ജനാധിപത്യം സംരക്ഷിക്കാന്‍ പ്ലാച്ചിമടനിവാസികള്‍ സെക്രട്ടറിയേറ്റ് മുന്നിലേക്ക്

നില്പ്പുസമത്തിനുശേഷം സെക്രട്ടറിയേറ്റിനുമുന്നില്‍ മറ്റൊരു ആദിവാസി സമരം നടക്കാന്‍ പോകുന്നു. കൊക്കക്കോള എന്ന ബഹുരാഷ്ട്രകുത്തകക്കുവേണ്ടി ജനാധിപത്യത്തെതന്നെ കശാപ്പുചെയ്ത നടപടിക്കെതിരെയാണ് പ്ലാച്ചിമടയില്‍ നിന്ന് ആദിവാസികളടക്കമുള്ളവര്‍ തലസ്ഥാനനഗരത്തിലേക്കെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണല്ലോ ഇന്ത്യ. എന്നാല്‍ നമ്മുടെ ജനാധിപത്യസംവിധാനം ഒന്നടങ്കം കുത്തകകള്‍ക്കുമുന്നില്‍ നിസ്സഹായരാണോ എന്ന ചോദ്യമാണവര്‍ ഉന്നയിക്കുന്നത്. കാഡ്മിയം, ലെഡ് തുടങ്ങിയ മാരക മാലിന്യങ്ങള്‍ കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കി കുടിവെള്ളം മുട്ടിയ്ക്കുകയും അമിതമായി ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് വന്‍ കൃഷിനാശം സൃഷ്ടിക്കുകയും വന്‍ തോതില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുകയും ചെയ്ത കൊക്കക്കോള കമ്പനിയില്‍ […]

KKനില്പ്പുസമത്തിനുശേഷം സെക്രട്ടറിയേറ്റിനുമുന്നില്‍ മറ്റൊരു ആദിവാസി സമരം നടക്കാന്‍ പോകുന്നു. കൊക്കക്കോള എന്ന ബഹുരാഷ്ട്രകുത്തകക്കുവേണ്ടി ജനാധിപത്യത്തെതന്നെ കശാപ്പുചെയ്ത നടപടിക്കെതിരെയാണ് പ്ലാച്ചിമടയില്‍ നിന്ന് ആദിവാസികളടക്കമുള്ളവര്‍ തലസ്ഥാനനഗരത്തിലേക്കെത്തുന്നത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമാണല്ലോ ഇന്ത്യ. എന്നാല്‍ നമ്മുടെ ജനാധിപത്യസംവിധാനം ഒന്നടങ്കം കുത്തകകള്‍ക്കുമുന്നില്‍ നിസ്സഹായരാണോ എന്ന ചോദ്യമാണവര്‍ ഉന്നയിക്കുന്നത്.
കാഡ്മിയം, ലെഡ് തുടങ്ങിയ മാരക മാലിന്യങ്ങള്‍ കലര്‍ന്ന മലിനജലം പുറത്തേക്കൊഴുക്കി കുടിവെള്ളം മുട്ടിയ്ക്കുകയും അമിതമായി ഭൂഗര്‍ഭജലം ഊറ്റിയെടുത്ത് വന്‍ കൃഷിനാശം സൃഷ്ടിക്കുകയും വന്‍ തോതില്‍ പരിസ്ഥിതി മലിനീകരണം സൃഷ്ടിക്കുകയും ചെയ്ത കൊക്കക്കോള കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്ന, കമ്പനി പൂട്ടിയെങ്കിലും ഇപ്പോഴും ദുരിതങ്ങള്‍ പേറുന്ന പ്ലാച്ചിമട ജനതയുടെയും നിയമസഭയുടേയും ആവശ്യം കേന്ദ്രം നിഷ്‌കരുണം തള്ളിക്കളഞ്ഞിരിക്കുകയാണ്.  2009ല്‍ കേരള സര്‍ക്കാര്‍ നിയോഗിച്ച ഡോ. കെ. ജയകുമാര്‍ അധ്യക്ഷനായ ഉന്നതാധികാര സമിതി തദ്ദേശീയ ജനതയ്ക്ക് 216.26 കോടി രൂപ കമ്പനി നഷ്ടപരിഹാരമായി നല്‍കണമെന്ന് സര്‍ക്കാരിനു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കുറ്റവിചാരണ നടപടികള്‍ വേഗത്തിലാക്കുന്നതിനും നഷ്ടപരിഹാരം ഈടാക്കുന്നതിനുള്ള നടപടികള്‍ നിയമപരമായ ബാധ്യതയുള്ളതാക്കുന്നതിനുമായി ഒരു പ്രത്യേക വിചാരണകോടതി രൂപീകരിക്കണമെന്നും പ്രസ്തുത സമിതി നിര്‍ദ്ദേശിച്ചു. ഈ നിര്‍ദ്ദേശങ്ങള്‍ അംഗീകരിച്ചുകൊണ്ട് 2011 ഫെബ്രുവരി 24ന് സര്‍ക്കാര്‍ അവതരിപ്പിച്ച പ്ലാച്ചിമട ദുരിതബാധിതര്‍ക്കുള്ള നഷ്ടപരിഹാരത്തിനായുള്ള പ്രത്യേക വിചാരണകോടതി രൂപീകരണ നിയമം (Plachimada Coca Cola Victims Compensations Claims Tribunal Bill 2011) കേരള നിയമസഭ ഏകകണ്ഠമായി പാസ്സാക്കുകയും ചെയ്തു. ആ ബില്ലിതാ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രം മടക്കിയയച്ചിരിക്കുകയാണ്.
വര്‍ഷമിത്ര പിന്നിട്ടിട്ടും ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചില്ല. കൊക്കക്കോളയുടെ വക്കീലായിരുന്ന നളിനി ചിദംബരത്തിന്റെ ഭര്‍ത്താവ് പി. ചിദംബരം കേന്ദ്ര ആഭ്യന്തര വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ കൊക്കക്കോളയ്ക്ക് അനുകൂലമായി ഇടപെടലുകള് നടത്തിയതായി ആരോപണമുണ്ടായിരുന്നു.
വിവരാവകാശനിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തില്‍ നിന്നും ലഭിച്ച മറുപടി പ്രകാരം 2012ല്‍ തന്നെ ബില്ലിന് വിവിധ മന്ത്രാലയങ്ങളുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. എന്നിട്ടും ഈ നടപടിക്കു പിന്നില്‍ കൊക്കോക്കോള നടത്തി വരുന്ന രാഷ്ട്രീയ സമര്‍ദ്ദങ്ങളും രഹസ്യ ഇടപെടലുകളുമാണ്.  ബില്ലിന് കേന്ദ്രകൃഷികാര്യാലയം അനുമതി നല്‍കിയിട്ടില്ലത്രെ.  നാമെല്ലാം വോട്ടുചെയ്ത് തിരഞ്ഞെടുക്കുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭ ഐക്യകണ്‌ഠേന പാസ്സാക്കിയ ബില്ലാണ് ഒരു ആഗോള കുത്തകയുടെ താല്‍പ്പര്യത്തിനായി മടക്കിയത്.
ബില്‍ പാസാകുമ്പോള്‍ ജലവിഭവവകുപ്പു മന്ത്രിയായിരുന്ന എന്‍ കെ പ്രേമച്ദ്രന്‍ ചൂണ്ടാകാട്ടിയപോലെ കേന്ദ്രസര്‍ക്കാറിന്റെ നടപടി ഭരണഘടനാ വ്യവസ്ഥകളുടെ വ്യതിയാനവും കീഴ്‌വഴക്കങ്ങളുടെ ലംഘനവുമാണ്. സാമൂഹികനീതി ഒരുവശത്തും ബഹുരാഷ്ട്ര കുത്തക മറുവശത്തും. കേരളസര്‍ക്കാറും നിയമസഭയും ഒരുവശത്തും കൊക്കകോള എതിര്‍ച്ചേരിയിലും. കേന്ദ്രസര്‍ക്കാര്‍ കൊക്കകോളയ്ക്ക് മാത്രം പരിഗണനനല്കി തീരുമാനിച്ചു. ഇന്ത്യന്‍ ജനാധിപത്യവും ഭരണഘടനയും അനുശാസിക്കുന്ന കേന്ദ്രസംസ്ഥാനബന്ധത്തിന്റെ കെട്ടഴിച്ചുവിടുന്ന നിഷേധാത്മകമായ നിലപാടാണ് കേന്ദ്രസര്‍ക്കാറിന്റേത്. പരസ്പര സൗഹൃദത്തോടും ബഹുമാനത്തോടുമുള്ള കേന്ദ്രസംസ്ഥാനബന്ധമാണ് ഇന്ത്യന്‍ ഫെഡറല്‍ സംവിധാനത്തിന്റെ കരുത്ത്. കൊക്കകോളയുടെ സ്വാധീനവലയത്തില്‍ സംസ്ഥാനസര്‍ക്കാറിനും സംസ്ഥാന നിയമസഭയ്ക്കും ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും ഭരണഘടന അനുവദിച്ചുനല്‍കിയിട്ടുള്ള അധികാരാവകാശങ്ങള്‍ ബില്‍ മടക്കിയതിലൂടെ കേന്ദ്രം കവര്‍ന്നെടുത്തിരിക്കുന്നു.
പ്ലാച്ചിമട കൊക്കകോള ബില്ലിന്റെ കാര്യത്തില്‍ വിചിത്രമായ നിലപാടുകളാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചതെന്ന ആരോപണം നേരത്തെതന്നെയുണ്ടായിരുന്നു.. ഒരു ബഹുരാഷ്ട്ര കുത്തക കമ്പനിയുടെ ആക്ഷേപത്തിന്മേല്‍ കേന്ദ്രം സംസ്ഥാനത്തോട് വിശദീകരണം തേടിയതുതന്നെ ശരിയാണോ?. സംസ്ഥാനം വിശദമായിത്തന്നെ മറുപടിനല്‍കി. പക്ഷെ കമ്പനി ഉന്നയിച്ച ആക്ഷേപമാണ് അംഗീകരിക്കപ്പെട്ടത്. ബില്‍ നിയമമായാല്‍ അതില്‍ ഭരണഘടനാ വിരുദ്ധമായി എന്തെങ്കിലും ഉണ്ടെങ്കില്‍ അതിനെ വ്യവസ്ഥാപിതമായ മാര്‍ഗത്തില്‍ കോടതിമുമ്പാകെ ചോദ്യംചെയ്യാന്‍ കമ്പനിക്ക് അവകാശമുണ്ട്. എന്നിട്ടും നിയമനിര്‍മാണം അസാധ്യമാക്കുകയാണ് ചെയ്തിരിക്കുന്നതത്. മാത്രമല്ല,
നിയമനിര്‍മാണപ്രക്രിയയില്‍ നിയമസഭ പാസാക്കിയ നിയമത്തില്‍ ഭരണഘടനാപരമായി പൊരുത്തക്കേടുകള്‍ ഉണ്ടെങ്കില്‍ അതിന്റെ നിയമവശം ചൂണ്ടിക്കാണിച്ച് ബില്‍ അംഗീകരിച്ചോ നിരാകരിച്ചോ തീരുമാനം എടുക്കുന്നതിനുള്ള അധികാരം ഗവര്‍ണര്‍ക്കോ പ്രസിഡന്റിനോ മാത്രമാണ്. പ്രസിഡന്റിന്റെ അംഗീകാരത്തിന് അയയ്ക്കുന്ന, നിയമസഭ പാസാക്കിയ ബില്‍ പ്രസിഡന്റിന് നല്‍കാതെ ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കേന്ദ്രം തീരുമാനമെടുക്കുന്നത് നിയമസഭയുടെ അവകാശലംഘനവും നിയമനിര്‍മാണ പ്രക്രിയയില്‍ പ്രസിഡന്റിന്റെ അധികാരാതിര്‍ത്തിക്കുള്ളില്‍ എക്‌സിക്യൂട്ടീവ് നടത്തുന്ന അധിനിവേശവുമാണ്. പാര്‍ലമെന്റിനും നിയമസഭയ്ക്കും നിയമനിര്‍മാണത്തിനുള്ളത് പരമാധികാരമാണ്. ജനാധിപത്യത്തോടുള്ള വെല്ലുവിളിയുമാണ്. ആ വെല്ലുവിളിയാണ് പ്ലാച്ചിമട ജനത ഏറ്റെടുക്കുന്നത്. അവരോടൊപ്പം നില്‍ക്കാന്‍ ഏതൊരു ജനാധിപത്യവാദിക്കും കടമയുണ്ട്.

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: Latest news | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply