എഴുതി തള്ളാം എന്ന് പ്രഖ്യാപിച്ചു. അല്‍പ്പമങ്കിലും സാമൂഹ്യബോധമുള്ളവര്‍ ആ തീരുമാനെത്തെ പിന്തുണക്കുകയല്ലേ വേണ്ടത്?
ഒരു കുടുംബത്തില്‍ ഒരാള്‍ക്ക് മാത്രമാണ് ഈ ആനുകൂല്യം ലഭിക്കുക. എന്നാല്‍ പി കെ ജയലക്ഷ്മി തന്റെ കുടുംബക്കാര്‍ക്ക് കടാശ്വാസ പദ്ധതി പ്രകാരം വകയിരുത്തിയ പണം മിക്കവാറും വിതരണം ചെയ്തത് എന്നാണ് അടുത്ത ആരോപണം. ആദിവാസികളുടെ കുടുംബങ്ങളെകുറിച്ച് ഒന്നുമറിയാതെയാണ് ഈ ആരോപണം. എന്തിന് ആദിവാസികള്‍ക്കിടയില്‍ പോകുന്നു, കേരളത്തിലെമ്പാടും ഒരേ വീട്ടുപേരുള്ള എത്രയോ കുടുംബങ്ങളുണ്ട്. ആദിവാസികളിലാകട്ടെ അത് വളരെ കൂടുതലുമാണ്. അവരുടെ ലോണുകള്‍ എഴുതിതള്ളിയത് അഴിമതിയാണെന്നാണ് ചാനല്‍ ഭാഷ്യം. സാധാരണനിലയില്‍ കുടുംബം എന്നുദ്ദേശിക്കുന്നത് മാതാപിതാക്കള്, ഭര്‍ത്താവ്/ഭാര്യ, മക്കള്‍, പരമാവധി സഹോദരങ്ങള്‍ എന്നവരെയാണല്ലോ. ഇവരിലാര്‍ക്കും അനര്‍ഹമായി ആനുകൂല്യം കൊടുത്തതായി ആരോപണമില്ല. അതേസമയം ജയലക്ഷ്മിക്കില്ലാത്ത സഹോദരി ഉണ്ടെന്നു വരുത്താനൊക്കെ ഏഷ്യാനെറ്റ് ശ്രമിച്ചതു അപഹാസ്യമായി തീര്‍ന്നു.
മറ്റൊന്ന് സ്വന്തം മണ്ഡലത്തിലാണ് കൂടുതല്‍ പേര്‍ക്ക് ഇളവുനല്‍കിയതെന്നാണ്. ശിയാണെന്നുതോന്നുന്ന ആരോപണം. ആദിവാസികള്‍ ഏറ്റവും കൂടുതലുള്ളതാ വയനാടാണ്. ഓരോ മേഖലയിലേയും ജനപ്രതിനിധികളുടെ ശുപാര്‍ശയനുസരിച്ചാണ് എഴുതി തള്ളുക. സ്വാഭാവികമായും അവിടത്തെ ജനപ്രതിനിധി കൂടിയായ ജയലക്ഷ്മി കൂടുതല്‍ പേരെ ശുപാര്‍ശ ചെയ്തിരിക്കാം. മറ്റുമേഖലകളിലെ അര്‍ഹരായവര്‍ക്ക് അപേക്ഷിച്ചിട്ടും ഇളവുകൊടുക്കാതിരുന്നാലാണ് ഈ ആരോപണം പ്രസക്തമാകുക. അത്തരത്തിലൊരു ആരോപണവും ഒരു എം എല്‍ എയും ഉന്നയിച്ചിട്ടില്ല. പിന്നെങ്ങനെ ഒരു പ്രദേശത്ത് കൂടുതല്‍ പേര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കുന്നത് തെറ്റാകും?
പലരുടേയും ഒരു ലക്ഷത്തില്‍ കൂടുതല്‍ പണം എഴുതിതള്ളിയെന്നാണ് മറ്റൊരു ആരോപണം. ഒരു ലക്ഷം കഴിച്ചുള്ള തുക ഗുണഭോക്താവ് അടക്കുമ്പോഴാണ് ഒരു ലക്ഷം സര്‍ക്കാര്‍ നല്‍കുക. അ്ങ്ങനെ മുഴുവനടച്ച രേഖകളാണ് ഈ ാആരോപണത്തിന് ഉപോല്‍ഫലകമായി ഏഷ്യാനെറ്റ് ഹാജരാക്കിയത്. അതേസമയം താനാര്‍ക്കും ഒരു ലക്ഷത്തില്‍പരം തുക അനുവദിച്ചിട്ടില്ലെന്നും ഏതെങ്കിലും ധനകാര്യസ്ഥാപനം അങ്ങനെ ചെയ്തിട്ടുണ്ടെങ്കില്‍ അവരാണ് കുറ്റക്കാരെന്നും പറഞ്ഞ ജയലക്ഷ്മി ഏതൊരു അന്വേഷണത്തേയും വെല്ലുവിളിച്ചു. ആരോപണം തെളിഞ്ഞാല്‍ താന്‍ പൊതുജീവിതം അവസാനിപ്പിക്കുമെന്ന് പറഞ്ഞ അവര്‍ തെളിയിക്കാനാവില്ലെങ്കില്‍ ഏഷ്യാനെറ്റ് ലേഖകന്‍ തൊഴില്‍ അവസാനിപ്പിക്കുമോ എന്നു ചോദിച്ചു. അതുവരെ കോലാഹലം കൂട്ടിയിരുന്ന ലേഖകന്റെ ശബ്ദം അപ്പോള്‍ കേട്ടില്ല.
തന്നെയും കുടുംബത്തെയും മാനസികമായി തളര്‍ത്തുന്നതിനും, പീഢിപ്പിക്കുുന്നതിനും, ആക്ഷേപിക്കുന്നതിനും ഒരു വര്‍ഷം മുമ്പ് ആരംഭിച്ച ക്വട്ടേഷന്‍ ജോലിയാണ് ഏഷ്യാനെറ്റ് ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നതെന്നാണ് ജയലക്ഷ്മി പറയുന്നത്. പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കു രീതിയില്‍ അടിസ്ഥാന രഹിതമായ ദൃശ്യങ്ങളും രേഖകളും കാണിച്ചാണ് വാര്‍ത്ത സംപ്രേക്ഷണം ചെയ്തത്. ഒരു സ്ത്രീ എന്ന പരിഗണനയോ, പട്ടിക വര്‍ഗ്ഗക്കാരി എന്ന പരിഗണനയോ ഒരിക്കല്‍ പോലും നല്‍കിയില്ല. അര്‍ഹതപ്പെട്ട ഒരാളെപ്പോലും അവഗണിക്കുകയോ, ലിസ്റ്റില്‍ ഉള്‍പ്പെടുത്താതിരിക്കുകയോ ചെയ്തിട്ടില്ല. തന്റെ സമുദായത്തില്‍ ഒരാള്‍ക്കു പോലും മറ്റൊരാള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യം ലഭിച്ചിട്ടില്ല. താനുള്‍പ്പെടുന്ന പാലോട്ട് തറവാട്ടില്‍ മാത്രം ഇരുനൂറോളം അംഗങ്ങളുണ്ട്. ഒരംഗം മന്ത്രിയായി എന്നതിന്റെ പേരില്‍ ഈ ഇരുനൂറ് വ്യക്തികള്‍ക്കും പട്ടിക വര്‍ഗ്ഗക്കാര്‍ക്കുള്ള വ്യക്തിഗത ആനുകൂല്യങ്ങളും, കുടുംബ ആനുകൂല്യങ്ങളും നിഷേധിക്കുന്നത് ശരിയാണോ എന്നും ജയലക്ഷ്മി ചോദിക്കുന്നു.
തീര്‍ച്ചയായും ജയലക്ഷ്മിയുടെ വാദങ്ങള്‍ തന്നെയാണ് വിശ്വസനീയം. പത്രസമ്മേളനത്തില്‍ എത്രനീചമായാണ് ഉയര്‍ന്ന ശബ്ദത്തില്‍ ജയലക്ഷ്മിയെ നിശബ്ദയാക്കാന്‍ ലേഖകന്‍ ശ്രമിച്ചത്. അത്തരം ശബ്ദത്തില്‍ മറ്റെതെങ്കിലും മുന്‍മന്ത്രിക്കോ ഇപ്പോഴത്തെ മന്ത്രിക്കോ നേരേ അയാള്‍ സംസാരിക്കുമോ? പിണറായി വിജയനുമുന്നില്‍ നിവര്‍ന്നു നില്‍ക്കുമോ?

ജയലക്ഷ്മി ആദിവാസിയും സ്ത്രീയുമാണല്ലോ. മറ്റൊന്നു കൂടി. ഏതാനും ആദിവാസികളുടെ ലോണ്‍ ഒരു ലക്ഷത്തിനു പകരം ഒന്നരലക്ഷവും രണ്ടുലക്ഷവുമൊക്കെ എഴുതിതള്ളിയെന്നാണ് കൊട്ടിഘോഷിച്ച് ഏഷ്യാനെറ്റ് കണ്ടെത്തിയ ഗുരുതരമായ ആരോപണം എന്നതാണ് തമാശ. അതു ക്വട്ടേഷനാണെന്ന വിമര്‍ശനത്തില്‍ കാമ്പുണ്ടെന്നുവേണം കരുതാന്‍…

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Media | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply