ജനാധിപത്യ – മതേതര മൂല്യങ്ങള്‍ തകര്‍ക്കാനാകില്ല.

കെ വേണു സമകാലിക ഇന്ത്യയില്‍ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം അപകടകരമായ പരിണാമത്തിലേക്കു നീങ്ങാനുള്ള സാധ്യതകള്‍ ഉടലെടുത്തിട്ടുണ്ട്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോഡിയുടെ രംഗപ്രവേശം തന്നെയാണ് അപകടകരമായ ഇത്തരം സാഹചര്യമുണ്ടാക്കാന്‍ പ്രധാന കാരണം. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്നു പറയാംം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ദൗര്‍ബ്ബല്ല്യമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന ഫ്യൂഡലിസ്റ്റ് – സവര്‍ണ്ണമൂല്യങ്ങള്‍. അതാണ് മോഡി മുതലെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കാര്യങ്ങളെല്ലാം കൈവിട്ടുപോയി എന്ന രീതിയിലുള്ള ചിന്താഗതിയില്‍ കാര്യമില്ല. […]

downloadകെ വേണു
സമകാലിക ഇന്ത്യയില്‍ മതവും രാഷ്ട്രീയവും തമ്മിലുള്ള ബന്ധം അപകടകരമായ പരിണാമത്തിലേക്കു നീങ്ങാനുള്ള സാധ്യതകള്‍ ഉടലെടുത്തിട്ടുണ്ട്. ബിജെപി പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയായി നരേന്ദ്രമോഡിയുടെ രംഗപ്രവേശം തന്നെയാണ് അപകടകരമായ ഇത്തരം സാഹചര്യമുണ്ടാക്കാന്‍ പ്രധാന കാരണം. ആ അര്‍ത്ഥത്തില്‍ ഇന്ത്യന്‍ ജനാധിപത്യം വെല്ലുവിളി നേരിടുകയാണെന്നു പറയാംം. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിസ്ഥാന ദൗര്‍ബ്ബല്ല്യമാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇപ്പോഴും ശക്തമായി നിലനില്‍ക്കുന്ന ഫ്യൂഡലിസ്റ്റ് – സവര്‍ണ്ണമൂല്യങ്ങള്‍. അതാണ് മോഡി മുതലെടുക്കാന്‍ ശ്രമിക്കുന്നത്. എന്നാല്‍ കാര്യങ്ങളെല്ലാം കൈവിട്ടുപോയി എന്ന രീതിയിലുള്ള ചിന്താഗതിയില്‍ കാര്യമില്ല. ഇതിനു മുമ്പും ഇതിനേക്കാള്‍ രൂക്ഷമായ പ്രതിസന്ധികളെ ഇന്ത്യന്‍ മതേതര – ജനാധിപത്യ രാഷ്ട്രീയ ഘടന അതിജീവിച്ചിട്ടുണ്ട്. 90കളുടെ ആരംഭത്തിലെ അയോദ്ധ്യാവിഷയത്തെ കേന്ദ്രീകരിച്ച ഹിന്ദുത്വ രാഷ്ട്രീയ മുന്നേറ്റം ഇതിനേക്കാള്‍ എത്രയോ ആശങ്കാജനകമായിരുന്നു. എന്നാല്‍ പ്രതീക്ഷിക്കാത്ത മേഖലകളില്‍ നിന്നാണ് അതിനെതിരായ മുന്നേറ്റങ്ങള്‍ ഉയര്‍നനുവന്നത്. അത് ന്യൂനപശ്ക്ഷ മതവിഭാഗങ്ങലില്‍ നിന്നായിരുന്നില്ല. ഹിന്ദുമതത്തിലെ തന്നെ അധസ്തിത ജനവിഭാഗങ്ങളില്‍ നിന്നായിരുന്നു. പ്രത്യേകിച്ച യുപിയും ബീഹാറും പോലുള്ള പ്രദേശങ്ങളില്‍ നിന്ന്. വളരെ വിദഗ്ധമായി മൂടിവെക്കപ്പെട്ടിരുന്ന ജാതിപ്രശ്‌നം ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ കേന്ദ്രപ്രശ്‌നമായി മാറിയതും അങ്ങനെയായിരുന്നു.
ബിജെപി അധികാരത്തില്‍ വന്നപ്പോഴും ജനാധിപത്യ – മതേതര ശക്തികള്‍ ഏറെ ആശങ്കപ്പെട്ടിരുന്നു. എന്നാല്‍ ബിജെപിക്കകത്തുപോലും ചെറിയ തോതിലെങ്കിലും ജനാധിപത്യവല്‍ക്കരണ പ്രക്രിയ ആരംഭിക്കുന്ന കാഴ്ചയാണ് കണ്ടതി. മതാധിപത്യത്തിനു അധികകാലം നിലനില്‍ക്കാനാകില്ല എന്നതാണ് ചരിത്ര യാഥാര്‍ത്ഥ്യം. ലോകത്തെങ്ങും ശക്തമായുന്ന മേതതര ജനാധിപത്യമൂല്യങ്ങള്‍ക്കുമുന്നില്‍ വാതില്‍ കൊട്ടിയടക്കാന്‍ ആര്‍ക്കുമാകില്ല. എന്നാല്‍ അത്തരം പ്രക്രിയകളെ അട്ടിമറിക്കാനും ഹിന്ദുത്വ രാഷ്ട്രീയത്തെ ശക്തിപ്പെടുത്താനും തന്നെയാണ് മോഡിയുടെ രംഗപ്രവേശം എന്നതില്‍ സംശയമില്ല. അത് ആശങ്കയുണ്ടാക്കുന്നുണ്ട്. 2014ല്‍ കഴിഞ്ഞില്ലെങ്കില്‍ കൂടി പിന്നത്തെ തിരഞ്ഞെടുപ്പില്‍ കേന്ദ്രഭരണം പിടിക്കാനാണ് ബിജെപി നീക്കം.
ആധുനിക ജനാധിപത്യത്തില്‍ ലോകത്തിലെ ഒരു ഭരണാധികാരിയും ചെയ്യാത്ത കാര്യങ്ങളാണ് ഗുജറാത്തില്‍ അധികാര്തതിലിരുന്നപ്പോള്‍ മോഡി ചെയ്തതെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകാനിടയില്ല. ഭരണാധികാരിയെന്ന നിലയില്‍ ജനാധിപത്യത്തിന്റെ പഴുതുകള്‍ സമര്‍ത്ഥമായി ഉപയോഗിച്ചായിരുന്നു മോഡി മുസ്ലിം വേട്ടക്കും തുടര്‍ന്ന് കുറ്റവാളികളെ സംരക്ഷിക്കാനും നേതൃത്വം നല്‍കിയത്. ചില പോലീസ് ഉദ്യോഗസ്ഥരും മനുഷ്യാവകാശ പ്രവര്‍ത്തകരും ധീരമായ നിലപാടെടുത്തതുമൂലമാണ് അക്കാലത്തെ ക്രൂരതകളെ കുറിച്ച് കുറച്ചെങ്കിലും വസ്തുതകള്‍ പുറത്തുവന്നത്. ആ സംഭവങ്ങളില്‍ തെല്ലും ഖേദമില്ലാതെയാണ് പ്രധാനമന്ത്രി പദവിയിലേക്കുള്ള മോഡിയുടെ പടയോട്ടം എന്നത് മറക്കാനാകില്ല. ഭരണസംവിധാനത്തെ ഹിന്ദുത്വരാഷ്ട്രീയത്തിനായി ഉപയോഗിക്കുമെന്നതുതന്നെയാണ് മോഡി ഉയര്‍ത്തുന്ന ഏറ്റവും വലിയ ഭീഷണി.
ഇപ്പോള്‍ വികസനത്തിന്റെ പ്രതീകമായും മോഡിയെ അവതരിപ്പിക്കുന്നുണഅട്. യാഥാര്‍ത്ഥ്യം എന്താണ്? കാര്‍ഷിക മേഖലയില്‍ പഞ്ചാബിനെന്നപോലെ വ്യവസായി മേഖലയില്‍ മികച്ച പാരമ്പര്യമാണ് ഗുജറാത്തിന്റേത്. പതിനെട്ടാം നൂറ്റാണ്ടില്‍ തന്നെ ആധുനിക ടെക്‌സ്റ്റൈല്‍ വ്യവസായത്തിന്റെ അടിത്തറ ഗുജറാത്തിലുണ്ടായി. ഗുജറാത്ത് നേരത്തെ തന്നെയുള്ള ഈ വികസനങ്ങള്‍ തന്റെ ഭരണനേട്ടമായി അവതരിപ്പിക്കുന്നതില്‍ ഒരു പരിധി വരെ മോഡി വിജയിച്ചു എന്നത് ശരിയാണ്.
ഇങ്ങനെയൊക്കെയാണെങ്കിലും മുകളില്‍ സൂചിപ്പിച്ച പോലെ അനന്തമായ വൈവിധ്യങ്ങള്‍ നിലനില്‍ക്കുന്ന ഇന്ത്യയില്‍ അതെല്ലാം ഇല്ലാതാക്കി തന്റെ ഫാസിസ്റ്റ് സംവിധാനം നടപ്പാക്കുന്നതില്‍ മോഡിക്ക് വിജയിക്കാന്‍ സാധിക്കുമെന്ന് കരുതാനാകില്ല. ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ഥമാണ്. ബാബറി മസ്ജിദ് കാലത്തെപോലെപോലും മതത്തെ രാഷ്ട്രീയത്തിനായി ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയില്ല. മറിച്ച് യുപിഎയുടെ അഴിമതിയും സാമ്പത്തികനയങ്ങളും എന്‍ഡിഎക്ക് അനുകൂലമായി മാറിയേക്കാം.
ഈ സാഹചര്യത്തില്‍ ഇടതുപക്ഷത്തിന്റെ നിലപാട് ഏറെ പ്രസക്തമാണ്. സ്വയം ഇടതുപക്ഷം ഇന്ന് വലിയ ശക്തിയല്ല. 2004നേക്കാള്‍ അവരുടെ ശക്തി കുറഞ്ഞിട്ടുമുണ്ട്. എന്നാല്‍ രാഷ്ട്രീയത്തില്‍ ഒരു രാസത്വരകമായി പ്രവര്‍ത്തിക്കന്‍ ഇപ്പോഴും അവര്‍ക്കു കഴിയും. പ്രത്യേകിച്ച മതേതര ജനാധിപത്യ ശക്തികളെ ഒന്നിപ്പിക്കാന്‍. ഒപ്പം പ്രാദേശിക പാര്‍ട്ടികളേയും. പഴയ പല തെറ്റുകളും അവര്‍ തിരുത്തണം. അതിനായൊരു ശ്രമം ഇപ്പോള്‍ ആരംഭിച്ചിട്ടുണ്ട്. അതു സ്വാഗതാര്‍ഹം തന്നെ.
ഇനി പ്രതീക്ഷക്കു സാധ്യതയില്ലെന്ന ചിന്താഗതി മതേതര ജനാധിപത്യശക്തികള്‍ കൈവിട്ടേ കഴിയൂ. മുന്‍കാല നവോത്ഥാന മുന്നേറ്റങ്ഹളെ ഉദാത്തവല്‍ക്കരിച്ച് ഇപ്പോല്‍ എല്ലാം തകര്‍ന്നു എന്ന നിരാശാവാദം ശരിയല്ല. മനുഷ്യന്‍ അടിമകളായി ജീവിച്ചിരുന്ന കാലത്തുനിന്നും എത്രയോ മാറ്റങ്ങള്‍ ഇന്നു വന്നു. പഴയ പ്രശ്‌നങ്ങളല്ല ഇന്ന് നാം നേരിടുന്നത്. നവോത്ഥാനകാലത്തെ മതസംവിധാനമല്ല ഇന്ന് നിലനില്‍ക്കുന്നത്. വിവിധ മതവിഭാഗങ്ങളെ രാഷ്ട്രീയ പാര്‍ട്ടികള്‍ വോട്ടുബാങ്കുകളാക്കിയെന്നതും മതം രാഷ്ട്രീയത്തില്‍ ഇടപെടുകയും രാഷ്ട്രീയക്കാര്‍ മതത്തെ ഉപയോഗിക്കുകയും ചെയ്യുന്നു എന്നതാണ് ഇപ്പോഴത്തെ പ്രധാന പ്രശ്‌നം. അതിന്റെ ഏറ്റവും വലിയ പ്രതീകമാണ് നരേന്ദ്രമോഡി. എന്നാല്‍ അത്തരം തിരിച്ചടികളെ നേരിട്ട് ജനാധിപത്യ – മതേതര മൂല്യങ്ങള്‍ ശക്തിപ്പടുമെന്നു തന്നെയാണ് ചരിത്രപാഠം.

പി ഉദയഭാനുവിന്റെ അഞ്ചാം ചരമ വാര്‍ഷികത്തിന്റെ ഭാഗമായി സാഹിത്യ അക്കാദമിയില്‍ മതം, രാഷ്ട്രീയം, ഭരണകൂടം – സമകാലിക ഇന്ത്യയില്‍ എന്ന വിഷയത്തെ കേന്ദ്രീകരിച്ച് നടത്തിയ പ്രഭാഷണത്തില്‍ നിന്ന്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply