ജനാധിപത്യത്തെ നവീകരിക്കാന്‍ ആം ആദ്മി

പ്രഖ്യാപിതലക്ഷ്യങ്ങളോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ ജനാധിപത്യസംവിധാനത്തെ ഒരുപടി കൂടി മുന്നോട്ടുകൊണ്ടുപോകുന്ന വാഗ്ദാനങ്ങളാണ് ആം ആദ്മി പാര്‍ട്ടി തങ്ങളുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിനും അഴിമതി വിപാടനത്തിനുമാണ് ഊന്നല്‍. അവിമതിയും കേന്ദ്രീകരണവും തന്നെയാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യംനേരിടുന്ന പ്രധാന വെല്ലുവിളികള്‍. നല്‍കി ആംആദ്മി പാര്‍ട്ടിയുടെ ദേശീയ പ്രകടനപത്രിക പുറത്തിറങ്ങി. ജന്‍ലോക്പാല്‍ ബില്‍ പ്രയോഗത്തില്‍ വരുത്തി ഏറ്റവും താഴ്ന്ന ജീവനക്കാരന്‍ മുതല്‍ പ്രധാനമന്ത്രിയെ വരെ അഴിമതി നിരോധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. രാജ്യത്തെ 90ശതമാനം വിലക്കയറ്റത്തിനും കാരണം അഴിമതിയാണെന്നും […]

Untitled-1

പ്രഖ്യാപിതലക്ഷ്യങ്ങളോട് നീതി പുലര്‍ത്തുന്ന വിധത്തില്‍ ജനാധിപത്യസംവിധാനത്തെ ഒരുപടി കൂടി മുന്നോട്ടുകൊണ്ടുപോകുന്ന വാഗ്ദാനങ്ങളാണ് ആം ആദ്മി പാര്‍ട്ടി തങ്ങളുടെ പ്രകടന പത്രികയില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അധികാര വികേന്ദ്രീകരണത്തിനും അഴിമതി വിപാടനത്തിനുമാണ് ഊന്നല്‍. അവിമതിയും കേന്ദ്രീകരണവും തന്നെയാണ് ഇന്ന് ഇന്ത്യന്‍ ജനാധിപത്യംനേരിടുന്ന പ്രധാന വെല്ലുവിളികള്‍. നല്‍കി ആംആദ്മി പാര്‍ട്ടിയുടെ ദേശീയ പ്രകടനപത്രിക പുറത്തിറങ്ങി. ജന്‍ലോക്പാല്‍ ബില്‍ പ്രയോഗത്തില്‍ വരുത്തി ഏറ്റവും താഴ്ന്ന ജീവനക്കാരന്‍ മുതല്‍ പ്രധാനമന്ത്രിയെ വരെ അഴിമതി നിരോധ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരും. രാജ്യത്തെ 90ശതമാനം വിലക്കയറ്റത്തിനും കാരണം അഴിമതിയാണെന്നും അഴിമതി ഇല്ലാതാക്കാനും ഇന്ത്യന്‍ മുതലാളിമാരും നേതാക്കളും വിദേശ ധനകാര്യ സ്ഥാപനങ്ങളില്‍ നിക്ഷേപിച്ചിരിക്കുന്ന കള്ളപ്പണം തിരികെ കൊണ്ടുവരുവാനും പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണ്. അതോടൊപ്പം അധികാര വികേന്ദ്രീകരണം വഴി പൂര്‍ണസ്വരാജ് നടപ്പാക്കുമെന്നും പാര്‍ട്ടി വാഗ്ദാനംചെയ്യുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനുള്ള പ്രായപരിധി 21 വയസ്സായി കുറച്ച് യുവജനങ്ങള്‍ക്ക് രാഷ്ട്രനിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ പങ്കാളിത്തത്തിന് അവസരമൊരുക്കും.
ഭരണത്തെ സുതാര്യമാക്കുക എന്നതാണ് പാര്‍്ട്ടിയുടെ മറ്റൊരു വാഗ്ദാനം. അതും ജനാധിപത്യത്തിന്റെ മുന്നോട്ടുപോക്കില്‍ ഏറെ പ്രധാനം. പൊലീസ് സ്‌റ്റേഷനുകളില്‍ സി.സി ടി.വി കാമറകള്‍ സ്ഥാപിക്കും. എഫ്.ഐ.ആര്‍ രേഖപ്പെടുത്താന്‍ വിസമ്മതിക്കുന്നത് കടുത്ത കുറ്റമായി പരിഗണിക്കും. സത്യസന്ധരും വിശ്വസ്തരുമായ പൊലീസുകാര്‍ക്ക് ഉയര്‍ന്ന ബഹുമതികളും നിയമലംഘനം നടത്തുന്ന പൊലീസുകാര്‍ക്ക് കടുത്ത ശിക്ഷയും ഉറപ്പാക്കും. ഡല്‍ഹി പൊലീസിനെ ഡല്‍ഹി സര്‍ക്കാറിനു കീഴിലാക്കും.
വേഗത്തിലുള്ള നീതി ലഭ്യമാക്കുകയും നടപടികള്‍ ലളിതമാക്കുകയും ചെയ്യും. ജഡ്ജിമാരുടെ നിയമനം സുതാര്യമാക്കാന്‍ ദേശീയതലത്തിലും സംസ്ഥാനങ്ങളിലും ജുഡീഷ്യല്‍ അപ്പോയിന്റ്‌മെന്റ് കമീഷനുകള്‍ രൂപവത്കരിക്കും. ന്യായാധിപന്മാര്‍ സ്വത്ത് വെളിപ്പെടുത്തലും നിര്‍ബന്ധമാക്കും.
മറ്റു പാര്‍ട്ടികളെപോലെ നിരവധി ക്ഷേമപദ്ധതികള്‍ ആം ആദ്മിയും പ്രഖ്യാപിച്ചിട്ടുണ്ട.് എന്നാല്‍ മേല്‍സൂചിപ്പിച്ചവയാണ് അവരെ മറ്റു പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്ഥമാക്കുന്നത്. പ്രതിസന്ധിയിലും ജീര്‍ണ്ണതയിലും സ്തംഭിച്ചുനില്‍ക്കുന്ന ജനാധിപത്യസംവിധാനത്തിന് ഇനിയും മുന്നോട്ടുപോകാന്‍ അനിവാര്യമാണ് പ്രഖ്യാപനങ്ങള്‍ എന്നു പറയാതെ വയ്യ.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Politics | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply