ജനതാപരിവാറിന്റേത്‌ ചരിത്രപരമായ കടമ

പാര്‍ലമെന്‍റില്‍ ഒറ്റ ബ്‌ളോക്കായി ഇരിക്കാനും ലോക്‌സഭയിലും രാജ്യസഭയിലു പൊതുനേതാവിനെ നിര്‍ദേശിക്കാനും ജനതാ പരിവാര്‍ ഒരുങ്ങുന്നതായ റിപ്പോര്‍ട്ട്‌ പ്രതീക്ഷക്കു വക നല്‌കുന്നു. സമാജ്‌ വാദി പാര്‍ട്ടി, ജനതാദള്‍ യു, രാഷ്ട്രീയ ലോക്‌ദള്‍, ഇന്ത്യന്‍ നാഷനല്‍ ലോക്‌ദള്‍, ജനതാദള്‍ സെക്കുലര്‍ എന്നിവയാണ്‌ യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ നീക്കം നടത്തുന്നത്‌. ഫാസിസം പടിക്കലത്തുമ്പോള്‍തന്നെ തിരിച്ചറിയുന്നത്‌ നല്ലതാണ്‌. ദശകങ്ങള്‍ക്കുമുമ്പ്‌ അടിയന്തരാവസ്ഥകാലത്തെ അനുഭവം മുന്നിലുണ്ടല്ലോ. അല്‌പ്പം വൈകിയാണെങ്കിലും ജെ പിയുടെ നേതൃത്വത്തിലുണ്ടാക്കിയ ജനതാപാര്‍ട്ടിയാണ്‌ ഫാസിസത്തെ പ്രതിരോധിക്കുക എന്ന കടമ ചെയ്‌തത്‌. എന്നാലതിനു ഒരു ആെന്റി ക്ലൈമാക്‌സുമുണ്ടായല്ലോ. […]

janathaപാര്‍ലമെന്‍റില്‍ ഒറ്റ ബ്‌ളോക്കായി ഇരിക്കാനും ലോക്‌സഭയിലും രാജ്യസഭയിലു പൊതുനേതാവിനെ നിര്‍ദേശിക്കാനും ജനതാ പരിവാര്‍ ഒരുങ്ങുന്നതായ റിപ്പോര്‍ട്ട്‌ പ്രതീക്ഷക്കു വക നല്‌കുന്നു. സമാജ്‌ വാദി പാര്‍ട്ടി, ജനതാദള്‍ യു, രാഷ്ട്രീയ ലോക്‌ദള്‍, ഇന്ത്യന്‍ നാഷനല്‍ ലോക്‌ദള്‍, ജനതാദള്‍ സെക്കുലര്‍ എന്നിവയാണ്‌ യോജിച്ച്‌ പ്രവര്‍ത്തിക്കാന്‍ നീക്കം നടത്തുന്നത്‌.
ഫാസിസം പടിക്കലത്തുമ്പോള്‍തന്നെ തിരിച്ചറിയുന്നത്‌ നല്ലതാണ്‌. ദശകങ്ങള്‍ക്കുമുമ്പ്‌ അടിയന്തരാവസ്ഥകാലത്തെ അനുഭവം മുന്നിലുണ്ടല്ലോ. അല്‌പ്പം വൈകിയാണെങ്കിലും ജെ പിയുടെ നേതൃത്വത്തിലുണ്ടാക്കിയ ജനതാപാര്‍ട്ടിയാണ്‌ ഫാസിസത്തെ പ്രതിരോധിക്കുക എന്ന കടമ ചെയ്‌തത്‌. എന്നാലതിനു ഒരു ആെന്റി ക്ലൈമാക്‌സുമുണ്ടായല്ലോ. അന്നത്തെ ജനസംഘത്തിന്റെ പിന്‍ഗാമികളായ ബിജെപി ഇന്ന്‌ കൂടുതല്‍ അപകടകരമായ ഫാസിസ്റ്റ്‌ പാര്‌ട്ടിയായിരിക്കുന്നു. ഈ സാഹചര്യത്തില്‌ തല്ലിപിരി്‌ ജനതാപാര്‍ട്ടിയിലെ പിന്നോക്ക രാഷ്ട്രീയത്തിലും സോഷ്യലിസത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന സംഘടനകളാണ്‌ ഒരിക്കല്‍കൂടി ഒന്നിക്കുന്നതിനെ കുറിച്ചാലോചിക്കുന്നത്‌.
പാര്‍ലമെന്‍റിന്‍െറ ശീതകാല സമ്മേളനം തുടങ്ങുന്നത്‌ ഈ മാസം 24നാണ്‌. 44 എം.പിമാര്‍ മാത്രമുള്ള കോണ്‍ഗ്രസിന്‌ പ്രതിപക്ഷ നേതൃസ്ഥാനം നല്‍കാതെ പ്രതിപക്ഷനിരയുടെ ദുര്‍ബല സ്ഥിതി മുതലെടുത്ത്‌ മുന്നോട്ടു പോകുന്ന സമീപനമാണ്‌ ബി.ജെ.പി സര്‍ക്കാര്‍ സ്വീകരിച്ചുപോരുന്നത്‌. ഇതിനിടയില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ ഒന്നിച്ചു നീങ്ങുന്നത്‌ സര്‍ക്കാറിന്‌ തലവേദനയാവും. ചരക്കുസേവന നികുതി ബില്‍, പെന്‍ഷന്‍ ബില്‍, ഭൂമി ഏറ്റെടുക്കല്‍, ഇന്‍ഷുറന്‍സ്‌ നിയമഭേദഗതി ബില്ലുകള്‍, പ്രത്യക്ഷ വിദേശനിക്ഷേപ നയം എന്നിവക്കെതിരെ നിലകൊള്ളുമെന്നാണ്‌ ജനതാപരിവാര്‍ നേതാക്കള്‍ പറയുന്നത്‌. ഭാവിയില്‍്‌ അവര്‍ ലയിച്ചാല്‍ അതിനേക്കാള്‍ ഭീഷണിയാകും. പ്രതിപക്ഷത്തെ നയിക്കാന്‍ കരുത്തില്ലാതെ പോയ കോണ്‍ഗ്രസും, മുമ്പെന്നത്തേക്കാള്‍ ദുര്‍ബലരായി മാറിയ ഇടതുപാര്‍ട്ടികളും തൃണമൂല്‍ കോണ്‍ഗ്രസ്‌, എ.ഐ.എ.ഡി.എം.കെ തുടങ്ങിയവയും പ്രശ്‌നാധിഷ്‌ഠിതമായി യോജിച്ചുനിന്നാല്‍ മോദി സര്‍ക്കാറിന്‌ അജണ്ടകള്‍ ഉദ്ദേശിച്ചപോലെ മുന്നോട്ടു നീക്കാനാവില്ല.
എന്‍ഡിഎക്കും യുപിഎക്കും ബദലായി. മൂന്നാമതാരു പ്രസ്ഥാനം അനിവാര്യമായിരിക്കുന്നു. വിശ്വാസ്യത തോന്നിക്കുന്ന പ്രസ്ഥാനം രംഗത്തുവന്നാല്‍ ജനം അതോടൊപ്പം നില്‍ക്കുമെന്നുറപ്പ്‌. അതൊരു ഫെഡറല്‍ മുന്നണിയാകണം.
ലോക്‌സഭയില്‍ ബി.ജെ.പിക്ക്‌ ഒറ്റക്ക്‌ കേവല ഭൂരിപക്ഷമുണ്ടെങ്കിലും രാജ്യസഭയില്‍ പ്രതിപക്ഷത്തിനാണ്‌ മേല്‍ക്കൈ. ജനതാപരിവാര്‍ പാര്‍ട്ടികള്‍ക്ക്‌ ലോക്‌സഭയില്‍ 15ഉം രാജ്യസഭയില്‍ 25ഉം അംഗങ്ങളാണുള്ളത്‌. വിവാദ ബില്ലുകള്‍ മുന്നോട്ടു നീക്കുന്നതിലെ പ്രധാന തടസ്സവും അതുതന്നെ. എന്നാല്‍ പ്രതിപക്ഷ നിരയിലെ ഭിന്നിപ്പാണ്‌ പലപ്പോഴും സര്‍ക്കാറിന്‌ സഹായമായത്‌. ഇത്തരമൊരു പശ്ചാത്തലത്തിലാണ്‌ മുലായംസിങ്‌, നിതീഷ്‌കുമാര്‍, ലാലുപ്രസാദ്‌, ദുഷ്യന്ത്‌ ചൗതാല, ദേവഗൗഡ തുടങ്ങിയവര്‍ നയിക്കുന്ന പാര്‍ട്ടികള്‍ യോജിച്ച നീക്കത്തിന്‌ ഒരുങ്ങുന്നത്‌. താല്‌ക്കാലികലക്ഷ്യം ഇതാണെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍്‌ ബദല്‍ എന്ന വീക്ഷണവും ആവശ്യമാണ്‌. ജനതാദള്‍ യു നേതാവ്‌ ശരദ്‌ യാദവിന്‍െറ നേതൃത്വത്തില്‍ സഭാതല ഐക്യത്തിനുള്ള ചര്‍ച്ചകള്‍ മുന്നോട്ടുനീങ്ങുകയാണ്‌. പാര്‍ലമെന്‍റ്‌ സമ്മേളിക്കുന്നതിന്‍െറ പിറ്റേന്ന്‌ ജനതാപരിവാര്‍ പാര്‍ട്ടികളുടെ യോഗം നിശ്ചയിച്ചിട്ടുണ്ട്‌.
അഇതിനിടെ ജവഹര്‍ലാല്‍ നെഹ്‌റുവിന്‍െറ 125-ാം ജന്മവാര്‍ഷികം പ്രമാണിച്ച്‌ കോണ്‍ഗ്രസ്‌ തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ഡല്‍ഹിയില്‍ നടത്തുന്ന അന്താരാഷ്ട്ര സമ്മേളനത്തില്‍ ജനതാപരിവാര്‍ പാര്‍ട്ടികള്‍ക്കും വിവിധ പ്രാദേശിക കക്ഷികള്‍ക്കും ക്ഷണമുണ്ട്‌. സി.പി.എം നേതാക്കളായ പ്രകാശ്‌ കാരാട്ട്‌, സീതാറാം യെച്ചൂരി എന്നിവരും ക്ഷണം സ്വീകരിച്ച്‌ സമ്മേളനത്തില്‍ പങ്കെടുക്കും. ബി.ജെ.പിക്കെതിരായ നീക്കത്തില്‍ സഹകരിക്കുമെന്ന സന്ദേശവുമാണിത്‌.
ഇന്ത്യക്കിനി ആവശ്യം ഫെഡറല്‍ മുന്നണിയാണ്‌. കോണ്‍ഗ്രസ്സ്‌ നേതൃത്വത്തിലുള്ള യുപിഎയും ബിജെപി നേതൃത്വത്തിലുള്ള എന്‍ഡിഎയും ഏറെ കാലമായല്ലോ മാറി മാറി ഭരിക്കുന്നു. ഇരുമുന്നണികള്‍ക്കും നേതൃത്വം കൊടുക്കുന്നത്‌ ദേശീയ പാര്‍ട്ടികളാണല്ലോ. സ്വാതന്ത്ര്യം ലഭിച്ച്‌ ഇന്നോളം ഇന്ത്യ ഭരിക്കാന്‍ നേതൃത്വം കൊടുത്തത്‌ അഖിലേന്ത്യാ പാര്‍ട്ടികള്‍തന്നെ. ഇനി പ്രാദേശിക പാര്‍ട്ടികളുടെ നേതൃത്വത്തില്‍ ഒരു മുന്നണി വരട്ടെ. ഫെഡറല്‍ എന്നു വിശേഷിക്കപ്പെടുന്ന ഇന്ത്യക്ക്‌ അതിനനുയോജ്യമായ ഒരു മുന്നണി ശക്തിപ്പെടുന്നതില്‍ എന്താണ്‌ തെറ്റ്‌? അതിനാണ്‌ ജനതാപരിവാര്‍ നേതൃത്വം നല്‌കേണ്ടത്‌. 

സുഹൃത്തെ,
അരികുവല്‍ക്കരിക്കപ്പെടുന്നവരുടെ കൂടെ നില്‍ക്കുക എന്ന രാഷ്ട്രീയ നിലപാടില്‍ നിന്ന് ആരംഭിച്ച thecritic.in പന്ത്രണ്ടാം വര്‍ഷത്തേക്ക് കടക്കുകയാണ്. സ്വാഭാവികമായും ഈ പ്രസിദ്ധീകരണത്തിന്റെ നിലനില്‍പ്പിന് വായനക്കാരുടേയും സമാനമനസ്‌കരുടേയും സഹകരണം അനിവാര്യമാണ്. പലപ്പോഴും അതു ലഭിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ 2024 - 25 സാമ്പത്തിക വര്‍ഷത്തേക്ക് സംഭാവന എന്ന നിലയില്‍ കഴിയുന്ന തുക അയച്ചുതന്ന് സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

The Critic, A/C No - 020802000001158,
Indian Overseas Bank,
Thrissur - 680001, IFSC - IOBA0000208
google pay - 9447307829
സ്നേഹത്തോടെ ഐ ഗോപിനാഥ്, എഡിറ്റര്‍, thecritic.in


ഞങ്ങളുടെ ഫേസ്ബുക് പേജ് ലൈക് ചെയ്യൂ..


Published On

Category: National | Comments: 0 |

'ക്രിട്ടിക്കില്‍ പ്രസിദ്ധീകരിക്കുന്ന ലേഖനങ്ങള്‍ ലേഖകരുടെ അഭിപ്രായങ്ങളാണ്.. അവ പൂര്‍ണ്ണമായും ക്രിട്ടിക്കിന്റെ അഭിപ്രായങ്ങളാകണമെന്നില്ല - എഡിറ്റര്‍'

Be the first to write a comment.

Leave a Reply