
ജനാധിപത്യം വിജയിക്കട്ടെ.. പക്ഷെ
ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഒരുമാസത്തിനുശേഷമാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നത്. ഏതുമുന്നണി ജയിക്കുമെന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥ. അതേസമയം എല്ലാവരും പറയുന്നു, ജനാധിപത്യം വിജയിക്കുന്നു എന്ന്. ഒരര്‍ത്ഥത്തില്‍ അതു ശരിയാണ്. കേരളം എന്നും പോളിംഗ് ശതമാനത്തില്‍ മുന്‍നിരയില്‍തന്നെയാണ്. എന്തുതെരഞ്ഞെടുപ്പ്, ആരു ജയിച്ചാലും എന്താ കാര്യം എന്നു ചോദിക്കുന്നവരും ആ ദിവസം പോയി വോട്ടുചെയ്യും. തങ്ങളുടെ ദൈനംദിന ജീവിതവുമായി നിരന്തപം ബന്ധപ്പെടുന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ പിണക്കാന്‍ കഴിയില്ല എന്ന ഒരു വശം അതിനുണ്ട്. എങ്കിലും […]
ഏറെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയ ലോകസഭാ തിരഞ്ഞെടുപ്പ് കഴിഞ്ഞു. ഒരുമാസത്തിനുശേഷമാണ് തെരഞ്ഞെടുപ്പുഫലം പുറത്തുവരുന്നത്. ഏതുമുന്നണി ജയിക്കുമെന്ന് ആര്‍ക്കും പറയാനാവാത്ത അവസ്ഥ. അതേസമയം എല്ലാവരും പറയുന്നു, ജനാധിപത്യം വിജയിക്കുന്നു എന്ന്.
ഒരര്‍ത്ഥത്തില്‍ അതു ശരിയാണ്. കേരളം എന്നും പോളിംഗ് ശതമാനത്തില്‍ മുന്‍നിരയില്‍തന്നെയാണ്. എന്തുതെരഞ്ഞെടുപ്പ്, ആരു ജയിച്ചാലും എന്താ കാര്യം എന്നു ചോദിക്കുന്നവരും ആ ദിവസം പോയി വോട്ടുചെയ്യും. തങ്ങളുടെ ദൈനംദിന ജീവിതവുമായി നിരന്തപം ബന്ധപ്പെടുന്ന പ്രാദേശിക രാഷ്ട്രീയ പ്രവര്‍ത്തകരെ പിണക്കാന്‍ കഴിയില്ല എന്ന ഒരു വശം അതിനുണ്ട്. എങ്കിലും അതൊരു മോശം കാര്യമല്ല. മിക്കവാറും നമ്മുടെ പോളിംഗ് എന്നും 70 ശതമാനത്തിനു മകളിലാണ്. ഇന്നലേയും രാജ്യത്ത് നടന്ന മറ്റു സംസ്ഥാനങ്ങളില്‍ പലയിടത്തും പോളിംഗ് വളരെ കുറവായിരുന്നു എന്നോര്‍ക്കുക. പതിനാറാം ലോക്‌സഭയിലേക്കു നടന്ന മൂന്നാംഘട്ട വോട്ടെടുപ്പില്‍ വിവിധ സംസ്ഥാനങ്ങളിലായി 92 സീറ്റുകളിലേക്കുള്ള വിധിയാണ് ഇന്നലെയെഴുതിയത്. കേരളത്തിനു പുറമേ ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, ഹരിയാന, ഒഡീഷ, ഡല്‍ഹി, മഹാരാഷ്ട്ര, ജാര്‍ഖണ്ഡ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളായ ചണ്ഡിഗഡ്, ലക്ഷദ്വീപ്, ആന്‍ഡമാന്‍ നിക്കോബാര്‍ എന്നിവിടങ്ങളിലുമാണ് ഇന്നലെ തെരഞ്ഞെടുപ്പു നടന്നത്.
കേരളത്തില്‍ രാവിലെ മുതല്‍തന്നെ ബൂത്തുകള്‍ക്കുമുന്നില്‍ നീണ്ട വരികളായിരുന്നു. ഉച്ചയ്ക്കുമുമ്പു പതിവായി മുപ്പതോ അതിനടുത്തോ പോളിംഗാണ് കഴിഞ്ഞ രണ്ടുമൂന്നു തെരഞ്ഞെടുപ്പുകളില്‍ ഉണഅടായതെങ്കില്‍ ഇക്കുറി അത് 50 ശതമാനത്തിനപ്പുറം പോയി. പിന്നീടത് അല്‍പ്പം കുറഞ്ഞു. വൈകിട്ടു പലയിടങ്ങളിലും ആഞ്ഞുവീശിയ കാറ്റിലും മഴയിലും വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇരുട്ടിലായതും വോട്ടിംഗ് ദുഷ്‌കരമാക്കി. രാഷ്ട്രീയകൊലപാതകങ്ങള്‍ക്ക് കുപ്രസിദ്ധമായ കണ്ണൂരിലെ പോളിംഗും വളരെ ഉയര്‍ന്നതും ശുഭകരമാണ്. മറുവശത്ത് അനിഷ്ഠ സംഭവങ്ങള്‍ വളരെ കുറവായിരുന്നു. പ്രശ്‌നബാധിത ബൂത്തുകള്‍ കുറെയുണഅടായിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. മാവോയിസ്റ്റ് ഭീഷണിയൊക്കെ വെറും പ്രചരണം മാത്രമാണെന്നും വ്യക്തമായി. വോട്ടെടുപ്പിനിടെ വോട്ടിംഗ് യന്ത്രങ്ങള്‍ പലയിടത്തും പണിമുടക്കിയതു മാത്രമാണ് വോട്ടര്‍മാരെ വലച്ചത്. അതുകൊണ്ടൊക്കെ പറയാം, ജനാധിപത്യം വിജയിക്കുന്നു എന്ന്.
എന്നാല്‍ കുറെ കൂടി സൂക്ഷ്മപരിശോധന ഇതര്‍ഹിക്കുന്നു. ഓരങ്ങളിലേക്ക് ആട്ടിപ്പായിക്കപ്പെട്ടവരെ എത്രമാത്രം അധികാരത്തിലെത്തിക്കാനാവുന്നു എന്നതാണ് ജനാധിപത്യത്തിന്റെ വളര്‍ച്ചയുടെ തമാനദണ്ഡമാകേണ്ടത്. ആ അര്‍ത്ഥത്തില്‍ ജനാധിപത്യം വിജയം നേടിയെന്ന് പറയാനാകില്ല. സ്ത്രീകളുടെ ഉദാഹരണം മാത്രം നോക്കുക. കേരളത്തില്‍ കൂടുതല്‍ വോട്ടര്‍മാര്‍ സ്ത്രീകളാണ്. വോട്ടെടുപ്പു കേന്ദ്രങ്ങളിലെല്ലാം കണ്ടത് സ്ത്രീകളുടെ നീണ്ടനിരയാണ്. സ്ത്രീ ശാക്തീകരണത്തെ കുറിച്ച് ഘോരഘോരം പ്രസംഗിക്കുന്നവരുമാണ് നാം. എന്നിട്ടും തെരഞ്ഞെടുപ്പില്‍ നമ്മുടെ പ്രസ്ഥാനങ്ങള്‍ എത്രവനിതകളെ മത്സരിപ്പിച്ചു? അവരില്‍ വിജയസാധ്യതയുള്ള സീറ്റുകള്‍ ഉണ്ടോ? അതുപോലെ ജനറല്‍ സീറ്റില്‍ ദളിതരെ നിര്‍ത്താന്‍ ആരെങ്കിലും തയ്യാറായോ? സാമൂഹ്യസുരക്ഷ ആവശ്യപ്പെടുന്ന മറ്റു വിഭാഗങ്ങള്‍, വികസനത്തിന്റെ ഇരകള്‍, ജനകീയ സമരങ്ങളുടെ പ്രതിനിധികള്‍ എന്നിവര്‍ക്കൊക്കെ സീറ്റു കൊടുക്കാന്‍ മുഖ്യധാരാ പ്രസ്ഥാനങ്ങള്‍ തയ്യാറായോ? ആ അര്‍ത്ഥത്തില്‍ ജനാധിപത്യം വിജയിക്കുകയാണോ?
അതുപോലെതന്നെയാണ് തെരഞ്ഞെടുപ്പു പ്രക്രിയയില്‍ പാര്‍ട്ടികള്‍ സ്വയം വരുത്തേണ്ട മാറ്റങ്ങളും. സുതാര്യമാകാന്‍ തയ്യാറാകുക എന്നതാണതില്‍ മുഖ്യം. സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതില്‍ പോലും ജനകീയ അഭിപ്രായം ആരായണം. വരവു ചിലവു കണക്കുകള്‍ പൂര്‍ണ്ണമായും സുതാര്യമാക്കണം. ധൂര്‍ത്ത് ഒഴിവാക്കണം. ഫഌക്‌സുകളും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പടുകൂറ്റന്‍ ശക്തിപ്രകടനങ്ങളും ശബ്ദ മലിനീകരണവും കുറക്കണം. എതിരാളികള്‍ക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കാതെ നേരിട്ടുള്ള സംവാദങ്ങള്‍ക്കു തയ്യാറാകണം. വിവരാവകാശ നിയമത്തിനു വിധേയമാകാന്‍ തയ്യാറാകണം, വാഗ്ദാനങ്ങള്‍ പാലിക്കാതെ വന്നാല്‍ ജനങ്ങള്‍ക്ക് ചോദ്യം ചെയ്യാന്‍ അവകാശം വേണം തുടങ്ങി നിരവധി നടപടികള്‍ കൂടി സ്വീകരിച്ചാലേ ജനാധിപത്യം മുന്നേറുന്നു എന്നു പറയാനാകൂ.
അതേസമയം രണ്ടുകൂട്ടര്‍ക്കു ലഭിക്കുന്ന വോട്ടുകള്‍ സുപ്രധാനമാണ്. അതിലൊന്ന് ജനാധിപത്യ വ്യവസ്ഥയെ സുതാര്യവും അഴിമതിവിരുദ്ധമാക്കാനും നിലകൊള്ളുന്നു എന്നവകാശപ്പെടുന്ന ആം ആദ്മിപാര്‍ട്ടിക്കും നോട്ടക്കും. അതില്‍നിന്ന് നമ്മുടെ നേതാക്കള്‍ക്ക് പലതും പഠിക്കാനുണ്ടാകും.
സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പത്തു വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2023 - 24 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in